ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗിൽ ഇന്ത്യ മൂന്നാം സ്വർണം നേടി. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ നിഖാത് സരീൻ ആണ് സ്വർണം നേടിയത്. ഫൈനലിൽ നോർത്തേൺ അയർലണ്ടിന്‍റെ കാർലി മക്ന്യുലിനെയാണ് നിഖാത് പരാജയപ്പെടുത്തിയത്. ഇതോടെ ഇന്ത്യയുടെ സ്വർണമെഡൽ നേട്ടം 17 ആയി. പുരുഷൻമാരുടെ (51 കിലോഗ്രാം) ബോക്സിങ്ങിൽ അമിത് പംഘലും ഇന്ത്യക്കായി സ്വർണം നേടി. ഇംഗ്ലണ്ടിന്‍റെ കിയാരൻ മക്ഡൊണാൾഡിനെ 5-0നാണ് അമിത് പരാജയപ്പെടുത്തിയത്. വനിതാ ബോക്സിംഗിൽ നിതു ഗൻഗാസും സ്വർണം നേടി. 48 കിലോഗ്രാം വിഭാഗത്തിൽ ഇംഗ്ലണ്ടിന്‍റെ ഡെമി ജേഡിനെ 5-0ന് നീതു തോൽപ്പിച്ചു.
Read MoreCategory: SPORTS
ചരിത്രവിജയം ; മലയാളി താരങ്ങളെ അഭിനന്ദിച്ച് കായിക മന്ത്രി
കോമൺവെൽത്ത് ഗെയിംസിൽ ചരിത്രനേട്ടം കൈവരിച്ച മലയാളി കായികതാരങ്ങളെ കായിക മന്ത്രി വി അബ്ദുറഹിമാൻ അഭിനന്ദിച്ചു. ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും നേടിയ എൽദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. രാജ്യത്തിനാകെ അഭിമാനം പകരുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവച്ചതെന്ന് മന്ത്രി പറഞ്ഞു. “ട്രിപ്പിൾ ജംപിൽ എൽദോസ് നേടിയ സ്വർണവും അബ്ദുള്ള നേടിയ വെള്ളിയും വളരെയധികം തിളക്കമാർന്നതാണ്. അത്ലറ്റിക്സിൽ കേരളത്തിന്‍റെ ശക്തമായ തിരിച്ചുവരവിന്‍റെ സൂചനയാണിത്. ഇത് കേരളത്തിലെ മുഴുവൻ കായിക മേഖലയ്ക്കും പ്രചോദനമാണ്. എൽദോസും അബ്ദുള്ളയും സ്കൂൾ തലം മുതൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇരുവരും…
Read Moreഎൽദോസ് പോളിനെയും അബ്ദുള്ളയേയും അഭിനന്ദിച്ച് രാഷ്ട്രപതി
ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ എൽദോസ് പോളിനെയും വെള്ളി മെഡൽ നേടിയ അബ്ദുള്ള അബൂബക്കറിനെയും പ്രസിഡന്‍റ് ദ്രൗപദി മുർമു അഭിനന്ദിച്ചു. ‘ചരിത്രം പിറന്നു’, ദ്രൗപദി മുർമു ട്വിറ്ററിൽ കുറിച്ചു. ഇരുവരുടെയും അപൂർവ്വ നേട്ടം ദീർഘകാലത്തേക്കുളളതാണെന്നും രാഷ്ട്രപതി പറഞ്ഞു. മെഡൽ നേട്ടത്തിന് പിന്നാലെ എൽദോസ് പോളിന്‍റെ ജന്മ നാടായ എറണാകുളം കോലഞ്ചേരിയിലും അബ്ദുള്ള അബൂബക്കറിന്‍റെ ജന്മനാടായ കോഴിക്കോട്ടെ നാദാപുരത്തും ആഘോഷങ്ങൾക്ക് തുടക്കമായി. കോലഞ്ചേരിയിൽ എൽദോസ് പോളിന്‍റെ ഫ്ലെക്സുമായി നാട്ടുകാർ ആഹ്ലാദപ്രകടനം നടത്തി. ബന്ധുക്കൾ മധുരപലഹാരങ്ങൾ വിതരണം ചെയ്തു. പടക്കം പൊട്ടിച്ചാണ് നാട്ടുകാർ…
Read Moreകോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ കടന്ന് പി വി സിന്ധു
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ പ്രതീക്ഷ തെറ്റിക്കാതെ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് പി വി സിന്ധു. സിംഗപ്പൂരിന്റെ ജിയ മിന്‍ യെവോയെ ആണ് സിന്ധു സെമിയിൽ പരാജയപ്പെടുത്തിയത്. സ്കോർ 21-19, 21-17 എന്ന നിലയിലായിരുന്നു. ബർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ തന്റെ ആദ്യ സ്വർണ്ണ മെഡലാണ് സിന്ധു ലക്ഷ്യമിടുന്നത്. 2018 ൽ ഗോൾഡ് കോസ്റ്റിൽ നേടിയ വെള്ളി ബർമിംഗ്ഹാമിൽ സ്വർണമാക്കാൻ സിന്ധുവിന് കഴിയുമെന്ന പ്രതീക്ഷിക്കയിലാണ് ഇന്ത്യ. അന്ന് ഇന്ത്യയുടെ സൈനയോടാണ് സിന്ധു തോറ്റത്. ഇത് മൂന്നാം തവണയാണ് സിന്ധു കോമൺവെൽത്ത് ഗെയിംസിന്‍റെ ഫൈനലിൽ…
Read Moreകോമൺവെൽത്ത് ഗെയിംസ് ; ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും മലയാളികൾക്ക്
കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും നേടി മലയാളി അത്ലറ്റുകൾ. എറണാകുളം കോലഞ്ചേരി സ്വദേശി എൽദോസ് പോൾ 17.03 മീറ്റർ താണ്ടി സ്വർണവും കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ ഒരു മില്ലിമീറ്റർ വ്യത്യാസത്തിൽ വെള്ളിയും നേടി. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ നിതു ഗൻഗാസ് സ്വർണം നേടി. ഇംഗ്ലണ്ടിന്‍റെ ഡെമി ജേഡിനെ തോൽപ്പിച്ച് സ്വർണം നേടിയ നിതു ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ മേരി കോമിന് പകരക്കാരിയായാണ് എത്തിയത്. ഇതോടെ ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആകെ സ്വർണ മെഡൽ നേട്ടം…
Read Moreകോമൺവെൽത്ത് ഗെയിംസ് ഹോക്കിയില്‍ പെൺപുലികൾക്ക് വെങ്കലം
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് വെങ്കലം. ന്യൂസിലൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഇന്ത്യ വെങ്കല മെഡൽ നേടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനിലയിലെത്തി. അതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോയ മത്സരത്തിൽ ഇന്ത്യ 2-1ന് വിജയിച്ചു. 2006ന് ശേഷം ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഹോക്കിയിൽ ഇന്ത്യ മെഡൽ നേടുന്നത്. ടോക്കിയോയിൽ മെഡൽ നേടാൻ കഴിയാത്തതിന്‍റെ നിരാശയിൽ നിന്ന് ബർമിംഗ്ഹാമിലെ വെങ്കലം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നു. 28-ാം മിനിറ്റിൽ ഇന്ത്യ ലീഡ് നേടി. സാലിമ ടെറ്റെയാണ് ഗോൾ നേടിയത്. അവസാന നിമിഷം…
Read Moreകോമൺവെൽത്ത് ഗെയിംസ് ; ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം
ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 15-ാം സ്വർണം. പുരുഷൻമാരുടെ ബോക്സിങ്ങിൽ (51 കിലോ) വിഭാഗത്തിൽ ഇന്ത്യയുടെ അമിത് പംഘൽ സ്വർണം നേടി. ഇംഗ്ലണ്ടിന്‍റെ കിയാരൻ മക്ഡൊണാൾഡിനെ 5-0നാണ് അമിത് പരാജയപ്പെടുത്തിയത്. വനിതാ ബോക്സിംഗിൽ ഇന്ത്യയുടെ നിതു ഗൻഗാസും സ്വർണം നേടി. 48 കിലോഗ്രാം വിഭാഗത്തിൽ ഇംഗ്ലണ്ടിന്‍റെ ഡെമി ജേഡിനെ 5-0ന് നീതു തോൽപ്പിച്ചു. പുരുഷ ബോക്സിംഗിൽ രോഹിത് ടോക്കാസ് വെങ്കലം നേടി. വനിതാ ഹോക്കിയിൽ ഇന്ത്യ വെങ്കല മെഡൽ നേടി. വെങ്കല മെഡൽ മത്സരത്തിൽ പെനാൽ റ്റി ഷൂട്ടൗട്ടിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിച്ചു. അതേസമയം,…
Read Moreഗ്രാനി ജോർദൻ; മെക്സിക്കോയിലെ 71കാരി ബാസ്കറ്റ്ബോൾ പ്ലേയർ
മെക്സിക്കോ: 71കാരിയായ ആൻഡ്രിയ ഗാർസിയ ലോപ്പസ് മെക്സിക്കോയിലെ ഒരു പ്രാദേശിക കരകൗശല വിദഗ്ദ്ധയാണ്. ആൻഡ്രിയ തന്‍റെ മികച്ച ബാസ്കറ്റ്ബോൾ കഴിവുകൾ പ്രദർശിപ്പിക്കുന്ന വീഡിയോ ഓൺലൈനിൽ വൈറലാകുന്നു. ഓക്സാക്കയിലെ സാൻ എസ്റ്റെബാൻ അറ്റാത്ലഹൂക്കയിലെ ബാസ്കറ്റ്ബോൾ കോർട്ടിൽ ആധിപത്യം പുലർത്തുന്നതിന്‍റെ വീഡിയോ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ആൻഡ്രിയ ഗാർസിയ ലോപ്പസിന് ഇന്‍റർനെറ്റ് ഉപയോക്താക്കൾ “ഗ്രാനി ജോർദൻ” എന്ന് വിളിപ്പേർ നൽകി. വീഡിയോ ലിങ്ക് ചുവടെ:
Read Moreസിക്സ് വേട്ടയിൽ ഷാഹിദ് അഫ്രീദിയെ മറികടന്ന് രോഹിത്
ഫ്‌ളോറിഡ: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ രണ്ടാമത്തെ താരമായി രോഹിത് ശർമ്മ. വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20യിൽ മൂന്ന് സിക്സറുകൾ പറത്തിയതോടെ, മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയെ പിന്തള്ളിയാണ് രോഹിത്തിന്റെ നേട്ടം. 410 മൽസരങ്ങളിൽ നിന്നും 477 സിക്സറുകളാണ് രോഹിത്തിന്‍റെ സമ്പാദ്യം. ക്രിസ് ഗെയ്ൽ മാത്രമാണ് രോഹിത്തിന്റെ മുന്നിലുള്ളത്. 410 മൽസരങ്ങളിൽ നിന്നും 477 സിക്സറുകളാണ് രോഹിത്തിന്‍റെ സമ്പാദ്യം. 524 മൽസരങ്ങളിൽ നിന്നും 476 സിക്സറുകളാണ് അഫ്രീദി നേടിയത്. 553 സിക്സറുകളാണ് ക്രിസ് ഗെയ്ല്ലിന്റെ നേട്ടം.
Read Moreആഘോഷമാണ് വേണ്ടത്, ക്ഷമാപണമല്ല: പൂജ ഗെഹ്ലോട്ടിന് സന്ദേശവുമായി പ്രധാനമന്ത്രി
ഗുസ്തിയിൽ സ്വർണ മെഡൽ നേടാൻ കഴിയാത്തതിൽ നിരാശ പ്രകടിപ്പിച്ച് രാജ്യത്തോട് ക്ഷമ ചോദിച്ച വെങ്കല മെഡൽ ജേതാവ് പൂജ ഗെഹ്ലോട്ടിന് പ്രചോദനാത്മകമായ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പൂജയ്ക്ക് സന്ദേശം അയച്ചത്. വേദിയിൽ ദേശീയ ഗാനം കേൾപ്പിക്കാൻ സാധിക്കാത്തതിൽ രാജ്യത്തോട് മാപ്പ് ചോദിക്കുന്നതായി പൂജ ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, അവ തിരുത്തി മുന്നോട്ട് പോകുമെന്നും പൂജ പറഞ്ഞിരുന്നു ക്ഷമാപണമല്ല, ആഘോഷമാണ് വേണ്ടതെന്നും പൂജയുടെ വെങ്കലം രാജ്യത്തിന് പ്രചോദനമാണെന്നും വലിയ നേട്ടം കാത്തിരിക്കുന്നുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്
Read More