നഗരത്തിൽ മാലിന്യശേഖരണത്തിന് സെസ് ഈടാക്കാൻ നീക്കം

ബെംഗളൂരു: മറ്റു മെട്രോ നഗരങ്ങളെ മാതൃകയാക്കി ബംഗളൂരുവിലും വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് വിവിധ സ്ളാബ് അടിസ്ഥാനത്തിൽ സെസ് ഏർപ്പെടുത്താൻ നീക്കം. വെള്ളം, വൈദ്യുതി, ബില്ലുകൾക്കൊപ്പം വീട്ടുടമയുടെ വരുമാനത്തിന് അനുസരിച്ച് സെസ്സ് ഈടാക്കാനാണ് ആലോചന. വീടുകളിൽ കംപോസ്റ്റ് സൗകര്യമുള്ളവർക്ക് സെസ് ഇളവുണ്ടാകും.

ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. ഖര, ദ്രവ മാലിന്യങ്ങൾ വേർതിരിച്ച് പുറന്തള്ളാൻ ഇപ്പോഴും മടികാണിക്കുന്നവരുണ്ട്. ഇതിന് പരിഹാരമുണ്ടാക്കാൻ ബെംഗളൂരു നഗരവികസന ചുമതലയുള്ള ശിവകുമാർ പറഞ്ഞു.

  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്

നഗരത്തിൽ 3 വർഷം മുൻപ് മാലിന്യം ശേഖരിക്കുന്നതിന് പ്രതിമാസം സെസ് ഏർപ്പെടുത്താനുള്ള ബി.ബി.എം.പി നീക്കം ജനങളുടെ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചിരുന്നു.

ആന്ന് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ്സും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. മാലിന്യ സംസ്കരണത്തിനുള്ള തുക കണ്ടെത്തിയതിന്റെ ഭാഗമായാണ് സെസ് ഏർപെടുത്തുന്നതെന്ന് ബി.ബി.എം.പി നൽകിയ വിശദീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts