ന്യൂഡല്‍ഹി: ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ രാജ്യസഭാ എം പിയും ബി ജെ പി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു. ഡല്‍ഹി എയിംസില്‍ വച്ചായിരുന്നു അന്ത്യം. തൊണ്ടയിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
Read MoreCategory: NATIONAL
നാലാംഘട്ടം ജനം വിധിയെഴുതി തുടങ്ങി;
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട പോളിംഗ് പുരോഗമിക്കുന്നു. നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന് പൂർണ സജ്ജമായെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ അറിയിച്ചു. നാലാംഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലായി/കേന്ദ്രഭരണപ്രദേശത്തായി 96 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണു പോളിങ് നടക്കുന്നത്. ആന്ധ്രപ്രദേശ് നിയമസഭയിലെ ആകെയുള്ള 175 സീറ്റിലേക്കും ഒഡിഷ നിയമസഭയിലെ 28 സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പു നടക്കും. വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി തെലങ്കാനയിലെ 17 ലോക്‌സഭാമണ്ഡലങ്ങളിലെ ചില നിയമസഭാമണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പു സമയം തെരഞ്ഞെടുപ്പു കമ്മീഷൻ വർധിപ്പിച്ചിട്ടുണ്ട്. 1,717 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. വൈകീട്ട് ആറുവരെയാണ് പോളിങ്. കേന്ദ്രമന്ത്രിമാരായ കിഷന്‍…
Read Moreനൂഡില്‍സ് കഴിച്ച് 10 വയസുകാരൻ മരിച്ചു; നിരവധി പേർ ചികിത്സയിൽ
ലക്നൗ: നൂഡില്‍സ് കഴിച്ചതിന് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടർന്ന് കൗമാരക്കാരൻ മരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം കുടുംബത്തിലെ ആറ് പേർ ഭക്ഷ്യവിഷബാധയ്ക്ക് ഇരയായിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം. രാഹുല്‍ നഗർ സ്വദേശിനിയും ഡെറാഡൂണില്‍ താമസക്കാരിയുമായ സീമ – സോനു ദമ്പതികളുടെ മകൻ രോഹൻ (10) ആണ് മരിച്ചത്. മക്കളായ രോഹൻ, വിവേക്, മകള്‍ സന്ധ്യ എന്നിവരോടൊപ്പം സീമ രാഹുല്‍ നഗറിലെ മാതാപിതാക്കളുടെ വീട്ടിലെത്തിയിരുന്നു. ഇവിടെ രാത്രി മാഗി നൂഡില്‍സ് കഴിച്ച് കുടുംബാംഗങ്ങളെല്ലാം ഉറങ്ങുകയായിരുന്നു. എന്നാല്‍ അർധരാത്രിയോടെ സ്ഥിതി വഷളായി.…
Read Moreഓർഡർ ചെയ്തത് പനീർ സാൻവിച്ച്, കിട്ടിയത് ചിക്കൻ; 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി
അഹമ്മദാബാദ്: പനീര്‍ സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്തതിനുപകരം ചിക്കന്‍ സാന്‍വിച്ച് കിട്ടിയതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിനി നിരാലിയാണ് ഫുഡ് ഡെലിവറി ആപ്പ് വഴി സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്തത്. പണ്ടുമുതലെ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നയാളാണ് നിരാലി. പിക്ക് അപ്പ് മീല്‍സ് ബൈ ടെറ ആപ്പ് വഴിയാണ് വെജ് സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്തത്. സാന്‍വിച്ച് എത്തി മൂന്ന് തവണ അതില്‍ കടിച്ച ശേഷമാണ് നിരാലിക്ക് ഉള്ളില്‍ ചിക്കനുണ്ടെന്ന് മനസിലായത്. ആദ്യം സോയ ആണെന്നാണ് കരുതിയത്. സംഭവം തനിക്ക് ഞെട്ടലുണ്ടാക്കിയെന്നും പണ്ടുമുതലേ…
Read Moreഅരവിന്ദ് കെജ്രിവാൾ പുറത്തേക്ക്; ഇടക്കാല ജാമ്യം
ദില്ലി: വിവാദ മദ്യനയ കേസില്‍ തിഹാർ ജയിലില്‍ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ജൂണ്‍ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. മദ്യനയ…
Read Moreമക്കളെ കൊന്നു; യുവതി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു
ലക്നൗ: മക്കളെ കൊന്നതിനു ശേഷം കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത് യുവതി. എട്ടും രണ്ടും വയസ്സ് മാത്രം പ്രായമുള്ള കുട്ടികളെ പോലീസെത്തിയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് തന്നെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയെന്നും അതുകൊണ്ടാണ് തനിക്ക് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തേണ്ടി വന്നതെന്നും ആത്മഹത്യാക്കുറിപ്പില്‍ യുവതി എഴുതിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിന് ഒരു വീഡിയോ എടുത്ത് അയച്ച ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. മുപ്പതുകാരിയായ അശ്വനി നികുംഭ് എന്ന യുവതിയാണ് മക്കളെ കൊന്ന് സ്വയം ജീവനൊടുക്കിയതെന്ന് പോലീസ് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ നാസിക്…
Read Moreഷവർമ കഴിച്ച് യുവാവ് മരിച്ചു; 5 പേർ ആശുപത്രിയിൽ
മുംബൈ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 19കാരന്‍ മരിച്ചു. പ്രതമേഷ് ഭോക്‌സെ എന്ന യുവാവാണ് മരിച്ചത്. ചിക്കന്‍ ഷവര്‍മയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇത് കഴിച്ച് അഞ്ചുപേര്‍ ആശുപത്രിയിലാണ്. മൻഖുർദിലെ മഹാരാഷ്ട്ര നഗർ ഏരിയയിലാണ് സംഭവം. സ്ഥലത്തെ ഒരു കടയില്‍ നിന്നും ചിക്കന്‍ ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മേയ് 3ന് ആനന്ദ് കാംബ്ലെയും മുഹമ്മദ് അഹമ്മദ് റെസാ ഷെയ്‌ക്കും നടത്തുന്ന കടയില്‍ പ്രതമേഷ് സുഹൃത്തുക്കളോടൊപ്പം ചിക്കൻ ഷവർമ കഴിക്കാൻ പോയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പ്രതമേഷിന് പിറ്റേന്ന് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. കുറച്ചു കഴിയുമ്പോള്‍ ഭേദമാകുമെന്ന് കരുതി യുവാവ് വീട്ടില്‍…
Read Moreകൊവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനക
ന്യൂഡൽഹി: അപൂർവമായ പാർശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കല്‍ കമ്പനിയുടെ വെളിപ്പെടുത്തലിനു പിന്നാലെ കൊവിഷീല്‍ഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനക. ആഗോളതലത്തില്‍ തന്നെ പിൻവലിക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ട്. ആസ്ട്രാസെനെകയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ചേർന്ന് വികസിപ്പിച്ച വാക്‌സിൻ കോവിഷീല്‍ഡ് എന്ന പേരില്‍ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിർമ്മിച്ചത്. ഡിമാൻഡ് സംബന്ധമായ കാരണങ്ങളാണ് തീരുമാനത്തിന് പിറകിലെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം.
Read Moreഗർഭം ധരിക്കുന്നത് സ്ത്രീകൾ മാത്രമല്ല, ‘ഗർഭിണി’ എന്ന പദം നിയമപുസ്തകത്തിൽ നിന്നും ഒഴിവാക്കി കോടതി
ന്യൂഡല്‍ഹി: ഗർഭിണി എന്ന പദം നിയമപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി സുപ്രീംകോടതി. ഗർഭിണി എന്ന അർത്ഥം വരുന്ന പ്രഗ്നൻ്റ് വുമണ്‍ എന്ന ഇംഗ്ലീഷ് പദം ഒഴിവാക്കി പകരം പ്രഗ്നൻ്റ് പേർസണ്‍ എന്ന പദം ഉപയോഗിക്കാനുമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. നോണ്‍ ബൈനറിയായ വ്യക്തികളും ട്രാൻസ്ജെൻ്റർ പുരുഷൻമാരും ഗർഭം ധരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി ഗർഭം ധരിച്ച വ്യക്തി എന്ന് അർത്ഥത്തില്‍ പ്രഗ്നൻ്റ് പേർസണ്‍ എന്ന ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കാൻ ഉത്തരവിട്ടത്. 14വയസുള്ള പെണ്‍കുട്ടിയുടെ ഗർഭം അലസിപ്പിക്കുന്നത് സംബന്ധിച്ച 22 പേജ് വരുന്ന വിധി ന്യായത്തില്‍ മാത്രം പ്രഗ്നൻ്റ്…
Read More3 രൂപയ്ക്ക് വെള്ളം 20 രൂപയ്ക്ക് ഊൺ!!! കിടിലൻ ഓഫറുമായി ഇന്ത്യൻ റെയിൽവേ
ട്രെയിനിൽ ദീർഘ ദൂരം യാത്ര ചെയ്യുമ്പോള്‍ ഏറ്റവും വലിയ പ്രശ്നം പലർക്കും ഭക്ഷണത്തിന്റെ കാര്യമാണ്. റെയില്‍വേ സ്റ്റേഷനുകളിലെ റസ്‌റ്ററന്റുകളില്‍ കയറി ഭക്ഷണം കഴിക്കാന്‍ സത്യത്തില്‍ മടിയാണ്, മാത്രമല്ല രൂചിയും ഉണ്ടാവില്ല വിലയും താങ്ങാവുന്നതിലും അധികമാണ്. എന്നാല്‍ യാത്രക്കാരുടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവുമായി വന്നിരിക്കുകയാണ് ഇന്ത്യൻ റെയില്‍വേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ. യാത്രകള്‍ കൂടുന്ന വേനലവധിക്കാലത്ത്, ജനറല്‍ സെക്കൻഡ് ക്ലാസ് (ജിഎസ്) കോച്ചുകള്‍ക്ക് സമീപം, മിതമായ നിരക്കില്‍ ഭക്ഷണവും ലഘുഭക്ഷണ കൗണ്ടറുകളും റെയില്‍വേ സ്ഥാപിച്ചു. ഈ സംരംഭത്തിന് കീഴില്‍, ഇന്ത്യയിലുടനീളമുള്ള 100 സ്റ്റേഷനുകളിലായി…
Read More