അഞ്ച് ഭാഷകൾക്ക് കൂടി ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചതോടെ ഈ പദവി ലഭിക്കുന്ന ഭാഷകളുടെ എണ്ണം 11 ആയി.

ദില്ലി: അഞ്ച് ഭാഷകൾക്ക് കൂടി ‘ശ്രേഷ്ഠ ഭാഷ’ പദവി നൽകാൻ അംഗീകാരം നൽകി കേന്ദ്ര സ‍ർക്കാർ. മറാത്തി, ബംഗാളി, പാലി, പ്രാകൃത്, അസമീസ് എന്നീ അഞ്ച് ഭാഷകൾക്കാണ് പുതുതായി ശ്രേഷ്ഠ ഭാഷ പദവി ലഭിക്കുക. ഇതോടെ ശ്രേഷ്ഠ ഭാഷ പദവി ലഭിക്കുന്ന ഭാഷകളുടെ എണ്ണം 6ൽ നിന്ന് 11 ആയി ഉയരും. തമിഴ്, സംസ്‌കൃതം, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നീ ഭാഷകൾക്കായിരുന്നു നേരത്തെ ഈ പദവി ലഭിച്ചിരുന്നത്. 2004-ൽ തമിഴിന് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചിരുന്നു. 2014-ൽ ഒഡിയക്കാണ് അവസാനമായി ഈ പദവി…

Read More

കസ്റ്റമറിന്‍റെ കഴുത്തിന് കുത്തിപിടിച്ച് കെഎഫ്സി ജീവനക്കാരന്‍; വീഡിയോ വൈറൽ

കെഎഫ്സി ചിക്കന്‍ കടയില്‍ ജീവനക്കാരും കസ്റ്റമറും തമ്മില്‍ പൊരിഞ്ഞ തല്ല്. സംഭവത്തിന്‍റെ മൊബൈൽ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരം എംജി റോഡിലെ കെഎഫ്സി ചിക്കന്‍ കടയിലെത്തിയ ഒരു കസ്റ്റമറും തൊഴിലാളികളും തമ്മില്‍ വാക്ക് തര്‍ക്കവും പിന്നാലെ അടിയും തുടങ്ങിയത്. കടയിലെത്തിയ മറ്റ് ഉപഭേക്താക്കള്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ശബ്ദം കേട്ട് കടയുടെ ഉള്ളിലേക്ക് കടന്നതോടെയാണ് ദൃശ്യങ്ങള്‍ തുടങ്ങുന്നത്. ജീവനക്കാര്‍ ചേര്‍ന്ന് ഒരു കസ്റ്റമറെ പിടിച്ച് തള്ളുന്നത് കാണാം. https://x.com/gharkekalesh/status/1841358557544874284?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1841358557544874284%7Ctwgr%5E38bc2c75846ea6e1a038bb180828a3b036a2ada7%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fgharkekalesh%2Fstatus%2F1841358557544874284%3Fref_src%3Dtwsrc5Etfw ഇയാള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും പിന്നാലെ തൊഴിലാളികളില്‍…

Read More

ഒക്ടോബർ 12 മുതൽ പുതിയ മദ്യനയം;എല്ലാ മദ്യവും 99 രൂപ മുതൽ

പുതിയ മദ്യനയവുമായി ആന്ധ്രപ്രദേശ് സർക്കാർ. 99 രൂപ മുതൽ ഇനി ആന്ധ്രപ്രദേശിൽ മദ്യം ലഭിക്കും. സ്വകാര്യ ചില്ലറ വ്യാപാരികൾ പുതിയ വിലയ്ക്ക് മദ്യം വിൽക്കുന്നതിലൂടെ സംസ്ഥാനത്ത് 5500 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹരിയാനയുടെ പാത പിന്തുടർന്ന് ആന്ധ്രപ്രദേശ് സർക്കാർ സംസ്ഥാനത്തുടനീളം ഉള്ള 3736 റിട്ടൈയിൽ ഷോപ്പുകൾ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചു. ആന്ധ്രപ്രദേശ് സർക്കാരിൻ്റെ വിജ്ഞാപനം പ്രകാരം ഒക്ടോബർ 12 മുതൽ പുതിയ മദ്യനയം പ്രാബല്യത്തിൽ വരും. വരുമാനം കുറഞ്ഞവർക്കും താങ്ങാവുന്ന വിലയിലുള്ള മദ്യങ്ങൾ ആണ് അവതരിപ്പിക്കുന്നത്. പുതിയ മദ്യനയത്തിന് രണ്ട് വർഷത്തെ കാലാവധി…

Read More

ഇന്ത്യയ്ക്ക് രാഷ്ട്രപിതാവ് ഇല്ല: ഗാന്ധിജയന്തിദിനത്തിലെ വിവാദ പോസ്റ്റുമായി വിവാദ നായിക കങ്കണ റണാവത്ത്;

ഡൽഹി: ഗാന്ധിജയന്തിദിനത്തിലെ വിവാദ പോസ്റ്റുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഇന്ത്യയ്ക്ക് രാഷ്ട്രപിതാവ് ഇല്ല എന്നായിരുന്നു കുറിപ്പ്. മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ 120-ാം ജന്മവാർഷിക ആശംസ നേർന്നുകൊണ്ടായിരുന്നു വിവാദ പരാമർശം. ‘രാജ്യത്തിന് പിതാക്കന്മാരില്ല; പുത്രന്മാരുണ്ട്. ഭാരതമാതാവിന്റെ ഈ പുത്രന്മാർ അനുഗൃഹീതരാണ്’ എന്നാണ് ശാസ്ത്രിയുടെ ചിത്രത്തിനൊപ്പം കങ്കണ കുറിച്ചത്. ഗാന്ധിജിയുടെ ശുചിത്വഭാരതമെന്ന ആശയം മുന്നോട്ടുകൊണ്ടുപോയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും കങ്കണ പറഞ്ഞു. വലിയ വിവാദമാവുകയാണ് കങ്കണ റണാവത്തിന്റെ പോസ്റ്റ്. ​ഗാന്ധിയെ അപമാനിക്കുന്നതാണ് കങ്കണയുടെ വാക്കുകൾ എന്നാണ് വിമർശനം. നടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ്…

Read More

ദമ്പതികളും മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ 

നാഗ്പൂർ: ദമ്പതികളെയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലാണ് സംഭവം. നാല് പേരും ഒപ്പിട്ട ഒരു ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി. എല്ലാവരും ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ അനുമാനം. പൊലീസ് ഇത് പരിശോധിച്ചു വരികയാണ്. മൊവാദ് ഗ്രാമത്തില്‍ താമസിക്കുന്ന വിരമിച്ച അധ്യാപകൻ വിജയ് മധുകർ പച്ചോരി (68), ഭാര്യ മാല (55), മക്കളായ ഗണേഷ് (38), ദീപക് (36) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ എല്ലാവരും കടുത്ത മാനസിക സമ്മർദം അനുഭവിക്കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെടുത്ത കത്തില്‍ പറയുന്നത്. ദമ്പതികളുടെ മൂത്ത മകനായ…

Read More

ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ 

മുംബൈ: മഹാരാഷ്ട്രയിലെ താനെ നഗരത്തിനടുത്തുള്ള സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 45 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. എട്ടിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തില്‍ സ്കൂള്‍ മാനേജ്‌മെന്‍റിനെതിരെ കേസെടുത്തിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് ശേഷം 38 വിദ്യാർഥികള്‍ക്ക് തലകറക്കം, തലവേദന, വയറുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് കല്‍വ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെ ഏഴ് കുട്ടികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും 37 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Read More

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കൊന്ന് ശരീരഭാഗങ്ങൾ പാചകം ചെയ്ത മകന് വധശിക്ഷ 

മുബൈ: സ്വന്തം അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള് പാചകം ചെയ്ത യുവാവിന് വധശിക്ഷ നൽകി ബോംബെ ഹൈക്കോടതി. കോലാപൂർ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചു. കോലാപൂർ സ്വദേശിയായ സുനിൽ രാമ കുച്കോരവിയെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. അപൂർവങ്ങളിൽ അപൂർവ മായ കേസാണിതെന്ന് നിരീക്ഷിച്ച കോടതി നരഭോജനമാണ് നടന്നിരിക്കുന്നതെന്നും വ്യക്തമാക്കി. പ്രതിക്ക് മാനസാന്തരമുണ്ടാകാനുള്ള അവസരം കൊടുക്കേണ്ട ആവശ്യമില്ലെന്നും ജീവപര്യന്തം തടവ് ലഭിച്ചാൽ പ്രതി വീണ്ടും സമാന കുറ്റകൃത്യം ആവർത്തിക്കാനുള്ള സാധ്യതയുണ്ടെന്നും ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്…

Read More

പുനെ ഹെലികോപ്റ്റര്‍ അപകടം: മരിച്ചവരില്‍ മലയാളിയും

പുനെ: മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ച മൂന്ന് പേരില്‍ ഒരാള്‍ മലയാളി. കൊല്ലം കുണ്ടറ സ്വദേശിയായ പൈലറ്റ് ഗിരീഷ് പിള്ളയാണ് (56) മരിച്ചത്. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ് പിള്ള. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്ന് രാവിലെ 6.45 ഓടെയാണ് അപകടം ഉണ്ടായത്. ഗിരീഷ് പിള്ളയ്ക്ക് പുറമേ മറ്റൊരു പൈലറ്റും ഒരു എന്‍ജിനീയറുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മലയോര മേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് പിംപ്രി ചിഞ്ച്വാഡ പൊലീസ് പറഞ്ഞു. ഹെറിറ്റേജ് ഏവിയേഷന്റെ VT-EVV രജിസ്‌ട്രേഷനുള്ള അഗസ്റ്റ 109 ഹെലികോപ്റ്ററാണ് തകര്‍ന്നതെന്ന് ഡിജിസിഎ…

Read More

1.5 ലക്ഷത്തിന്റെ ഐഫോൺ ക്യാഷ് ഓൺ ഡെലിവറിയായി ഓർഡർ ചെയ്തു; ഡെലിവറി ബോയിയെ കൊന്ന് കനാലിൽ തള്ളി 

ലഖ്നൗ: ഓർഡർ ചെയ്ത ഐഫോണ്‍ വിതരണം ചെയ്യാനെത്തിയ ഡെലിവറി ബോയിയെ രണ്ട് പേർ ചേർന്ന് കൊലപ്പെടുത്തി. കാഷ് ഓണ്‍ ഡെലിവറിയായി (സിഒഡി) ഓർഡർ ചെയ്ത 1.5 ലക്ഷം രൂപയുടെ ഐഫോണ്‍ വിതരണം ചെയ്യാനെത്തിയ 30കാരനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ചിൻഹാട്ടിലാണ് സംഭവം. മൃതദേഹം ഇന്ദിരാ കനാലിലാണ് തള്ളിയത്. മൃതദേഹം കണ്ടെത്താൻ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) സംഘത്തെ വിളിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശശാങ്ക് സിംഗ് പറഞ്ഞു. ചിൻഹാട്ട് സ്വദേശിയായ ഗജാനൻ ഫ്ലിപ്കാർട്ടില്‍ നിന്ന് ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍…

Read More

56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും

56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നതിൽ ബന്ധുക്കൾക്ക് ഇന്ന് അന്തിമ അറിയിപ്പ് ലഭിക്കും. 1968 ൽ ഹിമാചൽ പ്രദേശിലെ റോത്തങ്ങ് പാസിൽ ഉണ്ടായ വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശി ഒടാലിൽ തോമസ് ചെറിയാൻ ഉൾപ്പെടെ നാലു സൈനികരുടെ മൃതദേഹമാണ് രാജ്യ ചരിത്രത്തിലെ ഏറ്റവും ദൈർഘമേറിയ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്. കാണാതാകുമ്പോൾ 22 വയസ്സ് മാത്രമാണ് തോമസ് ചെറിയാന്റെ പ്രായം. ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനുള്ള നീക്കത്തിലാണ് സൈന്യം. വിമാന…

Read More
Click Here to Follow Us