ന്യൂഡൽഹി: ഗാർഹിക പാചകവാതക വിതരണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ‘ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ’ എന്ന നയം കർശനമാക്കുന്നു. പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതിവാതക (PNG) വിതരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, പിഎൻജി കണക്ഷൻ ലഭ്യമായ പ്രദേശങ്ങളിൽ ഇനി മുതൽ എൽപിജി സിലിണ്ടറുകളുടെ ഉപയോഗം അനുവദിക്കില്ല. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം, പൈപ്പ് ഗ്യാസ് സൗകര്യമുണ്ടായിട്ടും അത് സ്വീകരിക്കാത്ത വീടുകളിലെ എൽപിജി കണക്ഷനുകൾ 2026 ജൂൺ 30-ഓടെ നിർത്തലാക്കും. പിഎൻജി ശൃംഖല ലഭ്യമായിട്ടും എൽപിജി ഉപയോഗിക്കുന്നത് തുടരുന്ന വീടുകളെ…
Read MoreCategory: NATIONAL
സ്ത്രീസുരക്ഷ അളക്കാൻ വേഷംമാറി അർധരാത്രി ബസ് സ്റ്റോപ്പിൽ; വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് നേരിടേണ്ടി വന്നത് ദുരനുഭവം
ഹൈദരാബാദ്: നഗരത്തിലെ സ്ത്രീസുരക്ഷയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ അണ്ടർ കവർ ഓപ്പറേഷൻ. ഹൈദരാബാദ് മൽകജ്ഗിരി പോലീസ് കമ്മിഷണർ വി. സുമതിയാണ് സാധാരണ യാത്രക്കാരിയുടെ വേഷത്തിൽ അർധരാത്രി ബസ് സ്റ്റോപ്പിലെത്തി പരിശോധന നടത്തിയത്. മൂന്ന് മണിക്കൂർ നീണ്ട കാത്തിരിപ്പിനിടെ നടുക്കുന്ന അനുഭവങ്ങളാണ് ഉദ്യോഗസ്ഥയ്ക്കുണ്ടായത്. ദിൽസുഖ്‌നഗറിലെ തിരക്കേറിയ ബസ് സ്റ്റോപ്പിൽ പുലർച്ചെ 12:30 മുതൽ 3:30 വരെയായിരുന്നു കമ്മിഷണറുടെ പരിശോധന. സാധാരണ വസ്ത്രം ധരിച്ച് ഒറ്റയ്ക്ക് നിൽക്കുകയായിരുന്ന സുമതിയെ ഈ സമയത്തിനിടെ 40-ഓളം പുരുഷന്മാരാണ് ലൈംഗികോദ്ദേശത്തോടെ സമീപിച്ചത്. “ഒപ്പം വരുന്നോ” എന്ന് ചോദിച്ചും അശ്ലീല…
Read Moreസ്കൂൾ ഭരണം ഇനി രക്ഷിതാക്കളുടെ കൈപ്പിടിയിൽ; കേന്ദ്രത്തിന്റെ വൻ അഴിച്ചുപണി!
ന്യൂഡൽഹി: രാജ്യത്തെ സ്കൂൾ ഭരണത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറങ്ങി. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളുടെ (എസ്.എം.സി) അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളെ നിയമിക്കണമെന്നാണ് മന്ത്രാലയത്തിന്റെ പ്രധാന ശുപാർശ. സ്കൂൾ ഭരണത്തിൽ കമ്മ്യൂണിറ്റിയുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആണ് പുതിയ മാർഗരേഖ പുറത്തിറക്കിയത്. സമിതി ഘടനയും പ്രാതിനിധ്യവും പുതിയ പരിഷ്കാരമനുസരിച്ച് സ്കൂൾ പ്രിൻസിപ്പൽ അല്ലെങ്കിൽ ഹെഡ്മാസ്റ്റർ സമിതിയുടെ മെമ്പർ സെക്രട്ടറിയായി പ്രവർത്തിക്കും. സമിതിയുടെ സുഗമമായ നടത്തിപ്പിനായി…
Read Moreജോണി ജോണി യെസ് പപ്പാ’… ഇനി വേണ്ട പപ്പാ; കുട്ടികളെ നുണ പറയാൻ പഠിപ്പിക്കുന്നു; വിവാദ പരാമർശവുമായി യൂ പി മന്ത്രി
ലഖ്‌നൗ: ലോകപ്രശസ്തമായ ഇംഗ്ലീഷ് നഴ്സറി കവിത ‘ജോണി ജോണി യെസ് പപ്പാ’ കുട്ടികളിൽ നുണ പറയാനുള്ള പ്രവണത വളർത്തുന്നുവെന്നും ഇതിൽ ഇന്ത്യൻ മൂല്യങ്ങളില്ലെന്നും ഉത്തർപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാധ്യായ. കാൺപൂരിൽ നടന്ന അധ്യാപക സംഗമത്തിൽ സംസാരിക്കവെയാണ് മന്ത്രിയുടെ വിവാദ പരാമർശം. പാശ്ചാത്യ കവിതകൾക്ക് പകരം ഭാരതീയ മൂല്യങ്ങൾ പകർന്നുനൽകുന്ന വിദ്യാഭ്യാസ രീതിക്ക് അധ്യാപകർ മുൻഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘പഞ്ചസാര കഴിച്ചോ? ഇല്ല പപ്പാ’ എന്നിങ്ങനെയുള്ള വരികൾ കുട്ടികളെ സ്വന്തം മാതാപിതാക്കളുടെ മുന്നിൽ വെച്ചുതന്നെ കള്ളം പറയാൻ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.…
Read Moreഓർഡർ നൽകിയത് 2000 രൂപയുടെ സാധനങ്ങൾ; മടങ്ങിയത് നോട്ടുമാലയുമായി: വൈറലായി ബ്ലിങ്കിറ്റ് ഡെലിവറി ബോയിയുടെ വീഡിയോ
ന്യൂഡൽഹി: വിവാഹവീട്ടിലെ തിരക്കിനിടയിൽ ഓൺലൈൻ ഡെലിവറി ഏജന്റിന് വ്യത്യസ്തമായ രീതിയിൽ പണം നൽകിയ ഒരു കുടുംബത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഗ്രോസറി സാധനങ്ങൾ എത്തിച്ചുനൽകിയ ബ്ലിങ്കിറ്റ് ഏജന്റിനെ നോട്ടുമാല അണിയിച്ചാണ് വീട്ടുകാർ സ്വീകരിച്ചത്. ഭവ്യ ശ്രീധർ എന്ന യുവതി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. വീട്ടിൽ വിവാഹ ആഘോഷങ്ങൾ പൊടിപൊടിക്കുന്നതിനിടയിലാണ് ഏകദേശം 2,000 രൂപയുടെ സാധനങ്ങൾ ഇവർ ഓൺലൈനായി ഓർഡർ ചെയ്തത്. സാധനങ്ങളുമായി എത്തിയ ഡെലിവറി ഏജന്റ് പണം ചോദിച്ചപ്പോൾ കയ്യിൽ ചില്ലറ നോട്ടുകൾ ഇല്ലാതിരുന്നതിനാലാണ് വീട്ടുകാർ ഈ…
Read Moreമുഖ്യമന്ത്രി കസേരയിലേക്ക് ആര്? ഡൽഹിയിൽ ഇന്ന് കോൺഗ്രസ് കേന്ദ്രനേതൃത്വം യോഗം ചേരും; രാഹുൽ ഗാന്ധിയും പങ്കെടുത്തേക്കും
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള നിർണ്ണായക ചർച്ചകളിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഉന്നതതല യോഗം ചേരും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും. ഇതിനുപുറമെ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ചർച്ചകളിൽ ഭാഗമാകാൻ കേരളത്തിൽ നിന്ന് ഡൽഹിയിലെത്തും. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ നേതാക്കളുടെയും എംഎൽഎമാരുടെയും അഭിപ്രായങ്ങൾ ഹൈക്കമാൻഡ്…
Read More‘ലക്ഷ്യം പണമെങ്കിൽ എന്നേ ബി.ജെ.പിയിൽ ചേരാമായിരുന്നു’; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ധ്രുവ് റാഠി
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി. പണത്തോടാണ് തനിക്ക് ആർത്തിയെങ്കിൽ എന്നേ ബി.ജെ.പിയിൽ ചേരാമായിരുന്നുവെന്ന് അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിച്ചു. ഒരു വിമർശകന്റെ മോശം കമന്റിന് നൽകിയ ഈ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന ചിത്രങ്ങൾ ധ്രുവ് റാഠി പങ്കുവെച്ചതിന് പിന്നാലെയാണ് അധിക്ഷേപകരമായ കമന്റുകളുമായി ചിലർ എത്തിയത്. ഇതിനെതിരെ പ്രതികരിക്കവേ, താൻ രാജ്യത്തിന്റെ പുരോഗതിക്ക് നൽകുന്ന പ്രാധാന്യം ബി.ജെ.പിയിലെ മുഴുവൻ നേതാക്കളും ചേർന്നാൽ പോലും ഉണ്ടാകില്ലെന്ന്…
Read Moreആഗോള എണ്ണപ്രതിസന്ധി; പെട്രോൾ, ഡീസൽ എക്സൈസ് തീരുവയിൽ വൻ ഇളവുമായി കേന്ദ്ര സർക്കാർ
കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയും ആഗോള വിപണിയിൽ ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പരിഗണിച്ചാണ് കേന്ദ്രത്തിന്റെ ഈ നിർണ്ണായക നീക്കം. പുതിയ തീരുമാനപ്രകാരം പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതമാണ് അധിക എക്സൈസ് തീരുവയിൽ കുറവ് വരുത്തിയത്. ഇതോടെ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപയായും, ഡീസലിന്റേത് 10 രൂപയിൽ നിന്ന് പൂജ്യമായും കുറഞ്ഞു. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നത് എണ്ണക്കമ്പനികൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.…
Read Moreജബൽപുർ ബോട്ടപകടം: മകനെ നെഞ്ചോട് ചേർത്ത് ആ അമ്മ; നൊമ്പരമായി അവസാന ദൃശ്യങ്ങൾ പുറത്ത്; കാണാം
ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുർ ബർഗി ഡാം റിസർവോയറിലുണ്ടായ ക്രൂസ് ബോട്ടപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട ബോട്ടിൽ വെള്ളം കയറിക്കൊണ്ടിരിക്കെ, നാലു വയസ്സുകാരനായ മകനെ മാറോടണച്ച് ചേർത്തുപിടിച്ചിരിക്കുന്ന ഒരമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അപകടത്തിന് ശേഷം കണ്ടെടുത്ത മൃതദേഹങ്ങളിൽ ഈ അമ്മയും കുഞ്ഞും ഒരേ ലൈഫ് ജാക്കറ്റിനുള്ളിൽ പരസ്പരം കെട്ടിപ്പിടിച്ചിരിക്കുന്ന നിലയിലായിരുന്നു. ജബൽപുർ ദുരന്തത്തിന്റെ ഏറ്റവും വേദനാജനകമായ കാഴ്ചയായി ഇത് മാറി. മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചപ്പോൾ സ്ഥലം സന്ദർശിച്ച മധ്യപ്രദേശ് കാബിനറ്റ് മന്ത്രി രാകേഷ് സിങ് അടക്കമുള്ളവർ വികാരാധീനരായി. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു വിനോദസഞ്ചാരികൾ…
Read Moreഭാര്യയുടെ സ്വകാര്യ ദൃശ്യം ഇന്റർനെറ്റിൽ; 3 പുരുഷന്മാരുമായി രഹസ്യബന്ധം; 19 പേജുള്ള കത്തെഴുതി വെച്ച് ടെക്കി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ഹുസൈൻ സാഗർ തടാകത്തിൽ ചാടി സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന സീതാറാം (36) ആണ് മരിച്ചത്. തന്റെ മരണത്തിന് ഉത്തരവാദി ഭാര്യ രേണുകയാണെന്ന് ആരോപിക്കുന്ന 19 പേജുള്ള ആത്മഹത്യാക്കുറിപ്പ് സീതാറാം എഴുതിയിരുന്നതായി കുടുംബം വെളിപ്പെടുത്തി. രഹസ്യബന്ധങ്ങളും വീഡിയോ പ്രചരണവും കഴിഞ്ഞ ഒന്നര വർഷമായി ഭാര്യയ്ക്ക് മൂന്ന് പുരുഷന്മാരുമായി രഹസ്യബന്ധമുണ്ടായിരുന്നുവെന്ന് സീതാറാമിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഇതിൽ ഒരാൾ ഭാര്യയ്‌ക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ‘രമണ’ എന്ന പേരുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി…
Read More