ഇന്ത്യയ്ക്ക് രാഷ്ട്രപിതാവ് ഇല്ല: ഗാന്ധിജയന്തിദിനത്തിലെ വിവാദ പോസ്റ്റുമായി വിവാദ നായിക കങ്കണ റണാവത്ത്;

ഡൽഹി: ഗാന്ധിജയന്തിദിനത്തിലെ വിവാദ പോസ്റ്റുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഇന്ത്യയ്ക്ക് രാഷ്ട്രപിതാവ് ഇല്ല എന്നായിരുന്നു കുറിപ്പ്.

മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ 120-ാം ജന്മവാർഷിക ആശംസ നേർന്നുകൊണ്ടായിരുന്നു വിവാദ പരാമർശം.

‘രാജ്യത്തിന് പിതാക്കന്മാരില്ല; പുത്രന്മാരുണ്ട്. ഭാരതമാതാവിന്റെ ഈ പുത്രന്മാർ അനുഗൃഹീതരാണ്’ എന്നാണ് ശാസ്ത്രിയുടെ ചിത്രത്തിനൊപ്പം കങ്കണ കുറിച്ചത്.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

ഗാന്ധിജിയുടെ ശുചിത്വഭാരതമെന്ന ആശയം മുന്നോട്ടുകൊണ്ടുപോയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും കങ്കണ പറഞ്ഞു.

വലിയ വിവാദമാവുകയാണ് കങ്കണ റണാവത്തിന്റെ പോസ്റ്റ്. ​ഗാന്ധിയെ അപമാനിക്കുന്നതാണ് കങ്കണയുടെ വാക്കുകൾ എന്നാണ് വിമർശനം.

നടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനേത് രംഗത്തെത്തി. പഞ്ചാബിലെ ഒരു മുതിർന്ന ബി.ജെ.പി. നേതാവും കങ്കണയെ വിമർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts