നിങ്ങൾ സ്ഥിരമായി തുണ്ടു വിഡിയോകൾ കാണുന്നവർ ആണോ??

തുണ്ടു വീഡിയോകൾ ഷെയർ ചെയ്യുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പോ സ്ഥിരമായി നിങ്ങൾക്ക് അങ്ങനെ വീഡിയോ അയക്കുന്ന ഫ്രണ്ട്സോ ഇല്ലാത്തവരോ ഇനി ഉണ്ടേലും നിങ്ങൾ അങ്ങനെ ചെയ്യാത്തവരോ ആണേൽ(boys) ഒന്ന് കൈ പോകുവോ ?? 🙁 അങ്ങനെ ഉള്ള ആരും ഇല്ലാന്ന് ഒന്ന് ഉറപ്പിക്കാൻ ആണ് 🙁 🙁 🙁 ഈ പോസ്റ്റിന് മുൻപ് ഒരു ചോദ്യം ഇട്ടിരുന്നു… ഒരു പെൺകുട്ടി ഇങ്ങനെ പറയാമോ എന്ന് മൂക്കത്ത് വിരൽ വെച്ചവരാണ് അധികവും… ചുമ്മാ ഇരുന്ന് ബോറടിച്ചപ്പോ അറിയാതെ ഇട്ടു പോയതൊന്നും അല്ല അതെന്ന് വ്യക്തമായി പറയട്ടെ……

Read More

ഒരിക്കല്‍ക്കൂടി…..

ഇനിയൊരിക്കൽ കൂടി നമ്മൾ കാണും ! എന്നെന്നേക്കുമായി ഒരു യാത്ര പറയലിനു മുൻപ്…. ഇന്നലകളിലെന്നോ ഒരപൂർണ്ണ ചിത്രമായി ഞാൻ നിന്നിലവശേഷിച്ചിരിക്കാം… അല്ലെങ്കിൽ, നിന്റെയോർമ്മകളിൽ നിന്നു പോലും നീയെന്നെ എങ്ങോ പകുത്തു മാറ്റിയേക്കാം…. എങ്കിലും, ജീവിതത്തിന്റെ ആ നിമിഷങ്ങളിലേക്കൊരു തിരിഞ്ഞു നോട്ടമെന്റെ മനസ്സാഗ്രഹിക്കുന്നതു പോലെ … നിമിഷമാത്രയിലെല്ലാം മറക്കാൻ സാധിക്കാത്തതിനാലാവാം അങ്ങനെ….. എന്നിലെ മൗനമായിരുന്നു എന്റെ തെറ്റെങ്കിൽ, എല്ലാം പറഞ്ഞൊന്നു മാപ്പു ചോദിക്കണമെന്നുണ്ട്.. എനിക്കറിയാം എന്റെ മൗനത്തിന്റെ അകത്തളങ്ങളിൽ ഞാൻ എന്നും തനിച്ചായിരുന്നു….. മൗനമായെങ്കിലും എന്നിലെ സ്നേഹം നീയറിഞ്ഞതില്ല…. കാലം പോലെ നീയും അകന്നു മാറിയപ്പോൾ…

Read More

സ്വപ്നം…

അനിത ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നില്‍ നിശബ്ദയായി. ഇത്രയും നേരം ചോദിച്ചതിനൊക്കെ മടിയോ പേടിയോ കൂടാതെ സ്വന്തം ലക്ഷ്യവും സ്വപ്നവും മാത്രം മുന്നില്‍ കണ്ടു കൊണ്ടായിരുന്നു ആ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറിംഗ്ക്കാരി മറുപടി പറഞ്ഞിരുന്നത്.. പക്ഷെ ഈ ചോദ്യം അവളെ മൌനിയാക്കി. തൊട്ടു മുന്നത്തെ ചോദ്യത്തിനുള്ള അവളുടെ മറുപടി ഇങ്ങനെ മറ്റൊരു ചോദ്യത്തില്‍ എത്തിക്കും എന്ന് അവള്‍ക്കുറപ്പായിരുന്നു. അതിനാല്‍ തന്നെ അവള്‍ക്കു ഇതിനും വ്യക്തമായ ഒരു ഉത്തരവും ഉണ്ടുതാനും. പക്ഷെ എന്തു കൊണ്ടോ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയ പോലെ ഇതിനു പെട്ടൊന്ന് മറുപടി നല്‍കാന്‍ അവള്‍ക്കു…

Read More

മരണത്തിന്റെ സൈബര്‍ മുഖങ്ങള്‍

“Everyone left me when I needed them most” (എനിക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് എല്ലാവരും എന്നെ കൈവിട്ടു) 2016 മെയ്യ് 16 റഷ്യ Novaya Gazeta എന്ന പത്രത്തിൽ Galina Mursaliyeva എന്ന റിപ്പോര്‍ട്ടർ എഴുതിയ ലേഖനം ഒരു ഞെട്ടലോടെയാണ് ലോക൦ വായിച്ചത്. സ്വയം ജീവൻ വെടിഞ്ഞ 12 വയസ്സുകാരിയായ തന്റെ മകളുടെ കമ്പ്യൂട്ടറിലെ ഓൻലൈന് പ്രവർത്തനങ്ങൾ നിരീക്ഷിച്ചപ്പോളാണ് നിഗൂഢമായ ഒരു രഹസ്യ കുട്ടായ്മയെ കുറിച്ച് അറിഞ്ഞത്. അതൊരു മരണത്തിന്റെ കുട്ടായ്മ ആയിരുന്നു, “the group of Death”. തന്റെ മകൾ…

Read More

പ്രണയം…

പാതി വിരിഞ്ഞൊരു പൂവിലെ പുഴുക്കുഞ്ഞ്!! തികട്ടിവരുന്ന നിന്റെ ഓർമകൾക്ക് പകരമായി ഇനി എന്റെ വൈകുന്നേരങ്ങൾക്ക് ആരെയാണ് ഞാൻ നൽകേണ്ടത്! ഒരുപക്ഷെ സന്ധ്യകൾ ഇങ്ങനെയാവുമല്ലേ അസ്തമനത്തിനു മുൻപുള്ള ആളിക്കത്തൽ! പലകുറി നീയെന്നെ ദുഃഖത്തിലാഴ്ത്തി…. കണ്പീലികൾക്കിടയിലൂടെൻ കണ്മഷി ചാലിട്ടൊഴുകി…. കവിളിലൂടങ്ങനെ നീങ്ങി നീങ്ങി എൻ മടിത്തട്ടി വീണു മയങ്ങിയ ആ  തുള്ളികൾ മുഖപുസ്തകത്തിൻ   ജാലകങ്ങൾക്കിടയിൽ നീ  ഇരുട്ടിന്റെ മതിലുകൾ സൃഷ്ടിച്ചുവെന്നും ഇരുട്ടിൽ നിനക്കെന്നെ നഷ്ടമാവുമെന്നും.. എന്റെ ചോദ്യങ്ങളുടെ ഉത്തരം നീയായിരുന്നു. നിന്റെ നീണ്ട ചോദ്യങ്ങൾക്കൊടുവിൽ എന്നെ ഞാനാക്കിയ തിരിച്ചറിവുകൾക്കിടയിൽ എന്നോ നമുക്ക് നമ്മെ നഷ്ടമായിരുന്നു നാം എന്ന…

Read More

കുമിളകള്‍…

ശാന്തമായി ഒഴുകുന്ന വെള്ളത്തിൻ്റെ തണുപ്പോർത്തിട്ടാവാം മീനൂട്ടീ പുഴക്കരയിൽ അലസമായി ഉറക്കച്ചവടോടെ നിൽക്കുന്നു , പെട്ടെന്ന് അതാ അരുൺ ഓടി വന്നു ഒറ്റ തള്ള് …ദേ കിടക്കുന്നു വെള്ളത്തിൽ…… കുലുങ്ങി ചിരിക്കുന്ന കുട്ടിപ്പട്ടാളത്തോടൊപ്പം അവനും പൊട്ടി ചിരിച്ചു…. ” “ഡാ…കൊരങ്ങൻ ചേട്ടാ നിനക്ക് ഞാൻ തരാട്ടാ……അമ്മയോടു പറയട്ടെ”…… മുട്ടോളം വെള്ളത്തിൽ നനഞ്ഞ മീനൂട്ടീ ‘ഓ എന്തായാലും നനഞ്ഞു ഇനികുളിച്ചിട്ടു കേറാം’ എന്ന ഭാവത്തിൽ മുങ്ങിക്കുളി തുടങ്ങി, കൂടെ കുട്ടി പട്ടാളവുമിറങ്ങി , വെള്ളം പരസ്പരം തെറിപ്പിച്ചും , സ്കൂളിലെ കിന്നര കഥകൾ പറഞ്ഞും ഒരൊന്നൊന്നര മണിക്കൂർ…

Read More

ഡോ: ആനന്ദിബായി ജോഷിയെ അറിയില്ലേ??

യാഥാസ്ഥിതികത കൊടുകുത്തി വാണിരുന്ന കാലത്ത് ഒരു ബ്രാന്മണ കുടുംബത്തിൽ ജനിച്ച് ചരിത്രത്താളുകളിൽ ഇടം നേടിയ വനിത.. ഏറെ എതിർപ്പുകളെ വക വെക്കാതെ കടൽ കടന്ന് ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ ആയ ധീരവനിത… സ്വന്തം ആഗ്രഹങ്ങൾക്ക് വേണ്ടി ഇപ്പോഴും സംസാരിക്കാൻ ഭയക്കുന്നവരുള്ള നാട്ടിൽ ആനന്ദി മെഡിസിൻ ബിരുദം നേടുന്നത് 1886 ൽ ആണെന്ന് കൂടി ഇതിനൊപ്പം കൂട്ടി വായിക്കണം.. 9ആം വയസ്സിൽ വിവാഹിത ആയ ആനന്ദിയ്ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണ നൽകിയത് ഭർത്താവ് ഗോപാൽ ജോഷി ആയിരുന്നു… വീട്ടുകാരുടെയും സമൂഹത്തിന്റെയും എതിർപ്പുകളെ തരണം ചെയ്യാൻ…

Read More

സിഗ്നൽ

ജനലിലൂടെ പാഞ്ഞുവന്ന വെളിച്ചത്തെ പ്രാകിക്കെണ്ടാണ് അന്നും അവന്റെ ദിവസം തുടങ്ങിയത്…അന്ന് കണ്ണുതുറക്കാന്‍അവനു ഒട്ടും മടി തോന്നിയില്ല. കെെ നീട്ടി മേശയില്‍ ഇരുന്ന ഫോൺ എടുത്ത് നെറ്റ് ഓന്‍ ചെയ്ത് ഒരു സെല്‍ഫി എടുത്ത് വാട്സപ്പില്‍ സ്റ്റാറ്റസ് ഇടാനും അവന്‍ മറന്നില്ല. ഒന്നിനുപുറകെ ഒന്നായി മെസ്സേജുകള്‍ വന്നുകൊണ്ടിരുന്നു. അന്നത്തെ ദിവസം അവനു ഏറെ പ്രത്യേകതകൾ ഉള്ളതാണ്. അതിനെപ്പറ്റി അറിവുള്ള കൂട്ടുകാരുടെ ഉപദേശങ്ങൾ ഒരു ചിരിയോടെ വായിച്ചുകൊണ്ടിരിക്കവെവാണ് ഡിസ്പ്ലേയില്‍ തെളിഞ്ഞു നിന്ന സമയത്തിലേക്ക് അവന്റെ കണ്ണോടിയത്. നെഞ്ചുവരെ കിടന്ന പുതപ്പ് വലിച്ചുനീക്കി റെഡിയായി അവന്‍ പുറത്തേയ്ക്കി ഇറങ്ങി.…

Read More
Click Here to Follow Us