കേരള പൊലീസിൽ പരാതി നൽകണോ ? എന്നാൽ അത് ഇനി വീട്ടിലിരുന്നും ആകാം; പുതിയ ആപ്പുമായി കേരള പൊലീസ്

kerala police

തിരുവനന്തപുരം: ഒരു പരാതി നല്കാൻ ഉണ്ടായിട്ടും പോലീസ് സ്റ്റേഷൻ കയറാൻ ഉള്ള മടി കൊണ്ട് മാത്രം പരാതിപ്പെടാതെ ഇരിക്കുന്നവരാണോ നിങ്ങൾ. എന്നാൽ ഇനി മുതൽ പരാതി നൽകാനായി പോലീസ് സ്റ്റേഷനിൽ നേരിട്ട് പോവേണ്ടതില്ല. അതിനായി ആകെ വേണ്ടത് ഒരു സ്മാർട്ട് ഫോൺ മാത്രമാണ് ലോകത്ത്  എവിടെ ഇരുന്നു കൊണ്ടും നിങ്ങൾക്ക് നിങ്ങളുടെ പരാതികൾ പോലീസിൽ അറിയിക്കാം. അതിനായി പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് കേരള പോലീസ്. കേരള പോലീസ് തങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റുവഴിയാണ് ഇക്കാര്യം അറിയിച്ചത്. കേരള പോലീസിന്‍റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ…

Read More

നഗരത്തിൽ മലയാളി വിദ്യാർത്ഥി ഷോക്ക് ഏറ്റു മരിച്ച സംഭവം; പിജി നടത്തിപ്പുകാരനെതിരെ കേസ്

ബെംഗളൂരു: മലയാളി വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പേയിങ് ഗസ്റ്റ് (പി.ജി) സ്ഥാപന നടത്തിപ്പുകാരുടെ അലംഭാവത്തിനെതിരെ ബന്ധുക്കൾ വർത്തൂർ പോലീസിൽ പരാതി നൽകി. മാള പള്ളിപ്പുറം വലിയവീട്ടിൽ അൻസാറിന്റെ മകൻ മുഹമ്മദ്‌ ജാസ്സിം 18 ആണ് കഴിഞ്ഞ ദിവസം രാത്രി ഷോക്കറ്റ് മരിച്ചത്. ഗുജൂരിലെ ബെംഗളൂരു ഡേയ്‌സ് ഹോം സ്റ്റേ നടത്തിപ്പുകാരൻ പാലക്കാട്‌ സ്വദേശി മുഹമ്മദ്‌ അലിയെ പൊലീസ് ചോദ്യം ചെയ്തു. നാളെ വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവിലെ വൈദ്യുതി വിതരണ ചുമതലയുള്ള ബെസ്റകോം അധികൃതരും ഇന്നലെ പി.ജിയിൽ പരിശോധന നടത്തിയിരുന്നു. വ്യാഴാഴ്ച രാത്രി…

Read More

വ്യാജമദ്യം നിർമിച്ച് വിദേശമദ്യ കുപ്പികളിൽ നിറച്ച് വില്പന നടത്തിയ മലയാളി അറസ്റ്റിൽ

കുടകിൽ വ്യാജ മദ്യം നിർമിച്ച് ഇന്ത്യൻ നിർമിത വിദേശ മദ്യ കുപ്പികളിലാക്കി കേരളത്തിൽ വിതരണം ചെയ്തിരുന്ന കാസർഗോഡ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാഷിം (47) ആണ് പിടിയിലായത്. മദ്യം നിർമ്മിക്കാനുള്ള അസാംസ്‌കൃത വസ്തുക്കൾ, 2000 കുപ്പികൾ, എക്സയിസ് വകുപ്പിന്റെ വ്യാജ സീൽ, മദ്യ ലേബലുകൾ എന്നിവ ഇയാളുടെ പക്കലിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ശരീരത്തെ ഏറെ ഹാനികരമായി ബാധിക്കുന്ന നിരോധിത വസ്തുക്കൾ ഉപയോഗിച്ചാണ് ഹാഷിം മദ്യം നിർമിച്ചിരുന്നതെന്ന് ബാഗമണ്ഡല പൊലീസ് അറിയിച്ചു. ഇവ വിതരണം ചെയ്യാൻ സഹായിച്ചിരുന്ന ചില്ലറ വില്പനക്കാരെ ഉൾപ്പെടെ ഇയാളുടെയുള്ള ഇയാളുടെ…

Read More

ട്രാക്ക് അറ്റകുറ്റപണി;ട്രെയിനുകളുടെ സമയത്തിൽ മാറ്റം

ബെംഗളൂരു : ട്രാക്ക് അറ്റകുറ്റപ്പണിക്ക് സമയം കണ്ടെത്തുന്നതിനായി ട്രെയിനുകളുടെ സമയത്തിൽ മാറ്റം. പുതിയ തീരുമാനപ്രകാരം, തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്‌സ്‌പ്രസ് ഷൊർണൂർ സ്‌റ്റേഷനിൽ പോകില്ല. പകരം ഇരു ദിശകളിലേക്കുമുള്ള സർവീസിൽ വടക്കാഞ്ചേരിയിൽ സ്റ്റോപ്പ് അനുവദിക്കും. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്ന തീയതി ഉടൻ അറിയിക്കും. തൃശൂർ കോഴിക്കോട് എക്‌സ്‌പ്രസ് തൃശൂരിനും ഷൊർണൂരിനും ഇടയിൽ റദ്ദാക്കി. കോഴിക്കോട് ഷൊർണൂർ എക്‌സ്‌പ്രസ് പൂർണമായും റദ്ദാക്കി. കണ്ണൂർ കോയമ്പത്തൂർ എക്സ്പ്രസ് രാവിലെ 6.20 ന് പകരം രാവിലെ ആറു മണിക്ക് പുറപ്പെടും. കൊല്ലത്തു നിന്നും…

Read More

നടി അപർണയുടെ മരണത്തിന് കാരണം ഭർത്താവെന്ന് സഹോദരിയുടെ മൊഴി

തിരുവനന്തപുരം: സിനിമ-സീരിയല്‍ താരം അപര്‍ണ നായരുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനമെന്ന് സഹോദരിയുടെ മൊഴി. ഭര്‍ത്താവിന്റെ അവഗണനയും ആത്മഹത്യയ്ക്ക് കാരണമായി. അപര്‍ണയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപര്‍ണയെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ചെന്നാണ് ഭര്‍ത്താവ് അറിയിച്ചത്. ആശുപത്രിയില്‍ എത്തും മുന്‍പേ അപര്‍ണയുടെ മരണം സംഭവിച്ചിരുന്നു. മരിക്കുന്നതിന് മുന്‍പ് അപര്‍ണ അമ്മയെ വിഡിയോ കോള്‍ ചെയ്തിരുന്നു. താന്‍ പോവുകയാണെന്ന് അപര്‍ണ അമ്മയോട് പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് അമ്മയെ…

Read More

ക​ണ്ണൂ​ർ-ബെം​ഗ​ളൂ​രു ട്രെ​യി​ൻ കോ​ഴി​ക്കോ​ട്ടേ​ക്ക് സ​ർ​വീ​സ് നീ​ട്ടു​ന്ന​തി​ന് സാ​ങ്കേ​തി​കാ​നു​മ​തി​ക​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ടും റെ​യി​ൽ​വേ​യു​ടെ പ​ച്ച​ക്കൊ​ടി വൈകുന്നു 

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ടു​കാ​ർ കാ​ല​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ന്ന, ക​ണ്ണൂ​ർ-ബെം​ഗ​ളൂ​രു ട്രെ​യി​ൻ കോ​ഴി​ക്കോ​ട്ടേ​ക്ക് സ​ർ​വി​സ് നീ​ട്ടു​ന്ന​തി​ന് സാ​ങ്കേ​തി​കാ​നു​മ​തി​ക​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ടും റെ​യി​ൽ​വേ​യു​ടെ പ​ച്ച​ക്കൊ​ടി വൈ​കു​ന്ന​ത് പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​ന്നു. കോ​ഴി​ക്കോ​ട്ടു​നി​ന്നു​ള്ള പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​വു​ന്ന ട്രെ​യി​ൻ സ​ർ​വി​സാ​ണ് റെ​യി​ൽ​വേ​യു​ടെ അ​ന്തി​മ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത്. നി​ല​വി​ൽ ബെം​ഗ​ളൂ​രു​വി​ൽ​ നി​ന്ന് മം​ഗ​ളൂ​രു വ​ഴി​യു​ള്ള ട്രെ​യി​ൻ ക​ണ്ണൂ​രി​ൽ ആ​റു മ​ണി​ക്കൂ​ർ നി​ർ​ത്തി​യി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​സ​മ​യം കോ​ഴി​ക്കോ​ട്ടേ​ക്ക് സ​ർ​വി​സ് നീ​ട്ടി​യാ​ൽ ഉ​ത്ത​ര മ​ല​ബാ​റി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും. എ​ന്നാ​ൽ, ആ​ദ്യ​ഘ​ട്ടം മു​ത​ൽ​ത​ന്നെ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തി​ന് പ​ല​വി​ധ ത​ട​സ്സ​വാ​ദ​ങ്ങ​ളും ഉ​ന്ന​യി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട്…

Read More

ഷാജൻ സക്കറിയയെ അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരത്ത് രഹസ്യമായി എത്തി ആലുവ പോലീസ്; അറസ്റ്റ് തടഞ്ഞ് എറണാംകുളം അഡീഷണൽ സേഷൻസ് കോടതി

കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സക്കറിയക്ക് എതിരെ പുതിയ കേസ്. ആലുവ പൊലീസാണ് കേസ് എടുത്തത്. മുൻ‌കൂർ ജാമ്യമുള്ള മറ്റൊരു കേസിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ഷാജൻ സക്കറിയ ഇന്ന് ഹാജർ ആയിട്ടുണ്ട്. തുടർന്ന് ആലുവ പോലീസ് സംഘം തിരുവനന്തപുരത്ത് എത്തി അറസ്റ്റ് ചെയ്യാൻ കാത്തു നിൽക്കുകയായിരുന്നു. പോലീസ് അതീവ രഹസ്യമായി നീക്കിയ കേസായിട്ടാണ് ഇതിനെ കാണുന്നത്. നേരെത്തെ തന്നെ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഷാജൻ സക്കറിയ വയർലെസ്സ് സന്ദേശം ചോർത്തിയാതായി ഒരു പോലീസിനെ കൊണ്ട്…

Read More

തൃശൂരിൽ ഇന്ന് പുലികളി; പൂരംനാഗരിയുടെ വീഥികൾ കൈയ്യടക്കാൻ പെൺപുലികളും കുട്ടികളും

pulikali

തൃശൂർ: സ്വരാജ് ഗ്രൗണ്ടിൽ ഇന്ന് പുലികൾ ഇറങ്ങും. 5 ദേശങ്ങളിലെ 250 പുലികളും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകിട്ട് 4 മാണിയോട് കൂടി സ്വരാജ് റൗണ്ടിനെ വലംവെയ്ക്കുക. ശക്തന്‍ പുലികളി ദേശം, കാനാട്ടുകര, അയ്യന്തോള്, വിയ്യൂര്, സീതാറാം മില്‍ ദേശം തുടങ്ങിയ അഞ്ച് ടീമുകളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്. തൃശൂരുകാർക്ക് പൂരത്തിന് ശേഷമുള്ള മഹാ പൂരമാണ് പുലികളി എന്നാണ് അറിയപ്പെടുന്നത്.  രാവിലെ തന്നെ ദേശങ്ങളിൽ മെയ്യെഴുത്ത് തുടങ്ങിക്കഴിഞ്ഞു. വിയ്യൂർ ദേശമാണ് പുലികളിക്ക് ആദ്യം ഇറങ്ങുന്നത്. നഗരവീഥികൾ കൈയ്യടക്കാൻ സ്ത്രീകള്‍ അടക്കം പുലികളായി ഇറങ്ങുന്നുവെന്നതും പ്രത്യേകതയാണ്.…

Read More

സിനിമ സീരിയൽ താരം അപർണ നായർ മരിച്ച നിലയിൽ

തിരുവനന്തപുരം: സീരിയൽ സിനിമ താരം അപർണ നായരേ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരമനയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മേഘതീർത്ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതിസമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ പ്രേക്ഷക പ്രിയങ്കരമായ ചന്ദനമഴ, ദേവസ്പർശം, അത്മസഖി, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Read More

കേരള സർക്കാർ ഇനി പറന്ന് ഉയരും: ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്തിൽ അന്തിമ ധാരണ പത്രം അടുത്തയാഴ്ച്ച

തിരുവനന്തപുരം: സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്ന അന്തിമ ധാരണ പത്രം അടുത്തയാഴ്ചയുണ്ടാകും. പാർക്കിംഗ് സംബന്ധിച്ചുള്ള തർക്കവും പരിഹരിച്ചു. ചിപ്‌സന്റെ ചാലക്കുടിയിലെ ഗ്രൗണ്ടിലാകും ഹെലികോപ്റ്റർ പാർക്ക് ചെയ്യുക. ചിപ്സൺ എയർവെയ്സ് എന്ന കമ്പനിക്കാണ് ഹെലികോപ്റ്ററിന്റെ കരാർ നൽകിയിട്ടുള്ളത്. മാർച്ച് മാസത്തിലെ മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങൾക്ക് അനുസരിച്ചാണ് ആഭ്യന്തരവകുപ്പ് അന്തിമ കരാറിൽ എത്തിയത്. അതെസമയം സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും ഒരു ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുക എന്നതിനെ സംബന്ധിച്ചുള്ള ആക്ഷേപം ഉയർന്നതിനെ തുടർന്ന് ചിപ്സൺ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ ഉള്ള ടെൻഡറിൽ യോഗ്യത നേടിയിരുന്നെങ്കിലും ഏറെകാലം അതിൽ അന്തിമ തീരുമാനം…

Read More
Click Here to Follow Us