വ്യാജമദ്യം നിർമിച്ച് വിദേശമദ്യ കുപ്പികളിൽ നിറച്ച് വില്പന നടത്തിയ മലയാളി അറസ്റ്റിൽ

കുടകിൽ വ്യാജ മദ്യം നിർമിച്ച് ഇന്ത്യൻ നിർമിത വിദേശ മദ്യ കുപ്പികളിലാക്കി കേരളത്തിൽ വിതരണം ചെയ്തിരുന്ന കാസർഗോഡ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹാഷിം (47) ആണ് പിടിയിലായത്. മദ്യം നിർമ്മിക്കാനുള്ള അസാംസ്‌കൃത വസ്തുക്കൾ, 2000 കുപ്പികൾ, എക്സയിസ് വകുപ്പിന്റെ വ്യാജ സീൽ, മദ്യ ലേബലുകൾ എന്നിവ ഇയാളുടെ പക്കലിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

  പരപ്പന അഗ്രഹാരയിൽ തടവുകാരെ പൂട്ടാൻ ഡിജിറ്റൽ നിരീക്ഷണം; ‘പ്രിസണേഴ്‌സ് ട്രാക്കിങ് മൂവ്‌മെന്‍റ് സിസ്റ്റം’ നിലവിൽ വന്നു

ശരീരത്തെ ഏറെ ഹാനികരമായി ബാധിക്കുന്ന നിരോധിത വസ്തുക്കൾ ഉപയോഗിച്ചാണ് ഹാഷിം മദ്യം നിർമിച്ചിരുന്നതെന്ന് ബാഗമണ്ഡല പൊലീസ് അറിയിച്ചു.

ഇവ വിതരണം ചെയ്യാൻ സഹായിച്ചിരുന്ന ചില്ലറ വില്പനക്കാരെ ഉൾപ്പെടെ ഇയാളുടെയുള്ള ഇയാളുടെ കൂട്ടാളികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts