കൊച്ചിയിലെ ലഹരി പാർട്ടി; സിസിടിവിയിൽ ഒരു നടി കൂടി 

കൊച്ചി:കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നടന്ന ലഹരി പാർട്ടിയില്‍ പ്രയാഗ മാർട്ടിൻ പങ്കെടുത്തിരുന്നില്ലെന്ന നിഗമനത്തില്‍ പോലീസ്. വ്യാഴാഴ്ച നടത്തിയ ചോദ്യം ചെയ്യലില്‍ പ്രയാഗ നല്‍കിയ മൊഴി വിശ്വാസയോഗ്യമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ സി സി ടിവി ദൃശ്യത്തില്‍ മറ്റൊരു നടിയുടെ കൂടി സാന്നിധ്യം കണ്ടെത്തിയത് പോലീസ് പരിശോധിക്കയാണ്. കൂട്ടുകാർക്കൊപ്പം മറൈൻഡ്രൈവിലെ ഒരു ഹോട്ടലിലായിരുന്ന താൻ ശ്രീനാഥ് ഭാസി വിളിച്ചതിനെത്തുടർന്ന് മരടിലെ ഹോട്ടലിലേക്ക് പോയതെന്നായിരുന്നു പ്രയാഗയുടെ മൊഴി. ഓംപ്രകാശിനെ മുൻപരിചയമില്ലെന്നും സുഹൃത്തുക്കളല്ലെന്നും പ്രയാഗ മുമ്പ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ഹോട്ടലിലെ സി.സി. ടി.വി. ദൃശ്യങ്ങളില്‍ തിരിച്ചറിഞ്ഞ ബാക്കിയുള്ളവരെ…

Read More

സ്ത്രീത്വത്തെ അപമാനിച്ചു; സ്വാസികയ്ക്കും ബീന ആന്റണിക്കുമെതിരെ കേസ് 

കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സിനിമാ താരങ്ങള്‍ക്കെതിരെ കേസ്. സ്വാസിക, ബീന ആന്‍റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെയാണു നടപടി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പോലീസ് കേസെടുത്തത്. ബീന ആന്റണി ഒന്നാംപ്രതിയും ഭർത്താവ് മനോജ് രണ്ടാം പ്രതിയും സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണു പരാതിയുള്ളത്.

Read More

പിണറായി വിജയൻ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചു; ചങ്കൂറ്റം ഉണ്ടെങ്കിൽ ഇല്ലെന്ന് പറയട്ടെ ; സുരേഷ് ഗോപി 

കൊല്ലം: ഫാത്തിമ മാതാ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ മനസ്സ് തുറന്ന് സുരേഷ് ഗോപി. പിണറായി വിജയൻ തന്നെസിപിഎമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ചങ്കൂറ്റം ഉണ്ടെങ്കില്‍ ഇല്ലെന്ന് പറയട്ടെയെന്നും സുരേഷ് ഗോപി. ‘വിജയേട്ടാ എനിക്കത് പറ്റില്ല’ എന്ന് അപ്പോള്‍ തന്നെ മറുപടിയും നല്‍കി. അത് തന്നെയാണ് എല്ലാ നേതാക്കളോടും താൻ പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ കാണുന്നപോലെയൊരു തീരുമാനത്തിലേക്ക് വരേണ്ട സാഹചര്യം ഉണ്ടായെന്നും സുരേഷ് ഗോപി പറഞ്ഞു. 2014 ആഗസ്റ്റ് രണ്ടിന് അങ്ങനെയൊരു തീരുമാനത്തിലേക്ക് വരേണ്ട അത്യാവശ്യമുണ്ടായി. അന്ന് പക്ഷേ മാര്‍കിസ്റ്റ് പാര്‍ട്ടി പിന്തുണക്കായൻ ശ്രമിച്ചെങ്കിലും…

Read More

മൂന്നര വയസുകാരന് ക്രൂര മർദ്ദനം; അധ്യാപിക അറസ്റ്റിൽ 

കൊച്ചി: മൂന്ന് വയസുകാരന് ക്രൂര മർദ്ദനമേറ്റെന്ന് പരാതി. കൊച്ചിയിലാണ് സംഭവം. മട്ടാഞ്ചേരിയില്‍ യുകെജി വിദ്യാർത്ഥിയായ 3 വയസുകാരനെ അധ്യാപിക ക്രൂരമായി മർദിക്കുകയായിരുന്നു. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം. അധ്യാപിക കുട്ടിയുടെ പുറത്ത് ചൂരല്‍ പ്രയോഗം നടത്തുകയായിരുന്നു. അധ്യാപികയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിനായിരുന്നു മർദനം. അതേസമയം, മാതാപിതാക്കളുടെ പരാതിയില്‍ മട്ടാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

സ്വർണവില താഴോട്ട്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയില്‍ ഇടിവ്. പവന് 40 രൂപ കുറഞ്ഞ് 56,200 രൂപ എന്ന നിലയിലും, ഗ്രാമിന് 5 രൂപ കുറഞ്ഞ് 7025 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. സർവ്വകാല റെക്കോർഡ് വീണ്ടും തിരുത്തുമെന്ന് വിചാരിച്ച അവസരത്തിലാണ് സ്വർണവില ഇടിഞ്ഞത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും…

Read More

മിക്സ്ചറിൽ ‘ടാർട്രാസിൻ’ കോഴിക്കോട് നിർമാണവും വില്പനയും നിരോധിച്ചു 

കോഴിക്കോട്: ജില്ലയില്‍ ചില സ്ഥലങ്ങളില്‍ ഉത്പാദിപ്പിച്ച മിക്സറില്‍ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തല്‍. വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി സർക്കിളുകളില്‍ നിന്നു ശേഖരിച്ച്‌ പരിശോധനയ്ക്കയച്ച മിക്സ്ചറുകളിലാണ് ടാർട്രാസിൻ സാന്നിധ്യം കണ്ടെത്തിയത്. ഈ പ്രദേശങ്ങളില്‍ മിക്സറിന്‍റെ വില്‍പ്പനയും നിർമാണവും ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചിട്ടുണ്ട്. വില്‍പ്പന നടത്തിയവർക്കും നിർമിച്ചവർക്കുമെതിരെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ചില ഭക്ഷ്യ വസ്തുക്കളില്‍ അനുവദനീയമായ അളവില്‍ ടാർട്രാൻസിൻ നിറം ചേർക്കാമെങ്കിലും മിക്സറില്‍ അത് ചേർക്കാൻ പാടില്ല. അത് അലർജിക്കു കാരണമാവും. വടകര ജെടി റോഡിലെ ഹർഷ ചിപ്സ്,…

Read More

കേരളത്തിൽ നാളെ പൊതു അവധി 

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. നവരാത്രി പൂജ വയ്പ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക. 11, 12 തീയ്യതികളില്‍ ദുർഗാഷ്ടമി, മഹാനവമി പൂജകള്‍ക്ക് ശേഷം 13ന്…

Read More

ഹെർണിയ ശസ്ത്രക്രിയക്കിടെ കാലിലേക്കുള്ള ഞരമ്പ് മുറിച്ചു; 10 വയസുകാരൻ ദുരിതക്കിടക്കയിൽ 

കാസർക്കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ പിഴവെന്ന് പരാതി. ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ 10 വയസുകാരന്റെ കാലിലേക്കുള്ള ഞരമ്പ് ഡോക്ടര്‍ അബദ്ധത്തില്‍ മുറിച്ചെന്നാണ് പരാതി. കഴിഞ്ഞമാസം 19നാണ് സംഭവം. വെള്ളിക്കോത്ത് പെരളം സ്വദേശി വി. അശോകന്റെ മകനാണ് ഇതോടെ ദുരിതക്കിടക്കയിലായത്. കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കണമെന്നും ചികിത്സാച്ചെലവ് താൻ വഹിക്കാമെന്നും ഈ ഡോക്ടര്‍ കുട്ടിയുടെ പിതാവിനെ അറിയിച്ചിരുന്നു. ആംബുലൻസില്‍ ആശുപത്രിയിലെ നഴ്സിന്റെ സഹായത്തോടെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കണ്ണൂരിലെ ആശുപത്രിച്ചെലവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ നടത്തിയ ഡോക്ടർ…

Read More

അടുത്ത ഒരാഴ്ച കേരളത്തിൽ മഴ കനക്കും 

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. ലക്ഷദ്വീപിന് മുകളില്‍ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമർദം അടുത്ത 3-4 ദിവസത്തിനുള്ളില്‍ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. ശ്രീലങ്കക്ക് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബർ 12 മുതല്‍ 13 വരെ അതിശക്തമായ മഴയ്ക്കും ഒക്ടോബർ ഒൻപത് മുതല്‍ 13 വരെ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന…

Read More

നവീകരണത്തിന്റെ ഭാഗമായി വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം 

വയനാട്: ചുരത്തിലെ നവീകരണപ്രവൃത്തി മൂലമുള്ള ഗതാഗത നിയന്ത്രണം തുടങ്ങി. വലുതും ഭാരം കയറ്റിയതുമായ വാഹനങ്ങള്‍ക്കാണ് ഒക്ടോബർ ഏഴു മുതല്‍ 11 വരെ പ്രവൃത്തി നടക്കുന്ന പകല്‍ സമയങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തുന്നത്. വളവുകളിലെ കുഴികള്‍ അടക്കുക, ടാറിങ്, ഇന്റർലോക്ക് കട്ടകള്‍ ബലപ്പെടുത്തുക തുടങ്ങിയ പണികളാണ് നടക്കുന്നത്. അടിവാരം മുതല്‍ ലക്കിടി വരെയാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഒന്ന്, ആറ്, ഏഴ്, എട്ട് വളവുകളില്‍ കുഴികള്‍ അടക്കുകയും രണ്ട്, നാല് വളവുകളിലെ ഇന്റർലോക്ക് കട്ടകള്‍ താഴ്ന്നുപോയത് ലെവലാക്കുകയുമാണ് ചെയ്യുക. അടിവാരം മുതല്‍ ലക്കിടി വരെയുള്ള ചുരം റോഡിലെ മറ്റു…

Read More
Click Here to Follow Us