വയനാട്: കാലവർഷം ശക്തിപ്രാപിച്ചതോടെ താമരശ്ശേരി ചുരത്തിൽ (ദേശീയപാത 766) കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അപകടങ്ങൾ ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കാനുമായി വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾ, ഹെവി ഗുഡ്സ് വാഹനങ്ങൾ, ആർട്ടിക്കുലേറ്റഡ് ലോറികൾ എന്നിവയുടെ യാത്രയ്ക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വയനാട് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷയുമായ ഡി.ആർ മേഘശ്രീയാണ് ഇത് സംബന്ധിച്ച അടിയന്തര ഉത്തരവിറക്കിയത്. രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെയാണ് ചുരത്തിൽ ഈ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മഴക്കാലം അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ അടുത്ത…
Read MoreCategory: KERALA
പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്
തിരുവനന്തപുരം: കേരളത്തിൽ വാഹനങ്ങളിൽ വരുത്താവുന്ന മാറ്റങ്ങളെയും (മോഡിഫിക്കേഷനുകൾ) അതിനുള്ള അനുമതികളെയും കുറിച്ച് ഗതാഗത കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. മുൻകൂട്ടി അനുമതി വാങ്ങാതെ തന്നെ വാഹനങ്ങളിൽ വരുത്താവുന്ന 18 തരം മാറ്റങ്ങളും, പ്രത്യേക അനുമതിയോടെ മാത്രം ചെയ്യേണ്ട കാര്യങ്ങളുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ, പുതുതായി അനുവദിച്ച മാറ്റങ്ങളിൽ ഭൂരിഭാഗവും നിലവിൽ തന്നെ നിയമപരമായി ചെയ്യാവുന്നവയാണെന്ന വിമർശനവും ഇതിനകം ഉയർന്നിട്ടുണ്ട്. ബോഡി സ്റ്റിക്കറുകൾ, സീറ്റ് കവറുകൾ, ഡാഷ് ക്യാമറകൾ, ജിപിഎസ് ട്രാക്കർ തുടങ്ങിയ 18…
Read More‘ലോട്ടറി അടിച്ചെന്ന’ വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ
പാലക്കാട്: കഞ്ചിക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. കഞ്ചിക്കോട് കെടിസി ജംഗ്ഷൻ ‘തേജസ്സി’ൽ ബിനുവിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് തിരുനെല്ലായി സ്വദേശി രവീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ രവീന്ദ്രന്റെ മൊബൈൽ ഫോണിൽ നിന്ന് സംഭവവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾ ബിനുവിന്റെ ബന്ധുക്കൾ തന്നെയാണ്. കഴിഞ്ഞ മാസം 28-ന് രാത്രിയാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം. വാഹനത്തിന്റെ ആർസി ബുക്ക് പണയം വെച്ച് പണം നൽകാമെന്ന് വിശ്വസിപ്പിച്ച്…
Read Moreട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം
ട്രൈബൽ സ്കൂളിലെ കുട്ടികൾക്ക് കൈയിൽ മിഠായി നൽകാതെ മേശപ്പുറത്തേക്ക് വിതറിയ എം.എൽ.എ വി. മുരളീധരന്റെ നടപടി വിവാദത്തിലേക്ക്. കഴക്കൂട്ടം മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ പങ്കെടുത്ത കട്ടേല അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് സംഭവം. പുതിയ അധ്യയനവർഷത്തിൽ സ്കൂളിലെത്തിയ കുരുന്നുകളെ മധുരം നൽകി സ്വീകരിക്കുന്നതിനിടെയാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. കുട്ടികളുടെ കൈകളിൽ നേരിട്ട് മിഠായി കൊടുക്കുന്നതിന് പകരം മുന്നിലെ മേശപ്പുറത്തേക്ക് എം.എൽ.എ വിതറി നൽകുകയായിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളോട് വിവേചനപരമായ സമീപനമാണ് ജനപ്രതിനിധി സ്വീകരിച്ചതെന്ന രീതിയിൽ ഇതിന്റെ വീഡിയോ…
Read Moreകാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി
കണ്ണൂർ: പരിയാരം പിലാത്തറ കോ ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തി. മുൻഭാഗം പൂർണമായും തകർന്ന നിലയിലുള്ള കാറിനുള്ളിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ, സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ കാറിന് സമീപത്തായി വലിച്ചുവാരിയിട്ട നിലയിലാണ്. ചൊവ്വാഴ്ച രാവിലെ പ്രദേശത്ത് നടക്കാനിറങ്ങിയ നാട്ടുകാരാണ് ഒഴിഞ്ഞ സ്ഥലത്ത് അസ്വാഭാവികമായ രീതിയിൽ കാർ കിടക്കുന്നത് കണ്ടത്. സംശയം തോന്നി അടുത്തുചെന്നു പരിശോധിച്ചപ്പോഴാണ് കാറിന്റെ മുൻഭാഗം തകർന്ന നിലയിലും ഉള്ളിൽ രക്തക്കറയും കണ്ടെത്തിയത്. കാറിന് പുറത്ത് വസ്ത്രങ്ങളും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്…
Read Moreസോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട ‘അച്ചാമാസ്’ ജോഡികളിലെ രത്നമ്മ അന്തരിച്ചു
കൊല്ലം: തങ്ങളുടെ പ്രായത്തെ വെല്ലുന്ന പ്രണയവും നർമ്മവും നിറഞ്ഞ റീൽസുകളിലൂടെ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ‘അച്ചാമാസ്’ ദമ്പതികളിലെ രത്നമ്മ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊല്ലം പുനലൂർ കലയനാട് രാജീവ് ഭവനിൽ തുളസീധരന്റെ ഭാര്യയാണ് രത്നമ്മ. പ്രായഭേദമന്യേ ഡിജിറ്റൽ ലോകത്തിന് ഏറെ പ്രിയങ്കരരായ ദമ്പതികളായിരുന്നു തുളസീധരനും രത്നമ്മയും. ഇരുവരും ഒരുമിച്ചുള്ള റീൽസുകളും ഹ്രസ്വവീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായിരുന്നു. വാർദ്ധക്യത്തിലും ജീവിതം എങ്ങനെ മനോഹരമായി ആഘോഷിക്കാം എന്ന് കാണിച്ചുതന്ന ഈ ദമ്പതികളുടെ വേർപാട് സോഷ്യൽ മീഡിയയിലെ ഇവരുടെ ആരാധകരെയും നാട്ടുകാരെയും ഒരേപോലെ…
Read Moreസ്‌കൂളുകളിൽ ഇനി ‘കളർ ഡേ’; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആഴ്ചയിലൊരു ദിവസം വിദ്യാർഥികൾക്ക് യൂണിഫോമിന് പകരം കളർ വസ്ത്രങ്ങൾ ധരിച്ചെത്താൻ അനുമതി നൽകുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിൽ. സ്‌കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് കോഡ് ഏർപ്പെടുത്തണമെന്ന നിർദേശത്തോട് വ്യക്തിപരമായി തനിക്ക് പൂർണ്ണ യോജിപ്പാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. പുതിയ അധ്യയനവർഷത്തിന്റെ തുടക്കത്തിൽ കുട്ടികൾക്ക് പഠനം കൂടുതൽ ആനന്ദകരമാക്കാനും വിദ്യാലയ അന്തരീക്ഷം കൂടുതൽ ആകർഷകമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു വിപ്ലവകരമായ ആലോചന നടക്കുന്നത്. എന്നാൽ ഇതൊരു അക്കാദമിക വിഷയമായതുകൊണ്ട് തന്നെ എല്ലാ വശങ്ങളും പരിശോധിച്ച്,…
Read Moreപി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും
കാസർകോട്: സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ പി.എം ആർഷോയും മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയും ഇന്ന് വിവാഹിതരാകും. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് ഇന്ന് രാവിലെ 11 മണിക്കാണ് വിവാഹ ചടങ്ങുകൾ നടക്കുക. തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ, കോളജ് അധ്യാപക ജോലിക്ക് വേണ്ടി വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിലെ പ്രതിയായതിനെ തുടർന്ന് വലിയ രാഷ്ട്രീയ വിവാദങ്ങളും നിയമനടപടികളും നേരിട്ടിരുന്നു. നിലവിൽ കാലടി സംസ്കൃത സർവകലാശാലയിലെ പിഎച്ച്.ഡി വിദ്യാർത്ഥിനിയാണ് വിദ്യ. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ…
Read Moreലിറ്ററിന് നാല് രൂപ കൂടി; പാൽ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: കേരളത്തിൽ മില്‍മ പാലിന്റെ പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും. ലിറ്ററിന് നാല് രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കാലിത്തീറ്റ ഉൾപ്പെടെയുള്ളവയുടെ ഉല്‍പ്പാദനച്ചെലവ് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ക്ഷീരകര്‍ഷകരെ ഈ മേഖലയില്‍ പിടിച്ചുനിര്‍ത്തുന്നതിന് വില വര്‍ധനവ് അനിവാര്യമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ. എസ്. മണി അറിയിച്ചു. വർധിപ്പിക്കുന്ന നാല് രൂപയിൽ സിംഹഭാഗവും കർഷകർക്കാണ് ലഭ്യമാവുക. ഇതില്‍ 3.35 രൂപ ക്ഷീര കര്‍ഷകര്‍ക്കും 25 പൈസ ക്ഷീര സഹകരണ സംഘങ്ങള്‍ക്കും ലഭിക്കും. ബാക്കി തുക വിതരണക്കാർക്കും ക്ഷേമനിധി ബോർഡിലേക്കുമാണ് മാറ്റിവെക്കുന്നത്. നിലവിലുള്ള പാല്‍ കവറുകളുടെ പഴയ…
Read Moreപി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു
കാസര്‍കോട്: സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോയും എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ചയാണ് വിവാഹം. എറണാകുളം മഹാരാജാസ് കോളേജിലെ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു ആര്‍ഷോ. കാസര്‍കേട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ്.
Read More