ഭർത്താവ് നടുറോഡിൽ തീകൊളുത്തിയ യുവതി മരിച്ചു

ആലപ്പുഴ: ചേർത്തയില്‍ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. പട്ടണക്കാട് സ്വദേശിനി ആരതിയാണ് (32) മരിച്ചത്. യുവതി ജോലിക്ക് പോകുന്നതിനിടെയാണ് ഇയാള്‍ വഴിയില്‍ തടഞ്ഞു നിർത്തി ശരീരത്തിലൂടെ പെട്രോളൊഴിച്ച്‌ തീകൊളുത്തിയത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആക്രമണം. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ഇന്ന് രാവിലെയാണ് സംഭവം. ആക്രമണത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു. രണ്ട് പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരതി മരണത്തിന് കീഴടങ്ങുകയായിരുന്നു. യുവാവിനെതിരെ ഇവർ ഗാർഹിക പീഡനത്തിന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഏറെ നാളായി ഭർത്താവ് ശ്യാംജിത്തുമായി (42) അകന്നു കഴിയുകയാണ്…

Read More

ടിപി ചന്ദ്രശേഖരൻ വധക്കേസ്; അപ്പീലുകളിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ രാഷ്ട്രീയ കൊലപാതക കേസിലെ അപ്പീലുകളില്‍ ഹൈക്കോടതി വിധി ഇന്ന്. മൂന്ന് സിപിഐഎം നേതാക്കള്‍ ഉള്‍പ്പടെ 12 പ്രതികളെ ശിക്ഷിച്ചതിലും 24 പ്രതികളെ വെറുതെ വിട്ടതിന്മേലുമുള്ള അപ്പീലുകളിലാണ് വിധി. സിപിഐഎം പ്രതിക്കൂട്ടില്‍ നിന്ന രാഷ്ട്രീയ കൊലപാതകത്തിലാണ് നിര്‍ണ്ണായക വിധി. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് രാവിലെ പത്തേകാലിന് വിധി പറയുന്നത്. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികളും, കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരും നൽകിയ ഹർജികൾ കോടതി…

Read More

സംസ്ഥാനത്തിന്റെ കൈത്താങ്ങ്; കാട്ടാന ബേലൂർ മഖ്നയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് കര്‍ണാടകയുടെ 15 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

ബംഗളൂരു: വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക. ഫ്രെബ്രുവരി 10 ന് പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ ബേലൂർ മഖ്നയെന്ന കാട്ടാനയുടെ ആക്രമണത്തിലാണ് ട്രാക്ടര്‍ ഡ്രൈവറായ പടമല സ്വദേശി അജീഷ് (45) കൊല്ലപ്പെട്ടത്. അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം ധനസഹായം പ്രഖ്യാപിക്കുന്നതായി കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖന്ദ്ര വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ട ആനയാണ് മാനന്തവാടിയിലെ ജനവാസ മേഖലയില്‍ എത്തി ആക്രമണം നടത്തിയത്. സംഭവത്തില്‍ കേരള വനം വകുപ്പും കര്‍ണാടക വനം വകുപ്പും പരസ്പരം…

Read More

വാരാന്ത്യങ്ങളിൽ നാട്ടിലേക്കുള്ള ബസ് ടിക്കറ്റിന് പൊന്നുംവില; കഴുത്തറപ്പൻ നയവുമായി കേരള ആർടിസിയും

ബെംഗളൂരു∙ ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കുള്ള ബസുകളിൽ വാരാന്ത്യങ്ങളിലെ ടിക്കറ്റ് നിരക്ക് 40– 50 ശതമാനം വരെ വർധിപ്പിച്ചു കേരള ആർടിസി. നേരത്തെ ഫ്ലെക്സി അടിസ്ഥാനത്തിൽ 15– 30 ശതമാനം വരെ ഉയർത്തിയിരുന്ന നിരക്കാണു പിന്നെയും കൂട്ടിയത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വെള്ളിയാഴ്ചകളിലും തിരിച്ച് ഞായറാഴ്ചകളിലുമാണു കേരള ആർടിസി, സ്വിഫ്റ്റ് ബസുകളിൽ അധിക നിരക്ക് നൽകേണ്ടത്. പുതിയ ടിക്കറ്റ് നിരക്ക് ഓൺലൈനിൽ കഴിഞ്ഞ ദിവസം നിലവിൽ വന്നു. ഒരു വശത്തേക്കു ബസുകൾ കാലിയായി ഓടുന്നതിന്റെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണു നിരക്ക് ഉയർത്തിയതെന്നാണു കേരള ആർടിസി വിശദീകരണം.…

Read More

പാലോട് രവി തിരുവനന്തപുരം DCC പ്രസിഡന്റ് സ്ഥാനം രാജിവച്ചു

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. സ്വന്തം പഞ്ചായത്തിൽ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്ന് ധാ‌ർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. കോൺഗ്രസുകാരനായ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി അംഗവുമായ ഷിനു മടത്തറ കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. കോൺഗ്രസിന്റെ രണ്ട് പഞ്ചായത്തംഗങ്ങളും രാജിവച്ച് സിപിഎമ്മിൽ ചേർന്നിരുന്നു. ബ്ലോക്ക്,​ മണ്ഡലം പുനഃസംഘടനയിലടക്കം പാർട്ടിക്കുള്ളിൽ ജില്ലയിൽ വലിയ തർക്കം നിലനിന്നിരുന്നു. പുനഃസംഘടനയിൽ പാലോട് രവിയുടെ ഏകപക്ഷീയമായ നിലപാടിൽ മറുവിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റിന്…

Read More

യുഎസിലെ മലയാളി കുടുംബത്തിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍; മരണകാരണം വ്യക്തമായി

america family

വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയിലെ സാന്‍ മറ്റെയോയില്‍ മലയാളി കുടുംബം മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ച് പൊലീസ്. മലയാളികളായ ആനന്ദ് ഹെന്റി, ഭാര്യ ആലിസ് ബെന്‍സിഗര്‍, രണ്ട് ഇരട്ട കുട്ടികള്‍ എന്നിവരാണ് മരിച്ചതെന്ന് സാന്‍ മറ്റെയോ പൊലീസ് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഭര്‍ത്താവ് ആനന്ദ് ഭാര്യ ആലീസിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആലീസിന്റെ ദേഹത്ത് നിരവധി തവണ വെടിയേറ്റതിന്റെ പരിക്കുകളുണ്ട്. എന്നാൽ കുട്ടികളുടെ മരണകാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കുട്ടികളുടെ മരണകാരണം വെളിപ്പെടുത്തൂവെന്നും പൊലീസ് അറിയിച്ചു. കൊല്ലം സ്വദേശികളായ…

Read More

കാട്ടാനയുടെ ആക്രമണം; വയനാട്ടിൽ നാളെ ഹർത്താൽ

കൽപ്പറ്റ: കാട്ടാന ആക്രമണത്തിൽ ജീവനുകൾ നഷ്ടമാകുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ജില്ലയിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. ജില്ലയിൽ ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് മനുഷ്യ ജീവനുകൾ നഷ്ടമായ പശ്ചാത്തലത്തിൽ സർക്കാരും വനം വകുപ്പും തുടരുന്ന ഗുരുതര അനാസ്ഥക്കെതിരെയാണ് വയനാട് ജില്ലയിൽ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.  

Read More

എംഡിഎംഎ യുമായി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

വയനാട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി സ്‌കൂള്‍ പ്രിന്‍സിപ്പാൾ അറസ്റ്റിൽ. പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രഘുനന്ദനം വീട്ടില്‍ ജയരാജ് (48) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 0.26 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. ഇദ്ദേഹം സഞ്ചരിച്ചകെ എല്‍ 55 ഡി 7878 നമ്പര്‍ വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ വൈത്തിരി ആശുപത്രി റോഡ് കവലയില്‍ വെച്ച്‌ എസ്‌ഐ പിവി പ്രശോഭും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

Read More

ബെംഗളൂരുവിൽ ബൈക്കിനു പിന്നിൽ സ്വകാര്യ ബസിടിച്ച് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : നഗരത്തിലെ ചിക്കജാലയിൽ ബൈക്കിൽ ബസിടിച്ച് മലയാളി യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി കറിപ്ലാവ് പുതിയിടത്ത് ജിജിയുടെ മകൻ ആശിഷ് ജിജി (28) ആണ് മരിച്ചത്. ദേവനഹള്ളിയിലെ സ്വകാര്യ കമ്പനിയിൽ കാഷ്യറായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുന്നതിനിടെ ആശിഷ് സഞ്ചരിച്ച ബൈക്കിനുപിന്നിൽ സ്വകാര്യ ബസ്സിടിക്കുകയായിരുന്നു. തലയടിച്ച് റോഡിലേക്ക് വീണ ആശിഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സുഹൃത്താണ് ബൈക്കോടിച്ചത്. ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുമാസം മുമ്പാണ് ആശിഷിന്റെ ഇളയസഹോദരൻ അലൻ അർബുദത്തെത്തുടർന്ന് മരിച്ചത്. അപകടമുണ്ടാക്കിയ ബസ് ഡ്രൈവറെ ചിക്കജാല പോലീസ് അറസ്റ്റുചെയ്തു.…

Read More

കേരളത്തിലെ സപ്ലൈകോയിൽ അരിയും പഞ്ചസാരയുമുൾപ്പെടെ 13 ഇനങ്ങൾക്ക് വില കൂടും

തിരുവനന്തപുരം: കേരളത്തിലെ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങൾക്ക് വില വര്‍ധിക്കും. 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 % സബ്‌സിഡി 35 % ആക്കി കുറച്ചു. എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. എങ്കിലും പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങളുടെ വില. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയാണ് വില വർധിക്കുന്ന 13 ഇനം സാധനങ്ങൾ. വിപണിവില…

Read More
Click Here to Follow Us