ഷിംജിതയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്; കർണാടകയിലേക്ക് കടന്നതായി സംശയം; മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍

ഇന്‍സ്റ്റഗ്രാം റീലിലൂടെയുള്ള ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വടകര സ്വദേശിയായ ഷിംജിത നിലവില്‍ ഒളിവില്‍ തുടരുകയാണ്. ഇവര്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇവര്‍ മംഗലൂരുവിലേക്ക് കടന്നുവെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഷിംജിതയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 19ന് തന്നെ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ യുവതി ഒളിവില്‍ പോകുയായിരുന്നു. അതിനിടെ യുവതി മുന്‍കൂര്‍…

Read More

‘നായകളോട് അമിത സ്‌നേഹമുള്ളവര്‍ സ്വന്തം വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തട്ടെ; മേനക ഗാന്ധിക്കെതിരേ സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരുവ് നായ പ്രശ്‌നവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, മൃഗസംരക്ഷണ പ്രവര്‍ത്തകയും ബിജെപി നേതാവുമായ മേനക ഗാന്ധിക്കെതിരെയും മൃഗസ്നേഹികളുടെ വാദങ്ങള്‍ക്കെതിരെയും സുപ്രീംകോടതിയില്‍ രൂക്ഷവിമര്‍ശനം. തെരുവ് നായകളെ അവയുടെ ആവാസവ്യവസ്ഥയില്‍ നിന്ന് മാറ്റാന്‍ പാടില്ലെന്ന മേനക ഗാന്ധിയുടെയും എന്‍ജിഒകളുടെയും നിലപാട് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിവിധ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. നായകളെ വന്ധ്യംകരണത്തിന് ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തിരികെ വിടണമെന്ന നിയമം കൊണ്ടുവരാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഇത്തരം സംഘടനകളാണെന്ന് കോടതിയില്‍ ആരോപണമുയര്‍ന്നു. നായകള്‍ക്ക് മനുഷ്യരേക്കാള്‍ പ്രാധാന്യം നല്‍കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.…

Read More

സന്നിധാനത്ത് നാളെ എസ്ഐടി പരിശോധന

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിക്കാൻ ഹൈക്കോടതിയുടെ നിര്‍ദേശം. സ്വര്‍ണക്കൊള്ള ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അന്വേഷണം വ്യാപിപ്പിക്കാന്‍ നിര്‍ദേശിച്ചത്. നാല് സര്‍ക്കാരുകളുടെ കാലത്തെ ബോര്‍ഡുകളുടെ കാലത്തെ ഇടപാടുകള്‍ എസ്‌ഐടി പരിശോധിക്കും. ഇക്കാലങ്ങളിലെ ഭരണപരമായ എല്ലാ കാര്യങ്ങളും അന്വേഷിക്കണം. 1998 ല്‍ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞതിലും, 2017 ല്‍ കൊടിമരം മാറ്റി സ്ഥാപിച്ചതിലും അന്വേഷണം നടത്തണം. കൊടിമരത്തിന് മുകളിലുണ്ടായിരുന്ന വാചിവാഹനം തന്ത്രിക്ക് കൈമാറിയിരുന്നു. 10 കിലോയിലധികം തൂക്കമുള്ള പഞ്ചലോഹ ലവിഗ്രത്തെ കുറിച്ച് അന്വേഷിക്കണം. കൊടിമരത്തിലുണ്ടായിരുന്ന അഷ്ടദിക്ക് പാലകരുടെ ശില്‍പങ്ങള്‍ കണ്ടെത്തണം. 2019…

Read More

ദീപക്കിന്റെ മരണം: യുവതിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ചതിന് പിന്നാലെ അപമാനം ഭയന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മെഡിക്കല്‍ കോളജ് പൊലീസാണ് യുവതിക്കെതിരെ കേസെടുത്തത്. ദീപക്കിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവതിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി. ഇന്ന് വൈകിട്ടോടെ മെഡിക്കല്‍ കോളജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ…

Read More

ശബരിമലയിൽ ദർശനപുണ്യം നേടി ഭക്തർ; ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമായ 435 കോടി രൂപ

കൃത്യമായ ആസൂത്രണത്തിന്റെയും സർക്കാർ വകുപ്പുകളുടെ ഏകോപനത്തിന്റെയും കരുത്തിൽ അയ്യപ്പഭക്തരുടെ മനംനിറച്ച ദർശനപുണ്യത്തോടെ 2025-26 വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ചൊവ്വാഴ്ച സമാപനം. സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകളുടെയും മാസങ്ങൾ നീണ്ട കൃത്യമായ ആസൂത്രണവും ഏകോപനവുമാണ് ഇത്തവണത്തെ തീർത്ഥാടനകാലത്തെ ചരിത്രവിജയമാക്കിയത്. 52 ലക്ഷത്തിലധികം ഭക്തർ ഇക്കുറി ഇതുവരെ ദർശനം നടത്തിയപ്പോൾ, ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമായ 435 കോടി രൂപ ലഭിച്ചു. ഇതിൽ അരവണ പ്രസാദത്തിലൂടെ മാത്രം 204 കോടിയും കാണിക്ക വഴി 118 കോടി രൂപയും ഇതുവരെ ലഭിച്ചു. തീർത്ഥാടനകാലം ആരംഭിക്കുന്നതിന്…

Read More

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന വീഡിയോക്ക് പിന്നാലെ യുവാവിന്‍റെ മരണം; യുവതിക്കെതിരെ പരാതി പ്രവാഹം

കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ആരോപിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പരാതി പ്രവാഹം. മുഖ്യമന്ത്രിക്കും ഡിജിപി റവാഡ ചന്ദ്രശേഖറിനും കോഴിക്കോട് സിറ്റി പൊലീസിനുമാണ് പരാതികൾ ലഭിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്യാൻ കാരണം അപമാനവും മാനസിക സംഘർഷവുമെന്നാണ് പരാതികളിൽ പറയുന്നത്. പരാതികളിൽ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ്.

Read More

മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ധനസഹായം തുടരും, സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്ക് നൽകിവരുന്ന ധനസഹായം തുടരും. സ്വന്തം വീടുകളിലേക്ക് മടങ്ങുംവരെ വയനാട് മുണ്ടക്കൈ ദുരന്തത്തിന് ഇരയായവർക്ക് ജീവനോപാധി നൽകിവരുന്നത് നീട്ടാൻ സർക്കാർ ഉത്തരവായി. കുടുംബത്തിലെ രണ്ട് പേർക്ക് ദിവസവും 300 രൂപവീതം മാസം 9000 രൂപയാണ് നൽകുന്നത്. ധനസഹായം ജൂൺ വരെയോ വീട് നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നത് വരെയോ തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.

Read More

കേരളത്തിലെ സർക്കാർ ഡോക്ടർമാർക്ക് 10000 രൂപാ വരെ ശമ്പള വർദ്ധനവ്

ഡോക്ടർമാർക്ക് പ്രതിമാസ സ്പെഷ്യൽ അലവൻസ് അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻ്റ് പ്രൊഫസർമാരായ ഡോക്ടർമാർക്കാണ് സ്പെഷ്യൽ അലവൻസ്. ബ്രോഡ് സ്പെഷ്യാലിറ്റി വിഭാഗത്തിലെ ഡോക്ടർമാർക്ക് 5000 രൂപയും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിന് 10,000 രൂപയും പ്രതിമാസ സ്പെഷ്യൽ അലവൻസ് അനുവദിച്ച് ഉത്തരവിട്ടത്. ശമ്പള വർദ്ധനവ്  അടക്കം നിരവധി ആവശ്യങ്ങളുന്നയിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ ഏറെ കാലമായി പ്രതിഷേധത്തിലായിരുന്നു. ഇക്കഴിഞ്ഞ 13ാം തീയതി മുതൽ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും സർക്കാർ ചർച്ച നടത്തി സമരത്തിൽ നിന്ന് ഡോക്ടർമാരെ പിന്തിരിപ്പിച്ചിരുന്നു. സമവായ നീക്കമെന്ന നിലയിലാണ് ഡോക്ടർമാരുടെ…

Read More

ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് കയറി പിടിക്കും; ഒടുവിൽ പിടിയിലായി

കൊച്ചി: കൊച്ചി നഗരത്തിലെ ഇടവഴികളിൽ മോട്ടോർ സൈക്കിളിലെത്തി പെൺകുട്ടികളേയും സ്ത്രീകളേയും കടന്നു പിടിച്ച് ലൈംഗിക അക്രമം നടത്തുന്ന യുവാക്കളെ എറണാകുളം നോർത്ത് പോലീസ് പിടികൂടി. നഗരത്തിലെ ഇടവഴികളിലൂടെ തനിയെ സഞ്ചരിച്ച് വരുന്ന പെൺകുട്ടികളാണ് ഇവരുടെ ഇരകളാകുന്നത്.നാണക്കേട് ഭയന്ന് ഇരകളായവർ പരാതി പറയാതെ പോകുന്നതാണ് ഇവർ മുതലെടുക്കുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ അക്രമത്തിനിരയായ പെൺകുട്ടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലെ അന്വേഷണത്തിലാണ് വടുതല അരൂക്കുറ്റി ഷെഫീക്ക് മൻസിൽ മുഹമ്മദ് അൻഷാദ് (19), പുല്ലേപടി സി.പി ഉമ്മർ റോഡിൽ മുഹമ്മദ് റാസിക്…

Read More

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; മകളുടെ ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട് ∙ ഒറ്റപ്പാലം നഗരത്തോടു ചേർന്ന തോട്ടക്കരയിൽ ഇരട്ടക്കൊലപാതകം. ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണു മരിച്ചത്. ഇവരുടെ വളർത്തുമകളായ സുൽഫിയത്തിന്റെ നാലുവയസ്സുള്ള മകനും ഗുരുതരമായി പരുക്കേറ്റു. യുവതി നാലു വയസ്സുകാരനുമായി വീടിനു പുറത്തേക്ക് എത്തിയപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്. പൊലീസ് എത്തിയപ്പോൾ വീട്ടിൽനിന്നും സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി ഓടിരക്ഷപ്പെട്ടു. മുഹമ്മദ് റാഫിയുടെ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പൊലീസും…

Read More