കോഴിക്കോട്: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം പി. ബിജെപിയേക്കാള്‍ വര്‍ഗീയത സിപിഐഎം മന്ത്രിമാര്‍ പറയുകയാണെന്നും സിപിഐഎമ്മിന്റെ പൊളിറ്റ് ബ്യൂറോയുടെ തലപ്പത്ത് നരേന്ദ്രമോദിയാണെന്നും ഷാഫി പറമ്പില്‍ വിമർശിച്ചു. കോഴിക്കോട് നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഷാഫിയുടെ വിമര്‍ശനം. സഖാവിനെയും സംഘിയെയും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണുളളതെന്നും സംഘാവ് എന്ന് വിളിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
Read MoreCategory: KERALA
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്തെത്തും. ബി.ജെ.പി ഭരണം പിടിച്ച തിരുവനന്തപുരം കോർപറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പുറത്തിറക്കുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ആദ്യം സ്ഥിരീകരിച്ച മേയർ വി.വി. രാജേഷ് പിന്നീട് മലക്കം മറിഞ്ഞു. കോർപറേഷന്റെ വികസന രേഖ മോദി പുറത്തിറക്കുന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽനിന്നുള്ള അമൃത് ഭാരത് ട്രെയിൻ സർവിസ് ഇന്ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. സിൽവർ ലൈനിന് ബദലായ അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പരിപാടിയിൽ വിവിധ…
Read Moreകേരളത്തെ നടുക്കി കൗമാരക്കാരുടെ കൂട്ടമരണം; ഒരാഴ്ച്ചക്കിടെ ജീവിതം അവസാനിപ്പിച്ചത് 4 വിദ്യാർത്ഥികൾ
കേരളം: 4 കുരുന്നുകൾ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ജീവിതം അവസാനിപ്പിച്ചു എന്ന വാർത്തയുടെ നടുക്കത്തിലാണ് കേരളം. തിരുവനന്തപുരത്തും, പത്തനംതിട്ടയിലും പാലക്കാട്ടുമായി നടന്ന ഈ വേർപാടുകൾ നോവാകുകയാണ്.വീടിന്റെ ഉമ്മറത്തും ഹോസ്റ്റൽ മുറികളിലും തങ്ങളുടെ പ്രിയപ്പെട്ടവർക്കായി കാത്തിരുന്ന മാതാപിതാക്കൾക്ക് മുന്നിലേക്ക് മരണവാർത്ത എത്തിയപ്പോൾ തകർന്നുപോയത് 4 കുടുംബങ്ങളുടെ സ്വപ്നങ്ങളാണ്. ആറ്റിങ്ങലിൽ ഇളമ്പ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി സിദ്ധാർത്ഥ് (17) തന്റെ കിടപ്പുമുറിയിൽ ജീവിതം അവസാനിപ്പിച്ചു. ആ കസേരയും പുസ്തകങ്ങളും ബാക്കിയാക്കി സിദ്ധാർത്ഥിന്റെ മടക്കയാത്ര .ബാലരാമപുരത്ത് സ്കൂളിൽ നിന്ന് വീട്ടിലെത്തിയ അജയ് (15) എന്ന പത്താം ക്ലാസ്സുകാരൻ നിമിഷങ്ങൾക്കുള്ളിലാണ് മരണത്തിന്…
Read Moreട്വന്റി 20 എന്‍ഡിഎയിലേക്ക്; സാബു ജേക്കബ് രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച തുടരുന്നു
എന്‍ഡിഎയിൽ ചേരാനുള്ള നിർണായകനീക്കവുമായി ട്വന്റി 20 സാബു ജേക്കബ് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മുന്നണി പ്രവേശനം പ്രഖ്യാപിച്ചേക്കും. ട്വന്റി-20 രൂപീകരണത്തിന് ശേഷമാണ് ഇതാദ്യമായിട്ടാണ് പാർട്ടി ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്. തിരുവനന്തപുരത്തെ മാരാർജി ഭവനിലാണ് സാബു ജേക്കബും രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്ച നടത്തുന്നത്. നിര്‍ണായക നീക്കം മോദി നാളെ കേരളത്തിലേക്ക് വരാന്‍ ഇരിക്കെ. പ്രഖ്യാപനം ഉടന്‍
Read Moreപ്ലസ് വൺ വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ചനിലയിൽ
പാലക്കാട്: കല്ലേക്കാട് പ്ലസ് വൺ വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ചനിലയിൽ. ഒറ്റപ്പാലം വരോട് സ്വദേശിയായ രുദ്ര രാജേഷാണ് മരിച്ചത്. പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലിൽ ഇന്നലെ രാത്രി ഒമ്പതോടെയാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റുകുട്ടികളാണ് ആദ്യം മൃതദേഹം കണ്ടത്. സംഭവത്തിൽ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read Moreഅമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ സോഫയിൽ കൈകൾ കോർത്ത് കിടക്കുന്ന രീതിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയിൽ. . സയനൈഡ് കഴിച്ചാണ് ഇവർ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസിൽ എസ്എൽ സജിത, മകൾ ഗ്രീമ. എസ്. രാജ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും മൃദദേഹം സോഫയിൽ കൈകൾ കോർത്ത നിലയിൽ ആയിരുന്നു. സജിതയുടെ ഭർത്താവ് കുറച്ചു ദിവസങ്ങള്‍ക്കു മുൻപാണ് മരിച്ചത്. സയനൈഡ് കഴിച്ച് തങ്ങൾ ജീവനൊടുക്കുന്നതായി ഒരു സന്ദേശം കുടുംബ ഗ്രൂപ്പില്‍ സജിത ഇട്ടിരുന്നു. തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് മൃദദേഹങ്ങൾ കണ്ടത്. അതേസമയം ഗ്രീമയുടെ വിവാഹജീവിതത്തിലെ പ്രശ്നങ്ങളും അടുത്തിടെ…
Read Moreനഗരത്തിലെ വീടുകളിൽ നിന്ന് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ച് അവ ധരിച്ച് വീഡിയോ എടുക്കും’; 23 കാരനായ മലയാളി യുവാവ് അറസ്റ്റിൽ
ബെംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയും അത് ധരിച്ച് സ്വയം വീഡിയോ പകർത്തുകയും ചെയ്ത കേസിൽ മലയാളിയായ 23 കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഹെബ്ബഗോഡി പൊലീസാണ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അമൽ എൻ. അജികുമാർ എന്ന യുവാവാണ് അറസ്റ്റിലായത്. നഗരത്തിലെ റെസിഡൻഷ്യൽ ലെയ്‌നുകളിലെ ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. വീടുകളും വസ്ത്രങ്ങൾ ഉണക്കാൻ തൂക്കിയിട്ടിരുന്ന ബാൽക്കണികളുമാണ് അമൽ ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു. ആരും കാണുന്നില്ലെന്ന് ഉറപ്പാക്കാൻ ചുറ്റുപാടുകൾ നിരീക്ഷിച്ച ശേഷം സ്ത്രീകളുടെ…
Read Moreഗണേഷ്കുമാർ എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല; ചാണ്ടി ഉമ്മൻ
കൊല്ലം: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. ‘എന്റെ പിതാവും ആർ ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം ദൃഢമായിരുന്നു. എന്നെ സ്നേഹിച്ചത് പോലെ തന്നെയാണ് ഗണേഷ് കുമാറിനെയും അപ്പ സ്നേഹിച്ചത്.ഗണേഷ്കുമാറിന്റെ അമ്മയെ ഞാൻ ആന്റി എന്നാണ് വിളിച്ചിരുന്നത്. എന്നിട്ടും മന്ത്രി ഗണേഷ്കുമാർ എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല’- ചാണ്ടി ഉമ്മൻ പറഞ്ഞു. സോളാർ പരാതിക്കാരിയുടെ പരാതി 18 പേജിൽ നിന്നും 24 പേജായി ഉയർന്നതിന് പ്രധാന കാരണക്കാരൻ ഗണേഷ് കുമാറാണെന്നും ഇതു സംബന്ധിച്ച കേസ് കൊട്ടാരക്കര കോടതിയിൽ നടക്കുന്നുണ്ടെന്നും…
Read Moreദീപക്കിന്റെ മരണം; ബസിൽ വീഡിയോ ചിത്രീകരിച്ച ഷിംജിത മുസ്തഫ റിമാൻഡിൽ: യുവതിയെ പൊക്കിയത് മഫ്തിയിലെത്തിൽ എത്തിയ സംഘം
കോഴിക്കോട്: ബസിൽ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ ചിത്രീകരിച്ച യുവതി അറസ്റ്റിൽ. വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെയാണ് ബുധനാഴ്ച പോലീസ് പിടികൂടിയത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക്(41) ജീവനൊടുക്കിയതിലാണ് ഷിംജിതയ്‌ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്. ഒളിവിൽ കഴിയുന്നതിനിടെ വടകരയ്ക്ക് സമീപത്തെ ബന്ധുവീട്ടിൽനിന്നാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അന്വേഷണസംഘത്തിലുണ്ടായിരുന്ന വനിതാ പോലീസുകാരടക്കം മഫ്തിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് സ്വകാര്യവാഹനത്തിൽ പ്രതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയും പൂർത്തിയാക്കി. ഇതിനുശേഷം പ്രതിയുടെ…
Read Moreഷിംജിതയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്; കർണാടകയിലേക്ക് കടന്നതായി സംശയം; മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍
ഇന്‍സ്റ്റഗ്രാം റീലിലൂടെയുള്ള ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വടകര സ്വദേശിയായ ഷിംജിത നിലവില്‍ ഒളിവില്‍ തുടരുകയാണ്. ഇവര്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇവര്‍ മംഗലൂരുവിലേക്ക് കടന്നുവെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഷിംജിതയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 19ന് തന്നെ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ യുവതി ഒളിവില്‍ പോകുയായിരുന്നു. അതിനിടെ യുവതി മുന്‍കൂര്‍…
Read More