നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരള സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായെന്ന് വി ഡി സതീശന്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് കേരളത്തില്‍ വരാനും ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാനും അവകാശമുണ്ട്. എന്നാല്‍ മഹാരഥന്മാര്‍ ഇരുന്ന പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് പച്ചയ്ക്ക് വര്‍ഗീയത വിളിച്ചുപറയുന്നത് ആപത്കരമാണെന്നും വി ഡി സതീശന്‍ വിമർശിച്ചു. ഇത്തരം പ്രതികരണങ്ങള്‍ ഇന്ത്യയെന്ന മഹനീയമായ ആശയത്തെയും രാജ്യത്തിന്റെ മൂല്യങ്ങളെയും വികലമാക്കുന്നതിന് തുല്യമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Read More

നാടക കലാകാരന്‍ വിജേഷ് കെ വി അന്തരിച്ചു

എറണാകുളം: പ്രമുഖ നാടകകലാകാരന്‍ വിജേഷ് കെ വി അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജില്‍ നാടക പരിശീലനത്തിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാടക രചയിതാവ്, സംവിധായകന്‍, അഭിനയ പരിശീലകന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന കലാകാരനാണ് വിജേഷ്. ‘നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ.. , പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്’ തുടങ്ങി മലയാളികള്‍ ഏറ്റുപാടിയ നിരവധി നാടക ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.

Read More

ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ മലയാളി മെഡിക്കല്‍ വിദ്യാർഥി മരിച്ച നിലയിൽ

മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി അന്തരിച്ചു‌. ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് ലൂട്ടനിലെ സ്റ്റെഫാൻ വർഗീസ് (23) അപ്രതീക്ഷിതമായി വിടപറഞ്ഞത്. ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. യുകെയിൽ ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായ സ്റ്റെഫാൻ പ്ലേസ്മെന്റിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി പീറ്റർബറോയിൽ താമസിച്ചു വരികയായിരുന്നു. ഹോസ്പിറ്റൽ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയ സ്റ്റെഫാൻ മാതാപിതാക്കളുമായി രാത്രിയിൽ പതിവു പോലെ സംസാരിച്ചിരുന്നു. തുടർന്ന് അടുത്ത ദിവസമാണ് മരണ വിവരം വീട്ടുകാർ അറിഞ്ഞത്. താമസ സ്ഥലത്ത് ലാപ്ടോപ്പിന് മുന്നില്‍ കസേരയിൽ ഇരിക്കുന്ന നിലയില്‍ കാണുകയായിരുന്നു…

Read More

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം കുട്ടിയെ മടിയിലിരുത്തി അടിവയറ്റില്‍ ഇടിച്ചെന്ന് അച്ഛന്റെ കുറ്റസമ്മതം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്‍ ഇഖാന്റെ മരണത്തില്‍ പിതാവ് കുറ്റം സമ്മതിച്ചു. കുട്ടിയെ മടിയിലിരുത്തി അടിവയറ്റില്‍ ഇടിച്ചെന്ന് പിതാവ് പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഷിജിനെ ചോദ്യം ചെയ്തത്. അച്ഛന്‍ കൊടുത്ത ബിസ്‌കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞു വീണതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. നേരത്തെയും മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷിജിന്‍ – കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഖാന്‍ കുഴഞ്ഞുവീണ് മരിച്ചത്. പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ അടിവയറ്റില്‍ ചതവുകളും കൈയ്ക്ക് പൊട്ടലുമുണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. ആ പൊട്ടല്‍…

Read More

ശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക കട്ടിളപ്പാളി കേസുകളില്‍ ജാമ്യം; മുരാരി ബാബു പുറത്തേയ്ക്ക്

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യം. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കൊല്ലം വിജിലന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, തെളിവുകള്‍ നശിപ്പിക്കരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍. ഇരു കേസുകളിലും അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ മുരാരി ബാബു ഉടന്‍ ജയില്‍ മോചിതനാകും.…

Read More

പോറ്റിയും അടൂര്‍ പ്രകാശും ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തി; തെളിവുകൾ പുറത്ത്

ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫിന് കുരുക്കായി പുതിയ ചിത്രങ്ങൾ. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കൊപ്പമുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. ബെംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. സമ്മാനം കൈമാറുന്നതും ചിത്രത്തിലുണ്ട്. ബെംഗളൂരുവില്‍ നിന്നുള്ള ചിത്രങ്ങളില്‍ പോറ്റിയുടെ സുഹൃത്തായ രമേഷ് റാവുവും ഒപ്പമുണ്ട്. സ്വന്തം മണ്ഡലത്തിലെയാള്‍ എന്ന തരത്തിലുള്ള പരിചയം മാത്രമാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ളത് എന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞിരുന്നത്. പോറ്റിയുടെ പുളിമാത്തെ തറവാട്ട് വീട്ടില്‍ അടൂര്‍ പ്രകാശ് എത്തിയിരുന്നുവെന്ന് അയല്‍വാസിയായ വിക്രമന്‍ നായര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പോറ്റിയുടെ ബന്ധുവിന്‍റെ വിവാഹച്ചടങ്ങിലും…

Read More

ജനം വോട്ട് ചെയ്തത് ട്വന്റി-20ക്ക് അല്ലാതെ, ട്വന്റി-20 പ്ലസ് ബിജെപി സഖ്യത്തിനല്ല ട്വന്റി-20യി ഒരു വിഭാഗം നേതാക്കള്‍ രാജിവെച്ച് കോണ്‍ഗ്രസിലേക്ക്

കൊച്ചി: എന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി. പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് പ്രമുഖ നേതാക്കളും ജനപ്രതിനിധികളും കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ചു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേലി എന്നിവര്‍ രാജിവെച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ പ്രവര്‍ത്തകര്‍ രാജിവെക്കുമെന്നും രാജി വെച്ചവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ട്വന്റി-20 നേതാക്കള്‍ ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റുമാരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ ആരോപിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ…

Read More

ആരെയും വേദനിപ്പിക്കരുതെന്ന് കരുതി ആ മനുഷ്യൻ ചില സത്യങ്ങൾ മറച്ചുവെച്ചു; ടി സിദ്ധിഖ്

തിരുവനന്തപുരം: കുടുംബം തകര്‍ത്ത് തന്നെയും മക്കളെയും രണ്ടുവഴിക്കാക്കിയത് ഉമ്മന്‍ചാണ്ടിയാണെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആരോപണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്. സ്വയം ശരങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ആരെയും വേദനിപ്പിക്കരുത് എന്ന് കരുതി ചില സത്യങ്ങള്‍ ആ മനുഷ്യന്‍ മറച്ചുവെച്ചു എന്നും ജീവിച്ചിരിക്കുമ്പോള്‍ വേട്ടയാടി മതിവരാതെ ചിലര്‍ ഇപ്പോഴും ഉമ്മന്‍ചാണ്ടിയെ വേട്ടയാടുകയാണെന്നും ടി സിദ്ദിഖ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സിദ്ദിഖിന്റെ വൈകാരിക പ്രതികരണം. ‘സ്വയം ശരങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ആരെയും വേദനിപ്പിക്കരുതെന്ന് കരുതി ചില സത്യങ്ങള്‍ ആ മനുഷ്യന്‍ മറച്ചുവെച്ചു. അതുകൊണ്ട്…

Read More

അമ്മയെ കമ്പിപ്പാര കൊണ്ടടിച്ചു; മകള്‍ അറസ്റ്റില്‍

കൊച്ചി: ഫെയ്‌സ്‌ക്രീം മാറ്റിവെച്ചെന്ന് ആരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകള്‍ അറസ്റ്റില്‍. വയനാട്ടില്‍ നിന്നാണ് കുമ്പളം പനങ്ങാട് തിട്ടയില്‍ വീട്ടില്‍ കുഞ്ഞന്‍ബാവയുടെയും സരസുവിന്റെയും മകള്‍ നിവ്യ(30)യെ പനങ്ങാട് പൊലീസ് പിടികൂടിയത്.തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തില്‍ സരസുവിന്റെ വാരിയെല്ല് ഒടിഞ്ഞിരുന്നു. അമ്മയെ മകള്‍ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം, ലഹരിയടക്കമുള്ള കേസുകളില്‍ പ്രതിയാണ് മകള്‍ നിവ്യ.

Read More

ഉമ്മൻ ചാണ്ടിയുടെ ഭാര്യ പറഞ്ഞിട്ടാണ് കെഎസ്ആർടിസിയുടെ പടി താഴ്ത്തിയത്: ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ പടിയുടെ ഉയരം കുറയ്ക്കാൻ കാരണം മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭാര്യയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. താൻ ഗതാഗത വകുപ്പ് മന്ത്രിയായപ്പോൾ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ ചാണ്ടിയെ ഒരിടത്തുവെച്ച് കണ്ടുവെന്നും പ്രായമായവർക്ക് കെഎസ്ആർടിസി ബസ്സിൽ കയറാൻ പടിയുടെ ഉയരക്കൂടുതൽ കാരണം ബുദ്ധിമുട്ടാണെന്നും അവർ തന്നോട് പറഞ്ഞിരുന്നുവെന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഇക്കാര്യം പരിഗണിച്ചാണ് ബസുകളുടെ പടിക്കെട്ടിന്റെ ഉയരം കുറച്ചതെന്ന് മന്ത്രി പറയുന്നു.

Read More