ശബരിമല സ്വർണ്ണക്കൊള്ള; പോറ്റി തിരിച്ചെത്തിയത് ഡ്യൂപ്ലിക്കേറ്റ് പാളി; എസ് ഐ ടി ശാസ്ത്രീയ പരിശോധനാ ഫലത്തിൽ സൂചന

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ഇടക്കാല അന്വേഷണ റിപ്പോർട്ട് എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. വി.എസ്.എസ്.സിയിൽ നിന്നുമുള്ള ശാസ്ത്രീയ പരിശോധനാ ഫലം ഉൾപ്പെടുന്നതാണ് റിപ്പോർട്ട്. തന്ത്രിയുടെ അറസ്റ്റിനു ശേഷമുള്ള തുടർ നടപടികളും എസ്.ഐ ടി ഹൈക്കോടതിയെ അറിയിക്കും. വാജി വാഹനം, കൊടിമരം പുനഃസ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങളിലെ സംശയങ്ങളും കോടതിയെ അറിയിക്കും. കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പ പാളിയിലെയും സ്വർണത്തിന്റെ അളവിൽ കുറവുണ്ടായെന്നാണ് ശാസ്ത്രീയ പരിശോധനയിലെ കണ്ടെത്തൽ. 1998ൽ പൊതിഞ്ഞ സ്വർണത്തിന്റെ അളവിലെ വ്യത്യാസമാണ് ശാസ്ത്രീയ പരിശോധനയും സ്ഥിരീകരിച്ചത്. ദ്വാരപാലക കട്ടിളപ്പാളികളിലാണ് സ്വർണത്തിൽ കാര്യമായ വ്യത്യാസം കണ്ടെത്തിയിരിക്കുന്നത്. കാലപ്പഴക്കം…

Read More

ഒരു വയസ്സുകാരനായ കുഞ്ഞ് കുഴഞ്ഞു വീണു മരിച്ചു; പിതാവ് കസ്റ്റഡിയില്‍ 

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ ഒരു വയസുകാരന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കാഞ്ഞിരംകുളം സ്വദേശി ഷിജിലിനെ ആണ് പൊലീസ് കസ്റ്റഡിലെടുത്തത്. ഷിജില്‍ നല്‍കിയ ബിസ്‌കറ്റ് കഴിച്ചാണ് കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. ബിസ്‌ക്കറ്റ് കഴിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു വയസ്സുകാരനായ ഇഹാന്‍ കുഴഞ്ഞു വീണു മരിച്ചത്. പിതാവ് ഷിജില്‍ വാങ്ങി കൊണ്ടുവന്ന ബിസ്‌ക്കറ്റ് ഭാര്യ കൃഷ്ണപ്രിയ കുഞ്ഞിന് നല്‍കിയതിനു പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞ് വീണത്. നെയ്യാറ്റിന്‍കര ജനറല്‍…

Read More

സ്‌കൂള്‍ കലോത്സവത്തിൽ സ്വർണക്കപ്പ് ഈ ജില്ലയ്ക്ക് തന്നെ; തൃശൂർ രണ്ടാമത്

തൃശൂര്‍: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ കണ്ണൂരിന് കിരീടം. നിലവിലെ ചാംപ്യന്മാരായ തൃശൂരിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് കണ്ണൂർ ജേതാക്കൾക്കുള്ള സ്വർണ്ണക്കപ്പ് സ്വന്തമാക്കിയത്. 1023 പോയിന്റ് നേടിയാണ് കണ്ണൂര്‍ കിരീടം നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ തൃശൂരിന് ലഭിച്ചത് 1018 പോയിന്റാണ്. മൂന്നാമതുള്ള കോഴിക്കോടിന് 1013 പോയിന്റാണ് ലഭിച്ചത്. സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ മുഖ്യാതിഥിയായിരിക്കും.

Read More

ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന പേരിലുള്ള വീഡിയോ പ്രചരിച്ചു; അധിക്ഷേപത്തിൽ മനംനൊന്തെ് യുവാവ് ജീവനൊടുക്കി

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന പേരിലുള്ള വീഡിയോ പ്രചരിച്ചതിനു പിന്നാലെ ആരോപണവിധേയനായ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (40) ആണ് മരിച്ചത്. ബസില്‍ വെച്ച് ദീപക് ലൈംഗികാതിക്രമം കാണിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു. തിരക്കുള്ള ബസിലെ വീഡിയോ ദൃശ്യങ്ങളും യുവതി പുറത്തു വിട്ടിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്ന് ദീപക്കിന്റെ ബന്ധുക്കള്‍ ആരോപിച്ചു. വീഡിയോ പ്രചരിച്ചതിനു പിന്നാലെ ദീപക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് വീട്ടുകാര്‍…

Read More

പണിയെടുത്തു ജീവിക്കുന്ന ഒരു പാവം സ്വാമി; ആത്മീയത ജോലിക്ക് ശേഷം മാത്രം അതാണ് നാഗസൈരന്ധ്രിയുടെ ബാവു സ്വാമി

ആളുകളെ പറ്റിച്ചു ജീവിക്കുന്നില്ല, നാഗസൈരന്ധ്രിക്കൊപ്പം വൈറലായ ‘ബാവു സ്വാമി’ ഇവിടുണ്ട് – പാലക്കാട് നഗരസഭയില്‍ സ്വീപ്പര്‍ ജീവനക്കാരനാണ് അദ്ദേഹം. ജോലിക്ക് ശേഷം മാത്രമാണ് ആത്മീയത. നാഗസൈരന്ധ്രിക്കൊപ്പം വൈറലായ വ്യക്തിയാണ് ‘ബാവു സ്വാമി’. നാഗസൈരന്ധ്രിക്കൊപ്പം ഒരു പരുപാടിയിൽ എത്തിയതിനു പിന്നാലെയാണ് ബാവു സ്വാമി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ പരിഹാസവും വിമർശനവും ബാവു സ്വാമി ഏറ്റു വാങ്ങിയിരുന്നു. ആളുകളെ പറ്റിച്ചു ജീവിക്കാതെ പണി എടുത്തു ജീവിക്കു എന്നായിരുന്നു ഇരുവർക്കും ഉയർന്ന വിമർശനം. ഇപ്പോഴിതാ ബാവു സ്വാമിയെ വിമർശിച്ചവർ തന്നെ ബാവു സ്വാമിയെ…

Read More

യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല, പതിനാലുകാരിക്ക് നേരെ വയോധികൻ ആസിഡ് ഒഴിച്ചു; പെൺകുട്ടിക്ക് ഗുരുതര പരുക്ക്

പുൽപ്പള്ളി: സ്കൂൾ വിദ്യാർഥിക്കു നേരെ വയനാട് പുൽപ്പള്ളിയിൽ ആസിഡ് ആക്രമണം. പുൽപള്ളി മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മി (14 ) യാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. വേലിയമ്പം ദേവി വിലാസം ഹൈസ്കൂൾ വിദ്യാർഥിയാണ് മഹാലക്ഷ്മി. ആസിഡ് ആക്രമണത്തിൽ മുഖത്ത് സാരമായി പൊള്ളലേറ്റ പതിനാലു വയസ്സുകാരിയായ കുട്ടിയുടെ കാഴ്ചയ്ക്ക് തകരാർ ഉണ്ടായതായാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദ്യാർഥിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ…

Read More

ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തവർക്ക് സമ്മാനത്തുക ലഭിക്കുക എളുപ്പമല്ല; അറിയാൻ വായിക്കാം

കാഞ്ഞങ്ങാട്: പേരാവൂരിലെ എ.കെ. സാദിഖിന് ഒരുകോടി രൂപ സമ്മാനമടിച്ച കേരള ഭാഗ്യക്കുറി ടിക്കറ്റ് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സമ്മാനത്തുക കിട്ടുക എളുപ്പമല്ല. ടിക്കറ്റ് തട്ടിയെടുെത്തന്ന്‌ ബോധ്യപ്പെട്ടാൽ ലോട്ടറി ഡയറക്ടർക്ക് സമ്മാന വിതരണം തടയാം. കോടതിക്കും തടയാനാകും. ഇതിന് സാദിഖ് കോടതിയെ സമീപിക്കേണ്ടിവരും. പോലീസ് പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർചെയ്താൽ സമ്മാനവിതരണം തടയുന്ന രീതി മുമ്പുണ്ടായിരുന്നു. പക്ഷേ, പരാതികൾ കൂടിയ സാഹചര്യത്തിൽ പ്രഥമവിവര റിപ്പോർട്ട് പോരാ കോടതി ഉത്തരവുതന്നെ വേണമെന്ന് ലോട്ടറിവകുപ്പ് തീരുമാനിക്കുകയായിരുന്നു. സമ്മാനം കിട്ടാൻ ടിക്കറ്റ് ബാങ്കിലോ ലോട്ടറി ഡയറക്ടറേറ്റിലോ നൽകുകയാണ് ചെയ്യേണ്ടത്. നറുക്കെടുപ്പ് കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ…

Read More

ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം;17 വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. തൃശൂർ കൊടകര എംബിഎ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. വിദ്യാർത്ഥികളും അധ്യാപകരും അടക്കം 42 അംഗ സംഘമാണ് ബസ്സിലുണ്ടായിരുന്നത്. വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്ക് എത്തിയ സംഘമാണ് ബസ്സിലുണ്ടായിരുന്നത്.

Read More

സ്വർണ്ണപ്പാളി: വിഎസ്എസ്‌‍സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് വിഎസ്എസ്‌‍സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. ഇന്നലെയാണ് വിഎസ്എസ്‍സിയിൽ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീൽ വെച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയത്. ആ റിപ്പോർട്ടാണ് ഇന്ന് കോടതി എസ്ഐടിയ്ക്ക് കൈമാറുന്നത്. ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

Read More

രാജ്യത്തെ ദീർഘദൂര രാത്രി യാത്രകൾക്ക് ഉള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇന്നു പ്രധാന മന്ത്രി ഉദ്‌ഘാടനം ചെയ്യും

രാജ്യത്തെ ദീർഘദൂര രാത്രി യാത്രകൾക്ക് പുതിയ മുഖം നൽകുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇന്നു മുതൽ ഓടിത്തുടങ്ങും. ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അസമിലെ ഗുവാഹത്തിക്കും പശ്ചിമ ബംഗാളിലെ ഹൗറയ്ക്കും ഇടയിൽ ഓടുന്ന ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനാണ് മോദി ഇന്ന് ഫ്ലാ​ഗ് ഓഫ് ചെയ്യു‌ക. മാൾഡയിൽ നടക്കുന്ന പൊതുചടങ്ങിൽ 3,250 കോടി രൂപയിലധികം ചെലവിൽ നടപ്പാക്കുന്ന റെയിൽ-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കുകയും പുതിയ പദ്ധതികൾക്ക് തറക്കല്ലിടുകയും…

Read More