പാലോട് രവി തിരുവനന്തപുരം DCC പ്രസിഡന്റ് സ്ഥാനം രാജിവച്ചു

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു.

സ്വന്തം പഞ്ചായത്തിൽ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്ന് ധാ‌ർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.

പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. കോൺഗ്രസുകാരനായ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി അംഗവുമായ ഷിനു മടത്തറ കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു.

  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി

കോൺഗ്രസിന്റെ രണ്ട് പഞ്ചായത്തംഗങ്ങളും രാജിവച്ച് സിപിഎമ്മിൽ ചേർന്നിരുന്നു.

ബ്ലോക്ക്,​ മണ്ഡലം പുനഃസംഘടനയിലടക്കം പാർട്ടിക്കുള്ളിൽ ജില്ലയിൽ വലിയ തർക്കം നിലനിന്നിരുന്നു.

പുനഃസംഘടനയിൽ പാലോട് രവിയുടെ ഏകപക്ഷീയമായ നിലപാടിൽ മറുവിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു.

രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റിന് നൽകിയെന്നും ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് പാലോട് രവി പറ‌ഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts