മലയാളി ദമ്പതിമാർ സഞ്ചരിച്ച കാർ കുന്താപുരത്ത് മേൽപ്പാലത്തിൽ നിന്ന് വീണ് 2 പേർ മരിച്ചു

ബംഗളുരു :കർണാടകയിലെ കുന്താപുരത്തുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതിമാർ മരിച്ചു. ചൊക്ലി നിടുമ്പ്രം കാരാറത്ത് സ്കൂളിനടുത്ത അൽമർവ്വയിൽ തൈപറമ്പത്ത് മുനവ്വർ (48), ഭാര്യ സമീറ (35) എന്നിവരാണ് മരിച്ചത്. മകൻ സഹൽ (19) സാരമായി പരിക്കേറ്റ് മണിപ്പാൽ കെ.എം.സി. ആസ്പത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കുന്താപുരത്തുവെച്ച് മുനവ്വർ ഓടിച്ച കാർ മേൽപ്പാലത്തിൽനിന്ന് താഴ്ചയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ സമീറ മരിച്ചു. മുനവ്വർ ബുധനാഴ്ച ഉച്ചയോടെ ആശുപത്രിയിലാണ് മരിച്ചത്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ മീരേജിൽ വിദ്യാർഥിയായ സഹലിനൊപ്പം ചെറിയപെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. മീറേജിൽ ബോംബെ…

Read More

സിനിമാ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാളത്തിലെ ഒട്ടേറെ ക്ലാസിക് സിനിമകളുടെ നിര്‍മ്മാതാവാണ്. പഞ്ചവടിപ്പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികള്‍, സുഖമോ ദേവി, പത്താമുദയം, നൊമ്പരത്തിപ്പൂവ് തുടങ്ങിയവ ഗാന്ധിമതി ബാലന്‍ നിര്‍മ്മിച്ച സിനിമകളാണ്.  

Read More

ചെറിയ പെരുന്നാള്‍ നിറവില്‍ കേരളം ; ഉത്തരേന്ത്യയില്‍ നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ് ഗാഹുകളും മസ്ജിദുകളും ഒരുങ്ങി. പൊന്നാനി കടപ്പുറത്താണ് മാസപ്പിറ കണ്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ശവ്വാല്‍ ഒന്ന് ബുധനാഴ്ചയായിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. വിവിധ ഖാസിമാരും ഇക്കാര്യം വ്യക്തമാക്കി. ഒമാനിലും ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. അതേസമയം ഉത്തരേന്ത്യയിലും ഡല്‍ഹിയിലും നാളെയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

Read More

മാസപ്പിറവി കണ്ടു; കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ.

കോഴിക്കോട്: പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാൽ കേരളത്തിൽ നാളെയാണ് ചെറിയ പെരുന്നാൾ എന്ന് ഖാസിമാരും പാണക്കാട് തങ്ങളും പ്രഖ്യാപിച്ചു.

Read More

ചെമ്മീൻ കഴിച്ച് അലർജി; ചികിത്സയിലിരിക്കെ യുവതി മരിച്ചു 

പാലക്കാട്‌: ചെമ്മീന്‍ കറി കഴിച്ച്‌ അലര്‍ജി മൂര്‍ഛിച്ചതിനെത്തുടര്‍ന്നു ചികിത്സയിലിരിക്കെ യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂര്‍ നെല്ലിക്കുന്നത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ നിഷ ദമ്പതികളുടെ മകള്‍ നികിത (20) ആണു മരിച്ചത്. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയില്‍ ഒപ്‌റ്റോമെട്രിസ്റ്റാണ് നികിത. ആറാം തീയതി ചെമ്മീന്‍ കറി കഴിച്ച്‌ നികിതയുടെ ശരീരം ചൊറിഞ്ഞുതടിച്ചതിനെത്തുടര്‍ന്നു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേന്നു ശ്വാസതടസ്സം ഉണ്ടായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് മരിച്ചത്. ആശുപത്രിയുടെ ഭാഗത്തു ചികിത്സപ്പിഴവ് ഉണ്ടായതായി ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, വെന്റിലേറ്ററിലായിരുന്ന യുവതിയെ വേറെ ആശുപത്രിയിലേക്കു…

Read More

‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാന്‍ താമരശ്ശേരി രൂപതയും; ബോധവത്കരണത്തിന് സിനിമ കാണണമെന്ന് ആഹ്വാനവുമായി കെസിവൈഎം

കോഴിക്കോട്: വിവാദ ചിത്രം ദ കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കാന്‍ താമരശ്ശേരി രൂപതയും. താമരശ്ശേരി രൂപതയുടെ കെസിവൈഎം യൂണിറ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. സിനിമ കാണണമെന്ന് സിറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ശനിയാഴ്ച മുതല്‍ വിവാദ ചിത്രം പ്രദര്‍ശിപ്പിക്കും. തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് താമരശ്ശേരി കെസിവൈഎം ആരോപിച്ചു. 300 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മതംമാറ്റത്തിന് ഇരയായി. സംഘടിത നീക്കം നടക്കുന്നു. കുട്ടികളെ ബോധവത്കരിക്കാനാണ് സിനിമ പ്രദര്‍ശിപ്പിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും കെസിവൈഎം പ്രസിഡന്റ് റിച്ചാര്‍ഡ് ജോണ്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഇടുക്കി രൂപതയും വിവാദ…

Read More

കേരളാ സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

തൃശൂർ: വിവാദ സിനിമയായ കേരളാ സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ദൂരദര്‍ശന്‍ കേരള സ്റ്റോറി സംപ്രഷണം ചെയ്യുന്നതിനു തൊട്ടുമുമ്പുള്ള ദിവസമാണ് ഇടുക്കി രൂപത വിവാദ സിനിമ പ്രദര്‍ശിപ്പിച്ചത്. 10,11, 12 ക്ലാസുകളിലെ കുട്ടികൾക്കു വേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്‍റെ ഭാഗമായായിരുന്നു പ്രദര്‍ശനമെന്നാണ് രൂപത വിശദീകരിച്ചത്. ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും രൂപത വാദിക്കുന്നു. പ്രണയത്തെക്കുറിച്ചുള്ള…

Read More

ആംഗ്യ ഭാഷയിലൂടെ വാദം; കേൾവി പരിമിതിയെയും മറികടന്ന് കർണാടകയിൽ ചരിത്രം സൃഷ്ടിച്ച് മലയാളി അഭിഭാഷക

ബെംഗളൂരു : ആംഗ്യ ഭാഷയിലൂടെ വാദിച്ച് ബധിരയും മൂകയുമായ മലയാളി അഭിഭാഷക സാറ സണ്ണി കർണാടക ഹൈക്കോടതിയിൽ ശ്രദ്ധേയയായി . രാജ്യത്തെ കേൾവി പരിമിതിയുള്ള ആദ്യ അഭിഭാഷകയായ സാറയുടെ വാദം ആംഗ്യ ഭാഷ വിവർത്തകന്റെ സഹായത്തോടെയാണ് ജസ്റ്റിസ് എം.നാഗപ്രസന്ന കേട്ടത്. എതിർ കക്ഷിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അരവിന്ദ് കാമത്ത് സാറയെ അഭിനന്ദിച്ചു. സ്ത്രീ ധനവുമായി ബന്ധപ്പെട്ട കേസിൽ കോടതിയുടെ തിരച്ചിൽ നോട്ടീസ് ചോദ്യം ചെയ്തുള്ള ഹർജിയിൽ അഡ്വ.കെ രവീന്ദ്രനാഥനൊപ്പം ആണ് സാറ ഹാജരായത്. സണ്ണി – ബെറ്റി ദമ്പതികളുടെ മകളായ…

Read More

മലയാളി യുവാവിനെ മൈസൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തി

മൈസൂരു : മൈസൂരു ബസ് സ്റ്റാൻഡിന് സമീപം തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പനവൂർ ചുള്ളാലം മർഹബ മൻസിലിൽ സച്ചിൻ എസ്. സിയാദാണ് (28) മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ബസ് സ്റ്റാൻഡിന് സമീപത്തെ കടയ്ക്കുമുന്നിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച ബെംഗളൂരുവിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം സുവർണ കർണാടക കേരളസമാജത്തിന്റെ സഹായത്തോടെ സ്വദേശത്തേക്ക് കൊണ്ടുപോയി. സംഭവത്തിൽ മൈസൂരു ലഷ്‌കർ പോലീസ് കേസെടുത്തു. സിയാദിന്റെയും ഷീജയുടെയും മകനാണ് സച്ചിൻ. സഹോദരങ്ങൾ: സഞ്ജന; സോഹൻ.

Read More

വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനെ മാനേജ് ചെയ്യാൻ ഉള്ളത് 30 അംഗ സംഘം

  കൽപ്പറ്റ: എത്ര വലിയ നേതാവാണെങ്കിലും സ്ഥാനാർത്ഥിയായി കഴിഞ്ഞാൽ പിന്നെ എല്ലാം പോലും നിയന്ത്രിക്കുന്നത് പാർട്ടി നിശ്ചയിക്കുന്ന ടീമാണ്. വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനെ മാനേജ് ചെയ്യാൻ ഉള്ളത് 30 അംഗ സംഘമാണ്. ഇവരാണ് സുരേന്ദ്രന്റെ ഓരോ നീക്കവും തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാൻ റീൽസ്, ക്യാപ്സൂൾ , മറുപടികൾ എല്ലാത്തിനും ടീം. എല്ലാ പാർട്ടി ലൈനിൽ വേണം, ഇതിന്റെയെല്ലാം നേതൃത്വത്തിന് മുതിർന്നവർ തന്നെ. വയനാട്ടിൽ കെ.സുരേന്ദ്രനായി സ്മൃതി ഇറാനി എത്തി. യോഗി ആദിത്യനാഥ് അടുത്ത ഘട്ടത്തിൽ വരുമെന്നാണ് വിവരം. സോഷ്യൽ മീഡിയ…

Read More
Click Here to Follow Us