മലയാളി ദമ്പതിമാർ സഞ്ചരിച്ച കാർ കുന്താപുരത്ത് മേൽപ്പാലത്തിൽ നിന്ന് വീണ് 2 പേർ മരിച്ചു

ബംഗളുരു :കർണാടകയിലെ കുന്താപുരത്തുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതിമാർ മരിച്ചു.

ചൊക്ലി നിടുമ്പ്രം കാരാറത്ത് സ്കൂളിനടുത്ത അൽമർവ്വയിൽ തൈപറമ്പത്ത് മുനവ്വർ (48), ഭാര്യ സമീറ (35) എന്നിവരാണ് മരിച്ചത്.

മകൻ സഹൽ (19) സാരമായി പരിക്കേറ്റ് മണിപ്പാൽ കെ.എം.സി. ആസ്പത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കുന്താപുരത്തുവെച്ച് മുനവ്വർ ഓടിച്ച കാർ മേൽപ്പാലത്തിൽനിന്ന് താഴ്ചയിലേക്ക് വീഴുകയായിരുന്നു.

  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ

സംഭവസ്ഥലത്തുവെച്ചുതന്നെ സമീറ മരിച്ചു. മുനവ്വർ ബുധനാഴ്ച ഉച്ചയോടെ ആശുപത്രിയിലാണ് മരിച്ചത്.

മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ മീരേജിൽ വിദ്യാർഥിയായ സഹലിനൊപ്പം ചെറിയപെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.

മീറേജിൽ ബോംബെ സ്റ്റാർ ബേക്കറിയുടമയാണ് മുനവ്വർ.

കോയമ്പത്തൂരിൽ വിദ്യാർഥിനിയായ മിനാ ഫാത്തിമ മകളാണ് പരേതരായ ദയരോത്ത് ഹംസയുടെയും തൈപ്പറവത്ത് ആസ്യയുടെയും മകനാണ് മുനവ്വർ. സഹോദരങ്ങൾ: ടി.പി. നയീം, മനാഫ്, ഷെഫീഖ്, സഫൂറ, ഷാഹിന, ഷഫീന, ഷഹാന, ജസീറ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
[masterslider id="10"]

Related posts