കനത്ത ചൂടിൽനിന്ന് പാതയോരങ്ങളിലെ മരങ്ങളെ എങ്കിലും രക്ഷപെടട്ടെ; ‘കൂളിങ് പെയിന്റ് ’അടിച്ച് സന്നദ്ധസംഘടനകൾ

 

ബെംഗളൂരു : ഉദ്യാനനഗരി കൊടുംചൂടിൽ ഉരുകുമ്പോൾ നഗരത്തിലെ മരങ്ങളെ ‘കൂളിങ് പെയിന്റ്’ അടിച്ച് സന്നദ്ധസംഘടനകൾ സംരക്ഷിക്കുന്നു.

വിവിധ രാസ പദാർഥങ്ങളടങ്ങിയ പ്രത്യേകതരം പെയിന്റ് മരങ്ങളിൽ അടിച്ചാൽ ചൂടിൽനിന്ന് സംരക്ഷണമാകുമെന്നും മരങ്ങളുടെ ആയുസ്സ് വർധിക്കുമെന്നും സംഘടനാ പ്രവർത്തകർ പറയുന്നു.

കഴിഞ്ഞദിവസം ‘ബെംഗളൂരു ഹുഡുഗരു’ എന്ന സംഘടനയിലെ അംഗങ്ങൾ യെലഹങ്ക ന്യൂടൗണിലെ 30-ഓളം മരങ്ങളിൽ പെയിന്റടിച്ചു. പ്രദേശവാസികളുടെ സഹകരണത്തോടെയായിരുന്നു ഇത്.

  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

മനുഷ്യരും മൃഗങ്ങളും ചൂടുകാലത്ത് ബുദ്ധിമുട്ടുന്നതു പോലെ മരങ്ങൾക്കും ചൂട് സഹിക്കേണ്ടിവരുന്നുണ്ടെന്ന് അംഗങ്ങൾ പറഞ്ഞു.

നഗരത്തിലെ പല മരങ്ങളും ശരിയായി പരിചരിക്കാത്തതിനാൽ മോശം അവസ്ഥയിലാണെന്നും കൂളിങ് പെയിന്റ് അടിച്ചാൽ മരങ്ങളുടെ ആയുസ്സ് കൂട്ടാമെന്നും ഇവർ പറയുന്നു.

പൈരെത്രിൻ, ഓർഗാനോഫോസ്‌ഫേറ്റ് തുടങ്ങിയ വസ്തുക്കൾ വേപ്പെണ്ണ, ഗോതമ്പുപൊടി തുടങ്ങിയവയുമായി ചേർത്താണ് പെയിന്റ് തയ്യാറാക്കുന്നത്.

വെള്ളനിറം ലഭിക്കുന്നതിനായി വൈറ്റ് വാഷ് പൊടിയും ഉപയോഗിക്കുന്നുണ്ട്. എല്ലാ ഞായറാഴ്ചകളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി മരങ്ങളിൽ പെയിന്റടിക്കാനാണ് തീരുമാനം.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

അടുത്ത ആഴ്ചകളിൽ ഇന്ദിരാനഗർ, കെ.ആർ. പുരം, ശാന്തിനഗർ എന്നിവിടങ്ങളിലാകും പെയിന്റടിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
[masterslider id="10"]

Related posts