തന്‍റെ പുസ്തകം ഇറങ്ങുന്നതിന് മുന്പ് രക്തസാക്ഷി ഫണ്ടിന്‍റെ കണക്ക് അവതരിപ്പിക്കാൻ സിപിഎമ്മിനെ വെല്ലുവിളിച്ച വി.കുഞ്ഞികൃഷ്നോട് മനസില്ലെന്ന മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ച് പഴയങ്ങാടി എരിപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കുഞ്ഞികൃഷ്ണൻ പറയുന്നതു പോലെ പ്രവർത്തിക്കാനുള്ളതല്ല പാർട്ടി. വിമതനും കുലംകുത്തിയുമായ കുഞ്ഞികൃഷ്ണൻ പാർട്ടിയെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമാണ്. രക്തസാക്ഷി ഫണ്ട് അപഹരിച്ചുവെന്നത് ആരോപണം മാത്രമാണ്. വ്യക്തവും സുതാര്യവുമായ കണക്കുകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുക തന്നെ ചെയ്യും. പുസ്തകത്തിൽ താനുൾപ്പടെയുള്ള നേതാക്കൾക്കെതിരെ…
Read MoreCategory: KERALA
ഇന്ത്യ അമേരിക്ക വ്യാപാര കരാർ; അമേരിക്കക്ക് ഇന്ത്യ പൂർണമായും വിധേയരായി: എം വി ഗോവിന്ദൻ
ഇന്ത്യ അമേരിക്ക വ്യാപാര കരാറിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അമേരിക്കക്ക് ഇന്ത്യ പൂർണമായും വിധേയരായി. കരാറിന്റെ വ്യവസ്ഥകളിൽ സമഗ്രമായ ചർച്ച വേണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. നിയമസഭയിലെ പ്രതിഷേധം, കേന്ദ്രത്തിനെതിരായ വിമർശനത്തിൽ നിന്ന് മാറി നിൽക്കാനാണ് കേരളത്തിലെ പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര ബജറ്റിനെ പറ്റി പറയേണ്ടി വരുമോ എന്ന പേടിയാണ് പ്രതിഷേധത്തിന് കാരണം.
Read Moreസ്കൂളുകളില്‍ ഇനി റോഡ് സേഫ്റ്റി കേഡറ്റ്സും
പുതിയ റോഡ് സംസ്കാരം പകര്‍ന്ന് നല്‍കാൻ സ്കൂളുകളില്‍ ഇനി റോഡ് സേഫ്റ്റി കേഡറ്റ്സും. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സിനും എന്‍സിസിക്കും പിന്നാലെയാണ് റോഡ് സേഫ്റ്റി കേഡറ്റും വരുന്നത്. പദ്ധതിക്ക് അന്തിമ രൂപം നല്‍കാന്‍ ഇന്ന് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തലയോഗം ചേരും. ഗതാഗതമന്ത്രിയും ഗതാഗത കമീഷണര്‍ അടക്കമുള്ളവരും യോഗത്തില്‍ പങ്കെടുക്കും. സുരക്ഷാ ബോധമുള്ള യുവ തലമുറയെ വാര്‍ത്തെടുക്കല്‍ ലക്ഷ്യമിട്ടാണ് റോഡ് സേഫ്റ്റി കേഡറ്റ്സിന് രൂപം നൽകുക. എസ് പിസി മാതൃകയില്‍ യൂണിഫോം സേനയായിരിക്കും റോഡ് സേഫ്റ്റി കേഡറ്റ്സ്. വിദ്യാഭ്യാസ, ഗതാഗത വകുപ്പുകള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക.…
Read Moreമുളച്ചുപൊങ്ങി അനധികൃത തട്ടിക്കൂട്ട് സ്പാ–മസാജ് കേന്ദ്രങ്ങൾ; നഗ്നവിഡിയോ പകർത്തി പ്രചരിപ്പിക്കുന്നു
കൊച്ചി: കൊച്ചിയിൽ അനധികൃത സ്പാ–മസാജ്–വെൽനെസ് കേന്ദ്രങ്ങൾ പെരുകിയതോടെ ഇതിന്റെ മറവിൽ ഹണിട്രാപ്പും ബ്ലാക് മെയിലിങ്ങും ലഹരി ഇടപാടുകളും വർധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. തട്ടിക്കൂട്ട് സ്പാകളുടെ മറവിൽ അനാശാസ്യ പ്രവര്‍ത്തനങ്ങളും ലഹരി ഇടപാടുകളും കുറെക്കാലമായി നടക്കുന്നുണ്ടെങ്കിലും ഹണിട്രാപ്–ബ്ലാക്മെയിലിങ്ങിലേക്ക് കൂടി ഇത് വഴിമാറിയിരിക്കുന്നു എന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്. കഴിഞ്ഞ ദിവസം സ്പായിലെത്തിയ കൂത്താട്ടുകുളം സ്വദേശിയായ 59കാരനെ ഭീഷണിപ്പെടുത്തി തട്ടിയത് 5.5 ലക്ഷം രൂപ. നാലു പേർ അറസ്റ്റിലായി. സമാന വിധത്തിൽ കഴിഞ്ഞ മാസം സഹപ്രവർത്തകനായ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് 4 ലക്ഷം രൂപ തട്ടാൻ കൂട്ടു നിന്ന…
Read Moreവി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം നാളെ
കണ്ണൂർ: സിപിഐഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം നാളെ പുറത്തിറങ്ങും. പയ്യന്നൂർ ടൗണിൽ വെച്ച് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്യുക. പുസ്തകം ഇറങ്ങുന്നതിനു മുൻപ് താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് കണക്കുകൾ സഹിതം സിപിഐഎം മറുപടി പറയണം എന്നും കുഞ്ഞികൃഷ്ണൻ ആവശ്യപ്പെടുന്നു.
Read Moreകേസ് ഒതുക്കിത്തീർക്കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്തു’: ബിജെപി നേതാക്കള്‍ക്കെതിരെ കേസ്
കോതമംഗലം: ഓൺലൈൻ തട്ടിപ്പ് കേസ് ഒതുക്കിത്തീർക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന ആരോപണത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി കോതമംഗലം മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണൻ, മുൻ സെക്രട്ടറി ടി എസ്. സുനീഷ്, ഇടുക്കി കുമളി സ്വദേശി സനൽ എന്നിവരാണ് പ്രതികൾ. കോതമംഗലം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ചേലാട് സ്വദേശി ജോർജ് മാത്യു എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പരാതിക്കാരന്‍റെ മകനെതിരെ ബെംഗളൂരുവില്‍ രജിസ്റ്റർ ചെയ്ത പോലീസ് കേസുകൾ ഒതുക്കിത്തീർക്കാമെന്ന് പറഞ്ഞ് പ്രതികൾ പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് എഫ്ഐആർ. 2025…
Read Moreരാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ട; യൂഡിഎഫ്
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോണ്‍ഗ്രസ് നിലപാട്. ഇതേത്തുടര്‍ന്ന് അയോഗ്യനാക്കുന്ന നടപടിയെ എതിര്‍ക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നത് തെറ്റായ കീഴ് വഴക്കമാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. റോജി എം ജോണ്‍, യു എ ലത്തീഫ് എന്നിവരാണ് എത്തിക്‌സ് കമ്മിറ്റിയിലെ യുഡിഎഫ് അംഗങ്ങള്‍. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചതോടെയാണ് അയോഗ്യനായത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു എന്നതുകൊണ്ട് ഒരാളെ അയോഗ്യനാക്കുന്നത് ശരിയല്ല. മുകേഷ് അടക്കം പല എംഎല്‍എമാരും പല…
Read Moreമുഖം കാട്ടിയാൽ മതി, കണ്ണനെ കാണാം: ഗുരുവായൂര്‍ ദര്‍ശനം ‘ഫെയ്‌സ് ആപ് ഉടന്‍ പ്രാബല്യത്തിൽ വിശദാംശങ്ങൾ
കൊച്ചി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുഗമ ദര്‍ശനത്തിന് ‘ഫെയ്‌സ് ആപ് ‘ എന്ന ഡിജിറ്റല്‍ സംവിധാനം വൈകാതെ നടപ്പാവും. മണിക്കൂറുകള്‍ വരിനില്‍ക്കേണ്ടി വരുന്ന ഇപ്പോഴത്തെ സ്ഥിതിക്ക് പാടെ മാറ്റം വരുന്ന സം വിധാനമാണിത്. ഇതിനായി വിവിധ ഏജന്‍സികള്‍ ഗുരുവായൂര്‍ ദേവസ്വത്തെ സമീപിച്ചു തുടങ്ങി. തിങ്കളാഴ്ച തന്നെ നാലു കമ്പനികളാണ് ബന്ധപ്പെട്ടത്. ഈ സംവിധാനം ദേവസ്വം ഭരണസമിതിക്കു മുന്‍പില്‍ അവതരിപ്പിച്ചുകാണിക്കുന്നതിന് ഏജന്‍ സികളെ ഉടനെ വിളിക്കുന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ അറിയിച്ചു. ഫേസ് ആപ് എന്നാൽ ക്ഷേത്രനടയില്‍ വിവിധയിടങ്ങളില്‍ ഫെയ്‌സ് ആപ് കൗണ്ടറുകള്‍. അവിടെ സ്‌കാനറില്‍ മുഖം…
Read Moreനിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കർ
തിരുവനന്തപുരം: പ്ലക്കാർഡുകൾ ഉയർത്തിയും മുഖം മറച്ചുകൊണ്ടുമുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കർ എ എൻ ഷംസീർ. സ്പീക്കറുടെ ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം അങ്ങേയറ്റം ദൗർഭാഗ്യകരമാണ് എന്നും ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രതിപക്ഷം മര്യാദ പാലിക്കണമെന്നും സ്പീക്കർ പറഞ്ഞു. തന്നെ അന്ധനെപോലെയാക്കി എന്നും മുഖം മറച്ചത് ജനാധിപത്യവിരുദ്ധമെന്നും സ്പീക്കർ പറഞ്ഞു. വാച്ച് ആൻഡ് വാർഡുമാർ ഒന്നും ചെയ്തിട്ടില്ല എന്നും വേണമെങ്കിൽ തനിക്ക് അവരോട് നിർദേശം നൽകാമായിരുന്നുവെന്നും സ്പീക്കർ വ്യക്തമാക്കി.
Read Moreപിടികൂടുന്ന വന്യമൃഗങ്ങളെ ഇനി ഉൾക്കാട്ടിലേക്ക് അയക്കില്ല പകരം പദ്ധതി ഇങ്ങനെ; വനംമന്ത്രി
തിരുവനന്തപുരം: പിടികൂടുന്ന വന്യമൃഗങ്ങളെ ഉൾക്കാട്ടിലേക്ക് അയക്കുന്നതിന് പകരം മൃഗശാലയിലേക്ക് മാറ്റുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഉൾവനത്തിലേക്ക് അയച്ചാലും വന്യമൃഗങ്ങൾ തിരിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. വന്യജീവി ആക്രമണ പ്രതിരോധം സംബന്ധിച്ച് നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സാധാരണയായി പിടികൂടുന്ന വന്യജീവികളെ ഉൾക്കാട്ടിലേക്ക് അയക്കുന്നതാണ് രീതി. എന്നാൽ അവ തിരിച്ചുവരുമെന്നത് പച്ചമലയാളത്തിൽ നമുക്ക് ബോധ്യമാണ്. അതിനാൽ തന്നെ പിടികൂടുന്ന വന്യമൃഗങ്ങളെ ഇനി മൃഗശാലയിലേക്ക് മാറ്റും. ഇനി പിടിക്കുന്നവയെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.
Read More