‘കാലം പറഞ്ഞ കഥ’ സിനിമാ റിലീസ് വിലക്കണം; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയുടെ പിതാവ് ഹൈക്കോടതിയില്‍

കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. കേസിലെ പ്രതി അഫാന്റെ പിതാവാണ് ഹരജി നൽകിയത്. ‘കാലം പറഞ്ഞ കഥ” സിനിമയുടെ റിലീസ് മാറ്റിവെക്കണമെന്ന് ആവശ്യം. ഫെബ്രുവരി ആറിനാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമ പുറത്ത് വന്നാല്‍ അത് മാധ്യമ വിചാരണക്ക് കാരണമാകുമെന്നും പിതാവിന്‍റെ ഹരജിയില്‍ പറയുന്നു. സിനിമ റിലീസ് ചെയ്താല്‍ അഫാന്‍റെ ഭാവിയെ ബാധിക്കും.കൂടാതെ കുടുംബത്തിന് മാനക്കേടുണ്ടാക്കുമെന്നും ഹരജിയില്‍ പറയുന്നു. കേസിന്‍റെ വിചാരണ നടക്കുന്നതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹരജിയില്‍ പറയുന്നു. 2025 ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൊലപാതക…

Read More

നിയമസഭയിൽ സംഘർഷാവസ്ഥ;ഡയസിന് മുകളിലേയ്ക്ക് ചാടിക്കയറാൻ ശ്രമിച്ച് പ്രതിപക്ഷ എംഎൽഎമാർ

തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറുടെ ഡയസിന് മുകളിലേയ്ക്ക് ചാടിക്കയറാൻ പ്രതിപക്ഷ എംഎൽഎമാരുടെ ശ്രമം. ഇതിന് പിന്നാലെ സ്പീക്കർ ഡയസ് വിട്ട് എഴുന്നേറ്റ് പോയി. എംഎൽഎ അൻവർ സാദത്താണ് കാൽ ഉയർത്തി ഡയസിന് മുകളിലേക്ക് കയറാൻ ശ്രമിച്ചത്. അൻവർ സാദത്തിന് പുറമെ ടി വി ഇബ്രാഹീം, സനീഷ് കുമാർ ജോസഫ് എന്നിവരും ഡയസിലേക്ക് ചാടി കടക്കാൻ ശ്രമിച്ചു. വാച്ച് ആൻഡ് വാർഡ് തടഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങൾ തിരികെ സീറ്റുകളിലേക്ക് മടങ്ങി.

Read More

എറണാകുളത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വാഹനം പൂർണമായി കത്തി നശിച്ചു

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. പുലർച്ചെ 4 മണിയോടെ മുണ്ടക്കയം ടൗണിലാണ് സംഭവം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മധുരയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. അപകടസമയത്ത് 45 യാത്രക്കാർ ബസിലുണ്ടായിരുന്നു. പുക ഉയരുന്നത് കണ്ടതിന് പിന്നാലെ ബസ് നിർത്തിയ ശേഷം ആളെ പുറത്തിറക്കി പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ ടയർ പൊട്ടുകയും തീ പടരുകയുമായിരുന്നു. വാഹനത്തിന്റെ ഉള്ളിലുണ്ടായിരുന്ന യാത്രക്കാരുടെ വസ്തുവകകളെല്ലാം കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തി തീയണച്ചെങ്കിലും വാഹനം പൂർണമായി കത്തി നശിച്ചിരുന്നു. തീപിടിത്തതിനുള്ള കാരണം വ്യക്തമല്ല.

Read More

റോയിയുടെ മരണത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്: ഡയറി കുറിപ്പ് ആത്മഹത്യക്കുറിപ്പായി പരിഗണിക്കാനാകില്ല സൂചന! റ്റാരെങ്കിലും റോയിയുടെ മുറിയിൽ കയറിയോ എന്നതിന് തെളിവില്ല’; മൊഴികളിൽ വൈരുധ്യം

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ഡയറി ആത്മഹത്യക്കുറിപ്പായി പരിഗണിക്കാനാകില്ലെന്ന നിലപാടിൽ അന്വേഷണ ഉദ്യോഗസ്ഥർ. മരണം നടന്ന മുറിയിൽനിന്നല്ല ഡയറി കിട്ടിയത്. അതിനാൽ ഡയറിയിലെ കുറിപ്പുകൾ ആത്മഹത്യക്കുറിപ്പായി കണക്കാക്കാനാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. റോയിയുടെ കാബിനിൽ മറ്റാരെങ്കിലും അതിക്രമിച്ചു കയറിയതിനു തെളിവില്ല. ബിസിനസിനെക്കുറിച്ച് അറിയാവുന്ന ഭാര്യ ലിനി റോയ്, സഹോദരൻ സി.ജെ ബാബു, കമ്പനി എംഡി: ടി.എ. ജോസഫ് എന്നിവരിൽനിന്ന് ഉടൻ മൊഴിയെടുക്കും. അതിനിടെ അന്വേഷണസംഘത്തിനു ലഭിച്ച മൊഴികളിൽ വൈരുധ്യമുണ്ടെന്നും സൂചനയുണ്ട്. 30ന് ഉച്ചകഴിഞ്ഞ് മൂന്നിനു തനിക്കൊപ്പമാണു റോയ് ആസ്ഥാനത്തേക്കു വന്നതെന്നാണു ടി.എ.…

Read More

കേന്ദ്ര ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സി പി എം

കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഫെബ്രുവരി 1 ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തെ പൂര്‍ണമായും അവഗണിച്ചതിൽ പ്രതിഷേധം കടുപ്പിക്കാൻ സി പി എം. ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സി പി എം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് സി പി എം ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളം ഇന്ത്യയുടെ ഭൂപടത്തിൽ പോലുമില്ലെന്ന തരത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളെന്നും, സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രം പൂർണ്ണമായും തള്ളിക്കളഞ്ഞുവെന്നും…

Read More

‘കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ; എന്ന് പറഞ്ഞ സുരേഷ് ഗോപിയോട് ‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്..’; പരിഹസിച്ച് എം.എം മണി

ഇടുക്കി: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ ബിജെപി എംപി സുരേഷ് ഗോപിയെ പരിഹസിച്ച് സിപിഎം നേതാവ് എം.എം മണി. എയിംസ് എവിടെ മറ്റേ മോനെ എന്നാണ് ചോദിക്കേണ്ടതെന്നും പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പമാണെന്നും മണി ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ കുറിച്ചുള്ള പരോക്ഷ വിമർശനമാണ് എംഎം മണിയുടെ പരിഹാസം. എയിംസ് കേരളത്തിലേക്ക് വരുമെന്ന് അവകാശവാദം ഉന്നയിച്ചായിരുന്നു സുരേഷ് ഗോപി നേരത്തെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ‘കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ’ എന്നായിരുന്നു തൃപ്പൂണിത്തുറ ബിജെപി യോഗത്തില്‍ സംസാരിക്കവെ സുരേഷ്…

Read More

എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച മറിയ ഉമ്മനെതിരെ സൈബർ ആക്രമണം

കോട്ടയം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനെതിരെ വ്യാപക വിമര്‍ശനം. ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ കോണ്‍ഗ്രസ് അണികളാണ് അധികവും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സ്വന്തം പിതാവിനെ മരണം വരെ ദ്രോഹിച്ച കമ്മിക്കൂട്ടങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ ഉളുപ്പുണ്ടോയെന്ന് ഒരാള്‍ കമന്റ് ചെയ്തു. ഞായറാഴ്ച രാവിലെയായിരുന്നു എം വി ഗോവിന്ദനൊപ്പമുള്ള ചിത്രം മറിയ ഉമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ശരത് കുമാര്‍ നമ്പ്യാര്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ ഗോവിന്ദനെ കണ്ടുമുട്ടിയപ്പോള്‍ പകര്‍ത്തിയ ചിത്രമായിരുന്നു മറിയ ഉമ്മന്‍…

Read More

കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന വിമര്‍ശനങ്ങളെ തള്ളി രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന വിമര്‍ശനങ്ങളെ തള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കേരളത്തിനു വേണ്ടി എത്രയോ കാര്യങ്ങള്‍ കേന്ദ്ര ബജറ്റിലുണ്ട്. അതു പഠിച്ച് മനസ്സിലാക്കാന്‍ ആര്‍ക്കെങ്കിലും താല്‍പ്പര്യമുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ കഴിയും. കേന്ദ്ര ബജറ്റില്‍ പറഞ്ഞ പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കപ്പാസിറ്റി ഉണ്ടോയെന്ന് ചോദിക്കണം. ഇതുവരെ കൊടുത്ത പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബജറ്റിനെച്ചൊല്ലി സിപിഎമ്മും കോണ്‍ഗ്രസും നാടകം കളിക്കുകയാണ്. വെറുതെ ഓരോന്നു പറഞ്ഞ് ജനങ്ങളെ വിഡ്ഡിയാക്കുന്ന രാഷ്ട്രീയം നിര്‍ത്തണം. കേന്ദ്ര ബജറ്റില്‍ കേരളത്തിന്…

Read More

വായു ശ്വാസകോശത്തിന് ഭീഷണി; ഒരു ദിവസം മൂന്നര സിഗരറ്റിന് തുല്യം:അസ്മ ;വിഷാദ രോഗം പടരുന്നു

കൊച്ചി : കൊച്ചി നഗരത്തില്‍ വായു മലിനീകരണം ഗുരുതര നിലയിലേക്ക് ഉയരുന്നു. വായു ഗുണനിലവാര സൂചിക (എക്യുഐ) 310 എന്ന അപകടകരമായ നിലവാരത്തിലെത്തിയതോടെ നഗരവാസികള്‍ കടുത്ത ആരോഗ്യ ഭീഷണി നേരിടുകയാണ്. എക്യുഐ 180 പിന്നിട്ടതോടെയാണ് ആശങ്ക വര്‍ധിച്ചത്. അര്‍ധരാത്രി 12 മുതല്‍ പുലര്‍ച്ചെ 6 വരെ സമയങ്ങളിലാണ് കൊച്ചിയില്‍ വായു മലിനീകരണം ഏറ്റവും രൂക്ഷമാകുന്നതെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വ്യാവസായിക മേഖലകളായ അമ്പലമുകള്‍, ഏലൂര്‍ പ്രദേശങ്ങളിലാണ് മലിനീകരണ തോത് ഏറ്റവും കൂടുതലായിരേഖപ്പെടുത്തുന്നത്. കാറ്റിന്റെ ദിശ അനുസരിച്ച് മലിന വായു ഫോര്‍ട്ട് കൊച്ചി, മൂവാറ്റുപുഴ മേഖലകളിലേക്കും വ്യാപിക്കുകയാണ്.…

Read More

ശബരിമല സ്വർണ്ണക്കൊള്ള: മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാറിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ , മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാറിന് ജാമ്യം. രണ്ടു കേസുകളിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യപേക്ഷയിൽ ബുധനാഴ്ച്ച വിജിലൻസ് കോടതി വാദം കേൾക്കും. ദ്വാരപാലക ശിൽപ്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരര് ജാമ്യപേക്ഷ സമർപ്പിച്ചു. എൻ വാസുവിനെ 14 ദിവസത്തേയ്ക്ക് കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരത്തെ ദ്വാരപാലക പാളി കേസുകളിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായി സാഹചര്യത്തിൽ കട്ടിളപ്പാളി കേസിൽ ജാമ്യം…

Read More