ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിലൂടെ ബസുകൾ ഇനി പറക്കേണ്ട; സ്പീഡ് ഗവർണർ സ്ഥാപിക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ബെംഗളൂരു: കർണാടക റോഡ് ട്രാൻസ്‌പോർട്ടേഷൻ കോർപ്പറേഷൻ (കെഎസ്ആർടിസി) ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ് വേയിൽ ഓടുന്ന ബസുകളിൽ സ്പീഡ് ഗവർണർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. രാമനഗരയ്ക്ക് സമീപം കെഎസ്ആർടിസി ബസപകടത്തിൽ ബസ് കണ്ടക്ടർ മരിച്ചതിനെ തുടർന്നാണ് നടപടി.

കെഎസ്ആർടിസി ഇവി പവർപ്ലസ്, വോൾവോ, സ്കാനിയ ബസുകളിൽ സ്പീഡ് ഗവർണറുകൾ സ്ഥാപിക്കുന്നതിലൂടെ, അവയുടെ വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി പരിമിതപ്പെടുത്തും. സാധാരണ സർക്കാർ കെഎസ്ആർടിസി ബസുകളുടെ വേഗം മണിക്കൂറിൽ 65 കിലോമീറ്ററായും പരിമിതപ്പെടുത്തും.

  പ്രതിപക്ഷ നേതാവ് വോട്ട് ചെയ്‌തു; ജനാധിപത്യത്തെ വിജയിപ്പിക്കണമെന്ന് വിഡി സതീശന്‍

രാമനഗരയ്ക്കു സമീപം അപകടത്തിൽ തകർന്ന കെഎസ്ആർടിസിയുടെ ഇവി പവർപ്ലസ് ബസിനു രണ്ടു കോടിയിലേറെ രൂപ ചെലവായി. രാമനഗരയ്ക്ക് സമീപം സർവീസ് റോഡിൽ അമിതവേഗതയിലെത്തിയ ബസ് ഡിവൈഡർ ചാടി ചരക്ക് വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ടക്ടർ മരിക്കുകയും ഡ്രൈവറിനും ബസിലുണ്ടായിരുന്ന 25 യാത്രക്കാർക്ക് പരിക്കേറ്റു.

ഇവി പവർപ്ലസ്, വോൾവോ, സ്കാനിയ ബസുകൾ അപകടത്തിൽപ്പെടുന്ന ബസുകൾ ചെലവേറിയതിനാൽ ഗതാഗത വകുപ്പിന് വൻ നഷ്ടമാണെന്ന് കെഎസ്ആർടിസി പറഞ്ഞു.

അതിനിടെ, ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ്‌വേയിൽ വേഗ പരിധി കവിയുന്ന വാഹനങ്ങൾക്ക് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും പോലീസും പിഴ ചുമത്താൻ തുടങ്ങി. മണിക്കൂറിൽ 100 ​​കിലോമീറ്ററാണ് എക്‌സ്പ്രസ് വേയിൽ വേഗപരിധി.

  രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്

എക്‌സ്പ്രസ് വേയിൽ അപകടങ്ങളുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് സംഭവവികാസങ്ങൾ. ജനുവരി മുതൽ എക്‌സ്‌പ്രസ് വേയിൽ 100-ലധികം മാരക അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ? ഇരിക്കൂറിൽ മത്സരിക്കാൻ സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us