ബെംഗളൂരു -മൈസൂരു എക്‌സ്പ്രസ് വേ: ആറ് മാസത്തിനകം പ്രശ്‌നരഹിത ഹൈവേയാക്കും; എംപി പ്രതാപ് സിംഹ

ബെംഗളൂരു : ബെംഗളൂരു -മൈസൂരു എക്‌സ്പ്രസ് ഹൈവേയിൽ ചെറിയ തകരാർ ഉണ്ടെങ്കിൽ അടുത്ത 15 ദിവസത്തിനുള്ളിൽ പരിഹരിക്കും. കൂടാതെ ആറു മാസത്തിനകം ഹൈവേ കുഴപ്പമില്ലാതെ സജ്ജീകരിക്കുമെന്ന് എംപി പ്രതാപ് സിംഹ പറഞ്ഞു.

ബെംഗളൂരു -മൈസൂരു ഹൈവേയിൽ അമിതവേഗതയാണ് അപകടങ്ങൾക്ക് കാരണമെന്ന് എഡിജിപി അലോക് കുമാർ ട്വീറ്റ് ചെയ്തതായി അദ്ദേഹം ഇന്ന് നഗരത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

ചില വാഹനയാത്രക്കാർ ഹൈവേയിൽ പ്രവേശിക്കുമ്പോൾ അമിത വേഗത്തിലാണ് വാഹനം ഓടിക്കുന്നത്. റോഡ് അശാസ്ത്രീയമായി നിർമിച്ചതാണ് അപകടങ്ങൾക്കിടയാക്കുന്നതെന്നാണ് വീണ്ടും പരാതി.

എന്നാൽ ശാസ്ത്രീയമായ രീതിയിലാണ് റോഡ് നിർമിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈവേയിൽ കൃത്യമായ വേഗതയിൽ വാഹനമോടിക്കുന്നത് അപകടമുണ്ടാക്കില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും ഹൈവേയിൽ ചെറിയ അപാകതകളുണ്ടെങ്കിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ഹൈവേ നവീകരിക്കുമെന്ന് ഉറപ്പുനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts