ദീപക്കിന്റെ മരണം; ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ്

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ മരണത്തില്‍ ജയിലില്‍ കഴിയുന്ന ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കുന്ദമംഗലം കോടതി പരിഗണിക്കും. കസ്റ്റഡിയില്‍ കിട്ടിയാല്‍ വീഡിയോ പകര്‍ത്തിയ ബസില്‍ ഉള്‍പ്പടെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസ് നീക്കം. ഷിംജിതയുടെ ജാമ്യാപേക്ഷ ബുധനാഴ്ച ജില്ലാ കോടതി പരിഗണിക്കും. ദീപക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനും വീഡിയോ ചിത്രീകരിച്ച സാഹചര്യത്തെക്കുറിച്ച് വിശദമായ മൊഴി രേഖപ്പെടുത്താനും ഷിംജിതയെ ചോദ്യം ചെയ്യും. ഷിംജിതയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയതതാണെന്നാണ് പൊലിസിന്റെ സംശയം. ഈ വീഡിയോകള്‍ എഡിറ്റ് ചെയ്യാന്‍ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നതും…

Read More

കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വിലക്കായിരിക്കും വെള്ളം നല്‍കുക. വെള്ളം വില്‍ക്കുമ്പോള്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും കമ്മീഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. വരും മാസങ്ങളില്‍ കടുത്ത ചൂടാണ് വരുന്നതെന്നും വെള്ളമില്ലാതെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിക്കായി ഏതെങ്കിലും കമ്പനികളെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴയ ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രസിഡന്റിന്റെ മകനായത് കൊണ്ട് ഡ്രൈവര്‍ക്കും ഒരു രൂപ കിട്ടട്ടേയെന്ന് കരുതിയെന്നും മന്ത്രി തമാശരൂപേണ പറഞ്ഞു.

Read More

കെട്ടിടത്തിന്റെ ഭിത്തി പൊളിക്കുന്നതിനിടെ സിമന്റ് കട്ടകൾ ദേഹത്ത് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു

പൂഞ്ഞാർ: കെട്ടിടത്തിന്റെ ഭിത്തി പൊളിക്കുന്നതിനിടെ സിമന്റ് കട്ടകൾ ദേഹത്ത് വീണ് മധ്യവയസ്കൻ മരിച്ചു. പുഞ്ഞാർ തെക്കക്കര പഞ്ചായത്തിൽ കടലാടിമറ്റം ആലപ്പാട്ട് പുഷ്പൻ (63) ആണ് മരിച്ചത്. ഞായറാഴ്ച രണ്ട് മണിയ്ക്ക് പുഷ്പന്റെ വീടിന്റെ സമീപത്തുള്ള കെട്ടിടത്തിന്റെ സിമന്റ് കട്ട പൊളിച്ചെടുക്കുന്ന സമയത്താണ് അപകടമുണ്ടായത്. ഉടൻ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: ലതിക കടലാടിമറ്റം മങ്ങാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ: അശ്വിൻ, അശ്വതി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് (02/01/26) വീട്ടുവളപ്പിൽ.

Read More

കൊല്ലത്ത് ഉത്സവത്തിനിടെ സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്

കൊല്ലം പുത്തൂർ പവിത്രേശ്വരത്ത് ക്ഷേത്ര ഉത്സവത്തിനിടെ സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്. ക്ഷേത്രോത്സവത്തിന് ഇടയിലുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. ശിവരാത്രി ദിവസം ആയിരുന്നു സംഭവം നടന്നത്. ഹെൽമറ്റ് ഉൾപ്പെടെ ഉപയോഗിച്ച് ഉള്ള മർദ്ദനം നടന്നതായി റിപ്പോർട്ട്. ഒപ്പമുള്ളവർ തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇരു കൂട്ടരും പരാതി നൽകാത്തതിനാൽ ഇതുവരെയും പൊലീസ് കേസ് എടുത്തിട്ടില്ല. സ്ത്രീകൾ തമ്മിലുള്ള കൂട്ടത്തല്ല് ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Read More

പെൺകുട്ടിയ്ക്ക് നേരെ സദാചാര ആക്രമണം

എറണാകുളം തിരുവാണിയൂരിൽ യുവതിക്ക് നേരെ സദാചാര ആക്രമണം. കൊല്ലം സ്വദേശിയായ യുവതിയെ മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ജോലി കഴിഞ്ഞ് ആൺ സുഹൃത്തിനൊപ്പം വരുമ്പോഴാണ് ആക്രമണം. ക്രൂര മർദനമാണ് നേരിട്ടതെന്നും, പൊലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്നും യുവതി  പറഞ്ഞു. പെൺകുട്ടി കൊല്ലത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആൺ സുഹൃത്തിനൊപ്പം ജോലി കഴിഞ്ഞു വരുന്നത് ഒരു സംഘം ചോദ്യം ചെയ്യുകയായിരുന്നു. ഇവിടെ വേഷം കെട്ടൽ എടുക്കുവാണോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഇവരെ സമീപിച്ചത്. തുടർന്നാണ് ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ മഖത്ത് അടിക്കുകും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്നാണ് പൊലീസ് എഫ്ഐആറിൽ…

Read More

മിൽമ പാലിൽ പാൽ പൊടി ചേർത്തിരിക്കുന്നത് ചെറിയ അളവിൽ മാത്രമാണ് എന്ന് മിൽമ ചെയർമാൻ കെ.എസ്.മണി

പാലിൽ മുഴുവൻ പാൽപ്പൊടി ആണെന്നു പറയുന്നത് മിൽമയുടെ വിശ്വാസം നഷ്ടപ്പെടുത്താനും തകർക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു മിൽമ ചെയർമാൻ കെ.എസ്.മണി. കേരളത്തിൽ വിൽക്കുന്ന പശുവിൻ പാലിന് എഫ്.എസ്.എസ്.എ. ആക്ട് പ്രകാരം 8.5 എസ്.എൻ.എഫും 3 ഫാറ്റും വേണം. നമ്മുടെ നാട്ടിൽ നിന്ന് ലഭിക്കുന്ന പാലിന്റെ ശരാശരി എസ്.എൻ.എഫ്. 8.4 ആണ്. ഈ നിലവാരത്തിൽ വിപണിയിൽ എത്തിച്ചാൽ മിൽമ എം.ഡി. ക്കും ചെയർമാനും എതിരേ വരെ കേസ് വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് കുറവുള്ള ഒരു ശതമാനം പരിഹരിക്കാൻ പാൽപ്പൊടി ചേർക്കുന്നുണ്ട്. ഇനി പാൽപ്പൊടി വേണ്ടാത്തവർക്ക്‌…

Read More

ദുബായിൽ നിന്ന് ബെംഗളൂരുവിലെ വീട്ടിലെത്തിയ ഭർത്താവിനെ കാത്തിരുന്നത് ഭാര്യയുടെ മൃതദേഹം; ഇതര സംസ്ഥാനക്കാരനായ ജോലിക്കാരനും മരിച്ച നിലയിൽ

ബെംഗളൂരു: ദുബായിൽ നിന്നെത്തിയ ഭർത്താവ് വീട്ടിലെത്തിയപ്പോൾ കണ്ടതു ഭാര്യയുടെ മൃതദേഹം. സമീപത്തു തന്നെ ജോലിക്കാരനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. ഇന്നലെ പുലർച്ചെ നാലരയോടെ ബിടിഎം ലേ ഔട്ടിലെ വീട്ടിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. സവിതാ ശങ്കറും (65), തമിഴ്നാട് സ്വദേശിയുമാണു മരിച്ചത്. ഒന്നാം നിലയിൽ ഉറങ്ങിയ 27 വയസ്സുള്ള മകൾ മരണം അറിഞ്ഞിരുന്നില്ല. വീട്ടമ്മയെ കൊന്ന ശേഷം ജോലിക്കാരൻ ജീവനൊടുക്കിയെന്നാണു പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീട്ടിലെ വാതിൽ തുറക്കാനായി ബെൽ അടിച്ചപ്പോൾ ഒന്നാം നിലയിൽ ഉറങ്ങുകയായിരുന്ന മകൾ എത്തി വാതിൽ തുറന്നു…

Read More

കേന്ദ്രബജറ്റിൽ കേരളത്തിനെന്തു കിട്ടിയെന്ന ചോദ്യത്തിൽ ഉത്തരംമുട്ടി ബി.ജെ.പി

തിരുവനന്തപുരം: കേന്ദ്രബജറ്റിൽ കേരളത്തിനെന്തു കിട്ടിയെന്ന ചോദ്യത്തിന് ഉത്തരംമുട്ടി ബി.ജെ.പി. അതിവേഗ റെയിൽ, എയിംസ് എന്നിവയുൾപ്പെടെ കേരളം കാത്തിരുന്ന വലുതും ചെറുതുമായ പദ്ധതികളൊന്നും ബജറ്റിൽ ഇടംപിടിക്കാതിരുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന ബി.ജെ.പി.ക്ക് തിരിച്ചടിയാവുമെന്ന ആശങ്ക നേതാക്കൾക്കുണ്ട്. വോട്ടുബാങ്കിന്റെ അടിസ്ഥാനത്തിൽ നിയമസഭാമണ്ഡലങ്ങളെ വിവിധ ക്ലാസുകളാക്കി മത്സരിച്ച് മുന്നേറ്റം ലക്ഷ്യമിടുന്ന ബി.ജെ.പി.ക്ക് വോട്ടർമാരിൽ സ്വാധീനമുണ്ടാക്കാൻ പറ്റിയതൊന്നും മന്ത്രി നിർമലാ സീതാരാമൻ കേരളത്തിനുവേണ്ടി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, പ്രഖ്യാപനമല്ല പ്രധാനമെന്നും ബജറ്റിൽ സംസ്ഥാനത്തിനുള്ള വിഹിതം 12,000 കോടി കൂട്ടി മുപ്പത്തിയാറായിരം കോടി രൂപയാക്കിയതിനെപ്പറ്റി ആരും പറയുന്നില്ലെന്നുമാണ് ബി.ജെ.പി.യുടെ മറുവാദം. പക്ഷേ, ബി.ജെ.പി.ക്ക്…

Read More

ചികിത്സാപ്പിഴവിൽ കൈ നഷ്ടമായ വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിച്ചു

കൊച്ചി: ചികിത്സാപ്പിഴവ് മൂലം കൈ മുറിച്ചുമാറ്റേണ്ടിവന്ന പാലക്കാട് പല്ലശ്ശന സ്വദേശിയായ ഒന്‍പതുവയസുകാരിയെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുതിയ കൃത്രിമ കൈ കൊണ്ട് വി ഡി സതീശന് പൂച്ചെണ്ട് നല്‍കിയാണ് വിനോദിനി സ്വീകരിച്ചത്. കൊച്ചിയിലെ സ്വകാര്യ ക്ലിനിക്കില്‍വെച്ചാണ് വിനോദിനിയ്ക്ക് കൃത്രിമ കൈ ഘടിപ്പിച്ചത്. കുട്ടിയുടെ ചികിത്സയ്ക്കും കൃത്രിമ കൈ വയ്ക്കുന്നതിനും ആവശ്യമായ മുഴുവൻ തുകയും പ്രതിപക്ഷ നേതാവാണ് അടച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉണ്ടായ ചികിത്സാപ്പിഴവ് മൂലമാണ് വിനോദിനിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നത്.

Read More

റോയിയുടെ മരണം: ജീവനൊടുക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചില്ല; ദുരൂഹത പുറത്തെവിടെയോ നിന്ന്! ഭീഷണി ഉണ്ടായോ എന്ന് പരിശോധന

ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ അസ്വാഭാവിക മരണം സംഭവിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ.റോയിക്കു മറ്റേതെങ്കിലും കേന്ദ്രത്തിൽനിന്നു ഭീഷണിയുണ്ടായിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു. ∙ റോയിയുടെ 2019നു ശേഷമുള്ള സാമ്പത്തിക ഇടപാടുകൾ സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയുടെ കർശന നിരീക്ഷണത്തിനു വിധേയമായിരുന്നു. റോയ് അടക്കം 6 റിയൽ എസ്റ്റേറ്റ് ബിസിനസുകാരുടെ ഇടപാടുകളെക്കുറിച്ചു ബ്യൂറോ സമർപ്പിച്ച വിശദ റിപ്പോർട്ട് ഇക്കണോമിക് ഇന്റലിജൻസ് കൗൺസിലിന്റെ പരിഗണനയ്ക്കും വന്നു. തുടർനടപടികളുടെ ഭാഗമായി ഇതിൽ 4 കമ്പനികളുടെ കണക്കുകൾ പരിശോധിക്കാനാണ് ആദായനികുതി വകുപ്പിനു കേന്ദ്ര സർക്കാരിന്റെ നിർദേശം ലഭിച്ചത്. പരിശോധനയ്ക്കിടെ സ്വയം വെടിയുതിർത്തു…

Read More