ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിനും ഇഡി നോട്ടീസ്

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിൽനിന്ന് മൊഴിയെടുക്കാൻ ഇ.ഡി. അടുത്ത ചൊവ്വാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകി. നേരത്തെ കേരള പൊലീസിന്റെ എസ്ഐടി സംഘവും ജയറാമിൽനിന്ന് മൊഴിയെടുത്തിരുന്നു. രണ്ടാഴ്ച മുൻപ് ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്ഐടി നടന്റെ മൊഴിയെടുത്തത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ വ്യക്തത തേടിയാണ് ഇ.ഡി നോട്ടിസ് നൽകിയിരിക്കുന്നത്. ശബരിമലയിലെ സ്വർണപ്പാളികൾ ജയറാമിന്റെ വീട്ടിൽ പ്രദർശിപ്പിക്കുകയും പൂജയ്ക്ക് വയ്ക്കുകയും ചെയ്ത ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. തുടർന്ന് സ്വർണക്കവർച്ച സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ സ്വർണപ്പാളി തന്റെ വീട്ടിലെത്തിച്ച സംഭവം…

Read More

കാരണം വ്യക്തമാക്കാതെ ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജ് മരവിപ്പിച്ച് മെറ്റ

സിപിഐഎം മുഖപത്രമായ ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജ് മരവിപ്പിച്ച് മെറ്റ. മെറ്റ ഈ രീതിയിലൊരു നടപടിയെടുക്കാന്‍ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. തങ്ങളെ ഇതിന്റെ കാരണം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിട്ടില്ലെന്ന് ദേശാഭിമാനി പറഞ്ഞു. മെറ്റയുടെ നടപടി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസമാണെന്ന് ദേശാഭിമാനി പ്രതികരിച്ചു. ദേശാഭിമാനി പുതിയ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയിട്ടുണ്ട്. മെറ്റയുടെ നയങ്ങള്‍ക്ക് വിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്നാണ് ദേശാഭിമാനിയുടെ പ്രതികരണം. കാരണം കാണിക്കല്‍ ഇ- മെയിലും ലഭിച്ചിട്ടില്ല. ഇന്ത്യ- അമേരിക്ക വ്യാപാക കരാറുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനേയും അമേരിക്കയേയും നിരന്തരം വിമര്‍ശിച്ചത് മൂലമാണോ മെറ്റയുടെ ഈ നടപടിയെന്ന സംശയവും ദേശാഭിമാനി…

Read More

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16കാരിക്ക് നേരെ പീഡന ശ്രമം; ഒളിവിലായിരുന്ന ജ്യോത്സ്യൻ മുരാരി തന്ത്രി അറസ്റ്റിൽ

കൊല്ലം: ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു കേസിൽ മുരാരി തന്ത്രി എന്നറിയപ്പെടുന്ന ജ്യോത്സ്യൻ രാജന്‍ ബാബു അറസ്റ്റിൽ. കഴിഞ്ഞദിവസമായിരുന്നു 16 കാരിയെ ബാധയൊഴിപ്പിക്കാൻ എന്ന വ്യാജേനെ വീടിനുള്ളിൽ വച്ചു കടന്നുപിടിക്കാൻ ശ്രമിച്ചത്. പിന്നീട് ഇയാൾ ഒൾവിൽ പോവുകയായിരുന്നു. പുത്തൂർ വേണ്ടാർ സ്വദേശിയാണ് രാജൻ ബാബു. ബാധ ഒഴിപ്പിക്കാനായി അമ്മയോടൊപ്പമാണ് പെണ്‍കുട്ടി മുരാരി തന്ത്രിയുടെ അടുത്തെത്തിയത്. പൂജയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് അമ്മയെ പുറത്തിരുത്തിയ ശേഷം പെണ്‍കുട്ടിയെ ഇയാള്‍ മുറിക്കുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഭയന്ന…

Read More

തനതായ കാസർകോടൻ ഭാഷാശൈലിയിലൂടെ ശ്രദ്ധകേന്ദ്രമായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പു ജീവനൊടുക്കി

  കാസർകോട്: പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഇൻസ്റ്റഗ്രാം താരവുമായ ചിന്നു പാപ്പുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശിനിയായ ചിന്നുവിനെ കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വാടക മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം പുറംലോകമറിയുന്നത്. തനതായ കാസർകോടൻ ഭാഷാശൈലിയിലൂടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു ചിന്നു പാപ്പു. ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ചിന്നുവിനുള്ളത്. പാചകം, യാത്രകൾ എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെയും വിവിധ ഉൽപ്പന്നങ്ങളുടെ പ്രമോഷൻ വീഡിയോകളിലൂടെയും ചിന്നു ചുരുങ്ങിയ കാലം കൊണ്ട്…

Read More

ശബരിമല ദിവസവേതനക്കാര്‍ക്കെതിരെ അന്വേഷണം; ദിവസേന 6000 രൂപവരെ അയച്ചതായി കണ്ടെത്തി

തിരുവനന്തപുരം: കഴിഞ്ഞ തീർഥാടന കാലത്തു ശബരിമലയിൽ ഡ്യൂട്ടിക്കായി നിയോഗിച്ച ദിവസവേതനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗം പരിശോധന ആരംഭിച്ചു.സന്നിധാനത്തെ 2 ബാങ്കുകളും പോസ്റ്റ് ഓഫിസും വഴി ദിവസവേതനക്കാർ ദിവസവും പണം അയച്ചിരുന്നെന്നു കണ്ടെത്തിയതിനെ തുടർന്നാണിത്. ദിവസവേതനക്കാർക്കുള്ള പണം സീസൺ കഴിഞ്ഞ് അവരുടെ അക്കൗണ്ടുകളിലേക്കു നേരിട്ടാണ് ദേവസ്വം ബോർഡ് നൽകുന്നത്. അതിനു മുൻപു ദിവസവും ബാങ്ക് ഇടപാടുകൾ നടത്തിയതു സംശയം ജനിപ്പിച്ചതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലേക്കാണു ഭൂരിഭാഗം പേരും പണം അയച്ചിരിക്കുന്നത്. നൂറിലേറെ പേരെയാണു കാണിക്ക…

Read More

രോഗകാലത്ത് പലരും കയ്യൊഴിഞ്ഞു; നല്ല സമയത്ത് കരുതിവെച്ചത് മോശം കാലത്ത് തുണയായി; ഉല്ലാസ് പന്തളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി

മലയാളികളെ ചിരിയുടെ മാലപ്പടക്കത്തിന് മുന്നിലിരുത്തിയ ഉല്ലാസ് പന്തളം ഇന്ന് ഒരു പോരാട്ടത്തിലാണ്. സ്റ്റേജിലെ ആവേശകരമായ പ്രകടനങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി എത്തിയ പക്ഷാഘാതം ഉല്ലാസിന്റെ ശരീരത്തിന്റെ ഇടതുഭാഗത്തെ തളർത്തിയെങ്കിലും, മനസ്സിനെ തളർത്താനായില്ല. പന്തളം നഗരസഭാ കാര്യാലയത്തിന് സമീപമുള്ള ‘മുന്തിരിപ്പന്തൽ’ എന്ന ഹോട്ടലിലെ കൗണ്ടറിൽ ഇന്ന് ഉല്ലാസിനെ കാണുമ്പോൾ ആരാധകർക്കും നാട്ടുകാർക്കും ഒരേ സമയം അത്ഭുതവും ആദരവുമാണ്. ഏകദേശം എട്ടുമാസം മുൻപാണ് ഉല്ലാസിന്റെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവം ഉണ്ടായത്. അപ്രതീക്ഷിതമായി ബാധിച്ച പക്ഷാഘാതം അദ്ദേഹത്തിന്റെ ആരോഗ്യത്തെ തളർത്തി. ശരീരത്തിന്റെ ഇടതുഭാഗം ഭാഗികമായി തളർന്നുപോയതോടെ കലാരംഗത്ത് സജീവമായിരുന്ന ഉല്ലാസ്…

Read More

സഹോദരങ്ങളായ ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് വടകരയിൽ രണ്ട് ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ പ്രതിയായ പൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുകൃതത്തിൽ സമ്പത്തിനെയാണ് വടകര പൊലീസ് ബാംഗ്ലൂരിൽ വച്ച് സാഹസികമായി പിടികൂടിയത്. 12-ഉം ആറും വയസ്സുള്ള സഹോദരങ്ങളാണ് അതിക്രൂരമായ രീതിയിൽ ഇയാളുടെ പീഡനത്തിന് ഇരയായത്. ഇവരുടെ അമ്മയായ യുവതിയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. ഭർത്താവുമായി പിരിഞ്ഞ് താമസിച്ചിരുന്ന യുവതി ട്രെയിൻ യാത്രയ്ക്കിടെ പ്രതി സമ്പത്തിനെ പരിചയപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. തുടർന്ന് വിവിധ സ്ഥലങ്ങളിൽ ഒരുമിച്ച് താമസിക്കുന്നതിനിടെ കുട്ടികൾ പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. യുവതി ജോലിക്കായി…

Read More

ദീപക്കിന്റെ മരണം: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍, പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ കസ്റ്റഡിയില്‍ കിട്ടിയ ഷിംജിതയെ മെഡിക്കല്‍ കോളേജ് പൊലീസ് വിശദമായി ചോദ്യം ചെയ്തു. ലൈംഗിക ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഷിംജിത മാധ്യമങ്ങളോട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ നിയമനടപടി സ്വീകരിക്കാതെ, സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നതിലൂടെ വൈറലാകാനുള്ള ശ്രമമാണ് ഷിംജിതയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രോസിക്യൂഷന്റെ വാദം. ദീപകിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് യാദൃശ്ചികമായ സംഭവമല്ലെന്നും, ഷിംജിത ആസൂത്രിതമായി…

Read More

നടൻ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് യുവാക്കൾക്ക് ഗുരുതര പരുക്ക്; വാഹനം നിർത്താതെ പോയി

തിരുവനന്തപുരം: നടനും നിർമാതാവുമായ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് 2 ബൈക്ക് യാത്രികർക്ക് പരുക്ക്. നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണു ഗുരുതരമായ പരുക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബിനു മുന്നിൽ വച്ചാണ് അപകടം. ബൈക്കിൽ ഇടിച്ച കാർ നിർത്താതെ പോവുകയായിരുന്നു. KL 01 CJ 04 നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. നിവേദിതിന്റെ കാലുകൾ‌ക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. സുധീർകുമാർ‌ രാജു എന്നാണ് കാറിന്റെ ആർസി ഉടമസ്ഥന്റെ പേരെന്നാണ് ഇന്നലെ രാത്രി പൊലീസ് നൽകിയ…

Read More

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

തൃശ്ശൂർ ; തൃശ്ശൂരിൽ കോൺഗ്രസ് ഓഫീസിൽ മദ്യപിച്ചെത്തി നൃത്തം ചെയ്തവർക്കെതിരെ നടപടി. ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി ടിറ്റോ തോമസ് അടക്കം മൂന്ന് പേരെയാണ് സസ്പെൻ‍ഡ് ചെയ്തത്. ഓഫീസ് സെക്രട്ടറി ജോയ് കെജി, പ്രവർത്തകനായ മനാഫ് എന്നിവർക്ക് എന്നിവർക്കെതിരെയും നടപടി ഉണ്ട്. തൃശ്ശൂർ മണ്ണുത്തി മണ്ഡലം കമ്മറ്റി ഓഫീസിലാണ് സംഭവം. കോർപ്പറേഷൻ തെരഞ്ഞെടുപ്പ് സമയത്ത് ആണ് ഇവർ ഓഫീസിൽ മദ്യപിച്ച് നൃത്തം ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് നടപടി ഉണ്ടായത്.

Read More