ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് രാസലഹരി കടത്ത്: യുവതിയടക്കം മൂന്ന് പേർ പിടിയിൽ

കൊച്ചി: ബെംഗളൂരുവില്‍നിന്ന് ആഡംബര ബസ്സില്‍ കൊച്ചിയിലേക്ക് കടത്താൻ ശ്രമിച്ച മാരക രാസലഹരിയായ MDMA-യുമായി യുവതിയുൾപ്പെടെ മൂന്നുപേരെ സിറ്റി ഡാന്‍സാഫ് സംഘം പിടികൂടി. കൊച്ചിയിൽ വിതരണം ചെയ്യാനായി എത്തിച്ച 37.65 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് കണ്ടെടുത്തു. നാഫില (31) അലന്‍ ഡേവിഡ് (25) ഫസീര്‍ നാസര്‍ (26) പിടിയിലായവരാണ് അറസ്റ്റിലായത്.

ബെംഗളൂരുവില്‍ നിന്നുള്ള ബസില്‍ പാലാരിവട്ടം മേല്‍പ്പാലത്തിന് സമീപം വന്നിറങ്ങിയപ്പോഴാണ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന നാഫിലയാണ് മറ്റ് പ്രതികള്‍ക്ക് രാസലഹരി ഏര്‍പ്പാടാക്കി നല്‍കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. പിടിയിലായ അലന്‍ ഡേവിഡ് മുൻപ് ഒരു വാഹന ഷോറൂമില്‍ ജോലി ചെയ്തിരുന്നയാളാണ്. ഇയാളുടെ നേതൃത്വത്തിലാണ് നഗരത്തിലെ ലഹരി വിതരണം നടന്നിരുന്നത്. പ്രതികളെ പാലാരിവട്ടം പൊലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
[masterslider id="10"]

Related posts