നിപ: ചികിത്സയിലുള്ള കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിയില്‍ 246 പേര്‍; 63 പേര്‍ ഹൈ റിസ്‌കില്‍; രണ്ടുപേര്‍ക്ക് രോഗലക്ഷണങ്ങള്‍

കോഴിക്കോട്: നിപ ബാധിതനായി ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ രോഗലക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേരുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. നിലവില്‍ 246 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ 63 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണുള്ളത്. ഹൈറിസ്‌ക് കാറ്റഗറിയിലുള്ളവരുടെ എല്ലാവരുടേയും സാംപിളുകള്‍ പരിശോധനയ്ക്കായി എടുക്കും. വിവിധ ഘട്ടങ്ങളിലായിട്ടാകും സാപിളുകള്‍ എടുക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവരുടേത് ആദ്യവും ലക്ഷണങ്ങളില്ലാത്തവരുടേത് ഇതിനുശേഷവും എടുത്ത് പരിശോധിക്കും. പരിശോധനയ്ക്കായി കേരളത്തിലെ സംവിധാനങ്ങള്‍ കൂടാതെ, പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു മൊബൈല്‍…

Read More

മലപ്പുറത്ത് നിപ രോ​ഗം ബാധിച്ച് ചികിത്സയിലിരുന്ന കുട്ടി മരിച്ചു

കോഴിക്കോട്: നിപ ​ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കടവ് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു ദിവസമായി അതീവ ​ഗുരുതരമായിരുന്നു. ശ്വാസകോശത്തിലെയും തലച്ചോറിലെയും അണുബാധ രൂക്ഷമായതാണ് സ്ഥിതി വഷളാക്കിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

Read More

നിപ സ്ഥിരീകരിച്ച 14 കാരന്റെ ആരോഗ്യനില ഗുരുതരം; കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

മലപ്പുറം : മലപ്പുറത്ത് നിപ സ്ഥിരീകരിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് കുട്ടിയിപ്പോഴുള്ളത്. മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് ഇന്ന് അവലോകന യോഗം ചേരും. നിപ ബാധിതനായ കുട്ടിയുടെ റൂട്ട് മാപ്പ് ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഈ മാസം 11 മുതല്‍ 15 വരെ കുട്ടിയെത്തിയ സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങളാണ് പുറത്തുവിട്ടത്. ഈ സന്ദര്‍ഭങ്ങളില്‍ കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പെട്ടവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ…

Read More

പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു 

കോഴിക്കോട്: പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി മരിച്ചു. കൊടുവള്ളി എളേറ്റില്‍ പുതിയോട്ടില്‍ കളുക്കാംചാലില്‍ കെ.സി ശരീഫിൻ്റെ മകള്‍ ഫാത്വിമ ബത്തൂലാണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് പനി ബാധിക്കുകയും പിന്നീട് ഭേദമാവുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി പനി മൂർച്ഛിച്ചതിനെ തുടർന്ന് എളേറ്റില്‍ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

നിപ : വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ; 3 പേർ നിരീക്ഷണത്തിൽ 

കോഴിക്കോട്: നിപ്പ രോഗബാധയെന്ന് സംശയത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനാലുകാരന്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. പെരിന്തല്‍മണ്ണ സ്വദേശിയായ കുട്ടിയാണ് ചികിത്സയിലുള്ളത്. കുട്ടിയുമായി സമ്പര്‍ക്കത്തിലേർപ്പെട്ട മൂന്ന് പേര്‍ നീരീക്ഷണത്തിലാണ്. നിപ്പ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പ് ഇർക്ക് നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച രാത്രിയിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ ആദ്യ സാമ്പിള്‍ പോസിറ്റീവ് ആയിരുന്നു. തുടർന്ന് മെഡിക്കല്‍ കോളജിലേക്ക് അയച്ച സാമ്പിളും പോസിറ്റീവായി. അന്തിമ ഫലത്തിനായി സ്രവ സാമ്പിള്‍ ഉടൻ പൂനെയിലേക്ക് അയയ്ക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നിപ്പ രോഗബാധ സംശയിക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രി വീണാ ജോര്‍ജ്…

Read More

കേരളത്തിൽ വീണ്ടും നിപ; 14 കാരന് പോസിറ്റീവ് 

മലപ്പുറം: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പതിനാലുകാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് സംസ്ഥാനം വീണ്ടും നിപ ഭീതിയിലായിരിക്കുന്നത്. പൂനെയിലെ ഫലം പുറത്തുവന്ന ശേഷമെ ഇക്കാര്യം ഔദ്യോഗികമായി പറയാന്‍ കഴിയുകയുളളുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്ത് സാമ്പിളുകള്‍ എടുത്ത് നടത്തിയ പരിശോധനകള്‍ പോസിറ്റിവാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. പക്ഷെ നിപയാണെന്ന് സര്‍ട്ടിഫിക്കേറ്റ്…

Read More

കെ വാസുകിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു 

തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ കെ വാസുകിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ച്‌ കേരള സർക്കാർ. നിലവിലുള്ള ചുമതലകള്‍ക്ക് പുറമേ, ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ടം ഇനി മുതല്‍ വാസുകി വഹിക്കുമെന്ന് റിപ്പോർട്ട്. ജൂലൈ 15 ന് സർക്കാർ ഇത് സംബന്ധിച്ച ഉത്തരവിറക്കി. വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അധിക ചുമതല സെക്രട്ടറി (ലേബർ ആൻഡ് സ്‌കില്‍സ്) കെ വാസുകി വഹിക്കുമെന്നും ഉത്തരവില്‍ പറയുന്നു. വിദേശത്തുള്ള മലയാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിദേശമന്ത്രാലയവുമായി ബന്ധപ്പെടാൻ സർക്കാർ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാറുണ്ട്. നോർക്കയുടെ ചുമതലയുള്ള സെക്രട്ടറിയോ…

Read More

നഞ്ചൻകോട് ഹൈവേയിൽ വെള്ളം പൊങ്ങി: കേരളത്തിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിട്ടു

ബെംഗളൂരു : കനത്തമഴയിൽ നഞ്ചൻകോട് ഹൈവേയിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. മല്ലനമൂലെ മഠത്തിന് സമീപത്താണ് റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളംപൊങ്ങിയത്. മൈസൂരുഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ അടകനഹള്ളി വ്യവസായ മേഖലയിൽനിന്ന് തിരിഞ്ഞ് ഹെജ്ജിജെ പാലംവഴിയാണ് ഗുണ്ടൽപേട്ടിലേക്കു പോകുന്നത്. കനത്തമഴയും കപില നദി കരകവിഞ്ഞതും കാരണം നഞ്ചൻകോട് ഭാഗത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. പല സ്ഥലങ്ങളിലും നാലടിയിലേറെ പൊക്കത്തിൽ വെള്ളമുണ്ട്. കപില നദിക്ക് സമീപത്തെ ഹദിനാറു കാലു മണ്ഡപം വെള്ളത്തിൽമുങ്ങി.

Read More

അർജുനായുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിൽ, റഡാർ ഉപയോഗിച്ച് ലോറി കണ്ടെത്താൻ നീക്കം

ബെംഗളൂരു: ഉത്തരകന്നഡയിലെ അങ്കോളയ്ക്കടുത്ത് ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ അഞ്ചാം ദിവസത്തിൽ. റഡാർ ഉപയോഗിച്ച് അർജുന്‍റെ ലോറി എവിടെയാണെന്ന് കണ്ടെത്തി മണ്ണുനീക്കി പരിശോധന നടത്താനാണ് നീക്കം. ഇന്നലെ രാത്രി ഒൻപത് മണിയോടെ മോശം കാലാവസ്ഥയെത്തുടർന്ന് തെരച്ചിൽ നിർത്തി വയ്ക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. 16ന് രാവിലെ ബെലഗാവിയിൽനിന്ന് മരം കയറ്റി വരുന്നതിനിടെയാണ് അർജുൻ അപകടത്തിൽപ്പെട്ടത്. കർണാടക – ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ – കന്യാകുമാരി ദേശീയപാതയിലായിരുന്നു അപകടം. അന്ന് സ്വിച്ച് ഓഫായിരുന്ന അർജുന്‍റെ…

Read More

ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നാലം​ഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈത്തിലെ അബ്ബാസിയയിലുണ്ടായ തീപിടിത്തത്തിൽ നാലം​ഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം ഇവരുടെ രണ്ടു മക്കൾ എന്നിവരാണ് ശ്വാംസമുട്ടി മരിച്ചത്. നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്. എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖല കൂടിയാണിത്.

Read More
Click Here to Follow Us