ബെംഗളൂരു: കർണാടകയിൽ , 18 വയസ്സിന് മുമ്പ് ഗർഭിണികളാകുന്നവരുടെ എണ്ണം റെക്കോർഡ് ഉയരത്തിലേക്ക് വർദ്ധിച്ചു. അതിനാൽ, ഈ വിഷയത്തിൽ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ബെംഗളൂരു അർബനിൽ 8891 എണ്ണം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് നൽകുന്ന സ്ഥിതിവിവരക്കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ബെംഗളൂരുവിലും കൗമാര ഗർഭധാരണവും വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് 22,000 കൗമാര ഗർഭധാരണ കേസുകളും ബെംഗളൂരു അർബനിൽ 8,891 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കർണാടകയിലുടനീളം 3,36,000-ത്തിലധികം കൗമാര ഗർഭധാരണ കേസുകളാണ് റിപ്പോർട്ട്…
Read MoreCategory: HEALTH
ഇന്ത്യയിൽ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ എക്സ്.എഫ്.ജി വേരിയന്റും
ന്യൂഡൽഹി: രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ എക്സ്.എഫ്.ജി വേരിയന്റിന്റെ സാന്നിധ്യം. 160 കേസുകളാണ് ഇതരത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോണിന്റ് മറ്റൊരു വകഭേദമായ എക്സ്.എഫ്.ജി മനുഷ്യശരീരത്തിന്റെ പ്രതിരോധശേഷിയെ അതിവേഗം തകർക്കും. കാനഡയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. തമിഴ്നാടും കേരളവുമാണ് രണ്ടും മുന്നും സ്ഥാനങ്ങളിൽ. ഗുജറാത്ത്,ആന്ധ്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഇത് റിപ്പോർട്ട് ചെയ്തു. അതെ സമയം ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 6000 കടന്നു. 6491 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളത്. ഇതിൽ 1957 പേരും കേരളത്തിലാണ്…
Read Moreസംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണം ഏഴായി
ബെംഗളൂരു : ദാവണഗരെയിൽ 65 വയസ്സുള്ള ഒരാൾ മരിച്ചതിനെ ത്തുടർന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. വെള്ളിയാഴ്ചവരെ കർണാടകയിൽ ഈ വർഷം 837 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ നിലവിൽ ചികിത്സയിലുള്ളത് 444 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41 പേർക്ക് ഫലം പോസിറ്റീവായി.
Read Moreരാജ്യത്തെ കൊവിഡ് കേസുകൾ 4000 കടന്നു, 37 മരണങ്ങൾ
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ തരംഗത്തിലെ ഇതുവരെയുള്ള കൊവിഡ് കേസുകൾ 4000 കടന്നു. 37 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തെ കണക്കുകളിൽ കേരളത്തിലെ കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായി. കഴിഞ്ഞദിവസം ഗുജറാത്തിലും കർണാടകയിലും ആണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണമുള്ള എല്ലാവര്‍ക്കും കൊവിഡ്…
Read Moreസംസ്ഥാനത്ത് മുപ്പതുവയസ്സിനുമുകളിലുള്ള എല്ലാവർക്കും ഇനി സൗജന്യ ആരോഗ്യപരിശോധന നൽകും
ബെംഗളൂരു : മുപ്പതുവയസ്സിനുമുകളിലുള്ള എല്ലാവർക്കും സൗജന്യ ആരോഗ്യപരിശോധന നൽകുന്ന പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കാൻ കർണാടക സർക്കാർ. പരീക്ഷണാർഥം കോളാർ ജില്ലയിൽമാത്രം നടപ്പാക്കിയിരുന്ന ഗൃഹ ആരോഗ്യപദ്ധതിയാണ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്. ജീവിതശൈലീരോഗങ്ങൾ അടക്കം തുടക്കത്തിൽത്തന്നെ തിരിച്ചറിഞ്ഞ് തടയുകയാണ് ലക്ഷ്യം. ആശപ്രവർത്തകർ വീടുകളിൽ കയറിയിറങ്ങി പദ്ധതിയെക്കുറിച്ച് അവബോധമുണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. പ്രമേഹം, രക്തസമ്മർദം, വിവിധതരം കാൻസറുകൾ തുടങ്ങി ജീവന് ഭീഷണിയായ രോഗങ്ങളെ നേരിടുന്നതിന് സ്വകാര്യ ആശുപത്രികളെമാത്രം ആശ്രയിക്കാൻ കഴിയില്ല. സ്വകാര്യമേഖല പ്രതിരോധത്തെക്കാൾ കൂടുതൽ ശ്രദ്ധ ചികിത്സയ്ക്കായിരിക്കും നൽകുക. എന്നാൽ, രോഗം വരാതിരിക്കാനുള്ള പ്രതിരോധത്തിന്റെ ഭാഗമാണ്…
Read Moreപതിനൊന്നുമാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്;
ബെംഗളൂരു : പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ധാർവാഡ് ജില്ലയിൽ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
Read Moreജാഗ്രത ആവശ്യം; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 87 പേര്‍ക്ക് രോഗബാധ; സംസ്ഥാനത്ത് കോവിഡ് കേസുകള്‍ 300 കടന്നു
സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം 300 കടന്നതായി കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഔദ്യോഗ്കമായി വ്യക്തമാക്കി. കോവിഡ് കേസുകളുടെ എണ്ണം കൂടുകയും വേനലവധിക്ക് ശേഷം സ്കൂളുകള്‍ തുറക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 87 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 311 ആയി ഉയര്‍ന്നെന്നാണ് കണക്ക്. സംസ്ഥാനത്താകെ 504 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത് എന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ആകെ രോഗികളില്‍ 297 പേര്‍ വീടുകളില്‍ തന്നെയാണ് കഴിയുന്നത്. 14 പേരാണ് ആശുപത്രികളില്‍.…
Read Moreസംസ്ഥാനത്ത് കൊറോണ ഭീതി: ആരോഗ്യ വകുപ്പിന്റെ പൊതുജനങ്ങൾക്കുള്ള പ്രധാന അറിയിപ്പ്
ബെംഗളൂരു: സംസ്ഥാനത്ത് കൊറോണ ( കോവിഡ് ) കേസുകളുടെ വർദ്ധനവ് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് കർണാടക സർക്കാരും ആരോഗ്യ വകുപ്പും ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട് . ഇപ്പോൾ ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി ഒരു സർക്കുലർ പുറപ്പെടുവിച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല, ജാഗ്രത പാലിക്കണം. വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പൊതുജനങ്ങൾക്കുള്ള പ്രധാന നിർദ്ദേശങ്ങൾ: ശ്രദ്ധിക്കുക, പരിഭ്രാന്തരാകരുത്: ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ നേടുക, സ്ഥിരീകരിക്കാത്ത വിവരങ്ങളെ ആശ്രയിക്കരുത്.…
Read Moreകോവിഡ് : കർണാടകയിൽ നാല് മരണം; കനത്ത ജാഗ്രത നിർദേശവുമായി അധികൃതർ
ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കുവാനും,ശാരീരിക അകലം പാലിക്കുവാനും പൊതുജനങ്ങളോട് അഭ്യർഥിച്ച് കർണാടക സർക്കാർ. ജാഗ്രത പാലിക്കുക, ഔദ്യോഗിക ഉറവിടങ്ങൾ വഴി മാത്രം വിവരങ്ങൾ തേടുക, സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഒഴിവാക്കുക, ആരോഗ്യ ജീവനക്കാരുമായി വിവരങ്ങൾ പങ്കിടുക, വിദേശത്തുനിന്നുള്ള യാത്രക്കാരെക്കുറിച്ച് അധികൃതരെ അറിയിക്കുക, തുടങ്ങിയ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പറായ 1800 425 8330ലും, അടിയന്തരമായി രോഗികളെ കൊണ്ടുപോകാൻ 108ലും വിളിക്കാം. കർണാടകയിൽ ഒരു കോവിഡ് മരണം കൂടി രേഖപ്പെടുത്തിയതോടെ കഴിഞ്ഞ ജനുവരിക്കു ശേഷം സംസ്ഥാനത്തെ…
Read Moreകോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേയ്ക്ക് വിടരുത്; കർശന നിർദേശങ്ങളുമായി കർണാടക സർക്കാർ
ബെംഗളൂരു : സ്‌കൂൾ തുറക്കാനിരിക്കെ കോവിഡ് നിർദ്ദേശങ്ങളുമായി കർണാടക സർക്കാർ. പനി,ചുമ,ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേയ്ക്ക് അയക്കരുതെന്നാണ് സർക്കാർ നിർദേശം. മെയ് 26 ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ നടന്ന കോവിഡ് -19 സാഹചര്യ അവലോകന യോഗത്തിൽ നിർദ്ദേശിച്ചതുപോലെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ആരോഗ്യ-കുടുംബക്ഷേമ കമീഷനറാണ് സർക്കുലർ പുറപ്പെടുവിച്ചത്. സ്കൂൾ കുട്ടികളിൽ പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തിയാൽ, കുട്ടികളെ സ്കൂളിലേക്ക് അയക്കരുത്, ഡോക്ടറുടെ ഉപദേശപ്രകാരം ഉചിതമായ ചികിത്സയും പരിചരണ നടപടികളും സ്വീകരിക്കണമെന്ന് പുറത്തിറക്കിയ സർക്കുലറിൽ…
Read More