കോവിഡ് വൈറസ് വാർത്ത: വെള്ളിയാഴ്ച 173 പോസിറ്റീവ് കേസുകൾ കണ്ടെത്തി; ബെംഗളൂരുവിൽ രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു

ബെംഗളൂരു: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 173 കൊറോണ പോസിറ്റീവ് കേസുകൾ കണ്ടെത്തി, ബംഗളുരുവിൽ രണ്ട് പേർ മരിച്ചു. മൊത്തം സജീവ കേസുകളുടെ എണ്ണം ഇതോടെ 702 ആയി ഉയർന്നു, 37 പേർ സുഖം പ്രാപിക്കുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

സംസ്ഥാനത്ത് വെള്ളിയാഴ്ച 8349 പേരെ (6400 RTCPR+ 1949 RAT) പരിശോധിച്ചതിൽ 173 പേർക്ക് രോഗം സ്ഥിരീകരിച്ചു. ബെംഗളുരുവിലാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ ഉള്ളത്, ഇതുവരെ 471 കേസുകളാണ് ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

  ചിന്നസ്വാമിയിൽ ആർസിബി-സിഎസ്‌കെ മത്സരം കാണാൻ എംഎൽഎമാരുടെ തിരക്ക്; ടിക്കറ്റിനായി പിഎമാരുടെ ക്യൂ!

ആകെ 702 സജീവ കേസുകളിൽ 649 പേർ ഹോം ഐസൊലേഷനിലും 53 പേർ ആശുപത്രിയിലും ചികിത്സയിലുമാണ്. ഇതിൽ 12 പേർ ഐസിയുവിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 2.07 ശതമാനം കൊവിഡ് പോസിറ്റിവിറ്റിയും മരണനിരക്ക് 1.15 ശതമാനവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്

വ്യാഴാഴ്ച 158 പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. 8350 പേരെ പരിശോധിച്ചതിൽ 158 പേർക്ക് രോഗം ബാധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഴയ സോഫയും കട്ടിലും ഇനി റോഡിൽ തള്ളേണ്ട'; ബെംഗളൂരുവിനെ വൃത്തിയാക്കാൻ പുതിയ ആപ്പ് എത്തി, ഒരു ക്ലിക്കിൽ വണ്ടി എത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ
[masterslider id="10"]

Related posts

Click Here to Follow Us