സംസ്ഥാനത്ത് 67 പേർക്ക് കൂടി കോവിഡ്

ബെംഗളൂരു : സംസ്ഥാനത്ത് 67 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 5,638 സാംപിളുകൾ പരിശോധിച്ചതിലാണിത്. 1.18 ശതമാനമാണ് രോഗസ്ഥിരീകരണനിരക്ക്. 382 പേരാണ് ചികിത്സയിലുള്ളത്. ബെംഗളൂരുവിൽ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Read More

സംസ്ഥാനത്ത് 105 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു : സംസ്ഥാനത്ത് 105 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 6133 സാംപിളുകൾ പരിശോധിച്ചപ്പോഴാണിത്. 1.71 ശതമാനമാണ് രോഗസ്ഥിരീകരണനിരക്ക്. 483 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 38 പേർ ആശുപത്രിയിലാണ്. ബെംഗളൂരുവിൽ 26 പേർക്കും റായ്ച്ചൂരിൽ 10 പേർക്കും മൈസൂരുവിൽ ഒമ്പതുപേർക്കും കോവിഡ് സ്ഥിരീകരിച്ചു.

Read More

കോവിഡ് വ്യാപനം; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായി കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി ആരോഗ്യവകുപ്പ്. രോഗ ലക്ഷണമുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ കോവിഡ് പരിശോധന നടത്തണം. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ കൂടുതൽ ജാഗ്രത പുലർത്തണം. ഹോം ഐസൊലേഷനിലുള്ള കോവിഡ് രോഗികളെ കൃത്യമായ ഇടവേളകളിൽ ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കണം. ഐ.സി.യു.വിലുള്ള കോവിഡ് രോഗികളെ ടെലി ഐ.സി.യു. വഴി നിരീക്ഷിക്കണമെന്നും പുതുക്കിയ മാർഗ നിർദേശത്തിൽ പറയുന്നു. സംസ്ഥാനത്ത് 87 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 672 പേരാണ് ചികിത്സയിലുള്ളത്. ഒരു മരണം…

Read More

ജെ.എൻ.1ബാധിതർ കൂടുതൽ കർണാടകയിൽ

ബെംഗളൂരു : ജെ.എൻ.1 വകഭേദം ബാധിച്ചവർ കൂടുതലുള്ളത് കർണാടകത്തിലെന്ന് റിപ്പോർട്ട്‌. സംസ്ഥാനത്ത് പുതിയ വകഭേദം ബാധിച്ചവർ 374 ആയി. മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. ഇവിടെ 170 പേർക്ക് ജെ.എൻ.1 സ്ഥിരീകരിച്ചു. ആന്ധ്രയിൽ 189 പേർക്കും കേരളത്തിൽ 154 പേർക്കും ഗുജറാത്തിൽ 76 പേർക്കും ഗോവയിൽ 66 പേർക്കും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. കർണാടകത്തിൽ 443 സാംപിളുകൾ ജനിതശ്രേണീകരണം നടത്തിയതിന്റെ ഫലം വന്നപ്പോഴാണ് 374 പേർക്ക് ജെ.എൻ.1. ആണെന്ന് കണ്ടെത്തിയത്. സാംപിളുകളുടെ 84 ശതമാനമാണിത്. ആകെ 838 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ബാക്കിയുള്ളവയുടെ ഫലം വരാനുണ്ട്.

Read More

സംസ്ഥാനത്ത് 163 പേർക്കുകൂടി കോവിഡ്

ബെംഗളൂരു : സംസ്ഥാനത്ത് 163 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 6366 സാമ്പിളുകളാണ് പരിശോധിച്ചത്. 2.54 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 994 പേരാണ് ചികിത്സയിലുള്ളത്. 60 പേർ ആശുപത്രിയിലാണ്. ബെംഗളൂരുവിൽ 50 പേർക്കും മൈസൂരുവിൽ 27 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

Read More

നിങ്ങൾ രാവിലെ എണീറ്റയുടന്‍ ഫോണിലേക്ക് നോക്കാറുണ്ടോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം

നമ്മളില്‍ പലര്‍ക്കുമുള്ള ശീലമാണ് ഉറക്കമെണീറ്റാലുടന്‍ ഫോണിലേക്ക് നോക്കുക എന്നത്. സമയം അറിയുന്നതിനും മേസേജോ മറ്റ് അറിയിപ്പുകളോ നോക്കുന്നതിനും അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുമൊക്കെയായിട്ടാവാം നാം ഇങ്ങനെ ഉണര്‍ന്നെണീല്‍ക്കുമ്പോള്‍ തന്നെ ഫോണിലേക്ക് നോക്കാന്‍ കാരണം. എന്നാല്‍ ഈ ശീലം അപകടകരമാണെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. ഉറക്കമുണര്‍ന്ന് ഫോണിലെ അറിയിപ്പുകള്‍ വായിക്കുമ്പോള്‍ നമുക്ക് രാവിലെ തന്നെ സമ്മര്‍ദ്ദവും മറ്റുമുണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ ഉറങ്ങുന്നതിന് മുമ്പും ഉണര്‍ന്നയുടനെയും ഫോണില്‍ നോക്കുന്നത് നമ്മുടെ ഉറക്കത്തെ ബാധിച്ചേക്കാം. സ്‌ക്രീനുകളില്‍ നിന്ന് പുറത്തുവരുന്ന നീല വെളിച്ചം മെലറ്റോണിന്റെ…

Read More

കൊവിഡ് രോഗികളുടെ അന്ത്യകർമങ്ങൾ നടത്താൻ ശ്മശാനങ്ങൾക്ക് സർക്കാർ നിർദ്ദേശം

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള ശ്മശാനങ്ങൾ കൊവിഡ് രോഗികളുടെ അന്ത്യകർമങ്ങൾ നടത്താൻ വിസമ്മതിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും ബ്രുഹത് ബെംഗളൂരു മഹാനഗര പാലികയ്ക്കും (ബിബിഎംപി) ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ച് ശ്മശാനത്തിലെ ജീവനക്കാർ അന്ത്യകർമങ്ങൾ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് വ്യാഴാഴ്ച പുറത്തിറക്കിയ സർക്കുലറിൽ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. ചടങ്ങുകൾ നടത്തുമ്പോൾ ശ്മശാന ജീവനക്കാർ N-95 മാസ്കുകൾ, പിപിഇ കിറ്റുകൾ, കയ്യുറകൾ എന്നിവ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു. വൈറസ് പടരുന്നത് തടയാൻ ഇവ ശരിയായ രീതിയിൽ സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രാദേശിക അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

ഗവർണർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഔദ്യോഗിക പരിപാടികൾ റദ്ദാക്കി 

ബെംഗളൂരു: ഗവർണർ താവർചന്ദ് ഗെലോട്ടിന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് അദ്ദേഹത്തെ രാജ്ഭവനിൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയതായി സ്പെഷ്യൽ സെക്രട്ടറി ആർ. പ്രഭു ശങ്കർ അറിയിച്ചു.

Read More

കൊറോണ വൈറസ് വാർത്ത: സംസ്ഥാനത്ത് 252 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രണ്ട് പേർ മരിച്ചു

ബെംഗളൂരു: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 252 കൊറോണ കേസുകൾ കണ്ടെത്തി. അണുബാധ മൂലം രണ്ട് പേർ മരിക്കുകയും 441 പേർ സുഖം പ്രാപിക്കുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. സംസ്ഥാനത്ത് ആകെ സജീവമായ കേസുകളുടെ എണ്ണം 1031 ആയി ഉയർന്നു. സംസ്ഥാനത്തുടനീളം മൊത്തം 7359 പേരെ കോവിഡ് 19 (ആർടിപിസിആർ – 6514, ആർഎടി – 845) പരിശോധിച്ചു, അതിൽ 252 പേർക്കാണ് രോഗം സ്ഥിരീകരിച്ചുത്. ബെംഗളൂരുവിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 470 സജീവ കൊറോണ കേസുകളാണ് ബെംഗളൂരുവിൽ നിലവിൽ ഉള്ളത്.…

Read More

സംസ്ഥാനത്ത് 252 പേർക്കുകൂടി കോവിഡ്

ബെംഗളൂരു : സംസ്ഥാനത്ത് 252 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 7359 സാംപിളുകൾ പരിശോധിച്ചതിലാണിത്. 3.42 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. രണ്ടുപേർകൂടി മരിച്ചു. മൈസൂരുവിലും ബല്ലാരിയിലുമാണ് മരണമുണ്ടായത്. 1031 പേരാണ് ചികിത്സയിലുള്ളത്. 69 പേർ ആശുപത്രിയിലാണ്. ബെംഗളൂരുവിൽ 172 പേർക്കും ഹാസനിൽ 20 പേർക്കും മൈസൂരുവിൽ എട്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചു.

Read More
Click Here to Follow Us