കേരളത്തിൽ ഭീതി പടര്‍ത്തി എലിപ്പനി; ഞായറാഴ്ച മരിച്ചത് 10 പേര്‍

കോഴിക്കോട്: പ്രളയബാധിത പ്രദേശങ്ങളില്‍ ഭീതി പടര്‍ത്തി എലിപ്പനി വ്യാപകമാകുന്നു. എലിപ്പനി ബാധിച്ചെന്ന്‌ സംശയിക്കുന്ന 10 പേർകൂടി ഞായറാഴ്ച മരിച്ചു. ഇതിൽ ഒരാളുടെ മരണം എലിപ്പനിബാധ മൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുപ്രകാരം ഓഗസ്റ്റ് 20 മുതൽ എലിപ്പനി ബാധിച്ച് 43 പേർ മരിച്ചു. കോഴിക്കോട് മൂന്ന് പേരും, തൃശ്ശൂരില്‍ ഒരാളും, എറണാകുളത്ത് രണ്ടുപേരും, പാലക്കാട്ടും മലപ്പുറത്തും രണ്ടുപേരും എലിപ്പനി ബാധിച്ച് മരിച്ചു. മലപ്പുറത്തു ചമ്രവട്ടം സ്വദേശി രാജന്‍റെ ഭാര്യ ശ്രീദേവിയും കാഞ്ഞിരമുക്ക് തൈവളപ്പിൽ ആദിത്യനുമാണ് മരിച്ചത്. തൃശ്ശൂരിൽ കൊടകര കോടാലി സ്വദേശി പീനാക്കൽ സിനേഷും,…

Read More

ചീവീടുകളെ ഭക്ഷണമാക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്ന് പുതിയ പഠനങ്ങള്‍.

ചീവീടുകളെ ഭക്ഷണമാക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്ന് പുതിയ പഠനങ്ങള്‍. ഇറച്ചിയും മീനും മുട്ടയുമൊക്കെപ്പോലെ രുചികരമായ ഭക്ഷണമാണ് പ്രാണികളെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചീവീടിനെ ഭക്ഷണമാക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാൻ വിസ്കോൺ സിൽ മാഡിസൺ നെൽസൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയൺമെന്‍റൽ സയൻസസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ചീവീട് കഴിക്കുന്നത് അന്നനാളത്തിന് ഗുണകരമായ ബാക്റ്റീരിയകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. പ്രോട്ടീനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ ഇവയെല്ലാത്തിന്‍റെയും ഉറവിടമാണ് ചീവീടുകള്‍. ചീവീടുകള്‍ക്ക് പ്രകൃതിദത്തമായി പ്രോട്ടീൻ സമാഹരിക്കാന്‍ സാധിക്കുന്നതുകൊണ്ട് ഇവയ്ക്ക് യൂറോപ്പിലും യുഎസിലും വലിയ പ്രധാന്യമാണുള്ളത്‌. ചീവീടുകളില്‍…

Read More

വേദനയുമായി ആശുപത്രിയിലെത്തിയ സ്ത്രീയുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത്!

കടുത്ത നടുവേദനയും പനിയുമായി ആശുപത്രിയിലെത്തിയ സ്ത്രീയുടെ വൃക്കയില്‍ നിന്നും കണ്ടെടുത്തത് ഏകദേശം 3000 കല്ലുകള്‍. ചൈനയിലെ ഷാങ്‌ഷ്വോവിലെ വുജിന്‍ ആശുപത്രിയിലാണ് സംഭവം. ഴാങ് എന്ന അമ്പത്താറുകാരിയെ പരിശോധിച്ചപ്പോഴാണ് വലത് കിഡ്നിയില്‍ കല്ലുകള്‍ നിറഞ്ഞതായി കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി കല്ലുകള്‍ നീക്കം ചെയ്യുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വേദന മൂര്‍ച്ചിച്ചതോടെ ചികിത്സ തേടി ഴാങ് വുജിന്‍ ആശുപത്രിയിലെത്തിയത്. ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഴാങ് ആരോഗ്യവതിയായി. പുറത്തെടുത്ത കല്ലുകള്‍ എണ്ണി തീര്‍ത്തത് ശാസ്ത്രക്രിയ നടത്തിയതിനേക്കാള്‍ പ്രയാസമായിരുന്നുവെന്നാണ് ഴാങിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്രയും കല്ലുകള്‍ വൃക്കയ്ക്കുള്ളില്‍ നിന്നും…

Read More

എട്ട് വയസുകാരിയുടെ തലയില്‍ 100 നാടവിര മുട്ടകള്‍

ന്യൂഡല്‍ഹി: കഠിനമായ തലവേദനയും അപസ്മാരവും പിടിപ്പെട്ടതിനെ തുടര്‍ന്ന് ഫോര്‍ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എട്ട് വയസുകാരിയുടെ തലയില്‍ നിന്ന് 100 നാടവിര മുട്ടകള്‍ കണ്ടെടുത്തു. സംശയം തോന്നി ഡോക്ടര്‍ നടത്തിയ വിശദപരിശോധനയിലാണ് നാടവിര മുട്ടകള്‍ കണ്ടെത്തിയത്. വയറില്‍ നിന്നും പടര്‍ന്ന വിര തലച്ചോറിനെയും ബാധിച്ചതോടെയാണ് തലവേദനയും അപസ്മാരവും ഉണ്ടായത്. നൂറോളം മുട്ടകള്‍ വ്യാപിച്ചിരിക്കുന്നതിനാല്‍ തലച്ചോറിന് നീരുണ്ടെന്നും സ്റ്റിറോയിഡുകൾ നല്‍കുകയാണെന്നും ഡോക്ടര്‍ സൂചിപ്പിച്ചു. സ്റ്റിറോയിഡുകൾ നല്‍കുന്നതിനാല്‍ കുട്ടിക്ക് 20 കിലോ വരെ ശരീരഭാരം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. നടക്കാനോ കൃത്യമായി ശ്വാസോശ്വാസം നടത്താനോ കുട്ടിക്ക് സാധിക്കാത്ത അവസ്ഥയാണ്. ‘വൃത്തിയാക്കാത്ത…

Read More

ഈ കര്‍ക്കിടകമാസത്തില്‍ വീട്ടില്‍ തയാറാക്കാം ഔഷധക്കഞ്ഞി…

ഹിന്ദുക്കളുടെ പുണ്യമാസമായ കര്‍ക്കിടകം ആരംഭിച്ചു. വറുതി പിടിമുറുക്കുന്ന ഈ ആടിമാസത്തില്‍ വ്രതാചരണത്തിലൂടെയും ആരോഗ്യപരിപാലന ചികിത്സയിലൂടെയും ചൈതന്യം വീണ്ടെടുക്കാന്‍ സാധിക്കും.ഈ മാസത്തില്‍ പഴയ തലമുറക്കാര്‍ ശീലിച്ചുവന്നിരുന്ന ആഹാര രീതിയാണ് ഔഷധക്കഞ്ഞി അഥവാ കര്‍ക്കിടക കഞ്ഞി. കേരളത്തിലെ പരമ്പരാഗത ചികിത്സാവിധിപ്രകാരം ആരോഗ്യപരിപാലനത്തിനായി തയാറാക്കുന്ന ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി അഥവാ കര്‍ക്കിടകക്കഞ്ഞി. രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും മഴക്കാലത്തോടെ മന്ദഗതിയിലാകുന്ന ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഔഷധക്കഞ്ഞി. കര്‍ക്കിടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധക്കഞ്ഞിയ്ക്കാണ്. മഴക്കാലത്ത് പൊതുവെ ‘അഗ്‌നിദീപ്തി’ കുറവായതിനാല്‍ വലിച്ചുവാരി ഭക്ഷണം കഴിക്കുന്നത് ദഹനമില്ലായ്മ ഉണ്ടാക്കുകയും പലവിധ അസുഖങ്ങള്‍ക്കു വഴിവെയ്ക്കുകയും…

Read More

നിപാ വൈറസ്: ഉറവിടം കണ്ടെത്താന്‍ കേന്ദ്രസംഘം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതി പടര്‍ത്തുകയും നിരവധി പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്ത നിപാ വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്ര സംഘം കേരളത്തില്‍. കേന്ദ്ര മൃഗസംരക്ഷക വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ എത്തുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. പന്തിരിക്കരയില്‍ നിപാ ആദ്യം റിപ്പോര്‍ട്ട് ചെയ്തയാളിലേക്ക് വൈറസ് എത്തിയതെങ്ങനെ എന്നതടക്കമുള്ള കാര്യങ്ങളാണ് വിദഗ്ധര്‍ അന്വേഷിക്കുന്നത്. ഇതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായവും ഇവര്‍ തേടിയിട്ടുണ്ട്. രോഗം ആദ്യം കണ്ടെത്തിയ വ്യക്തി നടത്തിയ യാത്രകളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനായി സംഘം സൈബര്‍ സെല്ലിന്‍റെ സഹായവും തേടിയിട്ടുണ്ട്. നിപാ വൈറസ് ബാധ നിയന്ത്രണവിധേയമായതിനെ…

Read More

കഴുത്തിലേയും തലയിലേയും കാന്‍സര്‍:ഫലപ്രദമായ പ്രതിവിധിയുമായി ടാറ്റ ആശുപത്രിയും ബയോകോണും

ബെംഗളൂരു :കഴുത്തിലേയും തലയിലേയും കാന്‍സര്‍ ചികിത്സയ്ക്ക് ഫലപ്രദമായ പ്രതിവിധി ബയോകോണ്‍ വികസിപ്പിെച്ചടു ത്തു. മുംബൈ ടാറ്റാമെമ്മോറിയല്‍ ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു ഗവേഷണ പഠനങ്ങള്‍. തെറാപ്യൂട്ടിക് മോണോക്ലോണല്‍ ആന്‍റി ബോഡിയാണ് നിമോറ്റ്സുമാബ്. ചിക്കാഗോയില്‍ കഴിഞ്ഞ  ആഴ്ച നടന്ന അമേരിക്കന്‍  സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജി വാര്‍ഷികസമ്മേളനത്തില്‍ ബയോകോ ണിന്‍റെ ബയോളജിക് മോളിക്യൂള്‍ നിമോറ്റ്സുമാബിന്‍റെ ഫലെത്ത പ്പറ്റി സമഗ്രമായ ചര്‍ ച്ച നടക്കുകയുണ്ടായി. ഏഷ്യയിലെ പ്രഥമ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണിന്‍റെ മെഡിക്കല്‍ ഓങ്കോളജി തലവന്‍  ഡോ.കുമാര്‍ പ്രഭാഷിന്‍റെ നേതൃത്വ ത്തില്‍ മുംബൈ ടാറ്റാ മെമ്മോറിയല്‍  ആശുപത്രിയില്‍ നിന്നുള്ള ഒരു സംഘം ഡോക്ടര്‍മാരാണ് അമേരിക്കന്‍  സൊസൈറ്റി…

Read More

നിപാ വൈറസ്: കോഴിക്കോട് പഴവർഗ്ഗ വിപണിയ്ക്ക് നഷ്ടം 10,000 കോടി

കോഴിക്കോട്: നിപാ ഭീതിയിൽ സംസ്ഥാനത്തെ പഴവർഗ്ഗ വിപണിയ്ക്ക് 10,000 കോടി രൂപയുടെ നഷ്ടം. 10 ദിവസത്തിനുള്ളിൽ കച്ചവടം പകുതിയായെന്ന് വ്യാപാരികൾ പറയുന്നു. കോഴിക്കോട് 75 ശതമാനമാണ് കച്ചവടത്തിലെ ഇടിവ്. ഒരു ദിവസം സംസ്ഥാനത്ത്  നടക്കുന്നത് 2,000 കോടി രൂപയുടെ പഴവർഗ കച്ചവടമാണ്. സാധാരണ റംസാന്‍റെ ആദ്യദിവസങ്ങളിൽ ഇത് ഇരട്ടിയായി ഉയരും. വർഷത്തിലൊരിക്കൽ വരുന്ന ഈ ചാകരക്കാലത്തിനായി കാത്തിരുന്ന കച്ചവടക്കാർക്ക് ഇത് നിരാശയുടെ റംസാനാണ്. നിപാ ഭീതിയിൽ പഴങ്ങൾ വാങ്ങുന്നത് നാട്ടുകർ കുറച്ചതോടെ റംസാന്‍റെ ആദ്യ പത്ത് ദിവസങ്ങളിലെ കച്ചവടം പകുതിയായി കുറഞ്ഞ് 10,000 കോടിയിലൊതുങ്ങി.…

Read More

നിപാ വൈറസ്: ഭീതി കുറയുന്നു; നിരീക്ഷണത്തിലുള്ളത് ഏഴ് പേർ മാത്രം

കോഴിക്കോട്: ജില്ലയിൽ നിപാ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കുറയുന്നു. സ്ഥിതി വിലയിരുത്താനും ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി ഈ മാസം 10ന് കോഴിക്കോട് സർവ്വകക്ഷിയോഗം ചേരും. രണ്ടാംഘട്ടത്തിൽ ആശങ്കപ്പെട്ട രീതിയിലുള്ള രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. ഏഴ് പേർ മാത്രമാണ് ഇപ്പോള്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഇവരിൽ ആറ് പേരുടെ രക്തപരിശോധന ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞെങ്കിലും നിരീക്ഷണം തുടരാനാണ് തീരുമാനം. നിപാ ബാധിച്ചവരുമായി ബന്ധമുള്ളവരുടെ സമ്പർക്ക പട്ടികയിൽ 2507 പേരുണ്ട്. രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ സപ്ലൈക്കോയുടെ സൗജന്യ റേഷൻ കിറ്റ് വിതരണം…

Read More

നിപ വൈറസ് ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: നിപാ വൈറസ് ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപാ വൈറസില്‍ ആശങ്ക വേണ്ടെന്നും മാറ്റിത്താമസിപ്പിച്ചവര്‍ക്ക് നാളെ മുതല്‍ സൗജന്യ കിറ്റ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും ചേർന്ന് പ്രത്യേക പഠനം നടത്താൻ ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്‍റെയും സഹായത്തോടെ നടത്തുന്ന പഠനത്തിന്‍റെ ഏകോപനച്ചുമതല അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ്. വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ്…

Read More
Click Here to Follow Us