വേദനയുമായി ആശുപത്രിയിലെത്തിയ സ്ത്രീയുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത്!

കടുത്ത നടുവേദനയും പനിയുമായി ആശുപത്രിയിലെത്തിയ സ്ത്രീയുടെ വൃക്കയില്‍ നിന്നും കണ്ടെടുത്തത് ഏകദേശം 3000 കല്ലുകള്‍. ചൈനയിലെ ഷാങ്‌ഷ്വോവിലെ വുജിന്‍ ആശുപത്രിയിലാണ് സംഭവം.

ഴാങ് എന്ന അമ്പത്താറുകാരിയെ പരിശോധിച്ചപ്പോഴാണ് വലത് കിഡ്നിയില്‍ കല്ലുകള്‍ നിറഞ്ഞതായി കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി കല്ലുകള്‍ നീക്കം ചെയ്യുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വേദന മൂര്‍ച്ചിച്ചതോടെ ചികിത്സ തേടി ഴാങ് വുജിന്‍ ആശുപത്രിയിലെത്തിയത്.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഴാങ് ആരോഗ്യവതിയായി. പുറത്തെടുത്ത കല്ലുകള്‍ എണ്ണി തീര്‍ത്തത് ശാസ്ത്രക്രിയ നടത്തിയതിനേക്കാള്‍ പ്രയാസമായിരുന്നുവെന്നാണ് ഴാങിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.

ഇത്രയും കല്ലുകള്‍ വൃക്കയ്ക്കുള്ളില്‍ നിന്നും കണ്ടെടുക്കുമെന്ന് ഴാങ് പ്രതീക്ഷിച്ചില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി കിഡ്നിയിലെ കല്ലിന് ചികിത്സ നടത്തി വരികയായിരുന്നു ഴാങ്.

ഇതുവരെയുള്ള ഗിന്നസ് ലോക റെക്കോര്‍ഡ്‌ പ്രകാരം മഹാരാഷ്ട്ര സ്വദേശി ധന്‍രാജിന്‍റെ വൃക്കയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കല്ലുകള്‍ പുറത്തെടുത്തിരിക്കുന്നത്. 1,72,155 കല്ലുകളാണ് ധന്‍രാജിന്‍റെ വൃക്കയില്‍ നിന്നും കണ്ടെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം
[masterslider id="10"]

Related posts