ദുബായിൽ നിന്ന് ബെംഗളൂരുവിലെത്തി 3 ദിവസം ജോലി ചെയ്ത് ബസ്സിൽ ഹൈദരാബാദിലേക്ക് പോയ ടെക്കിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു;യുവാവുമായി ബന്ധപ്പെട്ട 80 ഓളം പേർ നിരീക്ഷണത്തിൽ.

  ബെംഗളൂരു : ഹൈദരാബാദിൽ ഒരു യുവാവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതു ചേർത്ത് ഇന്ത്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5 ആയി. ഡൽഹിയി ഇന്നലെ ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. മുൻപ് ചൈനയിൽ പഠിച്ചിരുന്ന കേരളത്തിൽ നിന്നുള്ള 3 വിദ്യാർത്ഥികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു ,പിന്നീട് അവർ ചികിൽസക്ക് ശേഷം ആശുപത്രി വിട്ടു. ഹൈദരാബാദിൽ കൊറോണ ബാധ സ്ഥിരീകരിച്ച യുവാവ് ദുബായിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ വച്ച് മറ്റ് രാജ്യങ്ങളിലെ സഹപ്രവർത്തകരിൽ നിന്നായിരിക്കാം രോഗം ബാധിച്ചത്. ദുബായിൽ നിന്ന്…

Read More

നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 3 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് !

ബെംഗളുരു : കൊറോണ വൈറസ് ബാധ സംശയത്തെ തുടർന്നു ഉഡുപ്പിയിൽ നിരീക്ഷണത്തിലിരുന്ന 3 പേർക്കു അസുഖമില്ലെന്നു സ്ഥിരീകരിച്ചു. സ്രവപരിശോധനാഫലം നെഗറ്റീവ് ആയതോടെ ഇവർ ആശുപത്രി വിട്ടു. 15 ദിവസത്തെ ചൈനസന്ദർശന ശേഷം മടങ്ങിയെത്തിയ കുട്ടി ഉൾപ്പെടെ 3 പേരെയാണു കഴിഞ്ഞയാഴ്ച ആശുപ്രതി യിൽ പ്രവേശിപ്പിച്ചത്. ജില്ലയിൽ കൊറോണ വൈറസ് ഭീതിയില്ലെന്നും അതേസമയം മുൻകരുതൽ നടപടികൾ തുടരുന്നുണ്ടെന്നും കലക്ടർ ജി.ജഗദീശ പറഞ്ഞു.

Read More

ദീപാവലി ആഘോഷം; കുട്ടികൾക്കു മുന്നറിയിപ്പുമായി കണ്ണാശുപത്രികൾ!

ബെംഗളൂരു: ദീപാവലിക്കു പടക്കങ്ങൾ ഉപയോഗിക്കുന്നതിൽ കുട്ടികൾക്കു മുന്നറിയിപ്പുമായി കണ്ണാശുപത്രികൾ. മുൻ വർഷങ്ങളിൽ നൂറുകണക്കിനു കുട്ടികളാണ് കാഴ്ച തകരാറുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.കൈക്കും മറ്റും പൊള്ളലേറ്റ സംഭവങ്ങളും ഒട്ടേറെയുണ്ടായി. ഇന്നും നാളെയുമാണ് ദീപാവലിക്ക് ഏറ്റവുമധികം പടക്കം പൊട്ടിക്കുക. 3 വർഷത്തിനിടെ 130 പേർ ദീപാവലിക്കു കണ്ണിന് ചികിത്സ തേടിയെത്തിയതായി നാരായണ നേത്രാലയ ആശുപത്രി അധികൃതർ പറയുന്നു. ഇവരിലേറെയും കുട്ടികളാണ്.

Read More

വീണ്ടും വിവാദത്തിൽ കുരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ; 33,000 ത്തോളം ടിൻ ബേബി പൗഡർ തിരിച്ചുവിളിക്കും

വാഷിങ്ടൺ: വീണ്ടും വിവാദത്തിൽ കുരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ; 33,000 ത്തോളം ടിൻ ബേബി പൗഡർ തിരിച്ചുവിളിക്കും. യു എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ, ഓൺലൈൻ വഴി യു എസിൽ വിറ്റ ഒരു ടിന്നിലെ പൗഡറിൽ ആസ്ബെസ്റ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് നടപടി. ഇതാദ്യമായാണ് വിറ്റഴിച്ച പൗഡർ ജോൺസൺ ആൻഡ് ജോൺസൺ തിരിച്ചുവാങ്ങുന്നത്. കാൻസറിനു കാരണമായേക്കാവുന്ന പദാർഥമാണ് ആസ്ബെസ്റ്റോസ്. പൗഡർ തിരിച്ചുവിളിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ജോൺസൺ ആൻഡ് ജോൺസണിന്റെ ഓഹരിയിൽ വൻ ഇടിവുണ്ടായി. 15,000ൽ അധികം കേസുകളാണ് ബേബി പൗഡർ ഉൾപ്പെടെയുള്ള പൗഡർ…

Read More

പുരുഷന്മാരില്‍ സ്തനവളര്‍ച്ച; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് വന്‍ പിഴ

ന്യൂയോര്‍ക്ക്: മരുന്നിന് പാര്‍ശ്വഫലം, കമ്പനിക്ക് നല്‍കേണ്ടിവരുന്നത് വന്‍ പിഴ. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയ്ക്കാണ് വീണ്ടും പിഴ ചുമത്തിയിരിക്കുന്നത്. മാനസികാരോഗ്യത്തിനുള്ള മരുന്ന് പുരുഷന്മാരില്‍ സ്തനവളര്‍ച്ച ഉണ്ടാകുന്നുവെന്ന കേസില്‍ കമ്പനിക്ക് 800 കോടി ഡോളറാണ് കോടതി ചുമത്തിയിരിക്കുന്നത്. യുഎസിലെ പെന്‍സില്‍വാനിയ കോടതിയാണ് ഭീമമായ ഈ പിഴ ചുമത്തിയത്. മാനസിക രോഗമായ സ്‌കിസോഫ്രീനിയക്ക് റിസ്പെര്‍ഡാല്‍ എന്ന മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് സ്തന വളര്‍ച്ച ഉണ്ടായി എന്ന് ആരോപിച്ച്‌ നിക്കോളാസ് മുറെ എന്ന യുവാവ് നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. മരുന്നിന്‍റെ പാര്‍ശ്വഫലങ്ങളെ കുറിച്ച്‌ അറിവുണ്ടായിരുന്നിട്ടും കമ്പനി അത് മറച്ചുവച്ചെന്ന്…

Read More

രണ്ടാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടിയത് 1714 പേർ; അതീവ ജാഗ്രതയിൽ ആരോഗ്യവകുപ്പ്

ബെംഗളൂരു: രണ്ടാഴ്ചയ്ക്കിടെ വിവിധ ജില്ലകളിലായി ഡെങ്കിപ്പനി ബാധിച്ച് ചികിത്സയ്ക്കെത്തിയത് 1714 പേരാണ്. ഇതോടെ സംസ്ഥാനത്ത് അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. ജനുവരി ഒന്നുമുതൽ ജൂലായ് നാലുവരെ ആറുമാസത്തിനിടെ 3058 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എന്നാൽ ജൂലായ് നാലുമുതലുള്ള രണ്ടാഴ്ചയ്ക്കിടെ ഇതിന്റെ പകുതിയിലധികം പേർക്കാണ് ഡെങ്കിപ്പനി പിടിപ്പെട്ടത്. ജില്ലാ ആരോഗ്യ ഓഫീസർമാർക്ക് ആവശ്യമായ സൗകര്യമൊരുക്കാൻ അധികൃതർ നിർദേശം നൽകി. ഇടവിട്ട് മഴ പെയ്യുന്നതോടെ കൊതുകുശല്യം വർധിച്ചതാണ് ഇതിന്റെ പ്രധാന കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. കൊതുകുകൾ പെറ്റു പെരുകിയതും കാലാവസ്ഥയിലുണ്ടായ മാറ്റവും രോഗം വ്യാപിക്കുന്നതിന്റെ വേഗത വർധിപ്പിച്ചു.…

Read More

നഗരത്തിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം കൂടുന്നു!

ബെംഗളൂരു: നഗരത്തിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം കൂടുന്നു. സ്ഥാനത്ത് ഈ വർഷം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 1,130 ആയി. ഇതിൽ 729 പേരും ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) പരിധിയിലാണെന്ന് ആരോഗ്യമന്ത്രി ശിവാനന്ദ് എസ്. പാട്ടീൽ പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ഈ വർഷം 26.5 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. ജനുവരി മുതൽ മേയ് വരെയുള്ള കണക്കനുസരിച്ചാണ് 1,130 പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. അതേസമയം, ഡെങ്കിപ്പനി ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന്…

Read More

രണ്ടാം തവണ നിപാ ആരംഭിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്ന്!!

കൊച്ചി: രണ്ടാം തവണ നിപാ ആരംഭിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നാണെന്ന സംശയം ബലപ്പെട്ടു. അന്വേഷണം നടത്തുന്ന കേന്ദ്ര സംഘമാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. എന്നാല്‍, ഇത് പ്രാഥമികമായ നിഗമനം മാത്രമാണെന്നും യുവാവ് കഴിച്ച പേരയ്ക്ക വവ്വാല്‍ കടിച്ചതാണോയെന്ന് വ്യക്തമല്ലെന്നും കേന്ദ്രസംഘം പറയുന്നു. രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് ഇയാൾ പേരയ്ക്ക കഴിച്ചിരുന്നുവെന്ന് കേന്ദ്ര സംഘം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്ന നിലപാടിലാണ് കേന്ദ്രസംഘം. സംസ്ഥാനത്ത് നിപാ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ കേരളത്തിലെത്തിയ കേന്ദ്ര വിദഗ്ധ സംഘം രോഗബാധിതനായ വിദ്യര്‍ഥിയുമായി…

Read More

ഭീതി പരത്തി അജ്ഞാത രോഗം; മലേഷ്യയില്‍ 12 പേര്‍ മരിച്ചു!!

ക്വലാലംപൂർ: ഭീതി പരത്തി അജ്ഞാത രോഗം; മലേഷ്യയില്‍ 12 പേര്‍ മരിച്ചു! കെലാന്തൻ സംസ്ഥാനത്തെ ഉൾനാടൻ ഗ്രാമത്തിലാണ് രോഗം പടരുന്നത്. പ്രദേശത്തെ ഗോത്രവർഗ വിഭാഗത്തിനിടയിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ എന്തുതരം രോഗമാണ് ഇതെന്ന് മലേഷ്യൻ ആരോഗ്യ അധികൃതർക്ക് മനസിലാക്കാൻ സാധിച്ചിട്ടില്ല. ഗ്രാമത്തിൽ അടുത്തിടെ മരിച്ച 14 പേരുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ് മലേഷ്യൻ അധികൃതരുടെ തീരുമാനം. 14 പേരിൽ രണ്ടുപേർ മരിച്ചത് ന്യുമോണിയ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള 12 പേരുടെ മരണത്തിന് കാരണമായ രോഗം ഏതാണെന്ന് കണ്ടെത്താൻ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്താനാണ് തീരുമാനം.…

Read More

നിപാ ഭീതി വീണ്ടും ഉയർന്ന സാഹചര്യത്തിൽ; നാം അറിയേണ്ട ചില കാര്യങ്ങള്‍

കേരളത്തില്‍ വീണ്ടും നിപാ ഭീതി പടര്‍ന്നിരിക്കുകയാണ്. ഏറണാകുളത്ത് നിന്നാണ് ഇപ്പോള്‍ നിപാ വാര്‍ത്തകള്‍ വരുന്നത്. ഈ സാഹചര്യത്തില്‍ മുന്‍ കരുതലുകള്‍ ശക്തമാക്കിയിരിക്കുകയാണ് അയൽ സംസ്ഥാനങ്ങളായ കർണാടകവും തമിഴ് നാടും. 1997 ന്‍റെ തുടക്കത്തില്‍ ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ മലേഷ്യൻ കാടുകളെ വരൾച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും നാട്ടിലേക്ക് തിരിച്ചു. കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യൻ നരിച്ചീറുകൾ ആകട്ടെ കൃഷിയിടങ്ങളിലേക്ക് പറന്നിറങ്ങി. ചെറിയ കാർഷിക നഷ്ടത്തിന് കാരണമായി എങ്കിലും ആരും ഇത് അത്ര കാര്യമാക്കിയില്ല. എന്നാൽ അധികം…

Read More
Click Here to Follow Us