കോവിഡ് -19; ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു;നമ്പറുകൾ ഇവയാണ്.

ബെംഗളൂരു: കോവിഡ് – 19 പ്രതിരോധ പ്രവർത്തനത്തിന്റെഭാഗമായി കർണാടകത്തിലെ മുഴുവൻ ജില്ലകളിലും കൺട്രോൾറൂമുകൾ തുറന്നു. രോഗസംബന്ധമായ സംശയങ്ങൾക്കും ഭക്ഷണം ലഭിക്കാത്തവർക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാം. ഭക്ഷണം ലഭ്യമാക്കാൻ സംസ്ഥാനതലത്തിലും ഹെൽപ്പ്‌ലൈൻ നമ്പർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നമ്പർ: 155214. ജില്ലാതല കൺട്രോൾ റൂമുകൾ : ബാഗൽകോട്ട്:08354-236240,08354-236240/1077. ബെല്ലാരി:08392-1077,08392-277100,8277888866 (വാട്സാപ്പ് നമ്പർ). ബെലഗാവി: 0831-2407290(1077),0831-242484. ബെംഗളൂരു അർബൻ:080-1077, 080-22967200. ബെംഗളൂരു റൂറൽ:080-2781021. ബീദർ: 18004254316. ചാമരാജ് നഗർ:08226-1077,08226-223160. ചിക്കബെല്ലാപുര: 081561077/277071. ചിക്കമഗളൂരു: 08262-238950, 08262-1077. ചിത്രദുർഗ:08194-222050/222044/222027/222056/222035. മണ്ഡ്യ: 082311077,08232-224655. ദക്ഷിണകന്നട:0824-1077,0824-2442590. മൈസൂരു:0821-2423800,0821-1077. റായ്ച്ചൂർ:08532-228559, 08532-1095,08532-1077,08532-226383,08532-226020. രാമനഗര:8277517672,080-27271195, 080-27276615.…

Read More

നിസാമുദ്ദീനിൽ മത ചടങ്ങിൽ പങ്കെടുത്തവർ ഉടൻ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടണം.

ബെംഗളൂരു: ഡൽഹിയിലെ നിസാമുദ്ദീനിലെ ജമാ അത്ത് പള്ളിയിലെ മതചടങ്ങിൽ കർണാടകത്തിൽനിന്നുള്ള 54പേർ പങ്കെടുത്തതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ബി. ശ്രീരാമുലു പറഞ്ഞു. ഇതിൽ 26 പേർ ബീദർ ജില്ലയിൽനിന്നുള്ളവരാണ്. ഇവരെ സമ്പർക്കരഹിത നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും ചടങ്ങിൽ പങ്കെടുത്തവർ സ്വമേധയാ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു, ബല്ലാരി, ബീദർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ചടങ്ങിൽ പങ്കെടുത്തത്. തുമകൂരുവിലെ സിറ സ്വദേശിയായ അറുപതുകാരൻ കൊറോണ ബാധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചിരുന്നു. ഇദ്ദേഹം നിസാമുദ്ദീനിലെ മതചടങ്ങിൽ പങ്കെടുത്തുവെന്നാണ് കരുതുന്നത്. ഡൽഹിയിൽ ജുമാ മസ്ജിദിൽ സന്ദർശനം…

Read More

ഒരു ഗർഭിണിക്ക് അടക്കം ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13 പേർക്ക്;ആകെ രോഗബാധിതരുടെ എണ്ണം 100കടന്നു.

ബെംഗളൂരു : ഒരു ഗർഭിണിക്ക് അടക്കം 13 പേർക്ക് ഇന്ന് സംസ്ഥാനത്ത് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 101 ആയി. മൂന്ന് പേർ മരിക്കുകയും 8 പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു.90 പേർ ഇപ്പോൾ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്. രോഗി 89: ബെളളാരിയിലെ ഹൊസ്പേട്ടിൽ നിന്നുള്ള 52 കാരൻ. ഈ മാസം 16 ന് ബെംഗളൂരുവിൽ വന്നിരുന്നു. രോഗി 90:ബെളളാരിയിലെ ഹൊസ്പേട്ടിൽ നിന്നുള്ള 48 കാരി. ഈ മാസം 16 ന് ബെംഗളൂരുവിൽ വന്നിരുന്നു. രോഗി 91:…

Read More

കാസർകോട് അതിർത്തി തുറക്കാൻ കഴിയില്ല;കണ്ണൂർ,വയനാട് അതിർത്തി റോഡുകൾ തുറക്കാം;ഹൈക്കോടതിയിൽ കർണാടക.

ബെംഗളൂരു : കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ച വയനാട്, കണ്ണൂർ അതിർത്തികൾ തുറക്കാമെന്ന് കർണാടക ​ഹൈക്കോടതിയിൽ. എന്നാൽ, കാസർകോട് അതിർത്തിയിലെ റോഡുകൾ തുറക്കാനാവില്ലെന്നാണ് തങ്ങളുടെ നിലപാടെന്നും കർണാടക അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. കോവിഡ് 19 ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കർണാടക കേരളത്തിലേക്കുള്ള അതിർത്തികൾ അടച്ചത്. ഇതിനെതിരായ പൊതുതാൽപര്യ ഹർജിയിലാണ് ​ഹൈക്കോടതി ഇപ്പോൾ വാദം കേൾക്കുന്നത്. വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതി നടപടികൾ പുരോഗമിക്കുന്നത്. വിഷയത്തിൽ നിലപാട് അറിയിക്കാൻ കർണാടക എജിയോട് തിങ്കളാഴ്ച ​ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കോവിഡ് ലോക്ഡൗണിന്റെ ഭാഗമായാണ് അതിർത്തികൾ അടച്ചതെന്നാണ് കർണാടക പറയുന്നത്.…

Read More

കർണാടകയിൽ ഇന്ന് 5 പോസിറ്റീവ് കേസുകൾ കൂടി സ്ഥിരീകരിച്ചു;ആകെ കോവിഡ് ബാധ 88 ആയി.

ബെംഗളൂരു : കർണാടകയിൽ ഇന്ന് 5 കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചത്.ആകെ അസുഖം ബാധിച്ചവരുടെ എണ്ണം 88 ആയി. ഇതിൽ മരിച്ച 3 പേരും രോഗം ഭേദമായി ആശുപത്രി വിട്ട 5 പേരും ഉൾപ്പെടുന്നു. ആകെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 80 ആയി. ഇന്ന് സ്ഥിരീകരിച്ച  കോവിഡ്-19 കേസുകൾ താഴെ. രോഗി 84 : തുമക്കുരുവിലെ 13 വയസ്സുകാരൻ, രോഗി 60 ൻ്റെ മകൻ ആണ്. തുമക്കുരുവിൽ ചികിൽസയിലാണ്. രോഗി 85: നഞ്ചൻഗുഡ് സ്വദേശിയായ 32 വയസുകാരൻ, രോഗി 52 ൻ്റെ അതേ ഫാർമ…

Read More

21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതം.

ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തു നടപ്പാക്കിയിരിക്കുന്ന 21 ദിവസത്തെ ലോക്ഡൗൺ നീട്ടുമെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നു കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ചു പുറത്തുവരുന്ന അഭ്യൂഹങ്ങളും വാർത്തകളും തെറ്റാണെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബപറഞ്ഞു. 21 ദിവസത്തിനു ശേഷം ലോക്ഡൗൺ നീട്ടുമെന്നാണ് പലരും പറയുന്നത്. ഇത്തരം റിപ്പോർട്ടുകൾ കണ്ടിട്ട് അദ്ഭുതം തോന്നുന്നു. അത്തരം യാതൊരു ആലോചനകളും നടക്കുന്നില്ലെന്നും രാജീവ് ഗൗബ പറഞ്ഞു. I’m surprised to see such reports, there is no such plan of extending the lockdown: Cabinet Secretary Rajiv…

Read More

അടിയന്തിര സാഹചര്യമുണ്ടായാൽ ഹോട്ടലുകളിലും ഐസൊലേഷൻ വാർഡുകൾ തുറക്കാൻ തയ്യാറായി സർക്കാർ.

ബെംഗളൂരു:അടിയന്തരസാഹചര്യമുണ്ടാവുകയാണെങ്കിൽ നിരീക്ഷിക്കേണ്ടട വരെ മാറ്റിപ്പാർപ്പിക്കാൻ നഗരത്തിലെ ലോഡ്ജുകൾ ഏറ്റെടുത്ത് ആരോഗ്യവകുപ്പ്. വിവിധ ഭാഗങ്ങളിലെ 17 ഹോട്ടലുകളാണ് ആദ്യഘട്ടമെന്നനിലയിൽ ഏറ്റെടുത്തിരിക്കുന്നത്. ആവശ്യമെങ്കിൽ 1200-ഓളം രോഗികളെ ഈ ഹോട്ടലുകളിൽ നിരീക്ഷണത്തിൽ താമസിപ്പിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. രോഗം സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലെത്തിയാൽമാത്രമായിരിക്കും ഇത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്തേണ്ടിവരിക. മുന്നൊരുക്കമെന്നനിലയിലാണ് ഈ ലോഡ്ജുകൾ ഏറ്റെടുത്തിരിക്കുന്നത്. സുധാമ നഗറിലെ സബർവാൾ റെസിഡൻസി, മഡിവാളയിലെ എമിറേറ്റ്സ് ഹോട്ടൽ, കോറമംഗലയിലെ എംപയർ, സിലിക്രസ്റ്റ്, ജയനഗറിലെ ഒയോ അമേതിസ്റ്റ്, ഗാന്ധിനഗറിലെ രാമകൃഷ്ണ, അനന്ത് റാവു സർക്കിളിലെ ഹോട്ടൽ സിറ്റാഡെൽ, ഫ്രീഡം പാർക്കിനുസമീപത്തെ ലിഖിത് ഇന്റർനാഷനൽ, റേസ് കോഴ്സ്…

Read More

തിരുവനന്തപുരത്ത് പോയി സംസ്ഥാനത്ത് തിരിച്ചെത്തിയ കര്‍ണാടക സ്വദേശിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു;ഇന്നത്തെ 7 കേസുകള്‍ അടക്കം കര്‍ണാടകയില്‍ ഇതുവരെ കോവിഡ് രോഗം സ്ഥിരീകരിച്ചത് 83 പേര്‍ക്ക്.

ബെംഗളൂരു : ഇന്ന് കര്‍ണാടകയില്‍ 7 പുതിയ കോവിഡ്-19 ബാധ കൂടി സ്ഥിരീകരിച്ചു.ഇതുവരെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 83 ആയി. ഇതില്‍ 3 പേര്‍ മരണപ്പെട്ടു,5 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളത് 75 പേര്‍. ഇന്ന് സ്ഥിരീകരിച്ച രോഗികളുടെ വിവരങ്ങള്‍ താഴെ: രോഗി 77: നഞ്ചൻഗുഡ് സ്വദേശിയായ 39 കാരന്‍,മൈസുരുവിലെ ഫാര്‍മ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. രോഗി 78: മൈസുരു സ്വദേശിയായ 38 കാരന്‍,മൈസുരുവിലെ ഫാര്‍മ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു,രോഗി 52 മായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നിരുന്നു. രോഗി 79 :…

Read More

“കൊറോണ വാരിയര്‍” ആകാന്‍ തയ്യാറായി 12000 ല്‍ അധികം യുവാക്കള്‍.

ബെംഗളൂരു: സര്‍ക്കാരുമായി ചേര്‍ന്ന് സാമൂഹിക പ്രവര്‍ത്തനത്തിനായി 12000ല്‍ അധികം യുവാക്കള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഈ ലോക്ക് ഔട്ട്‌ സമയത്ത് എല്ലാവരും കൃത്യ അകലം പാലിക്കുന്നുണ്ടോ എന്ന് നോക്കുക,ഇല്ലങ്കില്‍ അതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുക ,ഭക്ഷണം ലഭിക്കാത്തവര്‍ക്ക്‌ ഇന്ദിര കാന്റീനില്‍ നിന്നും പാര്‍സല്‍ ഭക്ഷണം അവര്‍ക്ക് എത്തിച്ചു കൊടുക്കുക,കടകള്‍ക്ക് മുന്‍പില്‍ ആവശ്യമെങ്കില്‍ ദൂരം നിലനിര്‍ത്താന്‍ ആവശ്യമായ വൃത്തങ്ങള്‍ വരക്കുക …അങ്ങനെ നിരവധി ജോലികള്‍ ആണ് ഈ യുവാക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ വരുന്ന തെറ്റായതും ഭയപ്പെടുന്നതുമായ വാര്‍ത്തകള്‍ കൈകാര്യം ചെയ്യാനും ഇവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.…

Read More

അതിർത്തി പ്രദേശത്തെ ജനപ്രതിനിധികൾ ഉടക്കി;അടച്ച പാതകൾ തുറക്കാൻ കഴിയാതെ കർണാടക.

ബെംഗളുരു: കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ച കേരള കർണാടക അതിർത്തികൾ തുറക്കില്ലെന്നതിൽ ഉറച്ച് കർണാടക. മംഗളൂരുവിലേക്ക് കേരളത്തിൽ നിന്ന് ആംബുലൻസ് ഉൾപ്പെടെ ഒരു വാഹനവും കടത്തിവിടില്ലെന്ന് കർണാടക അറിയിച്ചു. ദക്ഷിണ കന്നഡ ജില്ലയിൽ സമ്പൂർണ് ലോക്ക് ഡൗൺ തുടരുകയാണ്. കേരളത്തിലേക്ക് കുടക് വഴിയുള്ള പാതകൾ കർണാടക അടച്ചതോടെ ചരക്ക് നീക്കം പൂർണമായി സ്തംഭിച്ചു. മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടും മാക്കൂട്ടത്ത് റോഡിലിട്ട മണ്ണ് നീക്കം ചെയ്തില്ല. മണ്ണ് നീക്കിയാൽ റോഡ് ഉപരോധ സമരം തുടങ്ങുമെന്ന നിലപാടിലാണ് കുടകിൽ നിന്നുള്ള ജനപ്രതിനിധികൾ. വിഷയത്തിൽ കേരള ചീഫ് സെക്രട്ടറി കർണാടക ചീഫ്…

Read More
Click Here to Follow Us