നഗരത്തിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 783 കോവിഡ് കേസുകൾ;ആകെ രോഗികൾ 3314.

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്നലെ 783 പേർക് രോഗം സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് 500 നു മേലെ രോഗികൾ നഗരത്തിൽ ഉണ്ടാകുന്നത്. അകെ രോഗബാധിതരുടെ എണ്ണം 3314 ആയി. നഗരത്തിൽ ഇന്നലെ 4 പേർ കൂടെ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 89 ആയി. 55,62,65,66 വയസുള്ള 4 പുരുഷന്മാരാണ് ഇന്നലെ മരിച്ചത്. മരിച്ചവരാരും പുറത്ത് നിന്നെത്തിയവരോ രോഗികളുമായി സമ്പർക്കത്തിൽ ഉള്ളവരോ ആയിരുന്നില്ല . മരിച്ചവരിൽ ഒരാളുടെ…

Read More

പുതിയ ക്വാറൻറീൻ മാർഗ്ഗ നിർദ്ദേശങ്ങളുടെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.

ബെംഗളൂരു: മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ക്വാറന്റീൻ മാർഗ്ഗ നിർദ്ദേശങ്ങളിൽ കർണാടക സർക്കാർ മാറ്റംവരുത്തിയതിൻ്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ഈ മാറ്റത്തെ കുറിച്ച് ബെംഗളൂരു വാർത്ത 2 ദിവസം മുൻപ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയൊഴികെയുള്ള സംസ്ഥാനങ്ങളിൽ നിന്നുവരുന്നവർ 14 ദിവസം ഹോം ക്വാറന്റീനിൽ കഴിയണം എന്നതാണ് പുതിയ ഉത്തരവിൽ പറയുന്നത്. മഹാരാഷ്ട്രയിൽ നിന്നെത്തുന്നവർ മാത്രം ഏഴുദിവസം ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീനുശേഷം ഏഴുദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണമെന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എൻ. മഞ്ജുനാഥ പ്രസാദ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.  തമിഴ്‌നാട് ,ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ…

Read More

24 മണിക്കൂറില്‍ 1000 കടന്ന് കര്‍ണാടക;700ന് മുകളില്‍ ബെംഗളൂരു;സംസ്ഥാനത്ത് 16 കോവിഡ് മരണം;കൂടുതല്‍ വിവരങ്ങള്‍..

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന തുടരുന്നു,ഇന്ന് കര്‍ണാടകയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് 1267 കേസുകള്‍,ആകെ രോഗ ബാധിതരുടെ എണ്ണം 13190 ആയി. 243 പേര്‍ സംസ്ഥാനത്ത് തീവ്ര പരിചരണ വിഭാഗത്തില്‍ ഉണ്ട്. ഇന്ന് 16 മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത് ഇതില്‍ 4 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്.ദക്ഷിണ കന്നഡ 3 ,തുമക്കുരു,ബാഗല്‍ കോട്ടെ എന്നിവിടങ്ങളില്‍ 2 വീതം മരണം റിപ്പോര്‍ട്ട്‌ ചെയ്തു.ധാര്‍വാട് ,ഹാസന്‍ ,മൈസുരു,കലബുരഗി,ബെല്ലാരി എന്നിവിടങ്ങളില്‍ ഓരോ മരണം ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്തു. സംസ്ഥാനത്ത് ആകെ കോവിഡ്…

Read More

നഗരത്തിൽ 24 മണിക്കൂറിൽ 596 കോവിഡ് രോഗികൾ;ആകെ രോഗികൾ 2500 ന് മുകളിൽ.

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ക്രമാധീതമായ വർദ്ധനവ്. ഇന്നലെ 596 പേർക് രോഗം സ്ഥിരീകരിച്ചു. തുടർച്ചയായ 7 ദിവസങ്ങളിൽ 100 നു മേലെയാണ് നഗരത്തിലെ രോഗികളുടെ എണ്ണം. അകെ രോഗബാധിതരുടെ എണ്ണം 2531 ആയി. നഗരത്തിൽ ഇന്നലെ 3 പേർ കൂടെ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 85 ആയി. 70,83 വയസുള്ള 2 പുരുഷന്മാരും 74 വയസുള്ള ഒരു സ്ത്രീയുമാണ് ഇന്നലെ മരിച്ചത്. മരിച്ചവരാരും പുറത്ത് നിന്നെത്തിയവരോ രോഗികളുമായി സമ്പർക്കത്തിൽ ഉള്ളവരോ…

Read More

കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌ വര്‍ധനവ്‌;ഒരു ദിവസം 918 രോഗികള്‍;നഗരത്തില്‍ മാത്രം 596 പുതിയ രോഗികള്‍;11 മരണം..

ബെം​ഗളുരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌ വര്‍ധനവ്‌,ഇന്ന് വൈകുന്നേരം 5 മണിക്ക് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 918 പേര്‍ക്ക്. ആകെ കോവിഡ് രോഗികളുടെ എണ്ണം 11923 ആയി. ഇന്ന് 11 മരണം റിപ്പോര്‍ട്ട് ചെയ്തു,ഇതില്‍ ബെം​ഗളുരു നഗര ജില്ലയില്‍ നിന്ന് 3 പേര്‍ ഉണ്ട്,കലബുരഗിയില്‍ 2,ബീദര്‍ 2,ബെല്ലാരി 1,ഗദഗ് 1,ധാര്‍ വാഡ 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. ആകെ മരണം സംസ്ഥാനത്ത് 191 ആയി. 371 പേര്‍ ഇന്ന് രോഗമുക്തി നേടി…

Read More

നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 500 കടന്നു.

ബെംഗളൂരു : നഗരത്തിൽ രോഗികളുടെ എണ്ണം വര്ധിക്കുന്നതോടൊപ്പം കണ്ടൈൻമെന്റ് സോണുകളുടെ എണ്ണവും ദിനംപ്രതി ഉയരുന്നു. ഇന്നലെ ഇറങ്ങിയ ബി ബി എം പി വാർറൂം ബുള്ളറ്റിൻ പ്രകാരം 35 പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടെ നഗരത്തിൽ ഉണ്ടായിട്ടുണ്ട്.ഇതോടെ അകെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 512 ആയി. ജൂൺ 24 ന് പുറത്തിറങ്ങിയ ബുള്ളറ്റിൻ പ്രകാരം 477 കണ്ടൈൻമെന്റ് സോണുകളാണ് ഉണ്ടായിരുന്നത്. അതെ സമയം കണ്ടൈൻമെന്റ് സോണുകൾ ഏതെല്ലാം സ്ഥലങ്ങളിൽ ആണെന്നുള്ള വിവരങ്ങൾ ഇന്നലെ ഇറങ്ങിയ ബി ബി എം പി ബുള്ളറ്റിനിലും പുറത്തുവിട്ടിട്ടില്ല.

Read More

ഇന്ന് സംസ്ഥാനത്ത് 10 മരണം; 445 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : കർണാടകയിൽ ഇന്ന് 10 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ 3 പേർ ബെംഗളുരു നഗര ജില്ലയിൽ നിന്നാണ്. കോലാറ,ബാഗൽകോട്ട്, ബെല്ലാരി, ബീദർ, ശിവമൊഗ്ഗ,ധാർവാഡ്, കലബുറഗി എന്നീ ജില്ലയിൽ ഓരോ മരണം റിപ്പോർട്ട് ചെയ്തു. ആകെ കോവിഡ് മരണം 180 ആയി. ഇന്ന് 5 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ വിഭാഗം പുറത്തറക്കിയ ബുള്ളറ്റിൻ പ്രകാരം 445 പേർക്ക് സംസ്ഥാനത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 65 പേർ മറ്റ് സംസ്ഥാങ്ങളിൽ നിന്ന് എത്തിയതാണ് 21 പേർ വിദേശത്ത് നിന്ന് മടങ്ങിയവർ…

Read More

ക്വാറൻ്റീൻ മാർഗ്ഗ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി സർക്കാർ.

ബെംഗളുരു: ക്വാറൻ്റീൻ മാർഗ്ഗ നിർദ്ദേശങ്ങളിൽ വീണ്ടും മാറ്റം വരുത്തി കർണാടക സർക്കാർ. ഡൽഹി,തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നു വരുന്നവർ 3 ദിവസത്ത പൊതു ക്വാറന്റീനിൽ കഴിയണമെന്ന നിബന്ധനയാണ് ഇപ്പോൾ ഒഴിവാക്കിിയിരിക്കുന്നത്. മഹാരാഷ്ട്ര ഒഴികെയുളള ഇതര സംസ്ഥാന യാത്രക്കാരെ പോലെ ഇവരും 14 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിഞ്ഞാൽ മതി. മഹാരാഷ്ട്രയിൽ നിന്നുള്ളവർ നിർബന്ധമായും 7 ദിവസം പൊതുക്വാറന്റീനിലും അടുത്ത 7 ദിവസം വീടുകളിലും നിരീക്ഷണത്തിൽ,കഴിയണം. പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം ശ്വാസംമുട്ടൽ, പകർച്ചപ്പനി ലക്ഷണങ്ങളുള്ളവരെ കോവിഡ് കെയർ സെന്ററിലേക്കു നീക്കണം. ബെംഗളുരുവിൽ ഇതിനായി 100 ൽ…

Read More

ഇന്ന് 6 മരണം; കർണാടകയിൽ ഇന്ന് 519 പേർക്ക് രോഗമുക്തി;442 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു;125 പേർ ബെംഗളൂരുവിൽ നിന്ന്…

ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് 6 കോവിഡ് മരണം സ്ഥിരീകരിച്ചു. ഇതിൽ 3 പേർ ബെംഗളൂരു ഗ്രാമ ജില്ലയിൽ നിന്നാണ്, മൈസൂരു,കലബുറഗി, ദക്ഷിണ കന്നഡ എന്നിവിടങ്ങളിൽ ഓരോ മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ മരണം 170 ആയി. ഇന്ന് 442 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ അന്യസംസ്ഥാനത്തു നിന്ന് എത്തിയവർ 81 ആണ് വിദേശത്ത് നിന്ന് എത്തിയവർ 23. ആകെ രോഗബാധിതരുടെ എണ്ണം 10560 ആയി. ഇതിൽ 3716 ആളുകൾ ആശുപത്രിയിൽ ഉണ്ട്. 160 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ഇന്ന് 519…

Read More

ബെംഗളൂരു നഗരത്തിൽ 19 പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടി.

ബെംഗളൂരു : നഗരത്തിൽ രോഗികളുടെ എണ്ണം വര്ധിക്കുന്നതോടൊപ്പം കണ്ടൈൻമെന്റ് സോണുകളുടെ എണ്ണവും ദിനംപ്രതി ഉയരുന്നു. ഇന്നലെ ഇറങ്ങിയ ബി ബി എം പി വാർറൂം ബുള്ളറ്റിൻ പ്രകാരം 19പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടെ നഗരത്തിൽ ഉണ്ടായിട്ടുണ്ട്. ഇതോടെ അകെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 477ആയി. ജൂൺ 23 ന് പുറത്തിറങ്ങിയ ബുള്ളറ്റിൻ പ്രകാരം 458 കണ്ടൈൻമെന്റ് സോണുകളാണ് ഉണ്ടായിരുന്നത്. ബി ബി എം പി യുടെ സൗത്ത് സോണിലാണ് ഏറ്റവും കൂടുതൽ കണ്ടൈൻമെന്റ് സോണുകൾ ഉള്ളത്. 118 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളാണ് ഇവിടെ ഉള്ളത്.…

Read More
Click Here to Follow Us