ബെംഗളൂരു: നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ പിടിയിലായി. മുല്‍ക്കി റവന്യൂ ഇൻസ്‌പെക്ടർ ജി.എസ് ദിനേശിനെ വ്യാഴാഴ്ച ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തത്. സൂറത്കല്‍ ജങ്ഷനു സമീപമുള്ള ഒരു വസ്തുവില്‍ അവകാശികളുടെ പേരു ചേർക്കാൻ നാലുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുല്‍ക്കി റവന്യൂ ഇൻസ്‌പെക്ടർ കുടുങ്ങിയത്. തന്റെ മുത്തശ്ശി പത്മാവതി മരിച്ചതിനെത്തുടർന്ന് വസ്തുവിന്റെ ആർ.ടി.സിയിലെ അവകാശികളുടെ പേരുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി പരാതിക്കാരൻ കഴിഞ്ഞ വർഷം മുല്‍ക്കി താലൂക്ക് തഹസില്‍ദാറുടെ ഓഫീസില്‍ അപേക്ഷ സമീപിച്ചിരുന്നു. ഒരു വർഷത്തിലേറെയായിട്ടും നടപടിയെടുക്കാൻ ജി.എസ് ദിനേശൻ തയാറായില്ല.…
Read MoreCategory: BENGALURU LOCAL
14 കാരൻ ഷോക്കേറ്റ് മരിച്ചു
ബെംഗളൂരു: വീടിന് സമീപം ക്രിസ്മസ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെ ബെല്‍ത്തങ്ങാടി സെന്‍റ് തെരേസാസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി എ.സ്റ്റീഫൻ (14) വൈദ്യുതാഘാതമേറ്റ് മരിച്ചു. തെങ്കാവിലെ പേരോടിത്തായ കട്ടെയില്‍ മുത്തശ്ശിയോടൊപ്പം താമസിക്കുകയായിരുന്നു കുട്ടി. ക്രിസ്മസ് ആഘോഷത്തിനായി വീട് അലങ്കരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വേണൂർ സ്റ്റേഷൻ ഓഫിസർ ഷൈല, മെസ്‌കോം അസിസ്റ്റന്‍റ് എക്‌സിക്യൂട്ടിവ് എൻജിനീയർ ക്ലെമന്‍റ് ബ്രാഗ്സ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
Read Moreവിദ്യാർത്ഥിനി കോളേജിൽ കുഴഞ്ഞു വീണ് മരിച്ചു
ബെംഗളൂരു: ശിവമൊഗ്ഗയെ കണ്ണീരിലാഴ്ത്തി ഒരു ദുരന്ത സംഭവം കൂടി. നഞ്ചപ്പ ലേഔട്ടിലെ ഇംപീരിയല്‍ കോളജില്‍ ബുധനാഴ്ച പതിനേഴുകാരി വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ മുബാഷിർ ഭാനുവിന്റെ അപ്രതീക്ഷിത വിയോഗമാണ് കോളജിനെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തിയത്. ഒരു സാധാരണ ദിവസത്തിന്റെ ആരംഭം പോലെയായിരുന്നു അന്നും. ക്ലാസ്സുകള്‍ കഴിഞ്ഞ് പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് പോവുകയായിരുന്നു മുബാഷിർ. എന്നാല്‍, അപ്രതീക്ഷിതമായി അവള്‍ കുഴഞ്ഞുവീഴുകയായിരുന്നു. രക്തസമ്മർദം കുറഞ്ഞതാണ് പെണ്‍കുട്ടിയുടെ പെട്ടന്നുള്ള മരണത്തിന് കാരണമെന്ന് പറയുന്നു. ഉടൻ തന്നെ സഹപാഠികളും അധ്യാപകരും ചേർന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…
Read Moreമരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 27കാരിയായ ദുലാമ്മയാണ് മരിച്ചത്. സന്തുല്ല രാമലിംഗയ്യ കുന്ദഫലയ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയത്. മരുമകളില്‍ ആദ്യം മുതല്‍ ഭാര്യാപിതാവ് രാമലിംഗയ്യയ്ക്ക് കണ്ണുണ്ടായിരുന്നതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. മുമ്പ് രണ്ടും മൂന്നും തവണ ഇയാള്‍ മരുമകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചിരുന്നു. ഈ കാര്യം ഗ്രാമത്തിലെ മുതിർന്നവർ അറിയുകയും ഗ്രാമവാസികള്‍ രാമലിംഗയ്യയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. അപ്പോള്‍ നിശ്ശബ്ദനായിരുന്ന രാമലിംഗയ്യർ അവസരത്തിനായികാത്തിരിക്കുകയായിരുന്നു. മുൻ സംഭവത്തില്‍ നിന്ന് പാഠം പഠിക്കാത്ത രാമലിംഗയ്യ,…
Read Moreഭർത്താവിന്റെ മർദ്ദനമേറ്റ് 45 കാരി മരിച്ചു
ബെംഗളൂരു: മദ്യപനായ ഭർത്താവിന്റെ മർദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. വിട്ടല്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ പുനച്ച ദേവിനഗറില്‍ ലീലയാണ് (45) മരിച്ചത്. ഭർത്താവ് സഞ്ജീവ പതിവായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നും കഴിഞ്ഞ ദിവസം ലീലയെ മർദിച്ചതായും നാട്ടുകാർ പോലീസിനോട് പറഞ്ഞു. അയല്‍വാസികള്‍ ഉടൻ പുത്തൂർ സർക്കാർ ആശുപത്രിയിലും മംഗളൂരു ഗവ. വെൻലോക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
Read Moreറോഡിലെ മീഡിയൻ റെയിലിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: റോഡിലെ മീഡിയനില്‍ സ്ഥാപിച്ചിരുന്ന റെയിലില്‍നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ബസവനഗർ സ്വദേശി 14 വയസ്സുകാരനായ കമല്‍ രാജാണ് മരിച്ചത്. കലബുറഗി സിറ്റിയിലാണ് അപകടം. കൂട്ടുകാർക്കൊപ്പം റോഡ് മുറിച്ചുകടക്കുകയായിരുന്ന കമല്‍രാജ് ഡിവൈഡറില്‍ സ്ഥാപിച്ച റെയിലില്‍ സ്പർശിച്ചതോടെ ഷോക്കേല്‍ക്കുകയായിരുന്നു. സമീപത്തെ വൈദ്യുതി ലൈനില്‍നിന്നുള്ള വയർ റെയിലില്‍ തട്ടിയതാണ് ഷോക്കേല്‍ക്കാനിടയാക്കിയത്. അപകടം കണ്ട ഒപ്പമുള്ള കുട്ടികള്‍ തിരിഞ്ഞോടി. കമല്‍രാജിന്റെ മാതാവിന്റെ പരാതിയില്‍ കലബുറഗി സിറ്റി കോർപറേഷൻ അധികൃതർക്കെതിരെ അശോക് നഗർ പോലീസ് കേസെടുത്തു.
Read Moreകാർ തകർത്ത് കവർച്ച നടത്തിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: നഗരത്തില്‍ കങ്കനാടി പൂ മാർക്കറ്റിന് സമീപം നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്ത് ലാപ്ടോപ് ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ചയാളെ മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. അഡയാർ സ്വദേശി അബ്ദുല്‍ എന്ന അക്രമാണ് (33) അറസ്റ്റിലായത്. ഈ മാസം എട്ടിന് രാത്രി മംഗളൂരു വിമാനത്താവളത്തില്‍ ഭർത്താവിനെ കൂട്ടിക്കൊണ്ടുവരാൻ പുറപ്പെട്ടതായിരുന്നു കൊടൈല്‍ബെയിലില്‍ താമസിക്കുന്ന കോളജ് അധ്യാപിക പ്രിയങ്ക. മുംബൈയില്‍ നിന്ന് രാത്രി 9.30ന് ഭർത്താവ് എത്തേണ്ടതായിരുന്നു. വിമാനം വൈകിയതിനാല്‍ രാത്രി 8.15ന് കങ്കനാടി പൂ മാർക്കറ്റിന് സമീപം കാർ പാർക്ക് ചെയ്‌ത് സഹോദരൻ മയൂർ…
Read Moreവാട്സ്ആപ്പ് വഴി സാമ്പത്തിക തട്ടിപ്പ്; ബെംഗളൂരു സ്വദേശി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ
ബെംഗളൂരു: ഓണ്‍ലൈൻ ഇടപാടിലൂടെ 28 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു-കശ്മീർ സ്വദേശി സുഹൈല്‍ വാനി (31), ബെംഗളൂരുവിലെ അമീർ സുഹൈല്‍ (30) എന്നിവരാണ് അറസ്റ്റിലായത്. ദക്ഷിണ കന്നട ജില്ലയില്‍ കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിലെ പരാതിക്കാരൻ വാട്സ്‌ആപില്‍ ലഭിച്ച സന്ദേശം പിന്തുടർന്നാണ് കെണിയില്‍ അകപ്പെട്ടത്. വാട്സ്‌ആപ്, ടെലിഗ്രാം പോലുള്ള ജനപ്രിയ സന്ദേശ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തുന്നത്. പരാതിക്കാരന് വാട്സ്‌ആപ് വഴിയാണ് ആദ്യം സന്ദേശം ലഭിച്ചത്. ഇത് ടെലഗ്രാമില്‍ നിരവധി ആശയവിനിമയങ്ങളിലേക്ക് നയിച്ചു. ഈ സന്ദേശം…
Read Moreചൈനീസ് താരത്തെ പരാജയപ്പെടുത്തി 18 കാരൻ ഡി.ഗുകേഷ് ഇനി ചതുരംഗപ്പലകയിലെ വിശ്വചാമ്പ്യൻ.
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ഗുകേഷ്. 14ാമത്തെയും അവസാനത്തെയും മത്സരത്തിൽ ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച് ചാമ്പ്യനാകാൻ വേണ്ട ഏഴര പോയിന്റിലേക്ക് എത്തിയാണ് ഗുകേഷ് ജയിച്ചുകയറിയത്. ഇതോടെ ഏറ്റവും പ്രായംകുറഞ്ഞ വിശ്വകിരീട വിജയി എന്ന ചരിത്ര നേട്ടമാണ് ഗുകേഷ് സ്വന്തമാക്കിയിരിക്കുന്നത്. 18-ാമത്തെ ലോക ചെസ് കിരീടം 18-ാം വയസിൽ നേടിയെന്ന കൗതുകയും ഈ വിജയത്തിനൊപ്പമുണ്ട്. അവസാന മത്സരത്തിൽ ഡിങ് ലിറനെ ഞെട്ടിച്ചാണ് ഗുകേഷിന്റെ ക്ലാസിക്കൽ മത്സര വിജയം. ആനന്ദിനു ശേഷം നിന്ന് വിശ്വവിജയി ആദ്യ ഇന്ത്യക്കാരനാണ് ഗുകേഷ്. 13 റൗണ്ട്…
Read Moreകുടുംബ വഴക്ക്; ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി
ബെംഗളൂരു: ഷിക്കാരിപൂരില്‍ കുടുംബവഴക്കിനെ തുടർന്ന് യുവതിയെ ഭർത്താവ് അരിവാള് കൊണ്ട് വെട്ടി കൊലപ്പെടുത്തി. ശികാരിപൂർ നഗരത്തിലെ രാഘവേന്ദ്ര ലേഔട്ടിലാണ് സംഭവം. നാഗരാജ് എന്നയാളാണ് ഭാര്യ രേണുകയെ വെട്ടി കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശിക്കാരിപൂർ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടരുകയാണ്.
Read More