ഉദ്യാനനഗരിയില്‍ നൃത്ത വിസ്മയം തീര്‍ത്ത് വിനീത വിജയന്‍.

നൃത്തരംഗത്ത് സജീവസാനിധ്യ മാകുമ്പോഴും മറ്റുള്ളവർക്ക്‌ നൃത്തത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകുകയാണ് ഗുരുവായൂർ സ്വദേശി കലാമണ്ഡലം വിനീത വിജയൻ. വേദികളിൽ ഭാവരാഗതാളലയ മൊരുകുമ്പോഴും വിനീതയുടെ മനസ്സിൽ പാവപ്പെട്ട കുട്ടികൾക്കായുള്ള നൃത്തപഠന കേന്ദ്രമാണ്. കലാമണ്ഡലത്തിൽ പഠിക്കുമ്പോൾ തുടങ്ങിവെച്ച ദൗത്യം പൂർണതയിലെത്തിക്കണം , അതോടൊപ്പം ഭരതനാട്യം,മോഹിനിയാട്ടം, കേരള നടനം തുടങ്ങി 12 കലാരൂപങ്ങൾ സമന്യയിപിച്ചുള്ള നൃത്താവിഷ്കരണം വേദിയിലെത്തിക്കണം. രണ്ടും നേടിയെടുക്കാൻ കഴിയുമെന്ന ആത്മ വിശ്വാസത്തിലാണ് ഈ യുവനർത്തകി. കലാമണ്ഡലത്തിൽ പഠിക്കുമ്പോൾ വീട്ടിൽ തുടങ്ങിയ ശിവശക്തി നൃത്ത പഠനകേന്ദ്രത്തിലൂടെ പാവപെട്ട കുട്ടികളെ സൗജന്യമായി നൃത്തം പഠിപ്പിച്ചു. പലരും നൃത്തരംഗത്ത് കഴിവ്…

Read More

സബർബാൻ സർവീസ് കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് “ട്രെയിൻ ബേക്കു”

ബെംഗളൂരു: നഗരത്തിലെ ഡെമു, മെമു, സബർബൻ സർവ്വീസുകളോടുള്ള റയിൽവേയുടെ അവഗണനയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ” ട്രെയിൻ ബേക്കു” പ്രചാരണം നടത്തുന്നു.ഇന്ന് ഉച്ചക്ക് രണ്ടിന് യശ്വന്ത് പുരയിൽ നിന്ന് ഹൊസൂർ റൂട്ടിലുള്ള ട്രെയിനിൽ യാത്ര ചെയ്താണ് പ്രചരണം. സിറ്റിസൺ ഫോർ ബെംഗളൂരു, കർണാടക റെയിൽവേ വേദികെ എന്നീ സംഘടനകൾ നേതൃത്വം നൽകും. നിർത്തിവച്ച ഹൊസൂർ – ബാനസവാടി ഡെമുസർവ്വീസ് പുനരാരംഭിക്കുക .ഡെമു, മെമു സർവീസുകളെ എക്സ്പ്രസ് സർവീസുകളുടെ പേരിൽ വൈകിക്കുന്നത് നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആണ് പ്രചരണം.

Read More

രചനകള്‍ ക്ഷണിക്കുന്നു.

ശാസ്ത്രസാഹിത്യ വേദി നടത്തുന്ന രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കഥാ, കവിതാ മത്സരത്തിലേക്കായി ബാംഗ്ലൂർ മലയാളികളിൽ നിന്ന് രചനകൾ ക്ഷണിച്ചു. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് കാഷ് അവാർഡ് നൽകും. ഒന്നാം സമ്മാനാർഹമാവുന്ന കഥയും കവിതയും സുവനീറിൽ പ്രസിദ്ധീകരിക്കും. ടൈപ്പ് ചെയ്ത കഥകൾ അഞ്ചു പേജിലും, കവിതകൾ ഒരു പേജിലും കവിയരുത്. രചനയുടെ കൂടെ രചയിതാവിന്റെ പേരും വിലാസവും സൂചനയും ഉണ്ടാകരുത്, അവ വേറെ അയയ്ക്കണം. തപാൽ വഴിയോ ഇ മെയിൽ ആയോ കൃതികൾ അയയ്ക്കാം. രചനകൾ സെപ്റ്റംബര് 15- നകം ലഭിക്കണം. ഇ മെയിൽ…

Read More

വയനാട് ജില്ലയിൽ പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ കെഎംസിസി ബെംഗളൂരു.

ബെംഗളൂരു : പ്രളയം ബാധിച്ചവയനാണ് ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കെ എം സി സി  ബെംഗളുരു മുന്നിട്ടിറങ്ങുന്നു. സഹകരിക്കാൻ താൽപര്യമുള്ളവർക്ക് ഇവിടെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Read More

ബിഎംഎഫിന്റെ നേതൃത്വത്തിൽ കേരളത്തിൽ പ്രളയദുരിതമനുഭപ്പിക്കുന്നവർക്ക് സഹായങ്ങൾ എത്തിക്കുന്നു.

ബി എം എഫ് അറിയിച്ച സന്ദേശം അതേ പോലെ ഇവിടെ കൊടുക്കുന്നു “പ്രിയ സുഹൃത്തുക്കളെ കേരളത്തിലെ പല ജില്ലകളിലും ഇന്ന് ദുരിതം അനുഭവിക്കുന്ന ഒത്തിരി കുടുംബങ്ങൾ ഉണ്ട്. ഡാം തുറന്നതും തുറക്കുന്നതും വഴി ഒത്തിരി പേര് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നു. അവിടെ താമസിക്കുന്ന ഒട്ടേറെ പേർക്ക് ആവശ്യം ആയ സഹായം നമ്മൾ ചെയ്തു കൊടുക്കേണ്ടത് നമ്മുടെ കടമ ആണ്. എല്ലായിടത്തും എത്തി സഹായം നൽകാൻ നമുക്ക് പറ്റില്ല എങ്കിലും കുറച്ചൊക്കെ നമുക്കും സഹായിക്കാൻ കഴിയുമെങ്കിൽ അതാണ്‌ ഏറ്റവും വല്യ പുണ്യം. ബിഎംഎഫ് ചാരിറ്റബിൾ ട്രസ്റ്റ്…

Read More

നാളെ കർക്കിടക വാവ്;ബലിതർപ്പണത്തിന് തയ്യാറായി ഉദ്യാനനഗരി.

ബെംഗളൂരു : പൂർവികരുടെ ഓർമയിലേക്ക് ഒന്നുകൂടി മടങ്ങാൻ നാളെ കർക്കിടക വാവ്, നഗരത്തിലുള്ളവർക്ക് ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള ക്രമീകരണങ്ങൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നു. രാവിലെ 5 ന് ആരംഭിക്കുന്ന ചടങ്ങുകൾ 10 വരെ തുടരും.പൂജാവസ്തുക്കളും പ്രഭാത ഭക്ഷണവുമടക്കം സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. കെഎൻ എസ് എസിന്റെ നേതൃത്വത്തിൽ ബലിതർപ്പണം അൾസൂർ തടാകത്തിലെ കല്യാണ തീർത്ഥത്തിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 4.30 ന് ചടങ്ങുകൾ ആരംഭിക്കും മൈസൂരു, മംഗളൂരു, ശിവമൊഗ്ഗ, ഹോസ്പേട്ട്, ബൊമ്മനഹള്ളി കരയോഗങ്ങളുടെ നേതൃത്വത്തിൽ ബലിതർപ്പണച്ചടങ്ങുകളുണ്ട്. ബന്ധപ്പെടുക:9448486802,9845009410 ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിലുള്ള ബലിതർപ്പണ ചടങ്ങുകൾ…

Read More

ബിഎംഎഫിന്റെ ഫ്രീഡം റൈഡിന് മികച്ച പ്രതികരണം;300 ൽ അധികം പേർ റജിസ്റ്റർ ചെയ്തു.

ബെംഗളൂരു : നഗരത്തിലെ മലയാളികൾക്കിടയിൽ പ്രശസ്തമായ ബാംഗ്ലൂർ മലയാളി ഫ്രണ്ട്‌സ് (BMF) എന്ന ഫേസ്ബുക്ക് കൂട്ടായ്മ ഒരു പുതിയ കാൽവെയ്പ്പിലേക്ക്.. ഈ വരുന്ന ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ ബാംഗ്ലൂരിൽ നിന്നും സഞ്ചാരികളുടെ പറുദീസയായ ദേവരായനദുർഗ്ഗ എന്ന സ്ഥലത്തേക്ക് Safe Drive Saves Life എന്ന ആശയത്തിൽ “ഫ്രീഡം റൈഡ്” എന്ന പേരിൽ ഒരു ബൈക്ക് റൈഡ് സംഘടിപ്പിച്ചിരിക്കുന്നു. ഇതുവരെ മുന്നൂറിൽ പരം ആൾക്കാർ ഇതിൽ പങ്കുചേരാൻ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. റജിസ്ട്രേഷൻ കഴിഞ്ഞ അഞ്ചാം തീയതി ക്ലോസ് ആയി. ബിഎംഎഫ് ഗ്രൂപ്പ്‌ പല മേഖലകളിലും…

Read More

ഓണപ്പാട്ടുമായി “ഉ” ടീം വീണ്ടും ഒന്നിക്കുന്നു ;കൂടെ നിമ്മിയും വേലുവും..

ബെംഗളൂരു : പ്രക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഷോർട്ട് ഫിലിം ആയ ” ഉ” വിന്റെ അണിയറ പ്രവർത്തകരായ ബെംഗളൂരു മലയാളികൾ വീണ്ടും ഒന്നിക്കുന്നു. പേര് “മെട്രോണം” ഇത്തവണ ഒരു ഓണം ആൽബമാണ് പിന്നണി ഗായികയായ നിമ്മി ചക്കിംഗലും വേലു ഹരിദാസും ചേർന്ന് പാടിയിട്ടുള്ള ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രഞ്ജിത് രാമനാണ്. ഓണത്തിന്റെ ഗൃഹാതുരത്വത്തിലേക്ക് കൈപിടിച്ചു കൊണ്ടു പോകുന്ന ഫ്രെയിമുകളുമായാണ് പൂർണമായും ബെംഗളൂരുവിൽ വച്ച് ചിത്രീകരിച്ചിരിക്കുന്ന ആൽബം ആസ്വാദകരുടെ മുന്നിൽ എത്തുന്നത്. രാഹുൽ സി രാജൻ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ആൽബത്തിന്റെ നിർമാണം നിർവ്വഹിച്ചിരിക്കുന്നത് ഹബീബ്…

Read More

ദലൈലാമ 11 നും 12 നും നഗരത്തില്‍.

ബെംഗളൂരു: തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ അഞ്ചുദിവസത്തെ സന്ദർശനത്തിന് വ്യാഴാഴ്ച ബെംഗളൂരുവിലെത്തും. വെള്ളിയാഴ്ച സംസ്ഥാനത്തെ തിബറ്റൻ ജനങ്ങൾ സംഘടിപ്പിക്കുന്ന ‘താങ്ക് യു കർണാടക ഡേ’ യിൽ ദലൈലാമ പങ്കെടുക്കും. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി മുഖ്യാതിഥിയാകും. ശനിയാഴ്ച വിദ്യാർഥികൾക്കും യുവപ്രൊഫഷണലുകൾക്കുമായുള്ള ചടങ്ങിൽ സംസാരിക്കും. ഞായറാഴ്ച കോൺറാഡ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ‘ഇന്ത്യൻ വിസ്ഡം ഇൻ ദ മോഡേൺ വേൾഡ്’ എന്നവിഷയത്തിൽ സംസാരിക്കും. 13-ന് രാമനഗരയിൽ ദലൈ ലാമ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹയർ എജ്യുക്കേഷനിൽ പൊതുപരിപാടിയിൽ പങ്കെടുക്കും.

Read More

സർഗധാരയുടെ”കഥയുടെ കൈവഴികൾ”എന്ന കഥാവലോകന പരിപാടി,പ്രസിഡന്റ് ശാന്താമേനോന്റെ അധ്യക്ഷതയിൽ നടന്നു.

പിച്ച വച്ച് നടക്കുന്ന പ്രായം മുതല്‍ നമ്മളൊക്കെ കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആണെന്നും അവലോകനം ചെയ്യപ്പെട്ട അഞ്ചു കഥകളിലും നിറഞ്ഞു നില്‍ക്കുന്നത് കുടുംബ ബന്ധങ്ങളിലെ ആഴങ്ങളും പ്രാവസികളുടെ ഗൃഹാതുരത്വവും  ആണെന്നും  മുഖ്യാതിഥി  എഴുത്തുകാരിയും ചിത്രകാരിയുമായ ശ്രീദേവി വിജയന്‍ അഭിപ്രായപ്പെട്ടു. ഉത്തരാധുനിക കഥകള്‍ എന്നപേരില്‍ പത്തു പതിനഞ്ച് കൊല്ലം മുന്നേ എഴുതപ്പെട്ട കഥകളൊന്നും ഇന്ന് നിലനില്‍ക്കുന്നില്ലെന്നും സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ലളിതമായ ഭാഷയും ആഖ്യാനവും കഥകളില്‍ വീണ്ടും തിരിച്ചു വന്നിരിക്കുകയാണെന്നും  ആശംസ പ്രസംഗം നടത്തിയ പ്രശസ്ഥ മാധ്യമ പ്രവര്‍ത്തകന്‍ വിഷ്ണു മംഗലം കുമാര്‍ പറഞ്ഞു. രമ പ്രസന്നപിഷാരടി,…

Read More
Click Here to Follow Us