ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തൂങ്ങി കിടന്ന് റീൽസ്; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് 

ചെന്നൈ: ഓടികൊണ്ടിരിക്കുന്ന ട്രെയിനില്‍ തൂങ്ങി കിടന്ന് വീഡിയോ എടുക്കാൻ ശ്രമിക്കുന്നതിനിടയില്‍ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.

ചെന്നൈയിലെ ഇലക്‌ട്രിക് ട്രെയിനില്‍ സഞ്ചരിച്ച മാധവാരം സ്വദേശി അഭിലാഷിനാണ് പരിക്കേറ്റത്. വാതിലിന് പുറത്തുള്ള പടിയില്‍ ഇറങ്ങി നിന്നായിരുന്നു വിദ്യാർത്ഥിയുടെ അഭ്യാസ പ്രകടനം.

പടിയില്‍ നിന്നുകൊണ്ട് തൂങ്ങിയാടുന്നതിനിടയില്‍ ഇലക്‌ട്രിക് പോസ്റ്റില്‍ തല ഇടിക്കുകയായിരുന്നു.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

അപകടത്തെ തുടർന്ന്, കൂടെ ഉണ്ടായിരുന്നവർ വിവരമറിയിച്ചാണ് ട്രെയിൻ നിർത്തിയത്. ഉടൻ തന്നെ വിദ്യാർത്ഥിയെ ആശുപത്രിയില്‍ എത്തിച്ചു.

സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയാണ് അഭിലാഷ്. രായപുരത്ത് നിന്ന് വണ്ണാർപേട്ടയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടയിലായിരുന്നു അപകടം.

കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts