ബെംഗളൂരു : പൂർവികരുടെ ഓർമയിലേക്ക് ഒന്നുകൂടി മടങ്ങാൻ നാളെ കർക്കിടക വാവ്, നഗരത്തിലുള്ളവർക്ക് ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള ക്രമീകരണങ്ങൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നു. രാവിലെ 5 ന് ആരംഭിക്കുന്ന ചടങ്ങുകൾ 10 വരെ തുടരും.പൂജാവസ്തുക്കളും പ്രഭാത ഭക്ഷണവുമടക്കം സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.
കെഎൻ എസ് എസിന്റെ നേതൃത്വത്തിൽ ബലിതർപ്പണം അൾസൂർ തടാകത്തിലെ കല്യാണ തീർത്ഥത്തിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 4.30 ന് ചടങ്ങുകൾ ആരംഭിക്കും മൈസൂരു, മംഗളൂരു, ശിവമൊഗ്ഗ, ഹോസ്പേട്ട്, ബൊമ്മനഹള്ളി കരയോഗങ്ങളുടെ നേതൃത്വത്തിൽ ബലിതർപ്പണച്ചടങ്ങുകളുണ്ട്. ബന്ധപ്പെടുക:9448486802,9845009410
ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിലുള്ള ബലിതർപ്പണ ചടങ്ങുകൾ അൾസൂർ കല്യാണി തീർത്ഥത്തിൽ രാവിലെ മൂന്ന് മണിക്ക് ആരംഭിക്കും. നമ്പർ .9448276947,08025510277
വിശ്വകർമ്മ വെൽഫെയർ അസോസിയേഷന്റെ വാവുബലി ശ്രീരംഗപട്ടണത്ത് രാവിലെ അഞ്ചിന്. ബന്ധപ്പെടുക : 9945636767,9164338519
നായർ സേവ സംഘ് കർണാടകയുടെ ബലിതർപ്പണ ചടങ്ങുകൾ അൾസൂർ തൃക്കരയിൽ കല്യാണി തീർഥത്തിൽ രാവിലെ 3.30 ന് ആരംഭിക്കും.9342936708
സംഘമിത്ര കർണാടകയുടെ ലുള്ള ബലി തർപ്പണ ചടങ്ങുകൾ തലക്കാട് പഞ്ച ലിംഗേശ്വര ക്ഷേത്രത്തിന് സമീപം കാവേരി തീർത്ഥക്കരയിൽ നടക്കും ,രാവിലെ 8.30 ന് ആരംഭിക്കും .9986398633
എസ് എൻ ടി പി കർണാടകയുടെ നേതൃത്വത്തിൽ ജാലഹള്ളി ഗംഗമ്മ ക്ഷേത്ര സമീപത്ത് അയ്യപ്പനിവാസിൽ രാവിലെ 5:30ന് ആരംഭിക്കും .ഫോൺ : 9449889724
കഗദാസപുര ശ്രീ നാരായണ മാതൃ ദേവി അയ്യപ്പ സ്ഥാനത്ത് ബലിതർപ്പണം രാവിലെ 5:30ന് 8123364238
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.