യു.എൻ.എ.കർണാടക നഴ്സസ് ദിനം ആഘോഷിച്ചു.

ബെംഗളൂരു: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു‌എൻ‌എ) കർണാടക ഇന്റർനാഷണൽ നഴ്‌സസ് ദിനാഘോഷം കർണാടക പ്രവാസി കോൺഗ്രസുമായി (കെപിസി) ചേർന്നു രാവിലെ 11.00 ന് ബെംഗളൂരുവിലെ ഉപ്പാർ പേട് പോലീസ് സ്റ്റേഷനിൽ വച്ച് നടന്നു. മുൻ മന്ത്രിയും ഗാന്ധി നഗർ എം.എൽ.എയുമായ ദിനേശ് ഗുണ്ടറാവു ഉൽഘാടനം ചെയ്തു. ചിത്രത്തിന് മുന്നിൽ ഭദ്ര ദീപം കൊളുത്തി ഫ്ലോറൻസ് നൈറ്റിംഗേലിന്റെ 200-ാം ജന്മവാർഷികംആഘോഷിച്ചു. ട്രാഫിക്, ലോ ആൻഡ് ഓർഡർ പോലീസ് സ്റ്റേഷൻ യു.എൻ.എ പ്രവർത്തകർ ശുചീകരിച്ച് അണുവിമുക്തമാക്കി. പൊലീസുകാർക്ക് മാസ്കുകളും കയ്യുറകളും വിതരണം ചെയ്തു. കർണാടക നഴ്സിംഗ് രജിസ്ട്രാർ ശ്രീമതി…

Read More

യു.എൻ.എ.യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുന്നു.

ബെംഗളൂരു : യു.എൻ.എ (യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ) യുടെ നേതൃത്വത്തിൽ ഇന്ന് നഗരത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുന്നു. ഇന്ന് രാവിലെ 11 മണിക്ക് നഗരത്തിലെ ഉപ്പാർപേട്ട് പേലീസ് സ്റ്റേഷനും പ്രാഥമിക ആരോഗ്യ കേന്ദ്രവും ശുചീകരിച്ചു കൊണ്ടാണ് ഇന്നത്തെ നഴ്സസ് ദിനാചരണം. മാസ്ക്ക് വിതരണവും നടത്തുന്നുണ്ട്. പ്രവാസി കോൺഗ്രസുമായി സഹകരിച്ച് നടത്തുന്ന ഈ പരിപാടിയുടെ ഉൽഘാടനം മുൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനും ഗാന്ധി നഗർ എംഎൽഎയുമായ ദിനേഷ് ഗുണ്ടുറാവു  നിർവ്വഹിക്കും.

Read More

സ്വന്തമായി വാഹനമില്ലാത്തവരെ നാട്ടിലെത്തിച്ച് കേരള സമാജം.

ബെംഗളൂരു : കേരള സമാജത്തിന്റേ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം ദിവസവും വാളയാർ ചെക്ക് പോസ്റ്റിൽ ബസ്സിൽ ആളുകളെ എത്തിച്ചു. സ്വന്തമായ് വാഹനമില്ലാത്ത മലയാളികളായ ബെംഗളൂരു നിവാസികൾക്ക് ആശ്വാസമായ് മാറുകയാണ് കേരള സമാജത്തിന്റ യാത്രാ സേവനം. ഇന്നലെ (10/5/2020) രാത്രി 10 മണിക്ക് ഇന്ദിരാനഗറിൽ നിന്ന് പുറപ്പെട്ട രണ്ടാമത്തെ ബസ്സ് ഇന്ന് പുലർച്ചെ 5 മണിക്ക് വാളയാറിൽ എത്തിച്ചേർന്നു. വാളയാറിൽ നിന്ന് വാഹനം സൗകര്യം ഏർപ്പാടാക്കി മുഴുവൻ പേരും ഭവനങ്ങളിൽ സുരക്ഷിതരായി എത്തിച്ചേർന്നു. തുടർന്നുള്ള ദിവസങ്ങളിലും കേരള സമാജത്തിന്റെ യാത്രാ സൗകര്യം ലഭ്യമാകുന്നതാണ്. ഇന്ന്(11/5/2020) വൈകിട്ട് കുമിളി…

Read More

സി.പി.ഐ(എം)ൻ്റെ നേതൃത്വത്തിൽ പച്ചക്കറി വിതരണം നടത്തി.

ബെംഗളൂരു : ലോക്‌ഡൌൺ ദുരിതത്തിൽ സഹായ ഹസ്തവുമായി ബെംഗളൂരുവിൽ സി.പി.ഐ.എം നടത്തുന്ന പച്ചക്കറി കിറ്റ് വിതരണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിരവധി ഘട്ടങ്ങൾ പിന്നിട്ട സന്നദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയായി ചിക്കബാനവാര, ഹുളിചിക്കനഹള്ളി ഭാഗങ്ങളിലേക്കുള്ള കിറ്റുകളുടെ വിതരണോദ്ഘാടനം സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം ഹവിൽദാർ നിർവഹിച്ചു. ലോകകേരള സഭാംഗം സി.പി. രാധാകൃഷ്ണൻ പങ്കെടുത്തു. സിപിഐഎം ഏരിയ സെക്രട്ടറി ഹുള്ളി ഉമേഷ്‌, ജയേഷ് ആയൂർ, മലയാളം മിഷൻ സബ് കോർഡിനേറ്റർ ടോമി, ജേക്കബ് സാമുവൽ, ഗോപകുമാർ, ബാബു ദിവാകരൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സിപിഐഎം ദാസറഹള്ളി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ…

Read More

നഗരത്തിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ യു.എൻ.എയുടെ നേതൃത്വത്തിൽ നാട്ടിലേക്കയച്ചു.

ബെംഗളൂരു : ലോക്ക് ഡൗണിനെ തുടർന്ന് നഗരത്തിൽ കുടുങ്ങിപ്പോയ വിദ്യാർഥികൾക്ക് ഇന്ന് രാവിലെ എട്ടു മണിയോടുകൂടി യു.എൻ.എ (യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ)കർണാടകയുടെ നേതൃത്വത്തിൽ ഒരു ബസ്സിൽ 25 വിദ്യാർത്ഥികളെ കേരളത്തിലേക്ക് അയച്ചു. സംസ്ഥാന പ്രസിഡന്റ് അംജിത് എസ് തങ്കപ്പൻ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. ദേശീയ കോർഡിനേറ്റർ അനിൽ പാപ്പച്ചൻ,സംസ്ഥാന ട്രഷറർ അനിൽ കളമ്പുകാട്ട്, ദേശീയ എക്സിക്യൂട്ടീവ് മെമ്പർ രാജേഷ് ഗോപി,സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ എൽദോ മാണി പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ ഇനിയും യു.എൻ.എ കർണാടകയുടെ നേതൃത്വത്തിൽ ആവശ്യക്കാർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ലോക്ക് ഡൗണിനെ…

Read More

ബെംഗളൂരുവിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകി.

ബെംഗളൂരു /മലപ്പുറം: ലോക്‌ഡൗൺ മൂലം ബെംഗളൂരുവിലും പരിസരപ്രദേശങ്ങളിലും കുടുങ്ങിക്കിടക്കുന്ന മലയാളികളായ കുടുംബങ്ങളെയും തൊഴിലാളികളെയും കച്ചവടക്കാരെയും അവരുടെ സ്വദേശത്തേക്ക് എത്രയും പെട്ടെന്ന് എത്തിക്കുവാനുള്ള സഹായമഭ്യർത്ഥിച്ച് SჄS ബെംഗളൂരു ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ മന്ത്രി KT ജലീലിനെ സന്ദർശിച്ചു നിവേദനം നൽകി. മലപ്പുറം ജില്ലാ കലക്ടറേറ്റിൽ വച്ച് മന്ത്രിയേയും കലക്ടർ ജാഫർ മാലികിനേയും നേരിൽ കണ്ട് മലയാളികളുടെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി.  നിവേദനത്തിന്റെ കോപ്പി കേരള മുഖ്യമന്ത്രിക്കും, ഗതാഗത മന്ത്രിക്കും മെയിൽ അയച്ചു . SჄS ബെംഗളൂരു സാന്ത്വന യുടെ നേതൃത്വത്തിൽ 100 ബസ്സുകൾ അയക്കാൻ സന്നദ്ധമാണെന്ന് മന്ത്രിയെ…

Read More

യാത്രാ വിവേചനത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ആൾ ഇന്ത്യ കെ.എം.സി.സി.

ബെംഗളൂരു : കേരളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന സ്വന്തം വാഹനമില്ലാത്ത മലയാളികൾക്ക് സ്വദേശത്തേക്കുളള തിരിച്ചുവരവിനുളള അനുമതി നൽകാത്തതിലും ഇതുവരെ നൽകികൊണ്ടിരുന്ന യാത്രാ പാസ്സ് നിർത്തിവെച്ചതും ചോദ്യം ചെയ്ത് ആൾ ഇന്ത്യ കെ.എം.സി.സി.ബെംഗളൂരു ഘടകം കേരളാ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകും. നിലവിലെ വിവേചനപരമായ യാത്രാ നിയമം സാധാരണക്കാരായ ജനങ്ങളോട് ഭരണകൂടം കാണിക്കുന്ന അവകാശ ലംഘനമാണെന്ന് നേതാക്കൾ പറഞ്ഞു. ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം പാസ്സ് തരപ്പെടുത്തിയ ഒട്ടനവധിപേർക്ക് സ്വന്തമായ് വാഹനമില്ലെന്ന കാരണത്താൽ യാത്ര മുടങ്ങുന്ന സാഹചര്യം ഒരു കാരണവശാലും അംഗീകരിച്ചുകൊടുക്കാൻ പറ്റുന്നതല്ല. രോഗികളും ഗർഭിണികളും വിദ്യാർത്ഥികളും…

Read More

സ്വന്തമായി വാഹനം ഇല്ലാതെ നഗരത്തില്‍ കുടുങ്ങിയവരെ നാട്ടിലെത്തിച്ച് കെ.പി.സി.

ബെംഗളൂരു: നഗരത്തിൽ ലോക്ക്ഡൗൺ കാലത്ത് അകപ്പെട്ടുപോയ, സ്വന്തമായി വാഹനം ഇല്ലാത്ത മലയാളികളെ നാട്ടിൽ എത്തിക്കുവാൻ കെപിസി കോവിഡ്-19 ഹെൽപ്പ് ഡെസ്ക് ടീമിന്റെ നേതൃത്വത്തിൽ രംഗത്ത്. കോവിഡ് ഹെല്പ് ഡസ്ക് ടീമിന്റെ സഹായതോടുകൂടി ഇന്ന് ഒരു ബസ്സ് തലപ്പാടി ഭാഗത്തേക്കും, രണ്ട് കാറുകൾ മുത്തങ്ങ ഭാഗത്തേക്കും അയച്ചു. പൊതു വാഹന സൗകര്യം സർക്കാർ ഏർപ്പെടുത്താത്ത കൊണ്ട് പാസ് ലഭിച്ചവർക്ക് ചെക് പോസ്റ്റുകളില്‍ എത്താൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. കേരളത്തിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദം ലഭിച്ചാലുടൻ കെപിസിയുടെ ഹെൽപ്പ് ഡെസ്ക് മായി ബന്ധപെട്ടാൽ അവരെ അവരെ നാട്ടിൽ എത്തിക്കുവാനുള്ള…

Read More

ലോക്ക് ഡൌണ്‍ കാലത്ത് കരുതൽ സ്പർശവുമായി മമ്മൂട്ടി ഫാൻസ്‌ ബെംഗളൂരു യൂണിറ്റ്

ബെംഗളൂരു : ലോക്ക് ഡൌണ്‍ കാലത്ത് കരുതലിന്റെ സ്പർശവുമായി മമ്മൂട്ടി ഫാൻസ്‌ ബെംഗളൂരു യൂണിറ്റ്.ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങളുടെ ആദ്യഘട്ട കിറ്റ് വിതരണം  ആയിട്ടാണ് യൂണിറ്റ് ഇറങ്ങി ചെന്നത്.. കർണാടക മലയാളി കോൺഗ്രസ്‌  നേതൃത്വത്തോട് ഒപ്പം ചേർന്ന് മടിവാള ഭാഗത്താണ് ആദ്യ ഘട്ട കിറ്റ് വിതരണം നടത്തിയത്.. മറ്റുള്ളവരെ കരുതുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന മമ്മൂട്ടി എന്ന മഹാനടന്റെ കുടക്കീഴിൽ ഒറ്റക്കെട്ടായി മികച്ച പ്രവർത്തനങ്ങൾ ബെംഗളൂരു മമ്മൂട്ടി ഫാൻസ്‌ യൂണിറ്റ് വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് നിർവഹിക്കുന്നു. സഹായങ്ങള്‍ക്ക് ബന്ധപ്പെടുക :09562108487…

Read More

സ്വന്തമായി വാഹനമില്ലാത്തവരെ നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കണം;അനുമതി ലഭിച്ചാൽ 50 വാഹനങ്ങളിൽ ആളുകളെ അയക്കാൻ തയ്യാർ:കേരള സമാജം.

ബെംഗളൂരു : നഗരത്തിൽ ലോക്ക് ഡൌൺ കാലത്തു അകപ്പെട്ട ആളുകളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ കേരള സർക്കാർ ആരംഭിച്ചിട്ടുണ്ടെങ്കിലും സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്കു നാട്ടിലെത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. ഇതിനു പരിഹാരം കാണാൻ എത്രയും പെട്ടന്ന് നടപടികൾ എടുക്കണമെന്ന്  ബാംഗ്ലൂർ കേരള സമാജം നിവേദനത്തിലൂടെ കേരള മുഖ്യ മന്ത്രിയോട് ആവിശ്യപ്പെട്ടു. നിലവിൽ കേരളം പാസ്സ് നൽകുന്നുണ്ടെങ്കിലും കർണാടകത്തിൽ യാത്ര ചെയ്യാൻ പാസ്സ് ഇല്ലാത്തതു കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്ഇതിനു പരിഹാരം കാണാൻ കേരള സമാജം  കർണാടക മുഖ്യ മന്ത്രിക്കും  ഉപമുഖ്യ മന്ത്രിക്കും നിവേദനം നൽകി. അതുകൂടാതെ പൊതുവാഹന…

Read More
Click Here to Follow Us