വനിതാ സംഗമം നടത്തി.

ബെംഗളൂരു: അന്താരാഷ്ട്ര  വനിതാ  ദിനത്തോടനുബന്ധിച്ച്  ഡെക്കാൻ  കൾചറൽ സൊസൈറ്റി വനിതാ സംഗമം സംഘടിപ്പിച്ചു. വനിതാ വിഭാഗം ചെയർ പേഴ്സൺ പ്രസന്ന പ്രഭാകർ  അധ്യക്ഷം വഹിച്ചു.  “സ്ത്രീ ജീവിതത്തിന്റെ സാമൂഹ്യ സാംഗത്യം” എന്ന വിഷയത്തിൽ സതീഷ്  തോട്ടശ്ശേരി മുഖ്യപ്രഭാഷണം നടത്തി.  ജലജ രാമചന്ദ്രൻ, രമ രാധാകൃഷ്ണൻ, സിബി യേശുദാസ്, അനിത രാജേന്ദ്രൻ, തങ്കം നായർ, ടി കെ കെ നായർ, ജി. ജോയ്, ഇ. പദ്മകുമാർ, ജോസ്. കെ എബ്രഹാം, രാജേന്ദ്രൻ, പി സി പ്രഭാകരൻ, പീതാംബരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വനിതാ വിഭാഗം ചെയർ പേഴ്സൺ പ്രസന്ന പ്രഭാകറിനെ…

Read More

ഡി.കെ.ശിവകുമാറിനെ ആദരിച്ച് കർണാടക മലയാളി കോൺഗ്രസ്.

ബെംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി അധ്യക്ഷൻ ശ്രി .ഡി കെ ശിവകുമാർ എം എൽ എ യെ  കർണാടക മലയാളി കോൺഗ്രസ്സ്  ആദരിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു മറുനാടൻ മലയാളികളെ നാട്ടിൽ എത്തിക്കുവാനും , നാട്ടിലെ നിയമസഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു കർണാടകത്തിൽ നിന്ന്  കോൺഗ്രസ്സ് പ്രതിനിധികളെ അയക്കുവാനും , അതുപോലെ സംഘടനാപരമായ കാര്യങ്ങൾ  നടത്തുന്നതുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ  ചർച്ച ചെയ്യുകയും  ചെയ്തു . കർണാടകത്തിൽ നിന്നും നിയമസഭാ തിരഞ്ഞെടുപ്പിന് കേരളത്തിലേക്ക് വോട്ടുചെയ്യുവാൻ പോകുന്ന മറുനാടൻ മലയാളികൾക്ക് കർണാടക പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി എല്ലാവിധ…

Read More

സർഗധാരയുടെ “സാദരം, ധന്യം”മാർച്ച് 21ന്

ബെംഗളൂരു: സർഗധാര സാംസ്‌കാരിക സമിതിയുടെ പ്രഥമ ശാർങ്ഗധരൻ സ്‌മാരക അവാർഡിന് നാടകപ്രവർത്തകനും ചിത്രകാരനുമായ അരവിന്ദാക്ഷൻ മൊടത്തി ,കന്നഡസിനിമയിലെ ഡബ്ബിങ്‌ ആർട്ടിസ്റ്റ് എം .ഗുബ്ബണ്ണ എന്നിവർ അർഹരായി . മാർച്ച് ഇരുപത്തൊന്ന് ഞായർ വൈകീട്ട് മൂന്നരയ്ക്ക് ജാലഹള്ളി ക്രോസിലെ ദീപ്‌തി ഹാളിൽ സംഘടിപ്പിക്കുന്ന “സാദരം, ധന്യം” പരിപാടിയിൽ ജേതാക്കൾക്ക് അവാർഡുകൾ സമ്മാനിക്കും .എഴുത്തുകാരൻ സുധാകരൻ രാമന്തളി അനുസ്മരണപ്രസംഗം നടത്തും . പ്രസിഡണ്ട് ശാന്താ മേനോൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചലച്ചിത്ര -സീരിയൽ നടി കമനീ ധരൻ,വിഷ്ണുമംഗലം കുമാർ തുടങ്ങിയവർ സംസാരിക്കും .സർഗധാരയിലെ ഗായകർ നാടകഗാനങ്ങൾ ആലപിക്കും .നാടകപ്രേമികളും…

Read More

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ വനിതാ സംഗമം നാളെ.

ബെംഗളൂരു: അന്താരാഷ്ട്ര  വനിതാ ദിനത്തോടനുബന്ധിച്ച് ഡെക്കാൻ കൾച്ചറൽ സൊസൈറ്റി”വനിതാ സംഗമം”നടത്തുന്നു. 14.03.2021 ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ഡി. സി. എസ്  സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന പരിപാടിയിൽ വനിതാ വിഭാഗം ചെയർ പേഴ്സൺ  ശ്രീമതി. പ്രസന്ന പ്രഭാകർ അധ്യക്ഷം  വഹിക്കും. “സ്ത്രീജീവിതത്തിന്റെ സാമൂഹ്യ സാംഗത്യം” എന്ന വിഷയത്തിൽ ശ്രീ.സതീഷ് തോട്ടശ്ശേരി മുഖ്യപ്രഭാഷണം നടത്തും. അംഗങ്ങൾ പങ്കെടുക്കുന്ന ചർച്ചയും കലാപരിപാടികളും അരങ്ങേറും. തുടർന്ന്  ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് നാട്ടിലേക്ക് താമസം മാറ്റുന്ന ഖജാൻജി ശ്രീ. പീതാംബരനും  കുടുംബത്തിനും യാത്ര അയപ്പ് നൽകും.

Read More

കല ബെംഗളൂരു തെരഞ്ഞെടുപ്പ് സംഘാടകസമിതി രൂപീകരിച്ചു.

ബെംഗളൂരു: കല ബെംഗളൂരുവിൻ്റെ രാഷ്ട്രീയകാര്യ സമിതിയായ ലെഫ്റ്റ് തിങ്കേഴ്സിൻ്റെ നേതൃത്വത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാംഘട്ട തെരഞ്ഞെടുപ്പ് കൺവെൻഷൻ്റെ പ്രവർത്തനത്തിനായി സംഘാടക സമിതി രൂപീകരിച്ചു. പ്രസിഡന്റ് ജീവൻ തോമസിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ് തെരഞ്ഞെടുത്ത സംഘാടക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. 31അംഗ സംഘാടക സമിതിയുടെ ചെയർമാനായി റെജി ജോണും കൺവീനർ ആയി ഷോണിമ അനീഷിനും പ്രവർത്തിക്കും. മാർച്ച് 21- തീയതി ഞായറാഴ്ച 3 മണിക്ക് നടത്തുന്ന തെരഞ്ഞെടുപ്പ് കൺവൻഷനിൽ AKRSA-SFI മുൻ സ്റ്റേറ്റ് കമ്മറ്റി അംഗവും DYFI തിരുരങ്ങാടി ബ്ലോക്ക്…

Read More

ഏഴു സോണുകളില്‍ ഒരേ സമയം വനിതാദിനം ആഘോഷിച്ച് ബാംഗ്ലൂര്‍ കേരള സമാജം.വനിതാവിഭാഗം.

ഈസ്റ്റ് സോണ്‍ വനിതാവിഭാഗത്തിന്‍റെ കമ്മനഹള്ളിയില്‍ നടന്ന ആഘോഷം സോണ്‍ വനിതാവിഭാഗം ചെയര്‍പേര്‍സന്‍ ഗിരിജ ഉത്ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി റജികുമാര്‍ , സോണ്‍ വൈസ് ചെയര്‍മാന്‍ വിനു ജി , വനിതാവിഭാഗം കണ്‍വീനര്‍ പ്രസാദിനി മണി, ഷീജ , ദിവ്യ രജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നൃത്ത അദ്ധ്യാപിക അമൃതയുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടന്നു. കണ്ടോന്‍മെന്റ്റ്  സോണ്‍ വനിതാവിഭാഗത്തിന്‍റെ നേതൃത്വത്തില്‍  കനക നഗറില്‍ നടന്ന ആഘോഷം സോണ്‍  ചെയര്‍പേര്‍സന്‍ രാധാ രാജഗോപാല്‍ ഉത്ഘാടനം ചെയ്തു.   വനിതാവിഭാഗം  സോണ്‍  ചെയര്‍പേര്‍സന്‍ ലൈല രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു . വനിതാവിഭാഗം പ്രോഗ്രാം കണ്‍വീനര്‍ ദിവ്യ മുരളി, രമ്യ ഹരി, ശോഭന ചോലയില്‍, ജ്യോതി…

Read More

തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തുന്നു.

ബെംഗളൂരു :ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ലെഫ്റ്റ് തിങ്കേഴ്സിൻ്റെ സാംസ്കാരിക സംഘടനയായ കലാ വെൽഫെയർ അസോസിയേഷൻ കേരള നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തുന്നു. 7-തീയതി ഞായറാഴ്ച വൈകുന്നേരം 3.30ന് കലയുടെ ഓഫീസിൽ വച്ച് നടത്തുന്ന പരിപാടി സഖാവ് കെ. എൻ യശോധരൻ ഉദ്ഘാടനം ചെയ്തു സംസാരിക്കും മറ്റ് പ്രമുഖ നേതാക്കളും പരിപാടിയിൽ പങ്കെടുക്കുന്നതാണെന്ന് പ്രസിഡണ്ട് ജീവൻ തോമസും സെക്രട്ടറി ഫിലിപ്പ് ജോർജും അറിയിച്ചു.

Read More

സമ്മാന കൂപ്പൺ വിതരണോത്ഘാടനം.

ബെംഗളൂരു : കല്യാൺ നഗർ ബാബുസപാളയ ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റ് മടപ്പുര നിർമ്മാണത്തിന്റെ ധനശേഖരണാർത്ഥം ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ വിതരണോത്ഘാടനം 28-2-2021വൈകുന്നേരം 6 മണിക്ക് കല്യാൺ നഗർ ബാബുസപാളയ ശ്രീചിരു പാർട്ടി ഹാളിൽ വെച്ച് ഔദ്യോഗികമായി ഉത്ഘാടനം നിർവ്വഹിക്കപ്പെട്ടു. ഡോ;കൃഷ്ണകുമാർ,ഡോ;ജയശ്രീ കൃഷ്ണകുമാർ എന്നിവർ സമ്മാന കൂപ്പൺ ബുക്ക് സ്വീകരിച്ച് കൊണ്ട് വിതരണത്തിന് തുടക്കം കുറിച്ചു. റിട്ടയേർഡ് ഡി ജി പി കൃഷ്ണമൂർത്തി ഐ പി എസ്സ് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു. വിവിധ മലയാളി സംഘടന നേതാക്കൻമാർ പങ്കെടുത്തു. സജീവൻ.കെ.ടി യുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച…

Read More

മലയാളം മിഷൻ കർണാടക ചാപ്റ്റർ  “സുഗതാഞ്ജലി” കാവ്യാലാപന മത്സര വിജയികൾ.

സുഗത കുമാരി ടീച്ചർക്ക്  ആദരം അർപ്പിച്ചു കൊണ്ട് മലയാളം മിഷൻ കർണാടക ചാപ്റ്റർ നടത്തിയ “സുഗതാഞ്ജലി” കാവ്യാലാപന മത്സരം ഓൺലൈനിൽ നടന്നു. കർണാടകയിലെ  ആറു മേഖലയിൽ നിന്നും വിജയിച്ചുവന്ന  24 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. കവി ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ  മത്സര പരിപാടി ഉത്‌ഘാടനം ചെയ്തു. ജൂനിയർ തല മത്സരത്തിൽ അക്ഷര.ഓ , മൈഥിലി ദീപു കൃഷ്ണ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സീനിയർ മത്സരത്തിൽ  ഹൃതിക മനോജ് ഒന്നാം സ്ഥാനവും ഭവ്യ ദാസ് രണ്ടാം സ്ഥാനവും നേടി. ഡോ. സിബി കുര്യൻ…

Read More

കേന്ദ്ര- കേരള സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്ക് എതിരേ യുഡിഎഫ് കർണാടക ധർണ നടത്തി.

ബെംഗളൂരു : കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ജനത്തിനോടു കരുണയില്ലാത്തെ കേന്ദ്ര – കേരള സർക്കാരുകൾ. ഒരു മാസത്തിനിടെ ദിനംപ്രതി വില വർദ്ധിപ്പിച്ചു പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലെതീട്ടും ജനത്തിനോടു മുഖം തിരിന്നു നിൽകുന്ന കേന്ദ്രം ഭരിക്കുന്ന ബിജെപിയും, കേരളം ഭരിക്കുന്ന സിപിഎംയും നാണയത്തിൻ്റെ ഇരുവശമാണ്. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് 200% നികുതി ചുമത്തി ജനത്തെ കൊള്ളയടിക്കുന്ന സർക്കാരുകൾക്കെതിരേ യുഡിഎഫ് കർണാടക സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. നികുതി കുറച്ചു, വില കയറ്റം നിയന്ത്രിക്കണം എന്നും, കർഷകരെയും ഭാവിയിൽ…

Read More
Click Here to Follow Us