ബംഗളുരു: കേരള സമാജം ബാംഗളൂർ സൗത്ത് വെസ്റ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ. പ്രമോദ് വരപ്രത്ത് (പ്രസിഡൻ്റ് ), അപ്പുക്കുട്ടൻ. കെ, രജീഷ്. പി. കെ.(വൈസ് പ്രസിഡൻ്റ്) , സതീഷ് തോട്ടശ്ശേരി (സെക്രട്ടറി). പ്രവീൺ എൻ. പി, പത്മനാഭൻ. എം (ജോയിൻ്റ് സെക്രട്ടറി), അരവിന്ദാക്ഷൻ. പി. കെ (ട്രഷറർ) ഇ. ശിവദാസ് (ജോയിൻ്റ് ട്രഷറർ) ടി. ജെ. തോമസ് (ഇൻ്റേണൽ ഓഡിറ്റർ) എന്നിവരാണ് ഭാരവാഹികൾ.
Read MoreCategory: BENGALURU JALAKAM
രാജ്യാന്തര മോഡലുകളും മുൻനിര പങ്കെടുക്കുന്നു;ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ വീക്കിന് ഒരുങ്ങി ലുലു.
ആഗോള ബ്രാൻഡുകളുടെ ഏറ്റവും പുതിയ ട്രെൻഡുകൾ ഷോയിൽ അവതരിപ്പിക്കും ; കുട്ടികളുടെ റാംപ് വാക്ക് അടക്കം പ്രത്യേക ഷോകളും പരിപാടിക്ക് ഇരട്ടിനിറമേകും ബെംഗളൂരു : ലോകത്തെ മുൻനിര ബ്രാൻഡുകളുടെ നൂതന ഫാഷൻ ട്രെൻഡുകൾ അവതരിപ്പിച്ച് , ലുലു ഫാഷൻ വീക്കിന് ബെംഗ്ലൂരു രാജാജി നഗർ ലുലു മാളിൽ തുടക്കമാകുന്നു. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും സിനിമാതാരങ്ങളും അണിനിരക്കുന്ന ഷോ ഫാഷൻ പ്രേമികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുക. മെയ് 10ന് തുടങ്ങി മെയ് 12 വരെ നീളുന്നതാണ് ഷോ. ലുലു മാളിൽ നടന്ന പ്രൗഢഗംഭീരമായ…
Read Moreഉമ്മൻചാണ്ടി മെമ്മോറിയൽ നയൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു
ബെംഗളൂരു: കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ശ്രീ. ഉമ്മൻചാണ്ടി മെമ്മോറിയൽ നയൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം മണ്ഡ്യ ഡയസിസ് ബിഷപ്പ് സെബാസ്റ്റ്യൻ ഇടയന്ത്രത് നിർവഹിച്ചു. നയൻസ് ഫുട്ബോൾ മത്സരം മെയ് 26 ഞായറാഴ്ച, ബേഗൂർ റോഡ് ഉള്ളഹള്ളിയിൽ ഉള്ള ക്രൈസ്റ്റ് അക്കാഡമി ടർഫിൽ വച്ച് നടക്കും. ചടങ്ങിന്ന് അലക്സ് ജോസഫ്, ജോണിച്ചൻ വി ഒ, ബിനു വി അർ, ബിനു ദിവകാരൻ, ഡോക്ടർ നകുൽ, റോബിൻ,വിനു തോമസ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ സംസാരിക്കവേ പ്രബുദ്ധമായ രാഷ്ട്രീയ കേരളത്തിന് ഉമ്മൻ ചാണ്ടി…
Read Moreഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടക സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ.
ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടക സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ. കഴിഞ്ഞദിവസം ബാംഗ്ലൂർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷനിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീമതി ലത നമ്പൂതിരി അധ്യക്ഷൻ വഹിച്ച യോഗത്തിൽ, ഗിരീഷ് കുമാർ സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും, ശ്രീ സതീഷ് നായർ സംഘടനയുടെ ഓഡിറ്റ് സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ടും അവതരിപ്പിച്ചു. യോഗത്തിൽ ശ്രീ സി പി രാധാകൃഷ്ണൻ, ശ്രീ ബിനു ദിവാകരൻ, ശ്രീ ലിങ്കൻ വാസുദേവൻ, ശ്രീ വിനു തോമസ് എന്നിവർ സംസാരിച്ചു. ശ്രീ അനൂപ് ചന്ദ്രൻ നന്ദിയും പറയുകയുണ്ടായി.…
Read Moreകർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി മണ്ഡലം എക്സിക്യൂട്ടീവ് യോഗം നടന്നു
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി മണ്ഡലം എക്സിക്യൂട്ടീവ് യോഗം മല്ലസാന്ദ്രസയിൽ നടന്നു. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബെംഗളൂരു നോർത്ത് പാർലമെന്റ് കോൺഗ്രസ്സ് സ്ഥാനാർത്ഥി പ്രൊഫ. രാജീവ് ഗൗഡയുടെ വിജയത്തിനായി കെ എം സി ശക്തമായ പ്രവർത്തനം നടത്തുന്നതിന് പ്രചരണ പരിപാടിയുടെ ഭാഗമായി ഏപ്രിൽ 21 ന് ദാസറഹള്ളിയിൽ ബെംഗളൂരു നോർത്ത് കൺവെൻഷൻ നടക്കും. കെ എം സി യുടെ നേതൃത്വത്തിൽ വീടുകൾ കയറിയുള്ള പ്രവർത്തനം നടത്തും. കഴിഞ്ഞ 10 വർഷമായി രാജ്യത്തു വികസനത്തിന് പകരം വിഭാഗീയത പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഫാസിസ്റ്റു സർക്കാരിനെ…
Read Moreകലാ ബെംഗളൂരുവിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷനും വനിതാ സംഗമവും നടന്നു
ബെംഗളൂരു: നഗരത്തിലെ പ്രമുഖ ഇടതുപക്ഷ സംഘടനയായ കല ബെംഗളൂരുവിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷനും വനിതാ സംഗമവും പീനിയ നെക്സ്റ്റ് ഇന്റർനാഷണൽ ഹോട്ടലിൽ വെച്ചു നടന്നു. രാവിലെ 10 മണി മുതൽ വിവിധ പരിപാടികളോടെ നടന്ന കൺവെൻഷൻ കേരള ഖാദി ബോർസ് വൈസ് ചെയർമാനും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷം ജയിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പി ജെ ഓർമിപ്പിച്ചു. കൂത്തുപറമ്പ് എം എൽ എ ശ്രീ കെ പി മോഹനൻ മുഖ്യ അഥിതിയായി പങ്കെടുത്ത യോഗത്തിൽ…
Read Moreകേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ നേതൃത്വത്തിൽ വനിതാ ദിനാചരണം
ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് വനിതാ വിഭാഗത്തിന്റെ ആഭിമുഖത്തിൽ വനിതാ ദിനം ആചരിക്കുന്നു. നാളെ വൈകുന്നേരം 3.30 ന് ഭാനു സ്കൂൾ കെങ്കേരി സാറ്റലൈറ്റ് ടൗണിൽ ആണ് നടക്കുക. കവിയത്രിയും മലയാള മിഷൻ മുൻ സ്റ്റേറ്റ് കോഡിനേറ്ററുമായ ഡോ. ബിലു പദ്മിനി നാരായണൻ മുഖ്യ അതിഥി ആയിരിക്കും. സ്ത്രീ സമൂഹം സംസ്കാരം എന്ന വിഷയത്തിൽ പ്രഭാഷണം നടക്കും. വിവിധയിനം മത്സരങ്ങളും അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് വനിതാ വിഭാഗം കൺവീനർ സ്മിത ജയപ്രകാശ് അറിയിച്ചു.
Read Moreസാംസ്കാരിക അവബോധത്തിൽ നിന്ന് ഹിന്ദുത്വത്തെ തുടച്ചുനീക്കുക’; പി.എൻ. ഗോപീകൃഷ്ണൻ
ബെംഗളൂരു: രാജ്യത്ത് ആർ.എസ്.എസ് പിടിമുറുക്കുന്നത് സാംസ്കാരിക ഹിന്ദുത്വത്തിലൂടെയാണെന്നും രാഷ്ട്രീയ ഹിന്ദുത്വം തോറ്റാലും നമ്മുടെ സാംസ്കാരിക അവബോധത്തിൽ നിന്ന് സാംസ്കാരിക ഹിന്ദുത്വത്തെക്കൂടി തുടച്ചുനീക്കേണ്ടതുണ്ടെന്നും കവിയും സാംസ്കാരിക പ്രവർത്തകനുമായ പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു. ബെംഗളൂരു സെക്കുലർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ‘ഹിന്ദുത്വ രാഷ്ട്രീയവും സാംസ്കാരിക പ്രതിരോധവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിറ്റ്ലർക്ക് നാസിസവും മുസോളിനിക്ക് ഫാഷിസവുമെന്നപോലെയാണ് നരേന്ദ്രമോദിക്ക് സവർക്കറിസവും. പ്രത്യക്ഷ രാഷ്ട്രീയമല്ല സവർക്കറിസം. സാംസ്കാരിക രാഷ്ട്രീയമാണ്. സവർക്കറെ ഹിന്ദുത്വത്തിന്റെ ആത്മാവായി പ്രതിഷ്ഠിക്കാൻ ബോധപൂർവമായ സാംസ്കാരിക നിർമിതി അരങ്ങേറുന്നുണ്ട്. ബ്രിട്ടീഷുകാരോടും ഹിന്ദുത്വയോടും പോരാടിയയാണ് ഇന്ത്യ സ്വാതന്ത്ര്യം…
Read Moreഅവധിക്കാല മാതൃഭാഷ പഠനക്ലാസിലേക്ക് പ്രവേശനം ആരംഭിച്ചു
ബെംഗളൂരു: ബെംഗളൂരു മലയാളി വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന “അവധിക്കാല മാതൃഭാഷ പഠനക്ലാസിലേക്ക് 6 വയസിനു മുകളിൽ പ്രായമുള്ള എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നതായി അധികൃതർ അറിയിച്ചു. പ്രവേശനം തികച്ചും സൗജന്യമാണ്. ക്ലാസ്സുകൾ ഓൺലൈൻ ആയിട്ടാണ് നടക്കുക.
Read Moreവൈറ്റ്ഫീൽഡ് സേക്രഡ് ഹാർട്ട് ചർച്ചിൻ്റെ നേതൃത്വത്തിൽ ബൈബിളിൻ്റെ കൈയെഴുത്തു പ്രതികൾ തയ്യാറാക്കി
ബെംഗളൂരു: വൈറ്റ്ഫീൽഡ് സേക്രഡ് ഹാർട്ട് ചർച്ചിൻ്റെ നേതൃത്വത്തിൽ നാല് ഭാഷകളിൽ ബൈബിളിൻ്റെ കൈയെഴുത്തു പ്രതികൾ തയ്യാറാക്കിയത് ശ്രദ്ധേയമാകുന്നു. ഇടവകയിലെ 150 ഓളം ആളുകൾ ചേർന്നാണ് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നട എന്നീ ഭാഷകളിൽ ബൈബിളിൻ്റെ 7 കൈയെഴുത്തു പ്രതികൾ തയ്യാറാക്കിയത്. ഇടവകയിലെ പ്രായ ഭേദമന്യേ, 10 വയസുള്ള കുട്ടികൾ മുതൽ 75 വയസ് വരെയുള്ള ആളുകൾ വരെ ഈ കൈയെഴുത്തു പ്രതികളുടെ ഭാഗമായി. കൈകൊണ്ട് ബൈബിൾ എഴുതുന്നതു പവിത്രവും രൂപാന്തരപ്പെടുത്തുന്നതുമായ ഒരു അനുഭവമാണ് എന്ന വിശ്വാസത്തിലാണ് ഈ പ്രചോദനാത്മകമായ സംരംഭം വേരൂന്നിയിരിക്കുന്നത്. ഇതിൽ പങ്കെടുത്തവർക്ക്,…
Read More