കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങളിൽ വൻ വർധനവ്

CYBER ONLINE CRIME

ബെംഗളൂരു: 2020-ൽ കുട്ടികളെ ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ1,340 ശതമാനം വർധന സംസ്ഥാനത്ത് രേഖപ്പെടുത്തി. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്താണ് കർണാടക. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, 2020ൽ കർണാടകയിൽ കുട്ടികൾക്കെതിരായ 144 സൈബർ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്‌, 2019ൽ കുട്ടികൾക്കെതിരായ 10 സൈബർ കുറ്റങ്ങളാണ് രേഖപ്പെടുത്തിയത്. 1,340 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 144 കേസുകളിൽ 122 എണ്ണം കുട്ടികൾ ഉൾപ്പെട്ട സൈബർ പോണോഗ്രാഫിയുമായി ബന്ധപ്പെട്ടതാണ്.

Read More

“ഗ്രോ യുവർ ബഡ്സ് കവിത പാരായണ മത്സരം 2021”

സൗന്ദര്യ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെയും മോട്ടിവേഷണൽ സ്ട്രിപ്പിന്റെയും സംയോജിത സംരംഭമായി “ഗ്രോ യുവർ ബഡ്സ് കവിത പാരായണ മത്സരം 2021” ബെംഗളൂരു: സൗന്ദര്യ എജ്യുക്കേഷണൽ ട്രസ്റ്റും ലോകത്തിലെ ഏറ്റവും സജീവമായ എഴുത്തുകാരുടെ ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്സും ചേർന്ന് “ഗ്രോ യുവർ ബഡ്സ് കവിത പാരായണ മത്സരം 2021” എന്ന പേരിൽ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി സാഹിത്യ മത്സരം നടത്തുന്നു. “ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിജയികളെയും ലോകമെമ്പാടുമുള്ള മൂന്ന് വിജയികളെയും മത്സരത്തിൽ തിരഞ്ഞെടുക്കും “എന്ന് മോട്ടിവേഷണൽ സ്ട്രിപ്പുകളുടെ സ്ഥാപകൻ ഷിജു എച്ച് പള്ളിത്താഴെത്ത് പ്രസ്താവിച്ചു. ‘സോൾ ഇൻ ഹോൾ’,…

Read More

വഞ്ചനാദിനം ആചരിച്ച് യു.ഡി.എഫ്. കർണാടക.

ബെംഗളൂരു: “ഇന്ത്യൻ ജനതയെ ദുരിതത്തിലാക്കിയ മോദി സർക്കാരിൻ്റെ വിവേക ശൂന്യവും ജന വിരുദ്ധവുമായ “നാണയമൂല്യം ഇല്ലാതാക്കൽ” നടപ്പിൽ വരുത്തിയ  അഞ്ചാമത് വർഷത്തിൽ വഞ്ചനാദിനം ആചരിച്ചു യുഡിഫ് കർണാടക” ചെയർമാൻ മേറ്റി ഗ്രേസിന്റ അധ്യക്ഷതയിൽ നടന്ന യോഗം അഡ്വ. ബുഷ്‌റ വളപ്പിൽ ഉൽഘാടനം ചെയ്തു. തീവ്രവാദത്തിനും അറുതിവരുത്താനും കള്ളപ്പണം തടയാനും  ഇറങ്ങിപ്പുറപ്പെട്ട നരേന്ദ്ര മോദിയുടെ തീരുമാനം ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കിയത് നമ്മുടെ നാടിന്റെ സാമ്പത്തിക അടിത്തറയാണ്. അഞ്ചാം വർഷത്തിലും ഭാരതം ആ വീഴ്ചയിൽ നിന്നും  ഉയർത്തെഴുന്നേട്ടില്ല എന്ന് അവർ പറഞ്ഞു. മുതിർന്ന നേതാവ് ശ്രീ…

Read More

പുനീത് രാജ്കുമാറിന്റെ സ്മരണയ്ക്കായി ആശുപത്രിയും സ്‌കൂളും നിർമിക്കാനൊരുങ്ങി മുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡി

ബെംഗളൂരു: അടുത്തിടെ അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന്പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് പാവപ്പെട്ടവർക്കായി ഒരു ആശുപത്രിയും സ്‌കൂളും നിർമ്മിക്കുമെന്ന് കർണാടകമുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡി ബല്ലാരിയിൽ പ്രഖ്യാപിച്ചു. പാവപ്പെട്ടവർക്ക് ആശുപത്രിയിൽ സൗജന്യചികിൽസ നൽകാനും വിദ്യാർഥികളെ സൗജന്യമായി സ്കൂളിൽ ചേർക്കാനും ലക്ഷ്യമിടുന്നതായും അദ്ദേഹംഅറിയിച്ചു. ആശുപത്രിയുടെയും സ്‌കൂളിന്റെയും പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഒരുകുടുംബമെന്ന നിലയിൽ, ഞങ്ങൾക്ക് പുനീതുമായി നല്ല ബന്ധമുണ്ടായിരുന്നു. വാസ്തവത്തിൽ, എന്റെ മകൻസിനിമയിലേക്ക് വരാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹം ഞങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തു. പുനീത്‌കാഴ്ചവെച്ച  സാമൂഹിക പ്രവർത്തനങ്ങൾ…

Read More

ബിൽ തുകയെ ചൊല്ലി തർക്കം ; ജിഎസ്ടി ഇൻസ്പെക്ടറെ കോറമംഗല പബ്ബിൽ പൂട്ടിയിട്ട് മർദിച്ചു

ബെംഗളൂരു : കഴിഞ്ഞ ദിവസം കോറമംഗലയിലെ ഒരു പബ്ബിന്റെ ഉടമയും സുഹൃത്തുക്കളും ചേർന്ന് തന്നെ മർദ്ദിച്ചതായി ഒരു ജിഎസ്ടി ഇൻസ്പെക്ടർ പോലീസിൽ പരാതി നൽകി.ഡോംലൂർ സ്വദേശിയും ജിഎസ്ടി ഇൻസ്പെക്ടറുമായ വിനയ് മൊണ്ടൽ നവംബർ അഞ്ചിന് പബ്ബിൽ പോകുകയും.ബിൽ തുകയെ ചൊല്ലി പബ്ബിലെ ഉടമ രാകേഷ് ഗൗഡയുമായി തർക്കമുണ്ടായി പരാതിയിൽ പറയുന്നു. തുടർന്ന് ഗൗഡയും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും മൊണ്ടലിനെ ഒരു മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.പിന്നീട് മോണ്ടലിനെ മോചിപ്പിച്ചു.ഉടൻ വിനയ് കോറമംഗല പോലീസിൽ പരാതി നൽകി പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും പരാതിയിൽ പറയുന്ന പ്രതികളെ…

Read More

മലയാളി ചിത്രകാരനായ ധനരാജ് കീഴറയുടെ ചിത്രപ്രദർശനം നാളെ മുതൽ..

ബെംഗളൂരു : മലയാളി ചിത്രകാരനായ ധനരാജ് കീഴറയുടെ ചിത്ര പ്രദർശനം നാളെ മുതൽ. പ്രദർശനം എം.ജി.റോഡിലെ വിസ്മയ ഗാലറി , രംഗോലി മെട്രോ ആര്ട്ട് സെന്ററിൽ നാളെ മുതൽ ഞായറാഴ്ച വരെ തുടരും. “ഒരു കലാകാരന്റെ ഉത്തരവാദിത്വമാണ് അവൻ ജീവിക്കുന്ന കാലഘട്ടത്തെ അടയാളപ്പെടുത്തുക എന്നത് . പരിചിതമല്ലാത്ത ഈ കോവിഡ് കാലത്തിലൂടെ നമ്മൾ കടന്നുപോകുമ്പോൾ, വൈറസുകൾ, മരണം, ഭയം, ഏകാന്തത എന്നിവയാൽ നിറഞ്ഞിരുന്നു .ഈ കാലഘട്ടത്തെ ചിത്രങ്ങൾ കൊണ്ട് അടയാളപ്പെടുത്തണം എന്ന് തോന്നി. കുറച്ചെങ്കിലും സാധാരണ നിലയിലേക്ക് വരുന്നു എന്ന പ്രതീക്ഷ തരുന്ന ഈ സാഹചര്യത്തിൽ…

Read More

നോർക്ക റൂട്സ് കാർഡുകൾ ഏറ്റുവാങ്ങി.

ബെംഗളൂരു :കർണാടക മലയാളി കോൺഗ്രസ്സ് അംഗങ്ങളുടെ  രണ്ടാംഘട്ട നോർക്ക റൂട്സ് ഇൻഷുറൻസ് കാർഡുകൾ നോർക്ക  ഓഫീസിൽ നിന്ന് ഏറ്റുവാങ്ങി . കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, ദാസറഹള്ളി മണ്ഡലം പ്രസിഡന്റ് വർഗീസ് ജോസഫ്,  നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി പി .ശിവൻകുട്ടി എന്നിവർ പങ്കെടുത്തു.

Read More

കന്നഡക്കാർ കൂടുതൽ സംസാരിക്കേണ്ടത് കന്നഡയിൽ: മുഖ്യമന്ത്രി

ഹുബ്ബള്ളി: മറ്റ് പ്രാദേശിക ഭാഷകളെപ്പോലെ കന്നഡയും മറ്റ് ഭാഷകളിൽ നിന്നുള്ള അധിനിവേശം മൂലം വളരെയധികം വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കന്നഡ രാജ്യോത്സവത്തിന് (നവംബർ 1) മുന്നോടിയായി നടന്ന ‘മാതാട് മാതാഡ് കന്നഡ‘ (കന്നഡ സംസാരിക്കു, സംസാരിക്കു) പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കന്നഡ എല്ലാ മേഖലകളിലും വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കന്നഡ ഭാഷയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നമ്മൾ കന്നഡക്കാർ കൂടുതൽ കന്നഡയിൽ സംസാരിക്കുകയും മറ്റ് ഭാഷകൾ സംസാരിക്കുന്നവരെകൊണ്ട് കന്നഡ പഠിക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണം എന്നും അദ്ദേഹം പറഞ്ഞു.

Read More

പുനീത് രാജ് കുമാറിന് ആദരാഞ്ജലികൾ. രാജ് കുമാർ – പുനീത് രാജ് കുമാർ സിനിമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

ബെംഗളൂരു നിവാസിയും സിനിമ നിരൂപകനുമായ സഞ്ജീവ് മേനോൻ എഴുതുന്നു. ബെംഗളൂരു: 1995 ൽ “ഓം” എന്ന കന്നഡ ചിത്രം മാറത്തഹള്ളി തുളസി തീയറ്ററിൽ കണ്ടിറങ്ങുമ്പോൾ, മനസിനെ ആ ഫീൽ വിട്ടു പോകാൻ കുറച്ച് സമയമെടുത്തു. അഭിനയം താരതമ്യപ്പെടുത്തിയാൽ മലയാള സിനിമാ അഭിനയവുമായി വളരെ അന്തരമുണ്ട് കന്നഡ സിനിമാ അഭിനയത്തിന് .എന്നാൽ ഉപേന്ദ്രയുടെ ഈ ചിത്രത്തിലെ ശിവരാജ് കുമാറിൻ്റെ അഭിനയവും വ്യത്യസ്തതയുള്ള ചിത്രീകരണവും രാജ്കുമാറിൻ്റെ ആലാപനവും ഹംസലേഖയുടെ സംഗീതവും ഒക്കെ ഇഷ്ടമായി. ഒരു മലയാള സിനിമാപ്രേമി എന്ന നിലയിൽ പറഞ്ഞാൽ, കുറച്ച് മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിൽ വളരെയേറെ…

Read More

കേരളത്തിന്‌ പറയാന്‍ ബീറ്റ് റൂട്ട് മസാല ദോശ മുതല്‍ സദാ വരെ ഉണ്ടെങ്കില്‍ ഇവിടെ ബെംഗലൂരുവിലുമുണ്ട് പാരമ്പര്യ തനിമയില്‍ ചില ‘വെറൈറ്റികള്‍ ‘… പ്രാതലടക്കം ചില വ്യത്യസ്ത രുചികള്‍ ഒന്ന് പരീക്ഷിക്കൂ …!

ബെംഗലൂരു : നമ്മുടെ നാട്ടില്‍ ഇന്ത്യന്‍ കോഫീ ഹൌസ് സന്ദര്‍ശിക്കുമ്പോള്‍  ആദ്യം ഓര്‍മ്മ വരുന്നത് മസാല ദോശയിലെ  ചില വ്യത്യസ്ത രുചി ഭേദമാണ് …അതെ ..! ബീറ്റ് റൂട്ട് മസാല ദോശ തന്നെ ! മറ്റു ചിലയിടങ്ങളിലും ഈ രുചിക്കൂട്ട് പരീക്ഷിക്കുമെങ്കിലും കോഫീ ഹൌസിലെ ‘ദോശയ്ക്ക് ‘ ഒരു പ്രത്യേകത തന്നെയാണ് .. നൂറ്റാണ്ടുകള്‍ക്ക് മുന്പ് തെക്കേ ഇന്ത്യയില്‍ കുടിയെരിയ ദ്രാവിഡന്‍മാരാണ് മസാല ദോശയും പരിചയപ്പെടുത്തിയത് എന്നാണ് ചരിത്രം …അതിനു മുന്പ് എത്യോപ്യക്കാരയിരുന്നു ദോശ അഥവാ അവടുത്തെ ‘ഇന്ജേര ‘ എന്ന ദോശ വിഭവം…

Read More
Click Here to Follow Us