ഓണാഘോഷങ്ങൾക്ക് തിരികൊളുത്താൻ ഒരുങ്ങി നന്മ ബെംഗളൂരു കേരള സമാജം

ബെംഗളൂരു: ഓണാഘോഷം കെങ്കേമമാക്കാൻ ഒരുങ്ങി നന്മ ബെംഗളൂരു കേരള സമാജം. ഒക്റ്റോബർ 8 ഞായറാഴ്ച്ച കനകപുരറോഡ് കോണൻകുണ്ടേ ക്രോസിലുള്ള ലക്ഷിമിവല്ലഭ കല്ല്യാണമണ്ടപത്തിലും വെച്ചാണ് വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത്. പായസമത്സരം ചെണ്ടമേളം കൾച്ചറൽ പ്രോഗ്രാം വടംവലി ഉറിയടി നാടൻകലാപരിപാടികൾ ഓണസദ്യ എന്നിങ്ങനെ ഒട്ടേറെ പരിപാടികൾ നടത്തും. പ്രിസിഡന്റ് ഹരിദാസന്റെ അദ്യക്ഷതയിൽ ചേർന്നയോഗത്തിലാണ് ഓണാഘോഷം തകൃതിയാക്കാൻ തീരുമാനിച്ചത്. സെക്രട്ടറി വാസുദേവൻ ട്രഷറർ ശിവൻകുട്ടി ജോയന്റ് സെക്രട്ടറി ജലീൽ വൈസ് പ്രസിഡന്റ് ചന്ദ്രൻ, മനോഹരൻ, സുരേഷ്ബാബു, എന്നിവർ ചടങ്ങിൽ സംസാരിച്ചു

Read More

ഓണാഘോഷത്തിന്റെ ഭാഗമായി ഇൻഡോർ ഗെയിംസ്, കലാമത്സരങ്ങൾ സംഘടിപ്പിച്ചു 

ബെംഗളുരു: കേരള സമാജം ബെംഗളുരു സൗത്ത് വെസ്റ് ഓണാഘോഷത്തിന്റെ ഭാഗമായി സമാജം അംഗങ്ങൾക്കുവേണ്ടി ഇൻഡോർ ഗെയിംസ്, കലാമത്സരങ്ങൾ എന്നിവ ഞായറാഴ്ച ഭാനു സ്കൂളിൽ വെച്ച് സങ്കടിപ്പിച്ചു. വിജയികളായവർക്ക് സെപ്റ്റംബർ 24 നു ഡിഎസ്എ ഭവനിൽ വെച്ചു നടത്തുന്ന ഓണാഘോഷ സമാപന ദിവസം സമ്മാനങ്ങൾ നൽകും.

Read More

സൗത്ത് ബെംഗളുരു മലയാളി അസോസിയേഷൻ ഓണാഘോഷം ഒക്ടോബർ 1 ന്

ബെംഗളുരു: സൗത്ത് ബെംഗളുരു മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടി ഓണവില്ല് 2023 ഒക്ടോബർ ഒന്നിന് ഉള്ളഹള്ളിയിലുള്ള വിസ്താര്‍ പവിത്ര വിവാഹ കൺവെൻഷൻ ഹാളിൽ നടക്കും. നിയമസഭാ സ്പീക്കർ ശ്രീ യു ടി ഖാദർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഹൈബി ഈഡൻ, ഡി കെ സുരേഷ് എംപി, എം കൃഷ്ണപ്പ എംഎൽഎ, സതീഷ് റെഡ്‌ഡി എംഎൽഎ, ടോമിൻ ജെ തച്ചങ്കരി ഐപിഎസ് തുടങ്ങിയവർ പങ്കെടുക്കും. ആഘോഷത്തോടനുബന്ധിച്ച് പൂക്കള മത്സരം, പായസമത്സരം,വിവിധ നാടൻ, പാശ്ചാത്യ കലാരൂപങ്ങൾ, ഓണസദ്യ, മെഗാ ഷോ എന്നിവ ഉണ്ടായിരിക്കും.

Read More

ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു 

ബംഗളൂരു: ബേഗൂർ ഫോർട്ട് ശ്രീ ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വർഷംതോറും നടത്തിവരാറുള്ള ജന്മഷ്ടമി ഈ വർഷവും ഗംഭീരമായി ആഘോഷിക്കുന്നു. സമന്വയ ചന്തപുര ഭാഗം, പാർദ്ധസാരഥി ബാലഗോകുലം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ വേഷങ്ങളും ഘോഷയാത്രയും സംഘടിപ്പിക്കുന്നുണ്ട്. ബേഗൂർ ലേക്കിന് സമീപത്തുള്ള നാഗീശ്വര ക്ഷേത്രത്തിൽ നിന്നും വാദ്യ ഘോഷങ്ങളോട് കൂടി ശോഭായാത്ര പുറപ്പെടും.

Read More

മാഹിക്കാരുടെ മകൾക്ക് അഭിമാന നെട്ടം

ആണവ ഗവേഷണ കേന്ദ്രത്തിനായുള്ള യൂറോപ്യൻ ഓർഗനൈസേഷനായ CERN, ഇന്ത്യയിൽ നിന്നു റിസേർച്ച് കം ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് നിയ ഷമീറിനെ തിരഞ്ഞെടുത്തു . CERN ന്റെ പൂർണ്ണമായ സ്കോളർഷിപ്പ് പ്രോഗ്രാമാണിത്. നിയ ബാംഗ്ലൂരിൽ നിന്ന് ഐസിഎസ്ഇ , ഐഎസ്സി സിലബസിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നിയ ഇപ്പോൾ ചെന്നൈ എസ്ആർഎം യൂണിവേഴ്സിറ്റിയിൽ നിന്ന് ബിടെക് കമ്പ്യൂട്ടർ സയൻസിൽ അവസാന വർഷ പഠിക്കുകയാണ്. പാഠ്യേ പ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കുമായി അവൾ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. അടുത്തിടെ നിയ ഐഒഎസിനായി സർക്കിളുകൾ എന്ന ആപ്പ് വികസിപ്പിച്ചെടുക്കുകയും ആപ്പിളിൽ നിന്ന്…

Read More

കലയുടെ പ്രഥമ സ്വരലയ പുരസ്‌കാരം പ്രഖ്യാപിച്ചു

ബെംഗളൂരു: നഗരത്തിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷൻ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രഥമ പുരസ്‌കാരമായ കലാ സ്വരലയ അവാർഡിന് കേരളത്തിലെ പ്രമുഖ പിന്നണി ഗായകൻ ശ്രീ. അതുൽ നറുകര അർഹനായി. കഴിഞ്ഞ വർഷം നാടൻ പാട്ട് രംഗത്തും നാടൻ കലാ രൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അതുൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്നു അവാർഡ് പ്രഖ്യാപന ചടങ്ങിൽ കലയുടെ ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ 24 ന് നടക്കുന്ന കലയുടെ ഓണോത്സവത്തിന്റെ വേദിയിൽ കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ പുരസ്‌കാരം…

Read More

തിരുവോണനാളിൽ സാന്ത്വന പ്രവർത്തനങ്ങളുമായി കേരള സമാജം യൂത്ത് 

ബെംഗളൂരു: കേരള സമാജം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ഉള്ളാൾ റോഡിലുള്ള സുപ്രഭ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിലെ അന്ദേവാസികളായ കുട്ടികൾക്ക് പ്രഭാത ഭക്ഷണവും മധുരപലഹാരങ്ങളും വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ സമാജം പ്രസിഡന്റ് അഡ്വ.പ്രമോദ് വരപ്രത്, യൂത്ത് വിങ് കൺവീനർ അഭിഷേക് ഡി എ , ജോ.കൺവീനർമാരായ മേഘ എം , അരുൺ. എ മറ്റു യൂത്ത് വിങ് പ്രവർത്തകാസിമിതി അംഗങ്ങൾ, ട്രസ്റ്റ് ചെയർപേഴ്സൺ പ്രതിമ കുമാർ എന്നിവരും പങ്കെടുത്തു. സാന്ത്വനം ഫണ്ടിൽ നിന്നും ആലപ്പുഴ കരുവാറ്റ സ്വദേശി ബെംഗളൂരു കന്ദിരവ ലേയൗട്ടിൽ താമസിക്കുന്ന…

Read More

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ബെംഗളൂരു മലയാളി കോൺഗ്രസും പ്രചാരണ രംഗത്ത്

ബെംഗളൂരു: പുതുപ്പള്ളി നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വിജയത്തിനായി കർണാടക മലയാളി കോൺഗ്രസ്സ് പുതുപ്പള്ളിയിൽ പ്രചരണം നടത്തി. വാകത്താനം പഞ്ചായത്തിലെ സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടിക്ക് ശേഷം കെ എം സി യുടെ നേതൃത്വത്തിൽ വീടുകളിൽ കയറിയുള്ള പ്രചരണം നടത്തി. രാവിലെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും കർണാടക മലയാളി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടത്തിയതിനു ശേഷമാണ് പ്രചാരണ പരിപാടികൾ ആരംഭിച്ചത് . പ്രചാരണത്തിന് കർണാടക മലയാളി കോൺഗ്രസ്സ് പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിലിന്റെ…

Read More

മോട്ടിവേഷണൽ സ്ട്രിപ്സ് ആഗോള കവിതാ ചാമ്പ്യൻമാരെ പ്രഖ്യാപിച്ചു

ബെംഗളൂരു: ലോകത്തെ ഏറ്റവും സജീവമായ എഴുത്തുകാരുടെ ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്‌സ് ഇന്നലെ വൈകുന്നേരം ‘ബി എ സ്റ്റാർ കവിതാ മത്സരത്തിലെ’ വിജയികളെ പ്രഖ്യാപിച്ചു. ചടങ്ങിൽ ഡോ.കെ.സച്ചിദാനന്ദൻ, കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട്, രൂപ പബ്ലിക്കേഷൻസ് മാനേജിംഗ് പാർട്ണർ രാജു ബർമൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ മത്സരത്തിൽ പങ്കെടുത്തതായി മോട്ടിവേഷണൽ സ്ട്രിപ്‌സിന്റെ സ്ഥാപകനും പ്രസിഡന്റുമായ ഷിജു എച്ച് പള്ളിത്താഴേത്ത് പറഞ്ഞു.സാഹിത്യത്തിലൂടെ അചഞ്ചലമായ ഐക്യവും ആഗോള സമന്വയവുമാണ് ഈ മൽസരം സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജൂറിയെ…

Read More

ബെംഗളൂരു സെക്കുലർ ഫോറം ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു

ബെംഗളൂരു: എദ്ദേലു കർണാടക സങ്കൽപ്പവും എദ്ദേലു കർണാടക അനുഭവവും സമകാലിക കാര്യങ്ങളും എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. എദ്ദേലു കർണാടക എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും പരിസ്ഥിതി പ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ താര രാവു ചടങ്ങിൽ ഇന്ത്യയുടെ ഫെഡറൽ ജനാധിപത്യ വ്യവസ്ഥയും ഭരണഘടനയും തകർക്കുന്ന മോഡി സർക്കാരിന്റെ നടപടിയെ ചെറുത്തു തോൽപ്പിക്കുകയും വർഗീയതയ്ക്കെതിരെ മതേതര ജനാധിപത്യ കൂട്ടായ്മ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ഈ സന്ദർഭത്തിൽ നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമെന്ന് എദ്ദേളു കർണാടക എക്സിക്യൂട്ടീവ് കൗൺസിൽ അംഗം താരാ റാവു പറഞ്ഞു. ബെംഗളൂരു സെക്കുലർ ഫോറം സംഘടിപ്പിച്ച…

Read More
Click Here to Follow Us