ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു 

ബംഗളൂരു: ബേഗൂർ ഫോർട്ട് ശ്രീ ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വർഷംതോറും നടത്തിവരാറുള്ള ജന്മഷ്ടമി ഈ വർഷവും ഗംഭീരമായി ആഘോഷിക്കുന്നു. സമന്വയ ചന്തപുര ഭാഗം, പാർദ്ധസാരഥി ബാലഗോകുലം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ വേഷങ്ങളും ഘോഷയാത്രയും സംഘടിപ്പിക്കുന്നുണ്ട്. ബേഗൂർ ലേക്കിന് സമീപത്തുള്ള നാഗീശ്വര ക്ഷേത്രത്തിൽ നിന്നും വാദ്യ ഘോഷങ്ങളോട് കൂടി ശോഭായാത്ര പുറപ്പെടും.

Read More
Click Here to Follow Us