പള്ളി പെരുന്നാൾ സമാപിച്ചു

ബെംഗളൂരു∙ കെആർ പുരം മാർ യൂഹാനോൻ മംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ സമാപിച്ചു. ആദ്യഫല ശേഖരണത്തിന്റെ ഉദ്ഘാടനം ബെംഗളൂരു ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം നിർവഹിച്ചു. വികാരി ടി.കെ.തോമസ് കോറെപ്പിസ്കോപ്പ, സെക്രട്ടറി ജോൺസൻ ഫിലിപ്, ജോൺ തോമസ് എന്നിവർ നേതൃത്വം നൽകി.

Read More

കാതോലിക്കാ ബാവാ നാളെ നഗരത്തിൽ

ബെംഗളൂരു : വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നാളെ ബെംഗളൂരുവിലെത്തും. മാറത്തഹള്ളി സെന്റ് ബസേലിയോസ് ഇടവകയുടെ നേതൃത്വത്തിൽ സർജാപുരയിൽ നിർമിക്കുന്ന ഹോളി ട്രിനിറ്റി പള്ളിക്ക് 13നു രണ്ടിന് അദ്ദേഹം തറക്കല്ലിടും. 13നും 14നും മാറത്തഹള്ളി സെന്റ് ബസേലിയോസ് പള്ളി പെരുന്നാളിനും പരിശുദ്ധ ബാവാ മുഖ്യ കാർമികത്വം വഹിക്കും. വൈകിട്ട് അഞ്ചിനു പള്ളിയിൽ സ്വീകരണം. തുടർന്നു പ്രദക്ഷിണം, ആശിർവാദം, അത്താഴവിരുന്ന്. 14നു രാവിലെ എട്ടിനു കുർബാനയ്ക്കു പരിശുദ്ധ ബാവാ മുഖ്യ കാർമികത്വം വഹിക്കും. ബാംഗ്ലൂർ ഓർത്തഡോക്സ് ഭദ്രാസനാധിപൻ…

Read More

ഇടശ്ശേരിയുടെ “പൂതപ്പാട്ട് “ഭരതനാട്യമായി അവതരിപ്പിക്കുന്നു എച്ച് എ എൽ അയ്യപ്പക്ഷേത്രത്തിൽ ജനുവരി 13 ന്.

ബെംഗളൂരു: ആറ്റിൻവക്കത്തെ മാളിക വീട്ടിൽ ആറ്റുനോറ്റു പിറന്ന ഉണ്ണിയെ സ്വന്തമാകാൻ ശ്രമിക്കുന്ന ഭൂതത്തേയും, അവിടെ നിന്ന് ഉണ്ണിയെ രക്ഷിക്കാൻ സ്വന്തം കണ്ണുകൾ ചൂഴ്ന്ന് നൽകിയ മാതൃത്വത്തിന്റെ ചെറുത്തു നിൽപ്പും, മെട്രോ നഗരത്തിലാണ് ജീവിക്കുന്നതെങ്കിലും അവന്റെ ഗൃഹാതുരത്വത്തിന്റെ ഭാഗമാണ്. അവസാനം ഉണ്ണിയേ തേടി ഓരോ വീട്ടിലും കേറിയിറങ്ങുന്ന ഇപ്പോഴും നമ്മെ ഒരു നിമിഷമെങ്കിലും ഗദ്ഗദ കണ്ഠരാക്കും.. അതെ ഇടശ്ശേരിയുടെ പുതപ്പാട്ട് നാട്യ രൂപത്തിൽ ആസ്വദിക്കാനുള്ള അവസരം ബെംഗളൂരു മലയാളികൾക്ക് ലഭിക്കുന്നു. ശ്രീ മനോ തൃശ്ശൂർ രുപപ്പെടുത്തിയ പൂതപ്പാട്ടിന്റെ ഭരതനാട്യ ആവിഷ്കാരം, വരുന്ന 13 ന് എച്…

Read More

കവി സംഗമം നടത്തുന്നു.

ബാംഗ്ലൂരിലെ കവികളുടെ രചനകൾക്കും അവയുടെ അവലോകനത്തിനുമായി സർഗധാര വേദിയൊരുക്കുന്നു. 2018 ഫെബ്രുവരി 18 കാലത്തു 10 മണിക്ക് ജലഹള്ളി കേരളസമാജം നോർത്ത് വെസ്റ്റ് ഹാളിൽ വച്ച്, “കാവ്യചന്ദ്രിക” എന്ന പരിപാടി നടത്തുന്നു. കവികൾ സ്വന്തം രചനകൾ അവതരിപ്പിക്കുകയും അവയെ പ്രശസ്ത വ്യക്തികൾ വിശകലനം ചെയ്യുന്നതുമാണ്. എഴുത്തുകാർ രചനകൾ താഴെ കൊടുത്ത മെയിൽ ഐഡിയിൽ അയക്കുവാൻ അഭ്യർത്ഥിക്കുന്നു. [email protected]

Read More

അപായ ഘട്ടങ്ങളിൽ സഹായമാകാന്‍ മലയാളികളുടെ രക്തദാന സേന രൂപീകരിച്ചു.

ബാംഗ്ലൂർ: രക്തത്തിനും മറ്റു സാന്ത്വന സഹായങ്ങൾക്കും വേണ്ടി നെട്ടോട്ടം ഓടുന്നവർക് ഇനി ബാഗ്ലൂരിൽ ഒരു അഭയകേന്ദ്രം.അടിയന്തര ഘട്ടങ്ങളിൽ രക്തദാനത്തിനും, ജീവകാരുണ്യ പ്രവർത്തനത്തിനും സന്നധരായവരുടെ ഒരു കൂട്ടായ്മ 07-01-2017  ഞായറാഴ്ച ബാംഗ്ലൂർ ഹെനൂർ ക്രോസ്സിൽ വച്ചു രൂപീകൃതമായി.ബാംഗ്ലൂർ യൂണിറ്റ് രൂപീകരണത്തിന്റെ ഭാഗമായി ബാംഗ്ലൂരിലെ കെയർ ഷെൽട്ടറിൽ വെച്ച് സാന്ത്വന സദ്യയും നടത്തി. ഷാജു തലശ്ശേരി (സെക്രട്ടറി),അനീഷ് തോമസ് പത്തനംതിട്ട (പ്രസിഡന്റ്),നിധിൻ കണ്ണൂർ , മായ സുഭാഷ് (ജോയിൻ സെക്രട്ടറി),പ്രജിത്ത് തില്ലങ്കേരി , സീമ ശശിധരൻ  (വൈസ് പ്രസിഡന്റ്),അരുൺ ചമ്പാട്  (ട്രേഷറർ),എന്നിവരെ തെരഞ്ഞെടുത്തു കൂടാതെ  9 അംഗ എക്സിക്യൂട്ടീവ്…

Read More

കെഎൻഎസ്എസ് എംഎസ് നഗർ കരയോഗം കുടുംബസംഗമം 26ന്

ബെംഗളൂരു ∙ കെഎൻഎസ്എസ് എംഎസ് നഗർ കരയോഗം കുടുംബസംഗമം 26നു ലിംഗരാജപുര കാച്ചറകനഹള്ളി സായ് കലാമന്ദിരത്തിൽ നടക്കും. ബെംഗളൂരു നഗരവികസന മന്ത്രി കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ നർത്തകി ഗോപികാ വർമ മുഖ്യാതിഥിയായിരിക്കും. കലാമൽസരങ്ങൾ ഏഴിനു രാവിലെ പത്തിനു കമ്മനഹള്ളി ആർഎസ് എംഎംഇടി സ്കൂളിൽ നടക്കുമെന്നു കൺവീനർ ദിലീപ്കുമാർ അറിയിച്ചു. ഫോൺ: 9880008440

Read More

ആകാശപ്പറവകളിൽ ക്രിസ്മസ് കാരൾ

ബെംഗളൂരു ∙ ജക്കൂർ വിശുദ്ധ ഫ്രാൻസിസ് ഡി സാലസ് പള്ളിയിലെ പിതൃവേദിയുടെ നേതൃത്വത്തിൽ ആകാശപ്പറവകളിലെ അന്തേവാസികൾക്കൊപ്പം ക്രിസ്മസ് കാരൾ നടത്തി. വികാരി ഫാ. ജോസഫ് കന്നഡം, പിതൃവേദി ഭാരവാഹികളായ എ.എ.ജോൺസൻ, വിൻസെന്റ്, ജിതേഷ് എന്നിവർ നേതൃത്വം നൽകി.

Read More

സുവർണ കർണാടക കേരള സമാജം ഡയാലിസിസ് യൂണിറ്റ് തുടങ്ങി

ബെംഗളൂരു∙ സുവർണ കർണാടക കേരള സമാജം കന്റോൺമെന്റ് സോണിന്റെ നേതൃത്വത്തിൽ ഡയാലിസിസ് യൂണിറ്റ് നാഗവാര ജെഎംജെ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. പാവപ്പെട്ട രോഗികൾക്ക് സഹായമായി ആരംഭിച്ച യൂണിറ്റ് ജിഎം ഇൻഫിനൈറ്റ് ഡെല്ലിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ എം.ജെ.സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സമാജം സംസ്ഥാന പ്രസിഡന്റ് രാജൻ ജേക്കബ്, സോണൽ ചെയർമാൻ ഷാജൻ ജോസഫ്, രമേശൻ, ജെസി വിൽസൻ എന്നിവർ നേതൃത്വം നൽകി. കൂടുതൽ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ധനശേഖരണാർഥം സംഘടിപ്പിക്കുന്ന സുവർണതരംഗം സംഗീതപരിപാടി ജനുവരി 21നു നാഗവാര മാന്യത ടെക്പാർക്കിന് സമീപത്തുള്ള മാൻഫോ…

Read More

മാർത്തോമ്മാ കൺവൻഷൻ ജനുവരി 18 മുതൽ 21വരെ വിവിധ ഇടവകകളിലായി നടക്കും.

ബെംഗളൂരു : ബാംഗ്ലൂർ സെന്റർ മാർത്തോമ്മാ കൺവൻഷൻ ജനുവരി 18 മുതൽ 21വരെ വിവിധ ഇടവകകളിലായി നടക്കും. റവ. വി.എസ്.വർഗീസ് മുഖ്യ പ്രഭാഷണം നടത്തും. ചെന്നൈ–ബാംഗ്ലൂർ ഭദ്രാസനാധിപനും ബാംഗ്ലൂർ സെന്റർ പ്രസിഡന്റുമായ ഡോ. മാത്യൂസ് മാർ മക്കാറിയോസ് അധ്യക്ഷത വഹിക്കും. 18ന് ഈസ്റ്റ് മാർത്തോമ്മാ പള്ളിയിലും 19നു ഹെബ്ബാൾ ജറുസലം മാർത്തോമ്മാ പള്ളിയിലും 20നു പ്രിംറോസ് റോഡ് മാർത്തോമ്മാ പള്ളിയിലും വൈകിട്ട് ആറു മുതൽ കൺവൻഷൻ നടക്കും. സമാപന പരിപാടികൾ 21നു സഭയുടെ ദേവനഹള്ളി ബീരസന്ദ്ര ക്യാംപസിൽ രാവിലെ എട്ടിനാരംഭിക്കും. കുർബാനയ്ക്കുശേഷം ബാംഗ്ലൂർ സെന്ററിന്റെ…

Read More

സുബണ്ണപാളയ അയ്യപ്പക്ഷേത്രം മഹോൽസവം 23 ന്

ബെംഗളൂരു∙ സുബണ്ണപാളയ എംഎസ് നഗർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മഹോൽസവം 23ന് ആരംഭിക്കും. വൈകിട്ട് ആറിന് അഭിനയ സംഘം അവതരിപ്പിക്കുന്ന നൃത്തം, എട്ടിന് ടി.എസ്.രാധാകൃഷണനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള, 24ന് ഉദയ അസ്തമയ പൂജകൾക്ക് തന്ത്രി കണ്ഠര് രാജീവര് മുഖ്യകാർമികത്വം വഹിക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന വാദ്യമേളത്തിന് പെരുമനം സതീശൻ നേതൃത്വം നൽകും. 11നു മഹാ അന്നദാനം, 3.30നു പഞ്ചവാദ്യത്തിന് കോങ്ങാട് മധു നേതൃത്വം നൽകും. വൈകിട്ട് ഏഴിനു പഞ്ചതായമ്പകയ്ക്ക് കല്ലൂർ രാമൻകുട്ടി മാരാർ നേതൃത്വം നൽകും.

Read More
Click Here to Follow Us