രാജ്യത്തെ ആദ്യ ദീർഘദൂര ഇലക്ട്രിക് സ്ലീപ്പർ ബസ്;ഫ്ലാഗ് ഓഫ് ചെയ്ത് ഗഡ്കരി

ജമ്മു: ഇനി കശ്മീർ മുതൽ കന്യാകുമാരിവരെ ഇലക്ട്രിക് ബസിൽ സഞ്ചരിക്കാം. വൈവിധ്യമാർന്ന ഭൂപ്രദേശമായ കശ്മീരിൽ നിന്ന് കന്യാകുമാരിവരെ നീളുന്ന 4000 കിലോമീറ്ററിലാണ് ന്യൂഗോ ഇലക്ട്രിക് ബസ് സർവീസ് നടത്തുക.

റോഡ് ഗതാഗത – ഹൈവേ മന്ത്രി നിതിൻ ഗഡ്കരി നാഗ്പൂരിൽ ശനിയാഴ്ച സർവീസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യ ഇൻ്റർസിറ്റി ഇലക്ട്രിക് ബസ് സർവീസ് ആകും ഇത്.

ആധുനിക സംവിധാനങ്ങൾ സജ്ജമാക്കിയതിനാൽ ന്യൂഗോ ഇലക്ട്രിക് ബസുകൾ പരിസ്ഥിതി ആഘാതം കുറയ്ക്കുകയും സുഖകരമായ യാത്രാനുഭവം നൽകുകയും ചെയ്യും.

ഗതാഗതക്കുരുക്ക് ശക്തമാണെങ്കിൽ പോലും ഒറ്റ ചാർജിൽ ബസ് 250 കിലോമീറ്റർ സഞ്ചരിക്കും. നിലവിൽ നൂറിലധികം നഗരങ്ങളിൽ ന്യൂഗോ സർവീസ് നടത്തുന്നുണ്ട്.

  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?

രാജ്യത്തെ പ്രധാന നഗരങ്ങളായ ബെംഗളൂരു – ചെന്നൈ, ബെംഗളൂരു – കോയമ്പത്തൂർ, വിജയവാഡ – വിശാഖപട്ടണം, ഡൽഹി – ജയ്പുർ, ഡൽഹി – അമൃത്സർ എന്നിവടങ്ങളിലേക്ക് ന്യൂഗോ ഇലക്ട്രിക് ബസ് സർവീസ് നടത്തുന്നുണ്ട്.

ന്യൂഗോയുടെ E-K2K കശ്മീർ മുതൽ കന്യാകുമാരി വരെ 4,000 കിലോമീറ്ററിലധികം സഞ്ചരിക്കുമെന്ന് ഗ്രീൻസെൽ മൊബിലിറ്റിയുടെ സിഇഒയും എംഡിയുമായ ദേവേന്ദ്ര ചൗള അഭിപ്രായപ്പെട്ടു.
ഇലക്‌ട്രിക് മൊബിലിറ്റിയുടെ നേട്ടങ്ങളെക്കുറിച്ച് അവബോധം വളർത്താനും ഇത്തരം സർവീസുകൾക്കും പദ്ധതികൾക്കും ഈ സംരംഭം സഹായിക്കുമെന്നും ചൗള കൂട്ടിച്ചേർത്തു.

ഇലക്ട്രിക് ബസുകളുടെ ഉപയോഗത്തിന് കരുത്ത് പകരുന്നതാകും 4000 കിലോമീറ്റർ നീളുന്ന ഈ സർവീസ് എന്ന് കമ്പനി അവകാശപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts