നഗരത്തിൽ ബിസിനസ് പാർക്ക് വരുന്നു

ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭാഗമായി 20 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ബിസിനസ് പാർക്ക് ഒരുങ്ങുന്നു. പാർക്കിന്റെ നിർമാണ പ്രവൃത്തിക്ക് തുടക്കം കുറിച്ചതായി ബെംഗളൂരു എയർപോർട്ട് സിറ്റി ലിമിറ്റഡ് അറിയിച്ചു.

ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഉപ കമ്പനിയായായ ബെംഗളൂരു എയർപോർട്ട് സിറ്റി ലിമിറ്റഡ് ആണ് പദ്ധതി നടപ്പാക്കുന്നത്. ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ (ജി.സി.സി.) ആഗോള ഹബ്ബായി ബെംഗളൂരുവിനെ മാറ്റുകയാണ് ബിസിനസ് പാർക്കിന്റെ ലക്ഷ്യമെന്ന് ബി.ഐ.എ.എൽ.അറിയിച്ചു.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

ജി.സി.സി.കളുടെ വരവിന് വഴിയൊരുക്കി സംസ്ഥാന സർക്കാർ പുതിയ ജി.സി.സി. നയത്തിന്റെ കരടിന് അടുത്തിടെ രൂപം നൽകിയിരുന്നു. ബിസിനസ് പാർക്കിൽ കൺവെൻഷൻ, എക്സിബിഷൻ സെന്ററുകൾ, 5,200 ഹോട്ടൽ മുറികൾ എന്നിവയും ഉണ്ടാകുമെന്ന് ബി.ഐ.എ.എൽ. അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
[masterslider id="10"]

Related posts