അപായ ഘട്ടങ്ങളിൽ സഹായമാകാന്‍ മലയാളികളുടെ രക്തദാന സേന രൂപീകരിച്ചു.

ബാംഗ്ലൂർ: രക്തത്തിനും മറ്റു സാന്ത്വന സഹായങ്ങൾക്കും വേണ്ടി നെട്ടോട്ടം ഓടുന്നവർക് ഇനി ബാഗ്ലൂരിൽ ഒരു അഭയകേന്ദ്രം.അടിയന്തര ഘട്ടങ്ങളിൽ രക്തദാനത്തിനും, ജീവകാരുണ്യ പ്രവർത്തനത്തിനും സന്നധരായവരുടെ ഒരു കൂട്ടായ്മ 07-01-2017  ഞായറാഴ്ച ബാംഗ്ലൂർ ഹെനൂർ ക്രോസ്സിൽ വച്ചു രൂപീകൃതമായി.ബാംഗ്ലൂർ യൂണിറ്റ് രൂപീകരണത്തിന്റെ ഭാഗമായി ബാംഗ്ലൂരിലെ കെയർ ഷെൽട്ടറിൽ വെച്ച് സാന്ത്വന സദ്യയും നടത്തി.

ഷാജു തലശ്ശേരി (സെക്രട്ടറി),അനീഷ് തോമസ് പത്തനംതിട്ട (പ്രസിഡന്റ്),നിധിൻ കണ്ണൂർ , മായ സുഭാഷ് (ജോയിൻ സെക്രട്ടറി),പ്രജിത്ത് തില്ലങ്കേരി , സീമ ശശിധരൻ  (വൈസ് പ്രസിഡന്റ്),അരുൺ ചമ്പാട്  (ട്രേഷറർ),എന്നിവരെ തെരഞ്ഞെടുത്തു കൂടാതെ  9 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. പ്രകാശ് എസ് തിരുവനന്തപുരം, വൈശാഖ് കണ്ണൂർ,വിഷ്ണു തൃശ്ശൂർ,ആതിര കണ്ണൂർ,റിന്റോ,രാജേഷ് പാലക്കാട്,ശരത്ത് പാലക്കാട്,സൂര്യ കോട്ടയം,നിജു ഫ്രാൻസിസ്,

രക്തദാനത്തിന്റെയും,ജീവകാരുണ്യ പ്രവർത്ഥനത്തിന്റെയും ആവിശ്യം വർധിച്ചതോടെയാണ് RIBK ബാംഗ്ലൂരിൽ യൂണിറ്റ് ആരംഭിച്ചത്. ഇന്ന് കേരളത്തിൽ 14 ജില്ലകളിലും പ്രധാന ഹോസ്പിറ്റലുകൾ കേന്ദീകരിച്ചു യൂണിറ്റ് തല ഗ്രൂപ്പുകളും ,പ്രധാന ഏരിയകൾ കേന്ദ്രീകരിച്ചു ഏരിയ തല ഗ്രൂപ്പുകളും പ്രവർത്തിച്ചു വരുന്നു.ഈ കഴിഞ്ഞ വർഷം 20000 രക്ത ദാതാകളും , 250 കൺവീനർമാരും, ഈ സങ്കടനയിൽ പ്രവർത്തിച്ചു വരുന്നു . രക്ത ദാനത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനും  സന്നദ്ധരായവരുടെ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി സെക്രട്ടറി ഷാജു തലശ്ശേരി അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us